റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Routine Car Maintenance Benefits
നവംബർ 23, 2020

പതിവായ കാർ മെയിന്‍റനൻസിന്‍റെ 7 ഗുണങ്ങൾ

ബ്രാൻഡ്-ന്യൂ കാർ ആയാലും സെക്കൻഡ്-ഹാൻഡ് ആയാലും കാർ വാങ്ങുക എന്നത് വലിയ കാര്യമാണ്. പുതിയ കാറുകൾ പ്രവര്‍ത്തന കാലയളവിന്‍റെ പ്രാരംഭ വർഷങ്ങളിൽ മികച്ചതായിരിക്കും, നല്ല പെര്‍ഫോമന്‍സ് കാണിക്കും. അതേസമയം, സുഗമമായി ഓടാന്‍ സെക്കൻഡ്-ഹാൻഡ് മോഡലിന്‍റെ കാര്യത്തില്‍ കൂടുതല്‍ പരിചരണം ആവശ്യമാണ്. അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കി നിങ്ങൾക്ക് അത് ചെയ്യാം. രണ്ടാമതായി, മതിയായത് വാങ്ങുക ഓൺലൈൻ കാർ ഇൻഷുറൻസ് , ഓഫ്‌ലൈൻ രീതിക്ക് സൗകര്യപ്രദമായ ബദലായി, അവസാനമായി, നിങ്ങളുടെ ഫോർ-വീലറിന് പതിവ് മെയിന്‍റനൻസ് നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പതിവ് കാർ സർവ്വീസിംഗിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
  1. വർഷങ്ങൾ കഴിയുമ്പോൾ, കാറിന്‍റെ മൈലേജ് കുറയില്ല
എഞ്ചിന്‍റെ എയർ ഫിൽറ്റർ പതിവ് ഇടവേളകളിൽ റീപ്ലേസ് ചെയ്യണം. അത് ചെളി കളയാതെ വെച്ചാല്‍, നിങ്ങളുടെ കാർ ഓഫര്‍ ചെയ്യുന്ന മൈലേജിൽ നഷ്ടം ഉണ്ടാക്കും. അതിൽ അടിഞ്ഞുകൂടിയ പൊടി ഒഴിവാക്കി നിങ്ങൾക്ക് സ്വന്തമായി ഇത് ചെയ്യാം.
  1. ശരിയായ ട്രാക്കിൽ തുടരാൻ ഇത് നിങ്ങളെ സഹായിക്കുന്നു
കാർ ഭദ്രമാണോയെന്ന് അറിയാന്‍ ടയർ അലൈൻമെന്‍റ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാറിന്‍റെ ടയർ അലൈൻമെന്‍റ് ശരിയല്ലെങ്കില്‍, ഡ്രൈവ് ചെയ്യുമ്പോൾ വൈബ്രേഷന്‍ ഉണ്ടാകും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാർ സർവ്വീസിംഗ് നിങ്ങളെ സഹായിക്കും.
  1. വർദ്ധിച്ച പെര്‍ഫോമന്‍സ്
കാറിനെ നോട്ടമില്ലാതെ അവഗണിക്കുകയും മെയിന്‍റനൻസ് പതിവ് ഇടവേളകളിൽ നടത്താതെയും ഇരുന്നാല്‍, അതിന്‍റെ പെര്‍ഫോമന്‍സ് കുറയും. കാരണം, നിങ്ങൾ അത് പതിവായി ഉപയോഗിക്കുമ്പോള്‍ കാറിന് തേയ്മാനം സംഭവിക്കുന്നു. മാത്രമല്ല, ചില ഭാഗങ്ങളിലും റബ്ബർ അഥവാ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ മറ്റ് പാര്‍ട്ടുകളിലും പൊടി പിടിച്ചാല്‍ തേയ്മാനം ഉണ്ടാകും. വിലപ്പെട്ട വാഹനത്തെ ശ്രദ്ധിക്കുകയും, പതിവായി മെയിന്‍റനൻസ് നടത്തുകയും ചെയ്താൽ അങ്ങനെ വരില്ല. ഇത് ചെയ്യുന്നതിലൂടെ, മറ്റ് പാര്‍ട്ടുകളും കണ്‍സ്യൂമബിള്‍സും അവയുടെ പ്രവര്‍ത്തനകാലം കഴിയുമ്പോള്‍ റിപ്പെയര്‍ ചെയ്യാം, റീപ്ലേസ് ചെയ്യാം.
