യൂറോപ്യൻ രാജ്യത്തിലേക്കുള്ള പര്യടനത്തിന്‍റെ ആനന്ദം പലര്‍ക്കും സ്വപ്ന സാക്ഷാരമാണ്. അവിടേക്ക് നിങ്ങളുടെ വർക്ക് ട്രിപ്പ് ആയാലും, നിങ്ങളുടെ കുടുംബവുമായോ കൂട്ടുകാരുമായോ ഉള്ള വെക്കേഷന്‍ ആയാലും, ആദ്യം ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് വാങ്ങേണ്ടത് അത്യാവശ്യമാണ്. യാത്രാവേളയില്‍ ഉണ്ടാകാവുന്ന അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് നിങ്ങൾ സുരക്ഷിതരാണെന്ന് ഇത് ഉറപ്പുവരുത്തും. നിങ്ങളുടെ ഗൈഡിന്, പരിഗണിക്കേണ്ട ചില കാര്യങ്ങൾ താഴെ നൽകിയിരിക്കുന്നു
ട്രാവൽ ഇൻഷുറൻസ് നിങ്ങൾ ഷെഞ്ചൻ രാജ്യം സന്ദർശിക്കുമ്പോൾ.
ഷെഞ്ചൻ ട്രാവൽ ഇൻഷുറൻസിന്‍റെ ആവശ്യകതകൾ എന്തൊക്കെയാണ്?
- ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, സ്പെയിൻ തുടങ്ങിയ ഏതെങ്കിലും ഷെഞ്ചൻ രാജ്യങ്ങൾ സന്ദർശിക്കാൻ പ്ലാന്‍ ചെയ്താല്‍, നിങ്ങൾക്ക് ഷെഞ്ചൻ ട്രാവൽ ഇൻഷുറൻസ് വേണം. നിങ്ങൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഈ ഡോക്യുമെന്‍റ് ആവശ്യമാണ്.
- ഷെഞ്ചൻ വിസ ലഭിക്കുന്നതിന്, നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ എംബസി അഥവാ കോൺസുലേറ്റിനെ സമീപിക്കണം.
- ഷെഞ്ചൻ വിസയ്ക്കുള്ള ട്രാവൽ ഇൻഷുറൻസ് നിങ്ങൾ പോകുന്ന ഷെഞ്ചൻ രാജ്യത്ത് ഓഫീസ് ഉള്ള ഏത് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നും വാങ്ങാം.
- അവസാനമായി, നിങ്ങൾക്ക് യാത്രയ്ക്ക് പൂർണ്ണമായും പരിരക്ഷ എടുക്കണം.
ഷെഞ്ചൻ ട്രാവൽ ഇൻഷുറൻസിന് കീഴിൽ എന്ത് കവറേജ് നൽകുന്നു?
പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, താഴെ നൽകിയിരിക്കുന്ന സാഹചര്യങ്ങൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും
ഷെംഗൻ ട്രാവൽ ഇൻഷുറൻസ് ഇന്ത്യയില്‍:
- യാത്രയിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ
മോശം കാലാവസ്ഥയോ പെട്ടെന്നുള്ള കലാപമോ പോലുള്ള കാരണത്താൽ നിങ്ങളുടെ യാത്ര തടസ്സപ്പെടാം. ഈ തടസ്സം മൂലമുള്ള ചെലവ് ഇൻഷുറൻസ് ദാതാവ് വഹിക്കും.
- കണക്റ്റിംഗ് ഫ്ലൈറ്റ് വിട്ടുപോയി
ലക്ഷ്യസ്ഥാനത്ത് എത്താൻ കണക്റ്റിംഗ് ഫ്ലൈറ്റിലൂടെ പോകേണ്ടതുണ്ടെങ്കിൽ, എന്നാൽ ഫ്ലൈറ്റ് വൈകൽ പോലുള്ള ചില കാരണങ്ങളാൽ അത് വിട്ടുപോയാല്‍; നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് മറ്റൊരു ഫ്ലൈറ്റ് ഉറപ്പാക്കും.
- ഇവാക്യുവേറ്റിംഗ് സാഹചര്യം
രോഗ വ്യാപനമോ ആക്രമണമോ പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ, നിങ്ങൾ ഉടന്‍ രാജ്യം വിടേണ്ടിവരും. ഈ ഇവാക്യുവേഷന്‍റെ ചെലവ് നിങ്ങളുടെ ഇൻഷുറർ ഏറ്റെടുക്കും.
