റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
How To Get Soft Copy Of Bike Insurance
മാർച്ച്‎ 31, 2021

ബൈക്ക് ഇൻഷുറൻസിന്‍റെ സോഫ്റ്റ് കോപ്പി എങ്ങനെ നേടാം: ഇതിന് സാധുതയുണ്ടോ?

നമ്മുടെ വാഹനത്തിന്‍റെ ഡോക്യുമെന്‍റുകൾ സൂക്ഷിക്കുന്ന ബാഗ്, പ്രത്യേകിച്ച് ബൈക്കിൽ കൊണ്ടുപോകുന്നത് നമ്മൾ ഇഷ്ടപ്പെടുന്നില്ല എന്നതിൽ നമുക്ക് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. ഡോക്യുമെന്‍റുകൾ സൂക്ഷിക്കുന്നതിന് മതിയായ സ്ഥലം ബൈക്കിലും ഇല്ല. നിങ്ങൾ പോകുന്നിടത്തെല്ലാം ബാഗും കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണ്. ഇത് പോലുള്ള സാഹചര്യങ്ങളിലാണ്, ഡോക്യുമെന്‍റുകൾ ഡിജിറ്റലായി സ്റ്റോർ ചെയ്യാൻ കഴിയുമെങ്കിൽ അത് നല്ലതായിരിക്കും എന്ന് നമുക്ക് തോന്നുക. നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ, ഇതാ ഒരു സന്തോഷ വാർത്ത. വാഹന ഡോക്യുമെന്‍റുകളുടെ ഡിജിറ്റൽ ഫോർമാറ്റുകൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ട്രാഫിക് പോലീസ് വകുപ്പുകളോട് ഇന്ത്യൻ ഗതാഗത മന്ത്രാലയം ഔദ്യോഗികമായി നിർദ്ദേശം നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ലഭ്യമാക്കാം ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ മറ്റ് ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾക്കൊപ്പം അവ ഗവൺമെന്‍റ് അംഗീകൃത ഡിജിലോക്കർ, എംപരിവാഹൻ ആപ്പ് അല്ലെങ്കിൽ ഇവാഹൻ ബീമ എന്നിവയിൽ സ്റ്റോർ ചെയ്യാം. ഇതൊരു മഹത്തായ സംരംഭമാണെങ്കിലും ആളുകൾ ഇപ്പോഴും ആശങ്കയിലാണ്, ബൈക്ക് ഇൻഷുറൻസിന്‍റെ സോഫ്റ്റ് കോപ്പിക്ക് സാധുത ഉണ്ടോ? കൂടുതൽ സമഗ്രമായ ഉത്തരം ലഭിക്കുന്നതിന്, ആഴത്തിലുള്ള ചില വശങ്ങൾ നമുക്ക് പരിശോധിക്കാം.

ഇന്ത്യയിൽ വാഹനം ഓടിക്കുമ്പോൾ നിങ്ങൾ ഏതൊക്കെ ഡോക്യുമെന്‍റുകൾ കൊണ്ടുപോകണം?

ഇന്ത്യയിലെ മോട്ടോർ വാഹന നിയമം പ്രകാരം ഇന്ത്യയിൽ ഏതെങ്കിലും വാഹനം ഓടിക്കുമ്പോൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ കൈവശം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്:  
 • ഡ്രൈവിംഗ് ലൈസൻസ്: നിങ്ങൾ ഡ്രൈവ് ചെയ്യുന്ന വാഹന തരത്തിന് അനുയോജ്യമായ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
 
 • രജിസ്ട്രേഷൻ കാർഡ്: നിങ്ങൾ ഡ്രൈവ് ചെയ്യുന്ന വാഹനത്തിന്‍റെ ആർസി ഉണ്ടായിരിക്കണം. ഇത് ഓടിക്കുന്ന വാഹനത്തിന്‍റെ നിയമസാധുതയെ സൂചിപ്പിക്കുന്നു.
 
 • വാഹന ഇൻഷുറൻസ്: വാഹനത്തിന്‍റെ സാധുതയുള്ള ഇൻഷുറൻസ് പരിരക്ഷ നിങ്ങൾക്ക് ഇന്ത്യൻ ഗവൺമെന്‍റ് നിർബന്ധമാക്കിയിട്ടുണ്ട്, അല്ലാത്തപക്ഷം കനത്ത ബൈക്ക് ഇൻഷുറൻസ് പിഴ ചുമത്താവുന്നതാണ്.
 
 • പിയുസി സർട്ടിഫിക്കറ്റ്: അവസാനമായി, പൊലൂഷൻ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ് നിർബന്ധമാണ്, അധികാരികൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിങ്ങളുടെ വാഹനം ഓടുന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.

