റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
What Is Car Depreciation Rate?
23 ഡിസംബർ 2022

കാർ ഡിപ്രീസിയേഷൻ - കാർ ഡിപ്രീസിയേഷൻ നിരക്ക് എന്താണെന്ന് അറിയുക

പുതിയ കാർ വാങ്ങുക പലരുടെയും സ്വപ്നമാണ്. ഒരെണ്ണം സ്വന്തമാക്കുന്നത് സംതൃപ്തിയും സ്വാതന്ത്ര്യവും നല്‍കും; യാത്രാ ആവശ്യങ്ങൾക്കായി പൊതു ഗതാഗതത്തെ ആശ്രയിക്കേണ്ടി വരാത്ത സ്വാതന്ത്ര്യം. അത് ജോലിസ്ഥലത്തേക്കുള്ള യാത്ര ആയാലും, പ്രിയപ്പെട്ടവരുമായുള്ള വാരാന്ത്യ ട്രിപ്പ് ആയാലും. നിങ്ങളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി അനുയോജ്യമായ കാർ തിരഞ്ഞെടുക്കുന്നതിനൊപ്പം, മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന പരിഗണന ഇതാണ് കാർ ഇൻഷുറൻസ്. മോട്ടോർ വാഹന നിയമം 1988 പ്രകാരം കാർ ഇൻഷുറൻസ് നിർബന്ധമാണ്. വാഹന ഉടമ എന്ന നിലയിൽ, നിങ്ങൾ ഈ നിബന്ധന പാലിക്കണം, വീഴ്ച്ച വരുത്തിയാല്‍ വലിയ പിഴ ഈടാക്കാം. അങ്ങനെ, മിനിമം ഇൻഷുറൻസ് പരിരക്ഷയാണ് തേർഡ്-പാർട്ടി കാർ ഇൻഷുറൻസ് പോളിസി. എന്നാൽ അത് എല്ലാ സാഹചര്യത്തിലും മതിയായെന്ന് വരില്ല. അതുകൊണ്ട്, ഒരു കോംപ്രിഹെൻസീവ് പോളിസി എടുക്കുന്ന കാര്യം പരിഗണിക്കാം. കാർ ഇൻഷുറൻസ് നിരക്ക് തേര്‍ഡ്-പാര്‍ട്ടി പരിരക്ഷയേക്കാൾ കൂടുതലായിരിക്കുമ്പോഴും നിങ്ങളുടെ വാഹനത്തിന്‍റെ തകരാറുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഇത് വിപുലമായ കവറേജ് നല്‍കുന്നു. * ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ കാർ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ പരിശോധിക്കുക. കാർ ഇൻഷുറൻസ് പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ നിരവധി ഘടകങ്ങൾ പരിഗണിക്കുമ്പോള്‍, ഡിപ്രീസിയേഷനും അതിന്‍റെ സ്വാധീനവും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാറിന്‍റെ മൂല്യത്തെ ബാധിക്കുന്ന ഡിപ്രീസിയേഷനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്നതിന് സഹായിക്കുന്നതാണ് ഈ ലേഖനം.

എന്താണ് ഡിപ്രീസിയേഷൻ?

കാലം കഴിയുന്നതോടെ അസ്സറ്റിന്‍റെ മൂല്യത്തില്‍ വരുന്ന കുറവാണ് ഡിപ്രീസിയേഷൻ. കാലം മാത്രമല്ല, ഉപയോഗവും ഡിപ്രീസിയേഷനെ ബാധിക്കുന്ന ഘടകമാണ്. അതിനാൽ, ഉപയോഗവും കാലവും ഒരുപോലെ ഡിപ്രീസിയേഷന് കാരണമാകുന്നു. ഡിപ്രീസിയേഷന്‍ എന്ന ആശയം ലളിതമായി പറഞ്ഞാല്‍, കാർ വിൽക്കുന്ന സമയത്തെ വിലയും കാർ വാങ്ങിയ സമയത്തെ വിലയും തമ്മിലുള്ള അന്തരമാണ്. പതിവ് തേയ്മാനത്തിന്‍റെ ഫലമായുണ്ടാകുന്ന ഡിപ്രീസിയേഷൻ കാറിന്‍റെ വിൽപ്പന വിലയെ മാത്രമല്ല, ഇൻഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് മൂല്യം അല്ലെങ്കിൽ ഐഡിവി-യെയും ബാധിക്കും.

ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുമോ?

മുകളിൽ പറഞ്ഞതുപോലെ, നിങ്ങളുടെ കാറിന്‍റെ ഡിപ്രീസിയേഷന് ഇൻഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് മൂല്യത്തിൽ സ്വാധീനം ഉണ്ട്. വാഹനത്തിന്‍റെ പഴക്കം, പതിവ് ഉപയോഗം മൂലമുള്ള തേയ്മാനം, അതിന്‍റെ ഉപയോഗപ്രദമായ ലൈഫ് എന്നിവയാണ് മൊത്തത്തിലുള്ള ഡിപ്രീസിയേഷൻ നിരക്ക് നിർണ്ണയിക്കുന്നത്. കാർ ഇൻഷുറൻസ് വിലയിലെ ഡിപ്രീസിയേഷന്‍റെ സ്വാധീനം ക്ലെയിമിനായി ഇൻഷുറർ നല്‍കുന്ന നഷ്ടപരിഹാരം കുറയ്ക്കുന്നു. റീപ്ലേസ്മെന്‍റ് വേണ്ടിവരുന്ന ഘടകങ്ങൾക്ക് അവയുടെ പഴക്കം അനുസരിച്ച് ഡിപ്രീസിയേഷന്‍ ഉണ്ടാകും, അതിനാൽ, നല്‍കുന്ന നഷ്ടപരിഹാരം കുറയും. *സാധാരണ ടി&സി ബാധകം

ഡിപ്രീസിയേഷന് IRDAI അടിസ്ഥാന നിരക്കുകൾ വ്യക്തമാക്കിയിട്ടുണ്ടോ?

അതെ, Insurance Regulatory and Development Authority of India (IRDAI) വ്യക്തിഗത സ്പെയറുകൾക്കുള്ള അടിസ്ഥാന കാർ ഡിപ്രീസിയേഷൻ ശതമാനം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി IRDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അതിനാൽ, ഓരോ സ്പെയറിനും വ്യത്യസ്ത തുക ആയിരിക്കാം നഷ്ടപരിഹാരം ലഭിക്കുക. ഡിപ്രീസിയേഷൻ നിരക്കുകൾ പരാമർശിച്ചിരിക്കുന്ന ചില സ്പെയറുകൾ ഇതാ:
  1. റബ്ബർ, നൈലോൺ, പ്ലാസ്റ്റിക് സ്പെയറുകൾക്ക് 50% ഡിപ്രീസിയേഷൻ നിരക്ക് ഉണ്ട്
  2. വാഹനത്തിന്‍റെ ബാറ്ററിയുടെ ഡിപ്രീസിയേഷൻ 50% ആയി നിശ്ചയിച്ചിട്ടുണ്ട്
  3. ഫൈബർഗ്ലാസ് ഘടകങ്ങൾക്ക് 30% ഡിപ്രീസിയേഷൻ നിരക്ക് ഉണ്ട്
*സാധാരണ ടി&സി ബാധകം മറ്റെല്ലാ ഘടകങ്ങൾക്കും, വാഹനത്തിന്‍റെ ഐഡിവി അടിസ്ഥാനമാക്കിയാണ് ഡിപ്രീസിയേഷൻ കണക്കാക്കുന്നത്, അത് താഴെ പറയുന്നു:
കാറിന്‍റെ പഴക്കം ഐഡിവി നിർണ്ണയിക്കുന്നതിനുള്ള ഡിപ്രീസിയേഷൻ നിരക്ക്
6 മാസത്തിൽ കൂടുതൽ അല്ല 5%
6 മാസത്തിൽ കൂടുതൽ, എന്നാൽ 1 വർഷത്തിൽ കൂടുതല്‍ അല്ല 15%
1 വർഷത്തിൽ കൂടുതൽ, എന്നാൽ 2 വർഷത്തിൽ കൂടുതൽ അല്ല 20%
2 വർഷത്തിൽ കൂടുതൽ, എന്നാൽ 3 വർഷത്തിൽ കൂടുതൽ അല്ല 30%
3 വർഷത്തിൽ കൂടുതൽ, എന്നാൽ 4 വർഷത്തിൽ കൂടുതൽ അല്ല 40%
4 വർഷത്തിൽ കൂടുതൽ, എന്നാൽ 5 വർഷത്തിൽ കൂടുതൽ അല്ല 50%
*സാധാരണ ടി&സി ബാധകം അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള അല്ലെങ്കിൽ നിർമ്മാതാവ് അവസാനിപ്പിച്ച കാറുകൾക്ക്, ഇൻഷുറൻസ് കമ്പനിയും, പോളിസി ഉടമയായ നിങ്ങളും പരസ്പരം ഐഡിവി നിർണ്ണയിക്കുന്നു. ഒരു കാർ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ ബാധകമായ ഡിപ്രീസിയേഷൻ നിരക്കുകൾ പരിഗണിച്ചതിന് ശേഷം പോളിസിയുടെ പ്രീമിയത്തിന്‍റെ എസ്റ്റിമേറ്റ് ലഭിക്കുന്നതിന് ഉപയോഗിക്കാം.

