Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ്

ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് വാങ്ങണോ? ബ്രേക്ക് ഇടാന്‍ സമയമായി

നല്ല വിലപേശൽ ഇഷ്ടപ്പെടുന്ന വാങ്ങുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കാലങ്ങളായി അറിയപ്പെടുന്നതാണ് 'ചെലവ് കുറഞ്ഞ' എന്ന വാക്ക്. കുറഞ്ഞ ചെലവില്‍ കൂടുതൽ ആഗ്രഹിക്കുന്നത് മാനുഷികമാണ്, റീട്ടെയിൽ തെറാപ്പി നോക്കുന്ന നമ്മള്‍ക്ക് അത് വളരെ ആഹ്ലാദമേകും.

എന്നാലും ജാഗ്രതയുടെ ഒരു വാക്ക്! ചെലവ് കുറഞ്ഞ പലതും വാങ്ങുന്നതിൽ കുഴപ്പമില്ലെങ്കിലും, ബൈക്ക് ഇൻഷുറൻസ് പോലെ പ്രധാനപ്പെട്ട കാര്യം വരുമ്പോൾ, ചെലവ് കുറഞ്ഞ ടു വീലർ ഇൻഷുറൻസ് പ്ലാനുകൾ യഥാർത്ഥത്തിൽ കൂടുതല്‍ ചെലവ് വരുത്തിയേക്കാം.

ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് നിങ്ങളുടെ പോക്കറ്റിന് നല്ലതായിരിക്കാം, പക്ഷെ മതിയായ കവറേജ് കിട്ടിയെന്ന് വരില്ല. അതിനാല്‍, പ്രീമിയം കുറവായ ഒന്നില്‍ നോട്ടം ഉറപ്പിച്ച് ചെലവ് കുറഞ്ഞ ടൂ വീലര്‍ ഇന്‍ഷുറന്‍സ് എടുക്കാനാണ് നോക്കുന്നതെങ്കില്‍, വൈകിക്കാതെ ബ്രേക്ക് ഇടണം!

ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് എന്തുകൊണ്ട് ഒഴിവാക്കണം?

എങ്ങനെ നോക്കിയാലും, ബൈക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുമ്പോള്‍ പണം ലാഭിക്കുന്നത് നല്ല കാര്യം തന്നെ, പക്ഷെ അതിന്‍റെ പ്രയോജനം വേണ്ടിവരുമ്പോള്‍ പ്രതീക്ഷക്കൊത്ത് വരില്ല. ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് പ്ലാനുകൾ പലപ്പോഴും നിങ്ങളെ നിരാശരാക്കും!

ബൈക്ക് ഇൻഷുറൻസ് റിസർച്ച് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് - ഓൺലൈനിൽ ഒന്നിലധികം റിവ്യൂകൾ വായിക്കല്‍, ഷോറൂമുകൾ സന്ദർശിക്കല്‍, സ്പെസിഫിക്കേഷനുകൾ പരിശോധിക്കല്‍ - എന്നിവ മികച്ച സൊലൂഷൻ കണ്ടെത്തുന്നതിലേക്ക് നിങ്ങളെ നയിച്ചേക്കാം, കുറഞ്ഞ നിരക്ക് നേക്കുകയാണെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കാം.

  • അപര്യാപ്തമായ കവറേജ്

    നിങ്ങളുടെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ സൂക്ഷിക്കാന്‍ ടെമ്പേർഡ് ഗ്ലാസ് തിരയുമ്പോൾ, അരികുകളില്‍ എത്താത്ത ഗ്ലാസ് നിങ്ങൾ വാങ്ങുമോ? ഇല്ല, കാരണം ഫോണിന്‍റെ അരികിന് ചെറിയ പൊട്ടല്‍ ഉണ്ടായാല്‍ അതിന്‍റെ ഭംഗി നഷ്ടപ്പെടാനും പെര്‍ഫോമന്‍സിനെ ബാധിക്കാനും അതുമതി.

