റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Pay As You Drive Policy
ഏപ്രിൽ 5, 2021

യൂസേജ് ബേസ്ഡ് മോട്ടോർ ഇൻഷുറൻസ്: പേ ആസ് യു ഡ്രൈവ് പോളിസി

കോവിഡ്-19 മഹാമാരി നമ്മെ പണം ചെലവഴിക്കുന്ന കാര്യത്തിൽ യാഥാസ്ഥിതികരാക്കി മാറ്റി. ഇത് ഏറെക്കുറെ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലയിലും ബാധകമാണ്. നമുക്ക് ഉടൻ ആവശ്യമില്ലാത്ത കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവെക്കുന്നു. അതിലുപരി, ചെലവഴിക്കൽ ശീലങ്ങൾ ആഡംബര വസ്തുക്കളിൽ നിന്ന് മാറി അവശ്യവസ്തുക്കളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായി. എന്നാലും, മോട്ടോർ ഇൻഷുറൻസ് പോളിസി ക്ക് വേണ്ടി പണം ചെലവഴിക്കേണ്ടത് നിർബന്ധമാണ്, അത് അവഗണിക്കാൻ കഴിയില്ല. വല്ലപ്പോഴും പുറത്ത് പോകേണ്ട ആവശ്യം ഉള്ളവർക്ക്, മോട്ടോർ ഇൻഷുറൻസ് പോളിസി എന്നത് അധിക ചെലവ് പോലെയാണ്. എന്നാൽ വാഹനം വെറുതെയിരിക്കുമ്പോഴും മോഷണം, അഗ്നിബാധ പോലുള്ള വിപത്തുകൾ സംഭവിക്കാം. അത്തരം അനിശ്ചിത സംഭവങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്, ഒരു ഇൻഷുറൻസ് പോളിസി ആവശ്യമാണ്.   യൂസേജ് ബേസ്ഡ് ഇൻഷുറൻസ് എന്നാൽ എന്താണ്?  യൂസേജ് ബേസ്ഡ് ഇൻഷുറൻസ് അല്ലെങ്കിൽ യുബിഐ ഒരു തരം ഹ്രസ്വകാല കാർ ഇൻഷുറൻസ് ആണ്, അതിൽ പോളിസിയുടെ അടയ്‌ക്കേണ്ട പ്രീമിയം ഇൻഷുർ ചെയ്ത വാഹനത്തിന്‍റെ/ഉൽപ്പന്നത്തിന്‍റെ ഉപയോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ടെലിമാറ്റിക്സ് ഇൻഷുറൻസ് എന്നും അറിയപ്പെടുന്നു, കൂടാതെ ഇത് റെഗുലേറ്ററി സാൻഡ്ബോക്സ് റൂട്ട് വഴിയാണ് അവതരിപ്പിച്ചിരിക്കുന്നത്.   എന്താണ് ടെലിമാറ്റിക്സ്? ടെലിമാറ്റിക്‌സ്, ടെലികമ്മ്യൂണിക്കേഷനുകളുടെയും ഇൻഫോർമാറ്റിക്‌സിന്‍റെയും ഒരു മിശ്രിതമാണ് - ഡ്രൈവിംഗുമായി ബന്ധപ്പെട്ട ഡാറ്റയുടെ ട്രാക്ക് സൂക്ഷിക്കാൻ ഇത് ഉപയോഗിക്കുന്നു, ആ വിവരങ്ങളുടെ സംഭരണവും കൈമാറ്റവും ഉൾപ്പെടെ. ഓട്ടോ ഇൻഷുറൻസ് ഇൻഡസ്ട്രിയിൽ, ഡ്രൈവിംഗ് പെരുമാറ്റത്തെക്കുറിച്ച് ഒരു ധാരണ നേടുന്നതിനും ഉചിതമായ വാഹന ഇൻഷുറൻസ് നിരക്ക് അളക്കുന്നതിനും ഈ ഡാറ്റ അത്യന്താപേക്ഷിതമാണ്. വികസിത രാജ്യങ്ങളിൽ യൂസേജ് ബേസ്ഡ് ഇൻഷുറൻസ് വ്യാപകമാണ്, എന്നാൽ ഇപ്പോൾ ഇന്ത്യയിലും അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, Insurance Regulatory and Development Authority of India (IRDAI) യൂസേജ് ബേസ്ഡ് മോട്ടോർ ഇൻഷുറൻസ് പോളിസി എന്ന ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. ബജാജ് അലയൻസ് ജനറല്‍ ഇൻഷുറൻസ് ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ച് അത്തരം പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.   ഒരു യൂസേജ് ബേസ്ഡ് കാർ ഇൻഷുറൻസ് പോളിസി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?  