  1. കാർ അമിതമായി ചൂടാകുന്നത് തടയുന്നു
നിങ്ങളുടെ കാറിന് എഞ്ചിൻ കൂളന്‍റ്, എഞ്ചിൻ ഓയിൽ, ട്രാൻസ്മിഷൻ ഫ്ലൂയിഡ് പോലുള്ള ഉപഭോഗവസ്തുക്കൾ ഉണ്ട്, അത് നിങ്ങളുടെ കാറിനെ ഓവർഹീറ്റ് ചെയ്യുന്നത് തടയുകയും സുഗമവും തടസ്സരഹിതവുമായ റൈഡിന്‍റെ സന്തോഷം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു. എന്നാല്‍, ഇവ ദീർഘകാലം റീഫിൽ ചെയ്യാതെ, റീപ്ലേസ് ചെയ്യാതെ വിട്ടാല്‍ , അത് കാർ ഓവർഹീറ്റ് ആക്കും, നിങ്ങളുടെ യാത്ര പ്രയാസകരമാക്കുകയും ചെയ്യും. കാർ പതിവായി മെയിന്‍റനന്‍സ് ചെയ്യുന്നത് ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
  1. സിലിണ്ടർ ഹെഡും സ്പാർക്ക് പ്ലഗുകളും നന്നായി മെയിന്‍റനന്‍സ് ചെയ്യുക
സിലിണ്ടർ ഹെഡും സ്പാർക്ക് പ്ലഗുകളും റീപ്ലേസ് ചെയ്യുന്നതിന് വളരെ ചെലവ് വരും. പതിവായി മെയിന്‍റനൻസ് നടത്തിയാല്‍ ഈ ചെലവുകൾ എളുപ്പം ഒഴിവാക്കാം. ഈ കമ്പോണന്‍റുകള്‍ കേടായിരുന്നാല്‍, എഞ്ചിൻ നിന്നുപോകും.
  1. നിങ്ങളുടെ കാർ കൂടുതൽ നിലനില്‍ക്കും
കാർ മെയിന്‍റനൻസിനായി എപ്പോഴാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ഓരോ കാർ നിർമ്മാതാവും നിങ്ങളെ അറിയിക്കും. ഷെഡ്യൂള്‍ പാലിക്കുന്നുവെന്നും, സർട്ടിഫൈഡ് പ്രൊഫഷണലുകളെ കൊണ്ട് മാത്രം കാര്‍ സർവ്വീസ് നടത്തിക്കുന്നുവെന്നും ഉറപ്പാക്കുക. അംഗീകൃത സർവ്വീസ് സെന്‍ററിലേക്ക് വാഹനം മെയിന്‍റനൻസിന് കൊണ്ടുപോകാം. നിങ്ങൾക്ക് വിശ്വാസമുള്ള വേറെ സർട്ടിഫൈഡ് പ്രൊഫഷണലിനെ കൊണ്ടും ഇത് ചെയ്യിക്കാം.
  1. നിങ്ങളുടെ കാറിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നു
കാർ സർവ്വീസിംഗിനായി ചെല്ലുമ്പോള്‍, ഇഗ്നിഷൻ സിസ്റ്റങ്ങൾ, ടയറുകൾ, ലിക്വിഡ് ലെവലുകൾ മുതലായ കാര്യങ്ങൾ പരിശോധിക്കും. ഇവയെല്ലാം നിങ്ങളുടെയും വാഹനത്തിന്‍റെയും സുരക്ഷയ്ക്കായി പരിശോധിക്കേണ്ടത് പ്രധാനമാണ്. സുഗമമായി ഓടുന്ന കാറിന് നിയന്ത്രണം നഷ്ടപ്പെടുക എളുപ്പമല്ല. പതിവ് സര്‍വ്വീസിംഗ് പ്രശ്നം നേരിടാതെ സുഗമമായ ഡ്രൈവിനും ദീർഘമായ റോഡ് യാത്രകൾക്കും നിങ്ങളെ സഹായിക്കും. മാത്രമല്ല, എന്തെങ്കിലും അപകടമുണ്ടായാൽ നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ പരിരക്ഷ നൽകും. നോക്കുക സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് കാറിന്‍റെ പാര്‍ട്സിന്‍റെ റിപ്പെയറിന്/റീപ്ലേസ്മെന്‍റിന് മൊത്തം നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ആഡ്-ഓൺ. കൂടുതൽ സൗകര്യത്തിനായി, വീട്ടിൽ ഇരുന്ന് ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിച്ച് കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുക. കൂടുതൽ പ്രധാനമായി, കാറുമായി നടക്കുന്ന സകലതും ട്രാക്ക് ചെയ്ത് നല്ല റൈഡിംഗ് അനുഭവത്തിനായി അത് പതിവായി മെയിന്‍നന്‍സ് ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്