റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
What Is Super Top Up Health Insurance Policy
മാർച്ച്‎ 5, 2021

സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് എന്നാൽ എന്താണ്?

ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ രോഗങ്ങൾ കണ്ടെത്തുകയും പണപ്പെരുപ്പം അതിവേഗം ഉയരുകയും ചെയ്യുന്നു. ചുറ്റുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരു മെഡിക്കൽ എമർജൻസിയുടെ കാര്യത്തിൽ നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ മതിയാകില്ല. ഇതിന്‍റെ ലളിതമായ കാരണം സാധാരണയായി, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ രൂ. 3 മുതൽ 5 ലക്ഷം വരെയാണ് എന്നുള്ളതാണ്. നിങ്ങളുടെ മൊത്തം മെഡിക്കൽ ചെലവുകൾ അടയ്ക്കുന്നതിന് നിങ്ങൾക്ക് അധിക കവറേജ് ആവശ്യമായി വന്നേക്കാം.

സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് എന്നാൽ എന്താണ്?

നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ക്കൊപ്പമുള്ള ഒരു അധിക പോളിസിയാണ് സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ്, ഇതിൽ നിങ്ങളുടെ മെഡിക്കൽ ചെലവുകൾ അടിസ്ഥാന പോളിസിയിൽ ഇൻഷ്വേർഡ് തുകയേക്കാൾ കൂടുതലാണെങ്കിൽ, ഇൻഷുർ ചെയ്ത തുകയുടെ പരിധി വരെ നിങ്ങൾക്ക് സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ അധിക തുക ക്ലെയിം ചെയ്യാം.

മറ്റ് ടോപ് അപ് പ്ലാനുകളിൽ നിന്ന് ഇത് എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്?

  • കിഴിവ്: സാധാരണ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ, കിഴിവ് ഓരോ ക്ലെയിം അടിസ്ഥാനത്തിലും ബാധകമാണ്. അതായത്, ഓരോ ക്ലെയിം തുകയും കിഴിവുള്ള തുകയിൽ കവിയുന്നില്ലെങ്കിൽ, ആ ബില്ലിനുള്ള ക്ലെയിം നിങ്ങൾക്ക് ലഭിക്കില്ല. എന്നാൽ എന്താണ് സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ്; ഇത് ഒരു പോളിസി വർഷത്തിൽ നടത്തിയ മൊത്തം ക്ലെയിമുകൾക്ക് കിഴിവ് ബാധകമാക്കുന്നു.
  • ക്ലെയിമുകളുടെ എണ്ണം: മറ്റ് ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ പോളിസി വർഷത്തിൽ ഒരു ക്ലെയിം മാത്രമേ അനുവദിക്കൂ. അപ്പോൾ തുടർന്നുള്ള ക്ലെയിമുകളുടെ ആവശ്യമുണ്ടെങ്കിൽ എന്തുചെയ്യും? ഇവിടെയാണ് സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഒരു രക്ഷകനായി പ്രവർത്തിക്കുന്നത്.

ഒരു സാധാരണ ടോപ് അപ് പോളിസി വാങ്ങണോ അല്ലെങ്കിൽ സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങണോ?

ക്ലെയിമുകൾ നടത്തേണ്ട പതിവ് മെഡിക്കൽ ചെലവുകൾ ഇല്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ, ഒരു സാധാരണ ടോപ് അപ് മതിയാകും. നിങ്ങൾ ഏതെങ്കിലും ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടുന്ന അല്ലെങ്കിൽ 50 അല്ലെങ്കിൽ അതിന് മുകളിൽ പ്രായമുള്ള ഒരാളാണെങ്കിൽ, ഒരു സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലേക്ക് പോകുന്നത് നല്ലതാണ്.

എന്തുകൊണ്ട് ഒരാൾ സൂപ്പർ ടോപ് അപ് തിരഞ്ഞെടുക്കണം, എന്തുകൊണ്ട് നിങ്ങളുടെ ബേസ് പോളിസിയിൽ ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കരുത്?

