റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Difference Between Home Insurance and Home Loan Insurance
14 ഡിസംബർ 2021

ഹോം ഇൻഷുറൻസ് vs ഹോം ലോൺ ഇൻഷുറൻസ്- എന്താണ് വ്യത്യാസം?

ജീവിതത്തിലെ ഒരു ഘട്ടത്തിൽ, ഒരു വീട് വാങ്ങാൻ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നിയാലും, നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങുന്നതിന് വർഷങ്ങളുടെ കഠിനാധ്വാനം, പരിശ്രമം, ക്ഷമ, സമ്പാദ്യം എന്നിവ ആവശ്യമാണ്. ഒരു വീട് വാങ്ങുന്നത് തീർച്ചയായും ഒരു സ്വപ്ന യാതാർത്ഥ്യമാണ്. സ്വന്തമായി ഒരിടം ഉണ്ടായിരിക്കുക എന്നത്. സവിശേഷവും, ഒരു ആജീവനാന്ത വികാരവുമാണിത്. വീട് സുരക്ഷിതമാക്കാൻ ഇത് വാങ്ങാൻ നിർദ്ദേശിക്കുന്നു; ഹോം ഇൻഷുറൻസ് പോളിസി. ആളുകൾ ഒരു ബാങ്കിൽ നിന്നോ ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്നോ ഹോം ലോൺ എടുക്കാറുണ്ട്. നിങ്ങളുടെ സ്വന്തം സ്ഥലം സ്വന്തമാക്കാനും മറ്റ് അവശ്യ ചെലവുകളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാനുമുള്ള അനുയോജ്യമായ മാർഗമാണ് ഹോം ലോൺ എടുക്കുക എന്നത്. എന്നിരുന്നാലും, ഹോം ലോൺ ഇഎംഐകൾ സമയബന്ധിതമായി അടയ്‌ക്കേണ്ടതുണ്ട്. ഹോം ഇൻഷുറൻസ്, ഹോം ലോൺ ഇൻഷുറൻസ് എന്നിവ രണ്ടും സംബന്ധിച്ച് ആളുകൾ പലപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്. ഈ ലേഖനത്തിൽ, ഹോം ഇൻഷുറൻസും ഹോം ലോൺ ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാം.

എന്താണ് ഒരു ഹോം ഇൻഷുറൻസ്?

ഹോം ഇൻഷുറൻസ് വീടിനെയും അതിനുള്ളിലെ വസ്തുക്കളെയും അപ്രതീക്ഷിതമായ നാശനഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും പോളിസി സുരക്ഷിതമാക്കുന്നു. പ്രകൃതിദുരന്തം, മനുഷ്യനിർമിത ദുരന്തം, മോഷണം മുതലായവ മൂലം ഉണ്ടാകുന്ന തകരാറുകൾ / നഷ്ടങ്ങളിൽ നിന്ന് ഇത് വീടിനെയും പേഴ്സണൽ വസ്തുക്കളെയും സംരക്ഷിക്കുന്നു. നമ്മൾ ഒരു ഹൗസ് ഇൻഷുറൻസ് പോളിസിയെ കുറിച്ച് സംസാരിക്കുമ്പോൾ അത് സാധാരണയായി വസ്തുക്കൾക്കുള്ള കേടുപാടുകൾക്കും ഘടനാപരമായ കേടുപാടുകൾക്കും പരിരക്ഷ നൽകുന്നു. വീടിന്‍റെ ഘടനയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഫൈനാൻഷ്യൽ സഹായം നൽകൂ എന്ന് ഘടനാപരമായ കേടുപാടുകൾക്കുള്ള പരിരക്ഷ ഉറപ്പാക്കുന്നു. അതേസമയം, വീട്ടിലെ വസ്തുവകകൾക്ക് ഉണ്ടാകുന്ന നഷ്ടം/കേടുപാടുകൾക്ക് വസ്തുക്കളുടെ തകരാറിനുള്ള പരിരക്ഷ ഫൈനാൻഷ്യൽ സഹായം ഓഫർ ചെയ്യുന്നു. ഇത് ഫർണിച്ചർ, ഏതെങ്കിലും ഇലക്ട്രിക്കൽ ഉപകരണം മുതലായവയ്ക്ക് സംഭവിക്കുന്ന നാശനഷ്ടം ആകാം. റിപ്പയറിംഗ് ചെലവുകൾ മിക്കതും ഈ പരിരക്ഷക്ക് കീഴിൽ പരിരക്ഷ ലഭിക്കുന്നു. ഒരു വീട്ടുടമക്കും ടെനന്‍റിനും ഹൗസ് ഇൻഷുറൻസ് വാങ്ങാവുന്നതാണ്. സ്ഥലം സ്വന്തം ഉടമസ്ഥതയിൽ അല്ലാത്തതിനാൽ ടെനന്‍റിന് വസ്തുക്കളുടെ തകരാറിനുള്ള പരിരക്ഷ മാത്രമേ ലഭിക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എന്താണ് ഹോം ലോൺ ഇൻഷുറൻസ്?

