റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
FAQs on PMFBY
ജൂൺ 10, 2021

പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ) സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

 1. പിഎംഎഫ്ബിവൈ സ്കീം ആരംഭിച്ചതിന്‍റെ ലക്ഷ്യം എന്താണ്?

കർഷകർക്കിടയിൽ സുസ്ഥിരമായ കാർഷിക ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യാ ഗവൺമെന്‍റ് ഈ സ്കീം ആരംഭിച്ചത്.ഈ സ്കീമിന്‍റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

  • വ്യാപകമായ ദുരന്തങ്ങൾ, മഴക്കെടുതികൾ, വിളവെടുപ്പിന് ശേഷമുള്ള നഷ്ടം തുടങ്ങിയ നിർഭാഗ്യകരമായ സംഭവങ്ങൾ കാരണം അവരുടെ വിളകൾക്ക് സംഭവിക്കുന്ന നഷ്ടം/കേടുപാടുകൾ മൂലം കർഷകർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചാൽ കർഷകർക്ക് സഹായം നൽകുന്നു.
  • ഈ സ്കീം കർഷകർക്ക് എല്ലാ ഘട്ടങ്ങളിലും അതായത് വിതയ്ക്കൽ മുതൽ വിളവെടുപ്പിന് ശേഷമുള്ള നടപടിക്രമങ്ങൾ വരെ ആനുകൂല്യങ്ങൾ നൽകുന്നു.
  • ഈ സ്കീം നൽകുന്ന സാമ്പത്തിക പിന്തുണ കർഷകർ കൃഷി ഉപേക്ഷിക്കുന്നില്ലെന്നും അവരുടെ നിക്ഷേപം ഇപ്പോൾ ഇൻഷുർ ചെയ്തിരിക്കുന്നതിനാൽ കൃഷി തുടരാൻ അവരെ പ്രേരിപ്പിക്കുന്നുവെന്നും ഉറപ്പാക്കുന്നു.
  • ഈ സ്കീം ആരംഭിച്ചതിന്‍റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് നവീനമായ കൃഷി രീതികൾ കണ്ടെത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

വൈവിധ്യമാർന്ന വിളകളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് ഇത് കർഷകർക്കിടയിൽ ആരോഗ്യകരമായ മത്സരവും പ്രോത്സാഹിപ്പിക്കുന്നു.

2. ഏത് കർഷകർക്കാണ് ഈ സ്കീമിന് യോഗ്യത?

പിഎംഎഫ്ബിവൈ, ആർഡബ്ലിയൂസിഐഎസ് സ്കീമിന് കീഴിൽ ലോൺ എടുത്തവരും അല്ലാത്തതുമായ കർഷകരെ ഇൻഷുർ ചെയ്യുന്നു.

3. ലോൺ എടുത്തതും അല്ലാത്തതുമായ കർഷകർ ആരാണ്?

നോട്ടിഫൈ ചെയ്ത വിളകളുടെ സീസണൽ അഗ്രികൾച്ചറൽ ഓപ്പറേഷനുകൾക്കായി (എസ്എഒ) ഒന്നോ അതിൽ കൂടുതലോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുത്ത എല്ലാ കർഷകരെയും ലോൺ എടുത്ത കർഷകരായി പരാമർശിക്കുന്നു. അതേസമയം, ഏതെങ്കിലും അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തിട്ടില്ലാത്ത കർഷകരെ ലോൺ എടുക്കാത്ത കർഷകരായി പരാമർശിക്കുന്നു.

4. ഈ സ്കീമുകൾക്ക് കീഴിൽ ഇൻഷുർ ചെയ്ത വിളകൾ ഏതൊക്കെയാണ്?

താഴെപ്പറയുന്ന വിളകൾ ഈ സ്കീമിന് കീഴിൽ ഇൻഷുർ ചെയ്തിരിക്കുന്നു:

  • ഭക്ഷ്യ വിളകൾ (ധാന്യങ്ങൾ, മില്ലെറ്റ്, പയർവർഗ്ഗങ്ങൾ)
  • എണ്ണക്കുരുക്കൾ
  • വാർഷിക വാണിജ്യ / വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ
5. പിഎംഎഫ്ബിവൈ സ്കീമിന്‍റെ വ്യത്യസ്ത ഘടകങ്ങൾ എന്തൊക്കെയാണ്?

പിഎംഎഫ്ബിവൈ സ്കീമിന് രണ്ട് ഘടകങ്ങൾ, അത് കർഷകർക്ക് (ലോൺ എടുത്തവർക്കും അല്ലാത്തവർക്കും) പരിരക്ഷ നൽകുന്നു:

  • നിർബന്ധിത ഘടകം: ലോൺ എടുത്തിട്ടുള്ള എല്ലാ കർഷകർക്കും സ്കീമിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് നിർബന്ധമായും ഇൻഷുറൻസ് നൽകുന്നതാണ്.
  • സന്നദ്ധ ഘടകം: ഈ ഘടകം ലോൺ എടുത്തിട്ടില്ലാത്ത കർഷകർക്ക് ഓപ്ഷണൽ ആണ്. ഈ ഘടകം തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം:
    1. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന കർഷകർ നിശ്ചിത കട്ട്ഓഫ് തീയതിക്ക് മുമ്പ് ഇൻഷുറൻസ് കമ്പനിയുടെ ഏറ്റവും അടുത്തുള്ള ബാങ്ക് / അംഗീകൃത ചാനൽ പങ്കാളിയെ സമീപിക്കണം.
    2. അവർ പ്രൊപ്പോസൽ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ ഡോക്യുമെന്‍റുകളും സഹിതം അവരുടെ സേവിംഗ് ബാങ്ക് അക്കൗണ്ടിന്‍റെയും ലാൻഡ് ഐഡന്‍റിഫിക്കേഷൻ നമ്പറിന്‍റെയും വിശദാംശങ്ങൾ നൽകണം.
    3. കർഷകർ ഈ ഫോം പ്രീമിയം തുകയ്ക്കൊപ്പം ഇൻഷുറൻസ് കമ്പനിയുടെ ബാങ്ക്/അംഗീകൃത ചാനൽ പങ്കാളിക്ക് സമർപ്പിക്കണം.
 6. കർഷകർക്ക് അവരുടെ വിളകൾ എവിടെയാണ് ഇൻഷുർ ചെയ്യാൻ കഴിയുക?

ലോൺ എടുക്കുന്ന കർഷകർ വിള ലോൺ ലഭിക്കുന്ന ബാങ്കുകളിലൂടെ നിർബന്ധമായും ഇൻഷുർ ചെയ്യപ്പെടുന്നു. ലോൺ എടുത്തിട്ടില്ലാത്ത കർഷകർക്ക് സിഎസ്‍സി സെന്‍ററുകൾ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികളുടെ ഓഫീസുകൾ സന്ദർശിച്ച് അവരുടെ വിള ഇൻഷുർ ചെയ്യാം. കർഷകർക്ക് ബാങ്കുകളെയോ ഇൻഷുറൻസ് കമ്പനികളുടെ ഏജന്‍റുമാരെയോ ബ്രോക്കർമാരെയോ സമീപിക്കാം, അല്ലെങ്കിൽ കർഷക പോർട്ടലിൽ ഓൺലൈനിലും സമീപിക്കാം.

7. ഈ സ്കീമിന് കീഴിൽ പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്?