എന്‍റെ ബൈക്കിന്‍റെ ഡോക്യുമെന്‍റുകൾ ഡിജിറ്റലായി എങ്ങനെ സ്റ്റോർ ചെയ്യാം?

ബൈക്ക് ഇൻഷുറൻസിന്‍റെയും മറ്റ് ഡോക്യുമെന്‍റുകളുടെയും സോഫ്റ്റ് കോപ്പി എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ടോ? സർക്കാർ ഓഫർ ചെയ്യുന്ന ഡിജിലോക്കർ, എംപരിവാഹൻ അല്ലെങ്കിൽ ഇവാഹൻ ബീമ ആപ്പ് Play store ൽ നിന്ന് ഡൗൺലോഡ് ചെയ്യുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പൂർത്തിയായാൽ, നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:  
 1. നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് സൈൻ അപ്പ് ചെയ്ത് ആധാർ നമ്പർ ഉപയോഗിച്ച് വാലിഡേറ്റ് ചെയ്യുക.
 2. ഡാഷ്ബോർഡിൽ, 'അപ്‌ലോഡ്' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 3. ആർസി, പിയുസി, ഡിഎൽ, ബൈക്ക് ഇൻഷുറൻസ് സോഫ്റ്റ് കോപ്പി ഫയലുകൾ തിരഞ്ഞെടുത്ത് അവ ആപ്പിൽ അപ്‌ലോഡ് ചെയ്യുക.
 4. നൽകിയ പട്ടികയിൽ നിന്ന് അപ്‌ലോഡ് ചെയ്ത ഡോക്യുമെന്‍റിന്‍റെ ഫയൽ തരം തിരഞ്ഞെടുക്കുക.
 5. 'സേവ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് തുടരാം.

ബൈക്ക് ഡോക്യുമെന്‍റുകൾ ഓൺലൈനിൽ സ്റ്റോർ ചെയ്യുന്നതിന്‍റെ നേട്ടങ്ങൾ

നിങ്ങളുടെ ബൈക്ക് ഡോക്യുമെന്‍റുകൾ ഓൺലൈനിൽ സ്റ്റോർ ചെയ്ത് നിങ്ങൾക്ക് ലഭ്യമാക്കാവുന്ന ഏതാനും ആനുകൂല്യങ്ങൾ ചുവടെ സൂചിപ്പിച്ചിരിക്കുന്നു:  
 • ഡോക്യുമെന്‍റുകൾ ഫിസിക്കൽ ഫോർമാറ്റിൽ കൈയിൽ എടുക്കേണ്ടത് സംബന്ധിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല.
 • ട്രാഫിക് പോലീസിന് നിങ്ങളുടെ ഡോക്യുമെന്‍റുകൾ ഡിജിറ്റലായി പരിശോധിച്ചുറപ്പാക്കാൻ കഴിയും.
 • ഡോക്യുമെന്‍റുകൾ കാണാതെ പോകുമെന്നോ നഷ്ടപ്പെടുമെന്നോ ഉള്ള റിസ്ക്ക് ഇല്ല.
 • നിങ്ങളുടെ ഡോക്യുമെന്‍റുകൾ, എപ്പോൾ വേണമെങ്കിലും എവിടെ നിന്നും എളുപ്പത്തിൽ ആക്സസ് ചെയ്യാം.

എനിക്ക് സോഫ്റ്റ് കോപ്പി ഉണ്ടെങ്കിലും എന്‍റെ ബൈക്കിന്‍റെ ഡോക്യുമെന്‍റുകളുടെ ഫിസിക്കൽ കോപ്പി ഇല്ലെങ്കിൽ പിഴ ഈടാക്കുമോ?

ഈ ചോദ്യത്തിനുള്ള നേരിട്ടുള്ള ഉത്തരം ഇല്ല എന്നതാണ്. ഡിജിലോക്കർ, എംപരിവാഹൻ, അല്ലെങ്കിൽ ഇവാഹൻ ബീമ ആപ്പ് എന്നിവയിൽ വെരിഫൈ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ ബൈക്കിന്‍റെ ഡോക്യുമെന്‍റുകൾ നിങ്ങൾക്ക് കാണിക്കാം. ഈ ആപ്പുകളെല്ലാം സർക്കാർ നൽകുന്നതാണ്. ഇന്ത്യയിലെ, അതത് അധികാരികൾ നേരിട്ട് നൽകിയ നിങ്ങളുടെ വാഹന ഡോക്യുമെന്‍റുകൾ ഒരു ഇലക്ട്രോണിക് ഫോർമാറ്റിൽ കൈവശം സൂക്ഷിക്കാം. അതിനാൽ രാജ്യത്തിന്‍റെ ഏത് ഭാഗത്തും ട്രാഫിക് പോലീസ് നിങ്ങളെ തടയുമ്പോഴെല്ലാം, നിങ്ങളുടെ ആർസി, പിയുസി, ലൈസൻസ്, ബൈക്ക് ഇൻഷുറൻസ് സോഫ്റ്റ് കോപ്പി എന്നിവ സർക്കാർ അംഗീകരിച്ച ഈ ഡിജിറ്റൽ ആപ്പുകളിൽ ഹാജരാക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.