നിങ്ങൾക്ക് ഇൻഷ്വേർഡ് തുകയുടെ അർത്ഥം സംബന്ധിച്ച് അറിവുണ്ടെങ്കിൽ, അത് ഉയരുന്നതിനനുസരിച്ച് വാർഷിക പ്രീമിയവും വർദ്ധിക്കുമെന്നും നിങ്ങൾക്കറിയാം. മറുവശത്ത്, നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾ ഒരു സൂപ്പർ ടോപ് അപ് പോളിസി തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇൻഷ്വേർഡ് തുകക്ക് അടയ്‌ക്കേണ്ട പ്രീമിയം താരതമ്യേന കുറവാണ്.

നിങ്ങൾക്കായി അനുയോജ്യമായ ഒരു സൂപ്പർ ടോപ് അപ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം?

  • ഡിഡക്റ്റിബിള്‍

ഒന്നാമതായി, കിഴിവ് സംബന്ധിച്ച് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. കിഴിവ് തുക അടിസ്ഥാന പോളിസിയുടെ ഇൻഷ്വേർഡ് തുകക്ക് തുല്യമോ അതിനടുത്തോ നിലനിർത്തുന്നത് നല്ലതാണ്. സൂപ്പർ ടോപ് അപ് പ്ലാനിന് കീഴിൽ ഇൻഷ്വേർഡ് തുകക്ക് ഉള്ളിലാണെങ്കിൽ നിങ്ങൾ അടയ്‌ക്കേണ്ട ഏത് തുകയ്ക്കും നിങ്ങൾ സുരക്ഷിതരായിരിക്കും. ഉദാഹരണം: രൂ. 50000 കോ-പേമെന്‍റ് നിബന്ധനയുള്ള അടിസ്ഥാന പോളിസിയായി നിങ്ങൾക്ക് രൂ. 3 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കെ, രൂ. 3 ലക്ഷം കിഴിവുള്ള സൂപ്പർ ടോപ് അപ് പോളിസി നിങ്ങൾക്ക് ഉണ്ട്. ഇപ്പോൾ നിങ്ങൾക്ക് രൂ. 1.5 ലക്ഷത്തിന്‍റെ മെഡിക്കൽ ചെലവ് ഉണ്ടായാൽ. നിങ്ങൾ രൂ. 50000 പേമെന്‍റ് നടത്തേണ്ടതുണ്ട്, ഇൻഷുറൻസ് കമ്പനി രൂ. 1 ലക്ഷം അടയ്ക്കും. പിന്നീട്, അതേ പോളിസി വർഷത്തിൽ, നിങ്ങൾക്ക് രൂ. 4 ലക്ഷത്തിന്‍റെ മറ്റൊരു മെഡിക്കൽ ചെലവ് സംഭവിച്ചു. ഇപ്പോൾ നിങ്ങൾക്ക് അടിസ്ഥാന പോളിസിക്ക് കീഴിൽ രൂ. 1.5 ലക്ഷവും സൂപ്പർ ടോപ് അപ് പോളിസിക്ക് കീഴിൽ രൂ. 2.5 ലക്ഷവും ക്ലെയിം ചെയ്യാം.  
  • നെറ്റ് കവറേജ്
ഒരാൾ ഒരു ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോഴെല്ലാം, അയാൾ 'നെറ്റ് കവറേജ്' നോക്കണം, അതായത് പോളിസി ഉടമ അടയ്‌ക്കേണ്ട കുറഞ്ഞ കിഴിവ് ഇൻഷ്വേർഡ് തുക എന്നാണ് ഇത് അർത്ഥമാക്കുന്നത്.   ഉദാഹരണം: രൂ. 8 ലക്ഷം ഇൻഷ്വേർഡ് തുകയും രൂ. 3 ലക്ഷം കിഴിവും ഉള്ള സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് റിയ ലഭ്യമാക്കിയത്. ഇതിനർത്ഥം അവളുടെ നെറ്റ് കവറേജ് രൂ. 5 ലക്ഷം ആണ്.  
  • ക്ലെയിം തുക തീരുമാനിക്കുന്നതിൽ പരിഗണിക്കുന്ന മാനദണ്ഡങ്ങൾ
വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലെയിം തുക തീരുമാനിക്കുന്നത്. പ്രീ-ഡയഗ്നോസിസ് ചെക്കപ്പുകൾ, ആംബുലൻസ് അല്ലെങ്കിൽ മറ്റ് ഗതാഗത ചെലവുകൾ, മുറികളുടെ വിഭാഗം, നെറ്റ്‌വർക്ക് അല്ലെങ്കിൽ നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ എന്നിവയോടൊപ്പം ക്ലെയിം തുക തീരുമാനിക്കുന്നതിൽ മറ്റ് വിവിധ ഘടകങ്ങളും പരിഗണിക്കുന്നു. ഇപ്പോൾ രണ്ട് പോളിസികൾക്കും മാനദണ്ഡങ്ങൾ ഒന്നുതന്നെയാണെങ്കിൽ, വീണ്ടും കണക്കുകൂട്ടൽ കൂടാതെ ക്ലെയിമുകൾ ഉന്നയിക്കാൻ കഴിയുന്നത് നല്ലതാണ്.   ഉദാഹരണം: അടിസ്ഥാന പോളിസിക്ക് കീഴിലുള്ള വ്യവസ്ഥകൾ അനുസരിച്ച്, രൂ. 3 ലക്ഷത്തിന്‍റെ ഇൻഷ്വേർഡ് തുകയുള്ള ക്ലെയിം തുക രൂ. 4 ലക്ഷത്തിലേക്ക് വരുകയാണെങ്കിൽ, സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ നിങ്ങൾ അധിക ക്ലെയിം ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, അതിന്‍റെ വ്യവസ്ഥകൾ അനുസരിച്ച് സൂപ്പർ ടോപ് അപ് പോളിസിക്ക് കീഴിൽ കണക്കാക്കിയ യോഗ്യതയുള്ള ക്ലെയിം തുക രൂ. 3.5 ലക്ഷം ആണ്, നിങ്ങളുടെ സൂപ്പർ ടോപ് അപ്പിന് രൂ. 3 ലക്ഷം കിഴിവ് ഉണ്ട്, തുടർന്ന് നിങ്ങൾ അധികമായി രൂ. 50000 മാത്രമേ നൽകൂ.

