റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Difference Between Comprehensive and Zero Depreciation Insurance
മാർച്ച്‎ 31, 2021

കോംപ്രിഹെൻസീവ്, സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസുകൾ തമ്മിലുള്ള വ്യത്യാസം

കാർ ഇൻഷുറൻസ് എന്നത് ഒരു തരം മോട്ടോർ ഇൻഷുറൻസ് ആണ്, അത് കാറിന് അപകടങ്ങൾ മൂലമുണ്ടാകുന്ന റിസ്കിൽ നിന്നും നാശനഷ്ടങ്ങളിൽ നിന്നും ഓൺ-റോഡ് സംരക്ഷണവും സാമ്പത്തിക പരിരക്ഷയും നൽകുന്നു. മൂന്ന് വ്യത്യസ്ത തരം കാർ ഇൻഷുറൻസ് - ഉണ്ട് കോംപ്രിഹെൻസീവ് ഇൻഷുറൻസ്, തേർഡ്-പാർട്ടി ഇൻഷുറൻസ്, പേ ആസ് യു ഡ്രൈവ്. ശ്രീ ചഹൽ ഒരു പുതിയ കാർ, ടൊയോട്ട Etios വാങ്ങി. കാർ ഇൻഷുറൻസ് നിർബന്ധമാണെന്ന് അദ്ദേഹത്തിന് അറിയാം, കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് ഇപ്പോൾ എളുപ്പമാണ്, ഇന്‍റർനെറ്റിൽ നിരവധി ഓപ്ഷനുകൾ കണ്ടതിനാൽ അദ്ദേഹത്തിന് ആശയക്കുഴപ്പം ആയിരുന്നു. അദ്ദേഹം സുഹൃത്തായ ശ്രീ ബേദിയോട് ചോദിച്ചു. ഒരു തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി വാങ്ങാൻ അദ്ദേഹം നിര്‍ദ്ദേശിച്ചു, അത് സീറോ ഡിപ്രീസിയേഷന്‍ പരിരക്ഷയുടെ ആഡ്-ഓണ്‍ സഹിതം സമഗ്രമായ ഇന്‍ഷുറന്‍സ് ആണ്. കോംപ്രിഹെൻസീവ് ഇൻഷുറൻസ്, സീറോ ഡിപ്രീസിയേഷൻ, തേർഡ് പാർട്ടി ഇൻഷുറൻസ് എന്നിവ തമ്മിൽ ശ്രീ ചഹൽ താരതമ്യം ചെയ്തപ്പോൾ, പ്രീമിയം കൂടുതലായിരുന്നു, ഇൻഷുറൻസ് ചെലവുകൾ ലാഭിക്കുന്നതിന് ശ്രീ ചഹൽ തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രം വാങ്ങി, കാരണം കാർ അപകടം മൂലം ക്ഷതമോ, വൈകല്യമോ, മരണമോ ഉണ്ടായാൽ സാമ്പത്തിക ബാധ്യതയിൽ നിന്ന് അദ്ദേഹത്തെ അത് സംരക്ഷിക്കും. ആറ് മാസം കഴിഞ്ഞപ്പോൾ, ശ്രീ ചഹലിന്‍റെ കാർ മോഷ്ടിക്കപ്പെട്ടു, ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസിയിൽ ക്ലെയിം ചെയ്തപ്പോൾ, അവർ ക്ലെയിം നിരസിച്ചു. തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് മോഷണം മൂലമുള്ള നഷ്ടത്തിന് പരിരക്ഷ ഇല്ലാത്തതിനാലാണ് നിരസിച്ചത്. ശ്രീ ചഹൽ കോംപ്രിഹെൻസീവ് ഇൻഷുറൻസ് വാങ്ങിയിരുന്നെങ്കിൽ, മോഷണം മൂലമുള്ള നഷ്ടത്തിന് പരിരക്ഷ ലഭിക്കുമായിരുന്നു. ശ്രീ ചഹലിനെപ്പോലെ പലരും അപകടം അല്ലാതെ തങ്ങളുടെ കാറിന് മറ്റ് നഷ്ടങ്ങൾ ഉണ്ടാകുമെന്ന് ഒരിക്കലും കരുതാറില്ല, ചെലവ് ലാഭിക്കാൻ അവർ ഒരു ബേസിക് പ്ലാൻ മാത്രമാണ് വാങ്ങുക. കോംപ്രിഹെൻസീവ് ഇൻഷുറൻസിന്‍റെ പ്രീമിയം തേർഡ് പാർട്ടി ഇൻഷുറൻസിനേക്കാൾ കൂടുതലാണ്, എന്നാൽ ആനുകൂല്യങ്ങളും കവറേജും വലിയ തുക ലാഭിക്കും എന്നതിനാൽ ഇത് ലാഭകരമാണ്. മാത്രമല്ല, സീറോ ഡിപ്രീസിയേഷന്‍റെ ആഡ്-ഓൺ കവറേജ് ഭാവിയിൽ നിങ്ങൾക്ക് കൂടുതൽ പണം ലാഭിക്കും. നമ്മുക്ക് കാർ ഇൻഷുറൻസ് താരതമ്യം ചെയ്യുക വഴി ഈ ലേഖനത്തിലൂടെ സീറോ ഡിപ്രീസിയേഷൻസ്, കോംപ്രിഹെൻസീവ് ഇൻഷുറൻസ് തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മനസ്സിലാക്കാം.

കോംപ്രിഹെൻസീവ് ഇൻഷുറൻസ് vs. സീറോ ഡിപ്രീസിയേഷൻ

അപകടം, മോഷണം, പ്രകൃതി ദുരന്തങ്ങൾ, അതിക്രമം, അഗ്നിബാധ തുടങ്ങിയവ മൂലം കാറിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള വിപുലമായ കാർ ഇൻഷുറൻസ് പ്ലാൻ കവറേജ് ആണ് കോംപ്രിഹെൻസീവ് ഇൻഷുറൻസ്. ഒരു തേര്‍ഡ് പാര്‍ട്ടിയും ഒഡി (സ്വന്തം നാശനഷ്ടങ്ങള്‍) പരിരക്ഷയും നല്‍കുന്ന ഇന്‍ഷുറന്‍സിന്‍റെ ഒരു സംയുക്തമാണ് കോംപ്രിഹെന്‍സീവ് കാര്‍ ഇന്‍ഷുറന്‍സ്. അധിക പരിരക്ഷയ്ക്ക്, റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷ, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, മെഡിക്കൽ ഇൻഷുറൻസ്, എഞ്ചിൻ പ്രൊട്ടക്ടർ തുടങ്ങിയ ആഡ്-ഓൺ പോളിസികൾ കൊണ്ട് കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി വിപുലീകരിക്കാം. മോട്ടോർ ഇൻഷുറൻസിൽ, തേയ്‌മാനം, ഔട്ട് ഓഫ് ഡേറ്റ്, വാഹനത്തിന്‍റെ കാലപ്പഴക്കം എന്നിവ മൂലം കാലക്രമേണ വാഹനത്തിന്‍റെ മൂല്യം കുറയുന്നതിനെയാണ് ഡിപ്രീസിയേഷൻ സൂചിപ്പിക്കുന്നത്. ഗ്ലാസ് മെറ്റീരിയൽ ഒഴികെയുള്ള ഓരോ കാർ പാർട്ടിനും ഡിപ്രീസിയേഷന്‍റെ മൂല്യനിർണ്ണയം ബാധകമാണ്. കാറിന് കൂട്ടിയിടിച്ച് തകർച്ച സംഭവിച്ചാൽ റബ്ബർ, ഫൈബർ, മെറ്റൽ പാർട്ടുകൾക്ക് മുഴുവനും പോളിസി ഉടമയ്ക്ക് 100% പൂർണ്ണമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന കാർ ഇൻഷുറൻസ് പോളിസിയാണ് സീറോ ഡിപ്രീസിയേഷൻ. ബാറ്ററികളും ടയറുകളും ഒഴികെ യാതൊരു കാർ പാർട്ടുകളുടെ കവറേജിൽ നിന്ന് ഡിപ്രീസിയേഷൻ തടയില്ല. മെക്കാനിക്കൽ തകരാർ, ഓയിൽ മാറ്റം എന്നിവ ഈ പ്ലാനിൽ വരില്ല. മാത്രമല്ല, പോളിസി ഉടമക്ക് ഒരു വർഷം നൽകാവുന്ന ക്ലെയിമുകളുടെ എണ്ണം പോളിസി പരിമിതപ്പെടുത്തുന്നു.

സീറോ ഡിപ്രീസിയേഷനും കോംപ്രിഹെൻസീവ് ഇൻഷുറൻസും തമ്മിലുള്ള വ്യത്യാസം എന്താണ്?