ഇൻഷ്വേർഡ് തുക (എസ്ഐ) യിൽ യഥാർത്ഥ പ്രീമിയം നിരക്ക് (എപിആർ) കണക്കാക്കുന്നു. ഈ സ്കീമിന് കീഴിൽ കർഷകർ അടയ്‌ക്കേണ്ട പരമാവധി പ്രീമിയം നിരക്ക് താഴെപ്പറയുന്ന പട്ടിക ഉപയോഗിച്ച് നിർണ്ണയിക്കുന്നു:

സീസൺ വിളകൾ കർഷകൻ അടയ്‌ക്കേണ്ട പരമാവധി ഇൻഷുറൻസ് നിരക്കുകൾ
ഖാരിഫ് എല്ലാ ഭക്ഷ്യ ധാന്യങ്ങളും എണ്ണക്കുരുക്കളും എസ്ഐ-യുടെ 2%
റാബി എല്ലാ ഭക്ഷ്യ ധാന്യങ്ങളും എണ്ണക്കുരുക്കളും എസ്ഐ-യുടെ 1.5%
ഖാരിഫ്, റാബി വാർഷിക വാണിജ്യ / വാർഷിക ഹോർട്ടികൾച്ചറൽ വിളകൾ ദീർഘക്കാലം നിൽക്കുന്ന ഹോർട്ടികൾച്ചറൽ വിളകൾ (പൈലറ്റ് അടിസ്ഥാനത്തിൽ) എസ്ഐ-യുടെ 5%
  8. കർഷകന് ഇൻഷ്വേർഡ് തുക എങ്ങനെയാണ് തീരുമാനിക്കുന്നത്?

ഈ സ്കീമിന് കീഴിൽ ഒരു വ്യക്തിഗത കർഷകന്‍റെ ഇൻഷ്വേർഡ് തുക കണക്കാക്കുന്നതിനുള്ള ഫോർമുല ഇതാണ്:

 ഇൻഷ്വേർഡ് തുക = ഓരോ ഹെക്ടറിനുമുള്ള ഫൈനാൻസ് സ്കെയിൽ * കർഷകരുടെ നോട്ടിഫൈഡ് വിളയുടെ വിസ്തീർണം

9. പിഎംഎഫ്ബിവൈ സ്കീമിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന റിസ്കുകൾ എന്തൊക്കെയാണ്?

പ്രധാൻ മന്ത്രി ഫസൽ ബീമ യോജന സ്കീം താഴെപ്പറയുന്ന റിസ്കുകൾ പരിരക്ഷിക്കുന്നു:

  • വിത്തുവിത/ നടീല്‍ തടസ്സപ്പെട്ടേക്കാവുന്ന റിസ്ക്ക്
  • നിലവിലെ കൃഷി (വിതയ്ക്കൽ മുതൽ വിളവെടുപ്പ് വരെ)
  • വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങൾ
  • പ്രാദേശിക റിസ്ക്ക്
10. വ്യാപകമായ ദുരന്തം സംഭവിക്കുന്ന സാഹചര്യത്തിൽ ക്ലെയിം എങ്ങനെയാണ് കണക്കാക്കുന്നത്?

വ്യാപകമായ ദുരന്തം സംഭവിച്ചാൽ, ഏരിയ സമീപനത്തിലെ ത്രെഷോൾഡ് വിളവുമായി (ടിവൈ) താരതമ്യപ്പെടുത്തുമ്പോൾ ഇൻഷുർ ചെയ്ത വിളയുടെ കമ്മിക്ക് കർഷകന് പണം നൽകുന്നതാണ്. ക്ലെയിം കണക്കാക്കുന്നത്:

(ത്രെഷോൾഡ് വിളവ് - യഥാർത്ഥ വിളവ്) ------------------------------------------------- * ഇൻഷ്വേർഡ് തുക ത്രെഷോൾഡ് വിളവ്

 11. ഇൻഷുറൻസ് കമ്പനിക്ക് പ്രാദേശികമായ നഷ്ടം സംബന്ധിച്ച് കർഷകർ എങ്ങനെ അറിയിക്കും?

 ദുരന്തത്തിന്‍റെ 72 മണിക്കൂറിനുള്ളിൽ നഷ്ടത്തിന്‍റെ വിശദാംശങ്ങൾ കർഷകർക്ക് ഞങ്ങളെയോ അല്ലെങ്കിൽ ബന്ധപ്പെട്ട ബാങ്കിനെയോ അല്ലെങ്കിൽ പ്രാദേശിക കൃഷി വകുപ്പിനെയോ/ജില്ലാ ഉദ്യോഗസ്ഥരെയോ അറിയിക്കാം. ടോൾ-ഫ്രീ നമ്പർ 1800-209-5959 ഉപയോഗിച്ചും അവർക്ക് ഞങ്ങളെ ബന്ധപ്പെടാം.