പതിവ് ചോദ്യങ്ങള്‍:

    1. ഞാൻ ഒരു സൂപ്പർ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്താൽ എനിക്ക് ടാക്സ് ആനുകൂല്യം ലഭിക്കുമോ? അതെ, പണമടച്ച സൂപ്പർ ടോപ് അപ് പ്രീമിയത്തിനായി സെക്ഷൻ 80ഡി പ്രകാരം നിങ്ങൾക്ക് ആദായ നികുതി കിഴിവ് ലഭിക്കും.
    2. ഈ പോളിസി എടുക്കുന്നതിന് മുമ്പ് എന്തെങ്കിലും മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമുണ്ടോ?

ഇത് ദാതാവിനെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, ഈ പോളിസികൾക്ക് നിലവിലുള്ള രോഗങ്ങൾ ക്ക് അല്ലെങ്കിൽ നിങ്ങൾ ഒരു നിർദ്ദിഷ്ട പ്രായത്തിന് അതായത് 45 അല്ലെങ്കിൽ 50 വയസ്സിന് മുകളിലാണെങ്കിൽ ചില ടെസ്റ്റുകൾ ആവശ്യമായി വന്നേക്കാം.

3. വ്യക്തിഗത പോളിസിയായി മാത്രമാണോ സൂപ്പർ ടോപ് അപ് ഓഫർ ചെയ്യുന്നത് അല്ലെങ്കിൽ ഫാമിലി ഫ്ലോട്ടർ വേരിയന്‍റും ഉണ്ടോ?

ഇതിന് വ്യക്തിഗത പോളിസി, ഫാമിലി ഫ്ലോട്ടർ പോളിസി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളും ഉണ്ട്. നിങ്ങളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾ അത് തിരഞ്ഞെടുക്കണം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്