ബൈക്ക് ഇൻഷുറൻസിന്‍റെ സോഫ്റ്റ് കോപ്പി എങ്ങനെ നേടാം?

നിങ്ങൾ ടു വീലർ ഇൻഷുറൻസ് ഓൺലൈനിലാണ് വാങ്ങിയതെങ്കിൽ, നിങ്ങളുടെ ബൈക്ക് ഇൻഷുറൻസിന്‍റെ സോഫ്റ്റ് കോപ്പി ലഭിക്കുന്നത് വളരെ ലളിതമാണ്. ഏത് ഡിജിറ്റൽ ഉപകരണത്തിലും ഇത് ഡൗൺലോഡ് ചെയ്യുന്നതിന് നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പിന്തുടരാവുന്നതാണ്.  
 1. നിങ്ങളുടെ ഇൻഷുറൻസ് ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക.
 2. 'പോളിസിയുടെ തരം' എന്ന് പറയുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
 3. പോളിസി നമ്പർ അല്ലെങ്കിൽ ആവശ്യപ്പെട്ട മറ്റേതെങ്കിലും വിശദാംശങ്ങൾ നൽകുക.
 4. ഒടിപി മുഖേന നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യുക.
 5. സിസ്റ്റം നിങ്ങളെ പ്രാമാണീകരിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസി കാണാനോ ഡൗൺലോഡ് ചെയ്യാനോ പ്രിന്‍റ് ചെയ്യാനോ കഴിയും.

പതിവ് ചോദ്യങ്ങൾ

 1. ഡിജിലോക്കർ അല്ലെങ്കിൽ എംപരിവാഹൻ ആപ്പിൽ സ്റ്റോർ ചെയ്യാത്ത എന്‍റെ ബൈക്കിന്‍റെ ഡോക്യുമെന്‍റുകളുടെ സോഫ്റ്റ് കോപ്പി സ്വീകരിക്കുമോ?
നിർഭാഗ്യവശാൽ ഇല്ല. ഡോക്യുമെന്‍റുകൾ സർക്കാർ അംഗീകൃത ഡിജിറ്റൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചാൽ മാത്രമേ അവ സാധുതയുള്ളതായി കണക്കാക്കൂ.  
 1. എന്‍റെ ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് സുരക്ഷിതമാണോ?
അതെ, നിങ്ങളുടെ ബൈക്കിനായി ഒരു ഓൺലൈൻ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. ബജാജ് ഇൻഷുറൻസ്, പോളിസി ബസാർ തുടങ്ങിയ ആധികാരിക സ്രോതസ്സിൽ നിന്ന് നിങ്ങൾ അത് വാങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക.  
 1. എന്‍റെ ബൈക്കിന് തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ് മാത്രമേ ലഭിക്കുകയുള്ളോ?
പൂർണ്ണമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങളുടെ ബൈക്കിന് കോംപ്രിഹെൻസീവ് ഇൻഷുറൻസ് വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇനി ഇല്ലെങ്കിൽ, ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബൈക്കിനുള്ള തേര്‍ഡ് പാര്‍ട്ടി ഇൻഷുറൻസ് മതിയാകും.

സംഗ്രഹം

ബൈക്ക് ഇൻഷുറൻസിന്‍റെ സോഫ്റ്റ് കോപ്പിക്ക് സാധുതയുണ്ടോ എന്ന അടിസ്ഥാന ചോദ്യം നമുക്ക് പരിശോധിക്കാം? ഈ ചോദ്യത്തിനുള്ള ഉത്തരം അതെ എന്നാണ്. നിങ്ങളുടെ ബൈക്കിന്‍റെ ഡോക്യുമെന്‍റുകളുടെ സോഫ്റ്റ് കോപ്പി സർക്കാർ അംഗീകൃത ആപ്പിൽ ഡിജിറ്റലായി സ്റ്റോർ ചെയ്താൽ, അവ നൂറു ശതമാനം സാധുതയുള്ളതാണ്. അതിനാൽ അടുത്ത തവണ, നിങ്ങൾ ബൈക്കിൽ പോകുമ്പോൾ, നിങ്ങളുടെ ബൈക്ക് ഡോക്യുമെന്‍റുകൾ വീട്ടിൽ സൂക്ഷിക്കാൻ മടിക്കേണ്ടതില്ല, ഒപ്പം ഭയമില്ലാത്ത ഒരു യാത്ര ആസ്വദിക്കൂ.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്