ഹോം ലോൺ ഇൻഷുറൻസ് ഹോം ലോണിന്‍റെ ബാധ്യതകൾക്ക് പരിരക്ഷ നൽകുന്നു. ഏതെങ്കിലും പ്രതികൂല സാഹചര്യം കാരണം വായ്പ എടുത്ത വ്യക്തിക്ക് പണം തിരിച്ചടക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വായ്പ എടുത്ത വ്യക്തിക്ക് ഇൻസ്റ്റോൾമെൻറ് അടയ്ക്കാൻ കഴിയാതെ വരുമ്പോൾ പ്രതിമാസ ഹോം ലോണിന്‍റെ ഇൻസ്റ്റോൾമെൻറ് അടയ്ക്കുന്നു എന്നാണ് ഇതിനർത്ഥം. ഒരു അപ്രതീക്ഷിത സാഹചര്യം മൂലം ഒരു വ്യക്തിക്ക് ഹോം ലോൺ തിരിച്ചടക്കുന്നത് അസാധ്യമാകുന്ന സാഹചര്യത്തിൽ അത് മൂലം ഉണ്ടായേക്കാവുന്ന നഷ്ടത്തിൽ നിന്ന് ഇത് സംരക്ഷണം നൽകുന്നു. മൊത്തത്തിൽ, ഇഎംഐ പേമെന്‍റുകൾ കൃത്യമായി നൽകാത്തത് മൂലം വീടിൻ്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നത് ഹോം ലോൺ ഇൻഷുറൻസ് പോളിസി തടയുന്നു. ഇത് കുടുംബത്തിന് ഒരു രക്ഷയായി പ്രവർത്തിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ ഹോം ലോണിന്‍റെ ബാക്കി തുക അടയ്ക്കുകയും ചെയ്യുന്നു. ഹോം ലോൺ ഇൻഷുറൻസ് കവറേജ് ഓരോ ദാതാവിലും വ്യത്യാസപ്പെടും. ചില ഇൻഷുറർമാർ വായ്പ എടുത്ത വ്യക്തിയോ വീട്ടുടമയോ മരണപ്പെടുമ്പോൾ ഒരു ഹോം ലോണിന്‍റെ തിരിച്ചടവിന് റിസ്ക്ക് പരിരക്ഷ നൽകുന്നു. ചില ഇൻഷുറർമാർ, ഏതെങ്കിലും ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുകയോ അംഗവൈകല്യം സംഭവിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്യുമ്പോൾ പരിരക്ഷ നൽകുന്നതാണ്. എന്തുതന്നെയായാലും, പ്ലാനിലെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കണം. ഹോം ലോൺ ഇൻഷുറൻസിനായി അടയ്ക്കുന്ന പ്രീമിയങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം ടാക്സ് ഇളവിന് അർഹതയുണ്ട്. ഹോം ലോൺ ഇൻഷുറൻസ് പോളിസി എടുത്താൽ ഡൗൺ പേമെന്‍റ് തുക കുറയ്ക്കാനും ഇത് സഹായിക്കുന്നു. ചെറിയ സമ്പാദ്യമുള്ളവർക്കും ജീവിതത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരു ഹോം ലോൺ ഇൻഷുറൻസ് പോളിസി അനുയോജ്യമാണ്. ലോൺ തിരിച്ചടവ് ഇൻഷുറർ ഉറപ്പുനൽകുന്നതിനാൽ ആണിത്. ഒരു ഹോം ലോൺ ഇൻഷുറൻസ് പോളിസി ഒറ്റത്തവണയായി പണമടച്ച് അല്ലെങ്കിൽ ഇടയ്ക്കിടെ തവണകളായി തിരിച്ചടയ്ക്കാനുള്ള ഓപ്ഷനും നൽകുന്നു. ഡിസ്ക്ലെയ്മർ: നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ടാക്സ് ആനുകൂല്യങ്ങൾ മാറ്റത്തിന് വിധേയമാണ്.