 12. വിതയ്ക്കൽ തടസ്സപ്പെട്ടതിനാൽ ഉണ്ടാകുന്ന നഷ്ടങ്ങളുടെ കാര്യത്തിൽ എന്ത് ചെയ്യണം?

വിതയ്ക്കൽ തടസ്സപ്പെട്ടതിനാൽ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ, ഇൻഷുർ ചെയ്ത കർഷകൻ ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതില്ല. ഇത് വ്യാപകമായ ദുരന്തമായിരിക്കും, വിലയിരുത്തൽ ഏരിയ സമീപനത്തെ അടിസ്ഥാനമാക്കിയായിരിക്കും. മോശം കാലാവസ്ഥ മൂലം മിക്ക കർഷകർക്കും വിതയ്ക്കാൻ കഴിയാത്തപ്പോൾ ഈ ആനുകൂല്യത്തിന് സാധ്യത ലഭിക്കുന്നു.

 13. പ്രധാൻ മന്ത്രി ബീമ ഫസൽ യോജനയിൽ എൻറോൾ ചെയ്യാനുള്ള ശരിയായ സമയം എപ്പോഴാണ്?

ഈ സ്കീമിന് കീഴിലുള്ള എല്ലാ എൻറോൾമെന്‍റുകളും ഓരോ സംസ്ഥാനത്തിന്‍റെയും സംസ്ഥാന ഗവൺമെന്‍റ് നോട്ടിഫിക്കേഷനിൽ പരാമർശിച്ചിരിക്കുന്ന കട്ട് ഓഫ് തീയതിക്ക് മുമ്പ് ചെയ്യണം. മാത്രമല്ല, കർഷകൻ ബാങ്ക് അല്ലെങ്കിൽ മധ്യവർത്തി കൃത്യമായി അയച്ച പ്രീമിയത്തിന്‍റെ വിഹിതം ഇൻഷുറൻസ് കമ്പനിക്ക് അടയ്ക്കണം. കട്ട് ഓഫ് തീയതിക്ക് പുറമെ പ്രീമിയം എൻറോൾ ചെയ്ത് സമർപ്പിക്കുന്നതിൽ കാലതാമസം വന്നാൽ, കവറേജ് നിരസിക്കാനുള്ള അവകാശം ഇൻഷുറൻസ് കമ്പനിക്ക് ഉണ്ട്.

 14. പിഎംഎഫ്ബിവൈ സ്കീമിന് കീഴിൽ വിളവെടുപ്പിന് ശേഷമുള്ള നഷ്ടത്തിന് പരിരക്ഷ ലഭിക്കുന്ന നാശങ്ങൾ എന്തൊക്കെയാണ്?

വിളവെടുപ്പിന് ശേഷമുള്ള വിള നഷ്ടം വിലയിരുത്തുന്നത് വ്യക്തിഗത പ്ലോട്ട്/കൃഷിയിടത്തിൻ്റെ അടിസ്ഥാനത്തിലാണ്; ആലിപ്പഴം, സൈക്ലോൺ, പേമാരി, കാലം തെറ്റിയുള്ള മഴ എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ, വിളവെടുപ്പിന് ശേഷം പരമാവധി 14 ദിവസം പാടത്ത് ഉണക്കുക എന്ന ഉദ്ദേശ്യത്തിൽ “കൊയ്ത്, നിരത്തിയിട്ട” അവസ്ഥയിൽ ആയിരുന്ന വിളകളുടെ നാശമാണ് വിലയിരുത്തുന്നത്.

 15. ഈ സ്കീമിന് കീഴിലുള്ള കർഷകർക്കുള്ള നികുതി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

ഈ സ്കീം സേവന നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്