- ഭാഗിക അല്ലെങ്കിൽ സ്ഥിര വൈകല്യം ഉണ്ടായാല്‍
അപകടങ്ങൾ ഭാഗികമോ സ്ഥിരമോ ആയ വൈകല്യത്തിന് ഇടയാക്കാം. ഈ സാഹചര്യത്തിൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് കമ്പനി ചികിത്സയുടെ ചെലവ് വഹിക്കും, പോളിസിയുടെ നിലവിലെ നിബന്ധന, വ്യവസ്ഥകള്‍ പ്രകാരം നിങ്ങൾക്ക് നഷ്ടപരിഹാര തുക നല്‍കുകയും ചെയ്യും.
- ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
ഷെഞ്ചൻ രാജ്യത്തേക്കുള്ള യാത്രാവേളയില്‍ നിങ്ങള്‍ക്ക് രോഗം പിടിപെട്ടാല്‍, പോളിസി നിബന്ധനകൾ അനുസരിച്ച് ട്രാവൽ ഇൻഷുറൻസ് കമ്പനി ചികിത്സാ ചെലവ് വഹിക്കും.
- ലഗ്ഗേജ് നഷ്ടപ്പെടൽ
ട്രിപ്പ് വേളയില്‍ നിങ്ങളുടെ ലഗ്ഗേജ് മോഷണം പോകാനുള്ള സാധ്യതയുണ്ട്. ബാഗിലുള്ള അത്യാവശ്യ സാധനങ്ങളും നഷ്ടമാകും എന്നതിനാല്‍, അവ വാങ്ങേണ്ടി വരും, അതിനുള്ള ചെലവുകൾ നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ദാതാവ് റീഇംബേഴ്സ് ചെയ്യും.
- ഭൗതിക ശരീരം സ്വദേശത്ത് എത്തിക്കല്‍
ട്രിപ്പ് വേളയില്‍ ഒരാള്‍ പെട്ടെന്ന് മരണപ്പെട്ടാല്‍, ഭൗതിക ശരീരം അവന്‍റെ/അവളുടെ സ്വദേശത്ത് എത്തിക്കണം. പോളിസി നിബന്ധനകൾ അനുസരിച്ച് ഇൻഷുറൻസ് കമ്പനി അതിനുള്ള ചെലവ് വഹിക്കും.
- അപകടം മൂലമുള്ള പരിക്ക് അല്ലെങ്കിൽ മരണം
അപകടം സംഭവിക്കുകയും ഏതെങ്കിലും വിധത്തില്‍ നിങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്താൽ, അഥവാ രൂക്ഷമാണെങ്കില്‍, സംഭവം മരണത്തിലേക്ക് നയിച്ചാല്‍, പോളിസിയിലെ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം നിങ്ങൾക്കോ കുടുംബത്തിനോ നഷ്ടപരിഹാരം ലഭിക്കും.
- മോശം കാലാവസ്ഥ കാരണം യാത്രയിൽ കാലതാമസം
മോശം കാലാവസ്ഥ നിങ്ങളുടെ യാത്ര വൈകാന്‍ ഇടയാക്കാം. എന്നാല്‍, ട്രാവൽ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ സഹായത്തിന് ഉണ്ടാകും, ഇതുപോലുള്ള സാഹചര്യത്തിൽ ബുക്കിംഗുകളിൽ അവ നിങ്ങളെ സഹായിക്കും. ഇത് വാങ്ങേണ്ടത് നിർബന്ധമാണ്
യൂറോപ്പിനുള്ള ട്രാവൽ ഇൻഷുറൻസ് , പ്രത്യേകിച്ച് നിങ്ങൾ ഒരു ഷെഞ്ചൻ രാജ്യം സന്ദർശിക്കുമ്പോൾ. ട്രാവൽ പ്ലാനിന് കീഴിൽ എന്താണ് പരിരക്ഷിക്കപ്പെടുന്നതെന്ന് ഉറപ്പാക്കുക, യാത്രാവേളയില്‍ ഇത് നിങ്ങളെ സഹായിക്കും. അവസാനമായി, വാങ്ങുന്നതിന് മുമ്പ് പോളിസി ഡോക്യുമെന്‍റ് ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക