റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Types of Health Insurance
മാർച്ച്‎ 11, 2022

ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് തരങ്ങൾ

ആരോഗ്യപ്രശ്‌നങ്ങൾ വർധിക്കുന്നതോടെ ചികിത്സാ ചെലവിലും ക്രമാതീതമായ വർധനവുണ്ടാകുന്നുണ്ട്. മാത്രമല്ല, ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ ആവശ്യത്തിലും വർധനവുണ്ട്. അതിനാൽ, വിപണിയിലുള്ള പല തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ നിങ്ങൾക്ക് അധിക സാമ്പത്തിക ഭാരമേൽപ്പിക്കാതിരിക്കാൻ ഉപകരിക്കുന്നവയായിരിക്കും. ഈ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള ഏറ്റവും മികച്ച ചികിത്സ കണ്ടെത്താൻ നിങ്ങളെ അനുവദിക്കുക മാത്രമല്ല, ചെലവിന്‍റെ കാര്യത്തിൽ നിങ്ങൾക്ക് പ്രയാസം തോന്നുകയുമില്ല. ഇന്ത്യയിൽ വിവിധ തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉള്ളതിനാൽ ശരിയായ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നത് അൽപ്പം സങ്കീർണ്ണമായേക്കാം. നിങ്ങളെ സഹായിക്കുന്നതിന്, ഞങ്ങൾ എല്ലാ 11 തരത്തിലുള്ള പ്ലാനുകൾ ലിസ്റ്റ് ചെയ്യുകയും ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ എല്ലാ പ്രധാന ഘടകങ്ങളും വിവരിക്കുകയും ചെയ്‌തിരിക്കുന്നു, അതുവഴി നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാൻ വാങ്ങാം.  
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ തരങ്ങൾ ഇതിന് അനുയോജ്യം
ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ് വ്യക്തിഗതം
ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് നിങ്ങളും ജീവിത പങ്കാളിയും കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന മുഴുവൻ കുടുംബത്തിനും
ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ് ചെലവേറിയ ചികിത്സകൾക്ക് പണം കണ്ടെത്തുന്നതിന് ഉപയോഗിക്കാം
സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് 65 നും അതിൽ കൂടുതലും പ്രായമുള്ള പൗരന്മാർക്ക്
ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് നിലവിലുള്ള പോളിസിയുടെ ഇൻഷ്വേർഡ് തുക കഴിയുമ്പോൾ ഈ ഇൻഷുറൻസ് പ്ലാൻ പ്രയോജനപ്പെടുത്താം.
ഹോസ്പിറ്റൽ ഡെയ്‌ലി ക്യാഷ് ദിവസേനയുള്ള ഹോസ്പിറ്റൽ ചെലവുകൾക്ക്
പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് ഉടമയ്ക്ക് അല്ലെങ്കിൽ ഡ്രൈവർക്ക് എന്തെങ്കിലും നഷ്ടം അല്ലെങ്കിൽ തകരാർ സംഭവിക്കുന്ന സാഹചര്യത്തിൽ ഇത് ഉപയോഗിക്കാം.
മെഡിക്ലെയിം ഇൻ-പേഷ്യന്‍റ് ചെലവുകൾക്ക്
ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ഒരു കൂട്ടം ജീവനക്കാർക്കായി
രോഗത്തിന് പ്രത്യേകമായിട്ടുള്ളത് (എം-കെയർ, കൊറോണ കവച് മുതലായവ) മഹാമാരി പീഢകളാൽ ബുദ്ധിമുട്ടുന്നവർക്കും അല്ലെങ്കിൽ അതിന് സാധ്യതയുള്ളവർക്കും അനുയോജ്യം.
യുലിപ് ഇൻഷുറൻസിന്‍റെയും നിക്ഷേപത്തിന്‍റെയും രണ്ട് തരത്തിലുള്ള പ്രയോജനം

ഇന്ത്യയിലെ വിവിധ തരം ഹെൽത്ത് ഇൻഷുറൻസുകൾ

ഇൻഡിവിജ്വൽ ഹെല്‍ത്ത് ഇൻഷുറൻസ്

ഒരു വ്യക്തിഗത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ is meant for a single person. As the name suggests, it can be bought by a single individual. The individual who gets himself insured with this plan is compensated for the expenses incurred for illness and medical expenses. Such types of medical insurance plan cover all the hospitalisation, surgical, pre and post medication expenditures till the insured limit is reached. The premium of the plan is decided on the basis of the buyer’s age and medical history. Moreover, the insured individual can cover his spouse, his children, and parents, too by paying an extra premium under the same plan. However, if you get insured for any existing illness, there is a waiting period of 2-3 years for claiming the benefits.

ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ്

ഫാമിലി ഫ്ലോട്ടർ പ്ലാൻ എന്നറിയപ്പെടുന്ന ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ഒരൊറ്റ പരിരക്ഷയ്ക്ക് കീഴിൽ സുരക്ഷിതമാക്കുന്നു. കുടുംബത്തിനുള്ള ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളുടെ പങ്കാളി, കുട്ടികൾ, മുതിർന്നവർ എന്നിവരുൾപ്പെടെ നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പരിരക്ഷിക്കുന്നു. കുടുംബത്തിലെ ഒരാൾ മാത്രമേ പ്രീമിയം അടയ്ക്കേണ്ടതുള്ളൂ, മുഴുവൻ കുടുംബവും ഒറ്റ പ്രീമിയത്തിൽ ഇൻഷുർ ചെയ്യപ്പെടും. രണ്ട് കുടുംബാംഗങ്ങൾക്ക് ഒരേസമയം ചികിത്സ ലഭിക്കുന്നുണ്ടെങ്കിൽ, പരിധിയിലെത്തുന്നത് വരെ നിങ്ങൾക്ക് രണ്ടുപേർക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാം. പ്ലാനിൽ പരിരക്ഷിക്കേണ്ട ഏറ്റവും മുതിർന്ന അംഗത്തിന്‍റെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രീമിയം തീരുമാനിക്കുന്നത്. അതിനാൽ, നിങ്ങളുടെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ 60 വയസ്സിന് മുകളിലുള്ള അംഗങ്ങളെ ചേർക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക, കാരണം അവർക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്, അത് പ്രീമിയത്തെ ബാധിക്കും.

ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്

ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസ് പ്ലാൻ ജീവന് ഭീഷണിയായ രോഗങ്ങൾക്ക് ലംപ്സം തുക വാഗ്ദാനം ചെയ്ത് വ്യക്തിയെ ഇൻഷുർ ചെയ്യുന്നു. ഇൻഷുറൻസ് വാങ്ങുന്ന സമയത്ത്, തിരഞ്ഞെടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടുത്തിയിരിക്കും, കൂടാതെ മുൻകൂട്ടി തിരഞ്ഞെടുത്ത ഏതെങ്കിലും വ്യവസ്ഥകൾ നിങ്ങളെ ബാധിക്കുകയാണെങ്കിൽ, നിങ്ങളുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യാം. ഇത്തരത്തിലുള്ള ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ക്ലെയിം ഫയൽ ചെയ്യാൻ ആശുപത്രി പ്രവേശനം ആവശ്യമില്ല. രോഗനിർണയം നടത്തിയാൽ മാത്രമേ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കൂ ഇതിന്‍റെ; ക്രിട്ടിക്കൽ ഇൽനെസ് ഇൻഷൂറൻസ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചെലവുകൾ പരിഗണിക്കാതെ നൽകേണ്ട തുക മുൻകൂട്ടി തീരുമാനിക്കപ്പെടുന്നതാണ്. ക്രിട്ടിക്കൽ ഇൽനെസ് ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്ന എല്ലാ ഗുരുതരമായ രോഗങ്ങളുടെയും ഒരു പട്ടിക താഴെപ്പറയുന്നു.
  • പ്രധാന അവയവം മാറ്റിവയ്ക്കൽ
  • ക്യാൻസർ
  • അയോർട്ട ഗ്രാഫ്റ്റ് സർജറി
  • വൃക്ക തകരാർ
  • സ്ട്രോക്ക്
  • മൾട്ടിപ്പിൾ സ്ക്ലെറോസിസ്
  • പക്ഷാഘാതം
  • ആദ്യത്തെ ഹൃദയാഘാതം
  • കൊറോണറി ആർട്ടറി ബൈപാസ് സർജറി
  • പ്രൈമറി പൾമനറി ആർട്ടീരിയൽ ഹൈപ്പർടെൻഷൻ

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ്

പേര് സൂചിപ്പിച്ചതുപോലെ, ഇന്ത്യയിലെ അത്തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് പരിരക്ഷ നൽകുന്നു. നിങ്ങളുടെ മാതാപിതാക്കൾക്കോ ​​മുത്തശ്ശി-മുത്തശ്ശന്മാർക്കോ ഒരു ഇൻഷുറൻസ് പോളിസി വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ഇൻഷുറൻസ് പോളിസിയാണ്. ഈ സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് will offer you coverage for the cost of hospitalisation and medicines, whether it arises from a health issue or any accident. It covers hospitalisation expenses and post-treatment costs too. On top of this, some other benefits like Domiciliary Hospitalization and Psychiatric benefits are also being covered. The upper age limit has been marked at 70 years of age. Also, the insurer can ask for a complete body checkup before he sells the Senior Citizen Health Insurance. Moreover, the premium for this plan is comparatively higher as the senior citizens are more prone to illness.

ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ്

ഉയർന്ന തുകയ്ക്ക് കവറേജ് തേടുകയാണെങ്കിൽ ഒരു വ്യക്തിക്ക് ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങാം. എന്നാൽ ഈ പോളിസിയിൽ "കിഴിവ് വ്യവസ്ഥകൾ" ചേർത്തിട്ടുണ്ട്. അതിനാൽ, ക്ലെയിം ചെയ്യുമ്പോൾ, പോളിസിയിൽ സൂചിപ്പിച്ചിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് പുറമെയായിരിക്കും പണം നൽകുക. കൂടാതെ, വ്യക്തിക്ക് ഒരു സൂപ്പർ ടോപ്പ്-അപ്പ് പ്ലാനും ലഭ്യമാണ്. ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കുന്നതിന് റെഗുലർ പോളിസിയിൽ ഇത് അധിക പരിരക്ഷ നൽകും. ഈ Super Top-Up plan can only be used once the insured sum of the regular policy gets exhausted.

ഹോസ്പിറ്റൽ ഡെയ്‌ലി ക്യാഷ്

മറ്റൊരു കാര്യം, വിവിധ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഹോസ്പിറ്റൽ ഡെയ്‌ലി ക്യാഷ് എന്ന നൂതനമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻഷുറൻസ് പോളിസി വാങ്ങുന്നതുമായി സംബന്ധിച്ച് സുരക്ഷിതത്വം ഇല്ലായ്മ നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങൾക്ക് ഈ പ്ലാനുമായി മുന്നോട്ട് പോകുകയും ഈ ഇൻഷുറൻസ് ഇൻഷുറൻസ് പോളിസികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യാം. നിങ്ങളുടെ ഹോസ്പിറ്റലൈസേഷൻ സമയത്ത് ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകളിൽ നിന്ന് സ്വയം പരിരക്ഷ നേടാൻ ഈ പ്ലാൻ നിങ്ങളെ സഹായിക്കും. ഒരു വ്യക്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുകഴിഞ്ഞാൽ, പതിവ് ആശുപത്രി ചെലവുകൾ നിശ്ചിതമായിരിക്കില്ല, കൂടാതെ അവ അവസ്ഥയനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തിക്ക് ഹോസ്പിറ്റൽ ഡെയ്‌ലി ക്യാഷ് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കും. ഈ പ്ലാനിൽ, ഇൻഷുറൻസ് സമയത്ത് തിരഞ്ഞെടുത്ത കവറേജ് തുക അനുസരിച്ച് വ്യക്തിക്ക് പ്രതിദിന ക്യാഷ് ആനുകൂല്യം രൂ. 500 മുതൽ 10,000 വരെ ലഭിക്കും. വ്യക്തി ഏഴ് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കിടന്നാൽ ചില പ്ലാനുകളിൽ സുഖം പ്രാപിക്കുന്നത് വരെ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മറ്റ് ആഡ്-ഓണുകളിൽ മാതാപിതാക്കൾക്കുള്ള താമസവും വെൽനസ് കോച്ചും ഉൾപ്പെടുന്നു.

പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്

റോഡപകട കേസുകളുടെ എണ്ണം വർഷംതോറും വർദ്ധിക്കുകയാണ്, അതുകൊണ്ടാണ് ഇന്ന്, പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ അവർക്കായി സമർപ്പിച്ചുള്ള ഹെൽത്ത് ഇൻഷുറൻസുകൾ ഉള്ളത്. അങ്ങനെ, ആളുകൾക്ക് അവരുടെ ജീവൻ നഷ്ടപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നു, കൂടാതെ ചികിത്സാ ചെലവുകൾ വഹിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതും ആകുന്നു. അതിനാൽ, പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്നത് ബുദ്ധിപരമായ ഒരു ആശയമാണ്. ഈ പോളിസി ഇരയായവർക്ക് അല്ലെങ്കിൽ അയാളുടെ/അവരുടെ കുടുംബത്തിന് പിന്തുണയായി ലംപ്സം തുക നൽകുകയും ചെയ്യുന്നു. കുട്ടികളുടെ ചെലവുകൾക്ക് പരിരക്ഷ നൽകുന്നതിന് ചില പ്ലാനുകൾ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനാഥർക്കുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, താൽക്കാലികമായിട്ടുള്ള മൊത്തം വൈകല്യം, അസിസ്റ്റൻസ് സർവ്വീസ്, ആഗോള അടിയന്തിര സാഹചര്യം, ആകസ്മിക ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ തുടങ്ങിയ പോലുള്ള ആഡ്-ഓൺ പരിരക്ഷയും പേഴ്സണൽ ആക്സിഡന്‍റ് പ്ലാനുകളിൽ ബജാജ് അലയൻസ് നൽകുന്നുണ്ട്. ഇതുകൂടാതെ, ഇൻഷുർ ചെയ്തയാൾക്ക് ഒരു അപകടം സംഭവിക്കുകയും എന്തെങ്കിലും വായ്പ ബാധ്യതകൾ ഉണ്ടാകുകയും ചെയ്താൽ, അത് ഇൻഷുറൻസ് ദാതാവ് ഏറ്റെടുക്കും.

മെഡിക്ലെയിം

രോഗങ്ങളും അപകടങ്ങളും മുൻകൂട്ടി അറിയിച്ച് കൊണ്ട് വരുന്നവയല്ല. ഇവയിലേതെങ്കിലും കാരണത്താൽ ഒരു വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകഴിഞ്ഞാൽ അയാൾ തന്നെ എല്ലാ ചെലവുകളും വഹിക്കേണ്ടതായി വരും. അതിനാൽ, ഒരു മെഡിക്ലെയിം പോളിസി വാങ്ങാൻ തയ്യാറാകണം. എന്തെങ്കിലും അസുഖമോ അപകടമോ ഉണ്ടായാൽ നിങ്ങളുടെ ആശുപത്രി ചെലവുകൾക്കുള്ള നഷ്ടപരിഹാരം മെഡിക്ലെയിം പോളിസി ഉറപ്പാക്കും. ശസ്ത്രക്രിയാ ചെലവുകൾ, ഡോക്ടറുടെ ഫീസ്, നഴ്‌സിംഗ് ചാർജുകൾ, ഓക്‌സിജൻ, അനസ്തേഷ്യ എന്നിവ ഉൾപ്പെടുന്ന ഇൻ-പേഷ്യന്‍റ് ചെലവുകൾക്ക് ഇത് കവറേജ് നൽകും. ഗ്രൂപ്പ് മെഡിക്ലെയിം, വ്യക്തിഗത മെഡിക്കൽ ഇൻഷുറൻസ്, വിദേശ മെഡിക്കൽ ഇൻഷുറൻസ് എന്നിങ്ങനെ വിപണിയിൽ മെഡിക്ലെയിം പോളിസി ലഭ്യമാണ്.

ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ്

ഇക്കാലത്ത് ട്രെൻഡിംഗ് ആയിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ ഒന്നാണ് ഗ്രൂപ്പ് ഹെൽത്ത്. നിരവധി ഇടത്തരം, വൻകിട സംരംഭങ്ങൾ ജീവനക്കാർക്ക് ഈ ഇൻഷുറൻസ് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടമ തങ്ങളുടെ ജീവനക്കാർക്കായി വാങ്ങുകയും ചെയ്യുന്നുണ്ട്. ഈ പോളിസിയുടെ പ്രീമിയം വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പോളിസിയെക്കാൾ താരതമ്യേന കുറവാണ്. സാമ്പത്തിക പ്രതിസന്ധിയും പ്രശ്നങ്ങളും നേരിടാൻ കമ്പനിയിലെ ഒരു കൂട്ടം ജീവനക്കാർക്ക് ഇത് നൽകുന്നു.

രോഗത്തിന് പ്രത്യേകമായിട്ടുള്ളത് (എം-കെയർ, കൊറോണ കവച് മുതലായവ)

ഇക്കാലത്ത്, ആളുകൾക്ക് പലതരം രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്, അതിലൊന്നാണ് കോവിഡ് -19. അതിനാൽ, അത്തരം അണുബാധകൾക്കുള്ള ചികിത്സ നിങ്ങൾക്ക് ചെലവേറിയതാകാം. അതിനാൽ, ആളുകൾക്ക് ചികിത്സ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിന് ബജാജ് അലയൻസ് ചില രോഗ-നിർദ്ദിഷ്ട ഇൻഷുറൻസ് പോളിസികൾ അവതരിപ്പിച്ചുണ്ട്. അതിനാൽ, അത്തരം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ നിങ്ങളെ സഹായിക്കുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. നിർദ്ദിഷ്ട രോഗങ്ങൾക്ക് നിങ്ങൾക്ക് കവറേജ് നൽകുന്ന ഡിസീസ്-സ്പെസിഫിക് പോളിസി, വ്യവസ്ഥാധിഷ്‌ഠിത മെഡിക്കൽ ഇൻഷുറൻസ് പോളിസിക്ക് കീഴിലാണ് വരുന്നത്. ഇൻഷുർ ചെയ്ത വ്യക്തിക്ക് രൂ. 50,000 മുതൽ രൂ. 5,00,000 വരെ ഫണ്ട് നൽകുന്ന കൊറോണ കവച് ആണ് ഇൻഷുറൻസ് പോളിസികളിൽ ഒന്ന്. പ്രായപരിധി 18 നും 65 നും ഇടയിലാണ്. ഇത് ഒരു തരത്തിലുള്ള ഫാമിലി ഫ്ലോട്ടർ പോളിസിയാണ്. എം-കെയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇത് ഇൻഷുർ ചെയ്ത വ്യക്തിക്ക് കൊതുകുകൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്കെതിരെ ഇൻഷുറൻസ് നൽകുന്നു. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, സിക്ക വൈറസ് തുടങ്ങി കൊതുക് പരത്തുന്ന വിവിധ തരം രോഗങ്ങളുണ്ട്. അതിനാൽ, ഈ രോഗങ്ങൾക്കുള്ള കവറേജ് എം-കെയർ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

യുലിപ്

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ എന്നാണ് യുലിപ്-ന്‍റെ പൂർണ്ണരൂപം. ഈ പ്ലാനുകളിൽ, നിങ്ങളുടെ പ്രീമിയത്തിന്‍റെ ഒരു ഭാഗം നിക്ഷേപിക്കുകയും മറ്റ് ശേഷിക്കുന്ന ഭാഗം ആരോഗ്യ പരിരക്ഷകൾ വാങ്ങുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങൾക്ക് ഒരു സുരക്ഷാ വലയം നൽകുന്നതിനൊപ്പം ഒരു വരുമാനം നേടാൻ ഈ പ്ലാൻ നിങ്ങളെ സഹായിക്കുന്നു. ഹെൽത്ത് ഫെസിലിറ്റികളുടെ വർദ്ധിച്ചുവരുന്ന നിരക്ക് കാരണം നിങ്ങളുടെ സമ്പാദ്യത്തിന് കുറവുണ്ടാകും. അതിനാൽ, നിങ്ങളുടെ പക്കൽ കൂടുതൽ പണം ഉണ്ടായിരിക്കുന്നതാണ് നല്ലത്. മാർക്കറ്റ് റിസ്ക്കുകൾക്ക് വിധേയമായതിനാൽ യുലിപ് നിങ്ങൾക്ക് ഒരു നിശ്ചിത തുക ഉറപ്പാക്കുന്നില്ല. യുലിപിൽ നിന്ന് ലഭിക്കുന്ന വരുമാനം പോളിസി കാലാവധിയുടെ അവസാനത്തിൽ വാങ്ങുന്നയാൾക്ക് നൽകുന്നതാണ്.

ഇൻഡംനിറ്റി, ഫിക്സഡ് ബെനഫിറ്റ് പ്ലാനുകൾ

ഇൻഡംനിറ്റി

പോളിസി ഉടമയ്ക്ക് ഒരു നിശ്ചിത പരിധി വരെ ആശുപത്രി ചെലവുകൾ ക്ലെയിം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളാണ് ഇൻഡംനിറ്റി പ്ലാനുകൾ. പരമാവധി പരിധിയിലെത്തുന്നത് വരെ പോളിസി ഉടമയ്ക്ക് ഒന്നിലധികം ക്ലെയിമുകൾ ഉന്നയിക്കാനാകും. ഇൻഷുറൻസ് ദാതാവ് നിങ്ങൾക്ക് രണ്ട് വ്യത്യസ്ത രീതികളിൽ ചികിത്സാ ചെലവുകൾ നൽകുന്നു:
  1. റീഇംബേഴ്സ്മെന്‍റ് സൗകര്യം- ബില്ലുകൾ ആദ്യം നിങ്ങൾ അടയ്ക്കും, തുടർന്ന് ഇൻഷുറൻസ് ദാതാവ് ആ ബില്ലുകൾ റീഇംബേഴ്സ് ചെയ്യും.
  2. ക്യാഷ്‌ലെസ് സൗകര്യം- ഇവിടെ, ഇൻഷുറൻസ് ദാതാവ് നേരിട്ട് ആശുപത്രികളിൽ അടയ്ക്കുന്നതിനാൽ നിങ്ങൾ ബില്ലുകളൊന്നും അടയ്‌ക്കേണ്ടതില്ല.
ഇൻഡംനിറ്റി പ്ലാനുകളുടെ വിഭാഗത്തിൽ വരുന്ന മെഡിക്കൽ ഇൻഷുറൻസ് പോളിസിയുടെ തരങ്ങൾ താഴെപ്പറയുന്നവയാണ്:

ഫിക്സഡ് ആനുകൂല്യങ്ങൾ

അപകടമോ അസുഖമോ മൂലമുള്ള ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾക്ക് ഫിക്സഡ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഒരു നിശ്ചിത തുക നൽകുന്നു. പോളിസി വാങ്ങുന്ന സമയത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള ആരോഗ്യ അവസ്ഥകൾക്ക് ഇത് പരിരക്ഷ നൽകുന്നു. നിശ്ചിത ആനുകൂല്യങ്ങളിൽ പരിരക്ഷിക്കപ്പെടുന്ന ജനപ്രിയ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ താഴെ പറയുന്നു;
  • പേഴ്സണൽ ആക്സിഡന്‍റ് പ്ലാൻ
  • ക്രിട്ടിക്കൽ ഇൽനെസ് പ്ലാൻ
  • ഹോസ്പിറ്റൽ ക്യാഷ് പ്ലാൻ

ഹെൽത്ത് ഇൻഷുറൻസ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

  • ഫൈനാൻഷ്യൽ അസിസ്റ്റൻസ് - ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ ഇൻഷുർ ചെയ്ത വ്യക്തികൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഫൈനാൻഷ്യൽ അസിസ്റ്റൻസ് ഓഫർ ചെയ്യുന്നു.
  • ടാക്സ് ആനുകൂല്യങ്ങൾ - ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് ആദായനികുതി സെക്ഷൻ 80ഡി പ്രകാരം ടാക്സ് ഡിഡക്ഷനുകളിൽ നിങ്ങളെ സഹായിക്കും.
  • നിക്ഷേപവും സമ്പാദ്യവും - നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങിക്കഴിഞ്ഞാൽ പിന്നെ ചികിത്സാ ചെലവുകളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ചെലവുകൾക്ക് ഇൻഷുറൻസ് കമ്പനി പരിരക്ഷ നൽകുന്നതാണ്.
  • പ്രതിവർഷ ഹെൽത്ത് ചെക്കപ്പുകൾ - പ്രതിവർഷ ഹെൽത്ത് ചെക്കപ്പുകളുടെ കവറേജ് ആനുകൂല്യങ്ങൾ ബജാജ് അലയൻസ് നിങ്ങൾക്ക് നൽകുന്നു. അതിനാൽ, ഇൻഷുർ ചെയ്ത വ്യക്തിയുടെ പ്രതിവർഷ ഹെൽത്ത് ചെക്കപ്പുകളിൽ ഉണ്ടാകുന്ന ചെലവുകൾ കമ്പനി വഹിക്കുന്നു.
  • മെഡിക്കൽ വിലക്കയറ്റം നേരിടുക - ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപിക്കുന്നത് നിങ്ങളുടെ സമ്പാദ്യം ചെലവഴിക്കാതെ മെഡിക്കൽ രംഗത്തെ വിലക്കയറ്റത്തെ എളുപ്പത്തിലും മികച്ച രീതിയിലും കൈകാര്യം ചെയ്യാൻ സഹായിക്കും.
  • സങ്കീർണ്ണമായ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുന്നു - ബാരിയാട്രിക് ശസ്ത്രക്രിയ പോലുള്ള സങ്കീർണ്ണമായ നടപടിക്രമങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി കവറേജ് ആനുകൂല്യങ്ങൾ നൽകുന്നു.
  • അവയവ ദാതാക്കൾക്കുള്ള ആനുകൂല്യങ്ങൾ - നിങ്ങൾ ഏതെങ്കിലും അവയവം ദാനം ചെയ്യുകയാണെങ്കിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് കവറേജ് ആനുകൂല്യം നൽകും. ഇത് ഇൻഷുർ ചെയ്ത തുക വരെ പരിരക്ഷ ഓഫർ ചെയ്യുന്നു.
  • ബദൽ ചികിത്സകൾക്കുള്ള കവറേജ് - നിങ്ങൾ ബജാജ് അലയൻസിൽ നിന്ന് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, ഇത് ആയുർവേദം, ഹോമിയോപ്പതി, യോഗ തുടങ്ങിയ ബദൽ ചികിത്സകൾക്ക് കവറേജ് ഓഫർ ചെയ്യുന്നു.

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ

ഡിഡക്റ്റബിൾ ഏതെങ്കിലും തരത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ്, ആ പോളിസിയിൽ ഉൾപ്പെടുന്ന ഡിഡക്റ്റബിൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഡിഡക്റ്റബിൾ എന്നത് ഇൻഷുർ ചെയ്തയാൾ ക്ലെയിമിന്‍റെ ഭാഗമായി അടയ്‌ക്കേണ്ട തുകയാണ്, ബാക്കിയുള്ള തുക ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്. നിങ്ങളുടെ പ്രായം സ്വന്തമായോ കുടുംബാംഗങ്ങൾക്കോ വേണ്ടിയുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുമ്പോൾ പ്രായപരിധിയുടെ പ്രാധാന്യം വാങ്ങുന്നയാൾ മനസ്സിലാക്കേണ്ടതുണ്ട്. വാങ്ങുന്നയാളുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്ന വിവിധ പ്ലാനുകൾ ഉണ്ട്, അവയുടെ പ്രീമിയങ്ങൾ, വെയ്റ്റിംഗ് പീരിഡ്, പുതുക്കൽ എന്നിവയും ഒരു പങ്ക് വഹിക്കുന്നു. കുടുംബാംഗങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത്, പോളിസിയുടെ പ്രീമിയത്തെ ബാധിക്കുന്നതിനാൽ കുടുംബാംഗങ്ങളുടെ മെഡിക്കൽ ഹിസ്റ്ററി പരിഗണിക്കുകയും ചർച്ച ചെയ്യുകയും വേണം. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഇതിനകം ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, ഇൻഷുറൻസ് ക്ലെയിം ചെയ്യാനുള്ള സാധ്യത വർദ്ധിക്കുന്നു. ഒഴിവാക്കലുകൾ പോളിസിയുടെ അടിസ്ഥാനത്തിൽ ഒരു ഒഴിവാക്കൽ എന്നത് ചില തരത്തിലുള്ള റിസ്ക്കുകൾക്കുള്ള കവറേജ് ഒഴിവാക്കുന്ന ഒരു വ്യവസ്ഥയാണ്. മിക്ക ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലും ഏതാനും സാധാരണ ഒഴിവാക്കലുകളിൽ മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾ, ഗര്‍ഭധാരണം, കോസ്മെറ്റിക് ചികിത്സ, പരിക്കുകൾ ചികിത്സിക്കുന്നതിനുള്ള മെഡിക്കൽ ചെലവുകൾ, ബദൽ ചികിത്സകൾ, ജീവിതശൈലി സംബന്ധമായ രോഗങ്ങൾ, ആശുപത്രി ചെലവുകളിലെ പരിധികൾ, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽ, ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ വാങ്ങുന്നയാൾ ഈ ഒഴിവാക്കലുകൾ ഇൻഷുറൻസ് ദാതാവുമായി ചർച്ച ചെയ്യണം. ഇൻഷ്വേർഡ് തുക/ഇൻഷ്വേർഡ് ഇൻഷുർ ചെയ്ത വ്യക്തിക്ക് ഇൻഷുറൻസ് കാലയളവിന്‍റെ അവസാനത്തിൽ ലഭിക്കുന്ന തുകയാണ് ഇൻഷ്വേർഡ് തുക. മെഡിക്കൽ എമർജൻസി, മോഷണം, വാഹന തകരാർ തുടങ്ങിയ അപ്രതീക്ഷിത സംഭവത്തിൽ ഇൻഷുർ ചെയ്ത വ്യക്തിക്ക് നൽകുന്ന തുകയാണ് ഇൻഷ്വേർഡ് തുക. വെയിറ്റിംഗ് പിരീഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ കാര്യത്തിൽ, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾക്കായി നിങ്ങൾ കാത്തിരിക്കേണ്ട സമയത്തെ വെയ്റ്റിംഗ് പിരീഡ് എന്ന് സൂചിപ്പിക്കുന്നു. വെയ്റ്റിംഗ് പിരീഡ് പ്ലാനുകൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്. ആജീവനാന്തം പുതുക്കാം വ്യത്യസ്ത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വ്യത്യസ്ത പുതുക്കൽ ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു. അതിനാൽ, സ്വന്തമായോ നിങ്ങളുടെ കുടുംബാംഗത്തിനോ ഒന്ന് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ ഏതെങ്കിലും ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, വാങ്ങുന്നയാൾ ആശുപത്രികളുടെ വിശാലമായ ശൃംഖല ഉൾക്കൊള്ളുന്ന ലിസ്റ്റ് ഉള്ള ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുക്കണം. ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം നൽകുന്ന ഇൻഷുറൻസ് കമ്പനിയെ വേണം തിരഞ്ഞെടുക്കാൻ.