പ്രധാന വ്യത്യാസങ്ങൾ- ഹോം ഇൻഷുറൻസ് vs ഹോം ലോൺ ഇൻഷുറൻസ്

താഴെയുള്ള പട്ടിക ഹോം ഇൻഷുറൻസും ഹോം ലോൺ ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചുരുക്കത്തിൽ കാണിക്കുന്നു:

മാനദണ്ഡങ്ങൾ

ഹോം ഇൻഷുറൻസ്

ഹോം ലോൺ ഇൻഷുറൻസ്

പ്രീമിയം ഹോം ലോൺ ഇൻഷുറൻസുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം കുറവാണ് ഹോം ഇൻഷുറൻസിനെ അപേക്ഷിച്ച് പ്രീമിയം ഉയർന്നതാണ്
ആക്സസിബിലിറ്റി നിങ്ങൾക്ക് ഹോം ലോൺ ഇൻഷുറൻസ് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ഇത് പ്രയോജനപ്പെടുത്താം ഹോം ഇൻഷുറൻസ് ഉണ്ടെങ്കിൽ മാത്രമേ ഇത് പ്രയോജനപ്പെടുത്താനാകൂ
ഡൗണ്‍ പേമെന്‍റ് ഡൗൺ പേമെന്‍റിൽ സ്വാധീനം ഇല്ല വീടിന്‍റെ ഡൗൺ പേമെന്‍റ് കുറയ്ക്കാൻ സഹായിക്കുന്നു

പ്രധാന ആശയം

വീടിന്‍റെ ഘടന അല്ലെങ്കിൽ പേഴ്സണൽ വസ്തുക്കൾക്ക് ഉണ്ടാകുന്ന നഷ്ടം/കേടുപാടുകൾ കാരണം ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് ഹോം ഇൻഷുറൻസ് പോളിസി സംരക്ഷണം നൽകുന്നു. വായ്പ എടുക്കുന്ന വ്യക്തിക്ക് അത് അടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ വീട് വിൽക്കുന്നതിൽ നിന്ന് ഫൈനാൻഷ്യൽ സ്ഥാപനത്തെയോ ബാങ്കിനെയോ ഹോം ലോൺ ഇൻഷുറൻസ് പ്രതിരോധിക്കുന്നു. രണ്ടിനും നിബന്ധനകൾ വ്യത്യസ്തമാണ്, എന്നാൽ പ്രാധാന്യമർഹിക്കുന്നവയുമാണ്. ഹോം ഇൻഷുറൻസ് കവറേജ് നമ്മളെ ഫൈനാൻഷ്യൽ സമ്മർദ്ദത്തിലൂടെ കടന്നുപോകാൻ അനുവദിക്കില്ല എന്നതാണ് പ്രധാന കാര്യം. ഹോം ലോൺ എടുക്കാൻ പ്ലാനുള്ള ആർക്കും ഹോം ലോൺ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് പരിഗണിക്കാം.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്