റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Two Wheeler Insurance Spot Assistance Cover | Bajaj Allianz
ഏപ്രിൽ 16, 2019

ടു വീലര്‍ ഇന്‍ഷുറന്‍സ്: 24 x 7 സ്പോട്ട് അസിസ്റ്റൻസിന്‍റെ 5 ഗുണങ്ങള്‍

24 x 7 സ്പോട്ട് അസിസ്റ്റൻസ് എന്നത് നിങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസിക്കൊപ്പം വാങ്ങാവുന്ന ഒരു ആഡ്-ഓൺ പരിരക്ഷയാണ്. ഈ ആഡ്-ഓൺ പരിരക്ഷ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്, കാരണം ഒരു മെഷീൻ ആയതിനാൽ, അപകടങ്ങൾ, ബാറ്ററി ചാർജ്ജ് തീരുക, ടയറിലെ കാറ്റ് പോവുക തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങൾ കാരണം നിങ്ങളുടെ ടു വീലർ എപ്പോൾ വേണമെങ്കിലും എവിടെയും ബ്രേക്ക്-ഡൗൺ ആകാം. നിങ്ങൾ ഒരു ബൈക്ക് റൈഡ് ആസ്വദിക്കുമ്പോൾ അല്ലെങ്കിൽ ഓഫീസിൽ സമയത്ത് എത്താൻ ടു വീലറിൽ പായുമ്പോൾ, സുഗമമായി പോകാമെന്നും തടസ്സം ഉണ്ടാവില്ലെന്നും പ്രതീക്ഷിക്കുന്നു. പക്ഷെ, എന്തെങ്കിലും സംഭവിച്ചാൽ, സഹായം കിട്ടാതെ കുടുങ്ങിയാൽ എന്ത് ചെയ്യും? ദീർഘകാല ടു വീലർ ഇൻഷുറൻസിനൊപ്പം എടുത്ത 24 x 7 സ്പോട്ട് അസിസ്റ്റൻസ് പരിരക്ഷ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ടു വീലറിന് 24 x 7 സ്പോട്ട് അസിസ്റ്റൻസ് എടുക്കുന്നതിന്‍റെ 5 നേട്ടങ്ങൾ ഇതാ:
 1. രാപ്പകൽ അസിസ്റ്റൻസ് -- ഈ ആഡ്-ഓൺ പരിരക്ഷ ദിവസത്തിൽ ഏത് സമയത്തും അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് പൂർണ്ണ സംരക്ഷണം നൽകുന്നു. ഈ പറയുന്ന പ്രശ്നങ്ങൾക്ക് നിങ്ങൾക്ക് സഹായം ലഭിക്കുന്നു-കാർ ബാറ്ററി ജമ്പ്-സ്റ്റാർട്ട് ചെയ്യൽ, ഇലക്ട്രിക്കൽ പാർട്ട്സ് റിപ്പയർ ചെയ്യൽ, ടയറിലെ കാറ്റ് പോവുക മുതലായവ. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം എവിടെ വെച്ചും സഹായം നൽകുന്നു.
 2. കവറേജ് – ഈ ആഡ്-ഓൺ പരിരക്ഷ താഴെപ്പറയുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ടു വീലർ ബ്രേക്ക് ഡൗൺ ആയി സഹായം ആവശ്യമുള്ളപ്പോൾ:
  • റോഡ്സൈഡ് അസിസ്റ്റന്‍സ്
  • ഇന്ധന സഹായം
  • ടാക്സി ആനുകൂല്യം
  • താമസസ്ഥലത്തിനുള്ള ആനുകൂല്യം
  • മെഡിക്കൽ ഏകോപനം
  • അപകട പരിരക്ഷ
  • നിയമോപദേശം
 3. പോളിസി കാലയളവിൽ മുഴുവനും സഹായം – 24 x 7 സ്പോട്ട് അസിസ്റ്റൻസിന് കീഴിലുള്ള ആനുകൂല്യങ്ങൾ നിങ്ങളുടെ നിലവിലെ പോളിസി വർഷത്തിൽ പരമാവധി 4 തവണ ഉപയോഗിക്കാം. അതിനാൽ, നിങ്ങൾ ഈ പരിരക്ഷ 3 വർഷത്തേക്ക് ദീർഘകാല ടു വീലര്‍ ഇൻഷുറൻസ് പോളിസിക്കൊപ്പം എടുത്താൽ, നിങ്ങളുടെ ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി കാലഹരണപ്പെടുന്നതുവരെ ഈ പരിരക്ഷ പ്രതിവർഷം 4 തവണ ഉപയോഗിക്കാം.