നിങ്ങളുടെ കാറിന്‍റെ ഡിപ്രീസിയേഷൻ എങ്ങനെ കണക്കാക്കാം?

ഇൻഷുറൻസ് കമ്പനികൾ, സാധാരണയായി, ഇന്ത്യയിൽ കാർ വാല്യൂ ഡിപ്രീസിയേഷൻ കാൽക്കുലേറ്റർ അല്ലെങ്കിൽ ഐഡിവി കാൽക്കുലേറ്റർ നൽകുന്നു. ഇത് വാഹനത്തിന്‍റെ ഡിപ്രീസിയേഷൻ നിരക്ക് കണക്കാക്കാനും നിങ്ങളുടെ കാറിന്‍റെ യഥാർത്ഥ മൂല്യം നിർണ്ണയിക്കാനും സഹായിക്കുന്നു. ഈ ടൂൾ ഉപയോഗിക്കാൻ എളുപ്പമാണ്, അവിടെ നിർമ്മാതാവ്, മോഡൽ, നിങ്ങളുടെ കാറിന്‍റെ മേക്ക്, രജിസ്ട്രേഷൻ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ വാഹനത്തിന്‍റെ എസ്റ്റിമേറ്റ് ലഭിക്കാൻ സഹായിക്കുന്നു. കാറിന്‍റെ ഡിപ്രീസിയേഷൻ അറിയാനുള്ള ഒരു മാർഗ്ഗമാണ് ഐഡിവി കാൽക്കുലേറ്റർ, താഴെപ്പറയുന്ന ഫോർമുലകൾ ഉപയോഗിച്ചും അത് കണക്കാക്കാം:

1. പ്രൈം കോസ്റ്റ് ടെക്നിക്ക് വഴി

ഈ രീതി ഡിപ്രീസിയേഷൻ അതിന്‍റെ മൊത്തം ചെലവിന്‍റെ നിശ്ചിത ശതമാനമായി നല്‍കുന്നു. ഫോർമുല: കാർ ഓടിക്കുന്നതിനുള്ള ചെലവ് X (കാർ ഉടമസ്ഥതയിലുള്ള ദിവസങ്ങളുടെ എണ്ണം 365) X (100% ÷ പ്രാബല്യ ലൈഫ് വര്‍ഷങ്ങളുടെ എണ്ണത്തില്‍)

2. ഡിമിനിഷിംഗ് വാല്യു ടെക്നിക്ക് വഴി

ഈ രീതി കാറിന്‍റെ അടിസ്ഥാന മൂല്യം ഉപയോഗിച്ച് ഡിപ്രീസിയേഷൻ നല്‍കുന്നു. ഫോർമുല: കാറിന്‍റെ പർച്ചേസ് മൂല്യം X (കാറിന്‍റെ ഉടമസ്ഥതയിലുള്ള ദിവസങ്ങളുടെ എണ്ണം 365) X (പ്രാബല്യ ലൈഫ് വർഷങ്ങളുടെ എണ്ണത്തിൽ ÷ 200%) *സാധാരണ ടി&സി ബാധകം ഈ ഫോർമുലകൾ ഉപയോഗിച്ച്, കാറിന്‍റെ ഡിപ്രീസിയേഷൻ ശതമാനം എടുക്കാന്‍ കഴിയും, ഉപയോഗിച്ച വാഹനം വിൽക്കുമ്പോൾ അല്ലെങ്കിൽ വാങ്ങുമ്പോൾ കാറിന് അനുയോജ്യമായ വില നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.   ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.        

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്