ഉപസംഹാരം

ചികിത്സാ ചെലവുകൾ ക്രമാനുഗതമായി വർദ്ധിക്കുന്നത്, ആളുകൾ സ്വന്തമായും കുടുംബാംഗങ്ങൾക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ബജാജ് അലയൻസ് ഇന്ത്യയിൽ കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ ഓഫർ ചെയ്യുന്നു, എല്ലാത്തരം രോഗം, അവസ്ഥ, സംഭവം എന്നിവയ്ക്കും പരിരക്ഷ നൽകുന്നു. അതിനാൽ, വാങ്ങുന്നയാൾ തന്‍റെ സമയം ചെലവഴിച്ച് നന്നായി പഠിക്കേണ്ടതുണ്ട് ഇതിനെക്കുറിച്ച്; എന്താണ് ഹെൽത്ത് ഇൻഷുറൻസ്  , കൂടാതെ എല്ലാത്തരം ഹെൽത്ത് ഇൻഷുറൻസ് പോളിസികളും മാർക്കറ്റിൽ ലഭ്യമാണ്. എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും നിബന്ധനകളും വ്യവസ്ഥകളും താരതമ്യം ചെയ്യുന്നത് ഒരുപോലെ പ്രധാനമാണ്. നിരവധി വ്യക്തികൾ ഉയർന്ന പ്രീമിയം അടയ്ക്കുന്നുവെന്നും റിട്ടേൺ ആയി കുറഞ്ഞ തുക ലഭിക്കുന്നുവെന്നും പരാതിപ്പെടുന്നു. ഒരു വ്യക്തി എല്ലാ ഇൻഷുറൻസ് പ്ലാനുകളെയും കമ്പനികളെയും കുറിച്ചുള്ള ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നില്ലെങ്കിൽ ഇത് സംഭവിക്കും. അതിനാൽ, നിങ്ങൾ നന്നായി യോജിക്കുന്ന പ്ലാൻ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ, എല്ലാത്തരം മെഡിക്കൽ ഇൻഷുറൻസ് പോളിസികളുടേയും വിശദവിവരം മനസ്സിലാക്കേണ്ടതുണ്ട്.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്