 
വ്യത്യാസം കോംപ്രിഹെൻസീവ് ഇൻഷുറൻസ് മാത്രം കോംപ്രിഹെൻസീവ് ഇൻഷുറൻസ് + സീറോ ഡിപ്രീസിയേഷൻ പരിരക്ഷ
പ്രീമിയം കുറഞ്ഞ തുക അൽപ്പം ഉയർന്ന തുക
ക്ലെയിം സെറ്റിൽമെന്‍റിന്‍റെ തുക എല്ലാ കാർ ബോഡി പാർട്ടുകൾക്കും ഡിപ്രീസിയേഷൻ കണക്കാക്കുന്നതിനാൽ സെറ്റിൽമെന്‍റ് തുക കുറവായിരിക്കും. ഡിപ്രീസിയേഷൻ കണക്കാക്കാത്തപ്പോൾ സെറ്റിൽമെന്‍റ് തുക ഉയർന്നതായിരിക്കും.
കാർ പാർട്ടുകളുടെ റിപ്പയറിംഗ് 50% എല്ലാ റിപ്പയറിംഗ് പാർട്ടുകൾക്കും ഡിപ്രീസിയേഷൻ പരിഗണിക്കും. സീറോ ഡിപ്രീസിയേഷൻ ആഡ്-ഓണുകൾ റിപ്പയറിംഗ് ചെലവ് വഹിക്കും.
കാറിന്‍റെ പഴക്കം കാറിന്‍റെ പഴക്കം കൂടുന്തോറും കാറിന്‍റെ ഡിപ്രീസിയേഷൻ വർദ്ധിക്കും. സീറോ ഡിപ്രീസിയേഷൻ കവർ ആഡ്-ഓൺ ആണെങ്കിൽ, ഡിപ്രീസിയേഷൻ ഇല്ലെന്ന് കണക്കാക്കും.

ബജാജ് അലയൻസ് കാർ ഇൻഷുറൻസിന് 4000+ നെറ്റ്‌വർക്ക് ഗ്യാരേജ് ഉണ്ട്, ഉടമയ്ക്ക്/ഡ്രൈവർക്ക് രൂ. 15 ലക്ഷം വരെയുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ ഓഫർ ചെയ്യുന്നു. മുൻ പോളിസി ഉണ്ടെങ്കിൽ അതിൽ നിന്ന് നോ-ക്ലെയിം ബോണസിന്‍റെ 50% വരെ ട്രാൻസ്ഫർ വാഗ്ദാനം ചെയ്യുന്നു.

പതിവ് ചോദ്യങ്ങൾ

1. ഏതാണ് മികച്ചത്, സീറോ ഡിപ്രീസിയേഷനോ കോംപ്രിഹെൻസീവ് ഇൻഷുറൻസോ?

കോംപ്രിഹെൻസീവ് ഇൻഷുറൻസിനൊപ്പം വാങ്ങാവുന്ന അധിക പരിരക്ഷയാണ് സീറോ ഡിപ്രീസിയേഷൻ. കാർ ദീർഘകാലം നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, കാറിന്‍റെ മൂല്യം മിക്കവാറും വാങ്ങിയ ദിവസത്തെ പോലെ തന്നെ ആണെന്ന് ഉറപ്പാക്കുന്നതിന് കോംപ്രിഹെൻസീവ് ഇൻഷുറൻസിനൊപ്പം സീറോ ഡിപ് ആഡ്-ഓൺ എടുക്കുന്നത് നല്ലതാണ്.

2. കോംപ്രിഹെൻസീവ് ഇൻഷുറൻസിലെ ഒഴിവാക്കലുകൾ എന്തൊക്കെയാണ്?

കാറിന്‍റെ പഴക്കം, തേയ്മാനം, തകരാർ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടം. പഴക്കം ചെല്ലുന്തോറും കാർ പാർട്ടുകളുടെ തേയ്‌മാനം. മദ്യലഹരിയിൽ ഓടിച്ചതു മൂലം കാറിന് സംഭവിച്ച കേടുപാടുകൾ. ആണവ ആക്രമണം കലാപം അല്ലെങ്കിൽ യുദ്ധം മൂലം കാറിനുണ്ടായ കേടുപാടുകൾ.

ചുരുക്കി പറയുകയാണെങ്കിൽ

ധാരാളം ഓൺലൈൻ കാർ ഇൻഷുറൻസ് ഉണ്ട് നിങ്ങൾക്ക് വാങ്ങാവുന്നതായി. എന്നാൽ അപകടം സംഭവിച്ചാൽ അത്യാവശ്യ ചെലവ് വഹിക്കുകയും, പഴക്കം ചെല്ലുമ്പോൾ കാറിനെ പരിപാലിക്കുകയും ചെയ്യുന്ന കാർ ഇൻഷുറൻസ് വാങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. സീറോ ഡിപ്രീസിയേഷന്‍റെ ആഡ്-ഓൺ സഹിതം കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി വാങ്ങാൻ ശുപാർശ ചെയ്യുന്നു. കാരണം ചെലവേറിയ സ്പെയർ പാർട്ടുകൾക്ക് ഡിപ്രീസിയേഷൻ നിരക്ക് ഉയർന്നതായിരിക്കും. വർഷം തോറും റിപ്പെയറിന് ഉയർന്ന തുക നൽകുന്നതിനേക്കാൾ നല്ലത് അൽപ്പം ഉയർന്ന പ്രീമിയം അടയ്ക്കുന്നതാണ്.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്