 4. മനസമാധാനം – അപരിചിതമായ സ്ഥലത്ത് കുടുങ്ങിപ്പോകുമ്പോൾ ആവശ്യമായ സഹായം ലഭിക്കുക എന്നത് ശരിക്കും ഉപകാരപ്രദമാണ്. അടിയന്തിര സാഹചര്യത്തിൽ സഹായം നൽകുന്നതിലൂടെ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ 24 x 7 സ്പോട്ട് അസിസ്റ്റൻസ് നിങ്ങൾക്ക് മനസമാധാനം നൽകുന്നു. മാത്രമല്ല, റിപ്പെയറിംഗിനെക്കുറിച്ചും ആശങ്ക വേണ്ട, കാരണം ടു വീലർ അടുത്തുള്ള ഗാരേജിലേക്ക് കൊണ്ടുപോകാൻ സഹായം ലഭിക്കുന്നതാണ് (ടോവിംഗ് സൗകര്യം).
 5. കോംപ്രിഹെൻസീവ് കവറേജിനൊപ്പം അധിക കവറേജ് – നിങ്ങളുടെ കോംപ്രിഹെൻസീവ് ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് ഈ പറയുന്നവയ്ക്ക് അടിസ്ഥാന കവറേജ് നൽകുന്നു, ടു വീലർ ന് പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ, ടു വീലർ ന് മറ്റ് അപ്രതീക്ഷിത സംഭവങ്ങൾ മൂലമുള്ള നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ, പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ, കൂടാതെ ബൈക്കിനുള്ള തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ്. ഈ 24 x 7 സ്പോട്ട് അസിസ്റ്റൻസ് തിരഞ്ഞെടുക്കുമ്പോൾ, ഈ അടിസ്ഥാന കവറേജുകൾക്ക് പുറമെ മെച്ചപ്പെട്ട കവറേജ് കൂടി ലഭിക്കുന്നു അതിലൂടെ നിങ്ങളുടെ പ്രിയ സമ്പാദ്യമായ ബൈക്കിന് പൂർണ്ണ പരിരക്ഷ നേടൂ.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ: 1800-209-5858 വിളിച്ച് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോട് സഹായം ആവശ്യപ്പെടുക. കഴിവതും വേഗം ഞങ്ങൾ നിങ്ങളെ സഹായിക്കുകയും നിങ്ങൾക്ക് യാത്ര തുടരുകയും ചെയ്യാം. ടു വീലറിൽ സുഗമമായി പായുമ്പോൾ ചില തടസ്സങ്ങൾ ഉണ്ടായാലും ബൈക്ക് റൈഡും നൽകുന്ന പരിചരണവും നിങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ 24 x 7 സ്പോട്ട് അസിസ്റ്റൻസ് ആഡ്-ഓൺ പരിരക്ഷയ്ക്കൊപ്പം ബജാജ് അലയൻസിന്‍റെ ദീർഘകാല ടു വീലർ പോളിസി വാങ്ങാൻ ഞങ്ങൾ നിങ്ങളോട് ശുപാർശ ചെയ്യുന്നു. ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ, ഇതിനെക്കുറിച്ച് കൂടുതൽ വായിക്കാനും വാങ്ങിക്കാനും; ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്