നിങ്ങൾ ഈ തരത്തിലുള്ള പോളിസി വാങ്ങുമ്പോൾ, നിർദ്ദിഷ്ട കിലോമീറ്ററിനായി നിങ്ങൾ മോട്ടോർ ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടതുണ്ട്. നിങ്ങൾ ഈ മുൻകൂട്ടി നിർവചിച്ച ദൂരം കവിയുകയാണെങ്കിൽ, അധിക കിലോമീറ്ററിന് നിങ്ങൾക്ക് അത് പുതുക്കാവുന്നതാണ്. നിങ്ങളുടെ വാഹന ഉപയോഗത്തിൽ വർദ്ധനവ് ഉണ്ടെങ്കിൽ, യൂസേജ് ബേസ്ഡ് പ്ലാൻ പ്രയോജനപ്പെടുത്താൻ നിങ്ങൾ പതിവായി ടോപ്പ്-അപ്പ് ചെയ്യണം എന്ന കാര്യം ശ്രദ്ധിക്കുക.   യൂസേജ് ബേസ്ഡ് കാർ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്? ഇത് ഹ്രസ്വകാലത്തേക്ക് ഉള്ളതിനാൽ; കാർ ഇൻഷുറൻസ്, ഈ പ്ലാനുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ താഴെപ്പറയുന്നവയാണ്-   കുറഞ്ഞ പ്രീമിയം: പോളിസിക്ക് ഒരു നിശ്ചിത കിലോമീറ്ററിന് മാത്രം സാധുതയുള്ളതിനാൽ, ഓൺ-ഡാമേജ് പരിരക്ഷയുള്ള സ്റ്റാൻഡേർഡ് പ്ലാനുകളേക്കാൾ പ്രീമിയം കുറവായിരിക്കും. ഈ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച് ജാഗ്രതയുള്ള ഡ്രൈവർമാർക്ക് ധാരാളം പണം ലാഭിക്കാൻ കഴിയും. കൂടാതെ, തങ്ങളുടെ വാഹനങ്ങൾ പതിവായി ഉപയോഗിക്കുന്നവർക്ക് റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിച്ച് അത്തരം കുറഞ്ഞ പ്രീമിയം പ്രയോജനപ്പെടുത്താൻ കഴിയും.   മികച്ച റോഡ് സുരക്ഷ: ഡ്രൈവിംഗ് ശീലങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഡിവൈസുകൾ ടെലിമാറ്റിക്സ് ഉപയോഗിക്കുന്നു. ഡിവൈസിന്‍റെ ഇൻസ്റ്റാളേഷൻ നിങ്ങളുടെ പോളിസിക്ക് കീഴിൽ ഉൾപ്പെടുത്തുകയും ഡ്രൈവിംഗ് ശീലങ്ങൾ നിരീക്ഷിക്കുന്നതിന് ഇൻഷുർ ചെയ്തയാളെയും ഇൻഷുറൻസ് കമ്പനിയെയും സഹായിക്കുകയും ചെയ്യും. ഈ മോണിറ്ററിംഗ് ടൂളുകൾ ഉപയോഗിച്ച്, നിങ്ങളുടെയും മറ്റ് കാറുകളുടേയും റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. കൂടാതെ, ഈ ഡാറ്റ ഉപയോഗിച്ച്, ഉപയോഗത്തെ ആശ്രയിച്ച് സമഗ്രമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനുകൾ ഇൻഷുറൻസ് കമ്പനിക്ക് ശുപാർശ ചെയ്യാനും കഴിയും.   അധിക ഫീച്ചറുകൾ: യൂസേജ് ബേസ്ഡ് മോട്ടോർ ഇൻഷുറൻസ് പോളിസികൾ ആവശ്യമായ ആഡ്-ഓണുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്താം. അധിക കവറേജ് ഓപ്ഷനുകൾ ഉപയോഗിക്കുന്നതിലൂടെ, ഒരു പോളിസി ഉടമക്ക് അവരുടെ വാഹനത്തിന് പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കാൻ കഴിയും. അവസാനമായി, യൂസേജ് ബേസ്ഡ് മോട്ടോർ ഇൻഷുറൻസ് പോളിസി ഇൻഷുറൻസ് വ്യവസായത്തിലെ അടുത്ത വലിയ കാര്യമാണ്. സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നിലനിർത്തുമ്പോൾ തന്നെ വാങ്ങുന്നവർക്ക് നിങ്ങളുടെ മോട്ടോർ വാഹനത്തിന്‍റെ ഉപയോഗത്തെ അടിസ്ഥാനമാക്കി താങ്ങാനാവുന്ന ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്