    അതുപോലെ, ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് മതിയായ കവറേജ് നൽകിയെന്ന് വരില്ല, അപ്പോള്‍ നിങ്ങള്‍ കൈയില്‍ നിന്ന് പണം ചെലവഴിക്കേണ്ടി വരും. ടു വീലർ ഇൻഷുറൻസ് പോലെ നിർണ്ണായകമായ കാര്യം വരുമ്പോള്‍, മതിയായ കവറേജ് നൽകുന്ന പോളിസി എടുക്കേണ്ടത് പ്രധാനമാണ്.

  • ആഡ്-ഓൺ പരിരക്ഷകളുടെ അഭാവം

    ഹൈൻഡ്സൈറ്റ് എപ്പോഴും 20/20 ആണെന്നാണ് പറയുക. തിരക്കേറിയ ട്രാഫിക്കിലൂടെ പോകുമ്പോള്‍, നിങ്ങളുടെ റിയർ വ്യൂ മിറർ അടുത്തുള്ള വസ്തുക്കൾ കാണാൻ നിങ്ങളെ അനുവദിക്കുന്നു. 2W ഇൻഷുറൻസിന്‍റെ കാര്യത്തിൽ എല്ലാ പ്രോഡക്ടുകളും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയെന്ന് വരില്ല.

    ആഡ്-ഓണുകൾ കവറേജിന്‍റെ പോരായ്മകള്‍ നികത്തി ഭാവി ഭദ്രമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ നിങ്ങളുടെ കവറേജിന് പിന്‍ബലമേകുന്നു, നിങ്ങൾക്ക് റോഡില്‍ സഹായം വേണ്ടപ്പോള്‍ ഗുണകരമാകുന്നു, അല്ലെങ്കിൽ ഡിപ്രീസിയേഷന് എതിരെ സംരക്ഷണം നൽകുന്നു.

    എന്നിരുന്നാലും, ഈ ആഡ്-ഓണുകൾ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്ലാനിന്‍റെ ചെലവ് കൂട്ടിയേക്കുമെങ്കിലും, ഒരു അടിയന്തിര സാഹചര്യം വരുമ്പോള്‍ നിസ്സഹായാവസ്ഥ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല.

  • സബ്സ്റ്റാൻഡേർഡ് കസ്റ്റമർ സർവ്വീസ്

    എല്ലാ കാര്യങ്ങളും ഒരുപോലെ പ്രധാനമാണെങ്കിലും, ശരാശരിയില്‍ നിന്ന് നല്ലതിനെ വേറിട്ടതാക്കുന്നത് കസ്റ്റമര്‍ സർവ്വീസിന്‍റെ മേന്മയാണ്. ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് കവറില്‍ കുറച്ച് പണം ലാഭിക്കാമെങ്കിലും, നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രതീക്ഷിക്കുന്നപോലെ എളുപ്പം കാര്യക്ഷമമായി ഉത്തരം ലഭിക്കണമെന്നില്ല.

    ക്ലെയിം സെറ്റിൽമെന്‍റ് പോലെ നിർണായകമായ എന്തെങ്കിലും കാര്യമാകുമ്പോൾ, 24X7 ക്ലെയിം സപ്പോർട്ടിനും ലോകോത്തര കസ്റ്റമർ സർവ്വീസിനും കൂടുതൽ പണം നല്‍കിയാലും കുഴപ്പമില്ല.

ഞങ്ങളുടെ ടു വീലര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിങ്ങള്‍ക്ക് എന്ത് ലഭിക്കും?

അതിൽ എനിക്കായി എന്തുണ്ട്, എന്നാണോ ചോദിക്കുന്നത്? തുടക്കക്കാര്‍ക്ക്, ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ ബൈക്കിന് കുറഞ്ഞ പ്രീമിയത്തിൽ സമഗ്ര പരിരക്ഷ നൽകുന്നു.

ബജാജ് അലയൻസിൽ, മിതമായ ചെലവില്‍ സമഗ്ര സംരക്ഷണം എന്നാണ് ബൈക്ക് ഇൻഷുറൻസിനെ ഞങ്ങൾ നിർവചിക്കുന്നത്. ഒരു നേട്ടം മറ്റൊന്നിന്‍റെ നഷ്ടം ആകരുതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കുന്നു:

  • 24X7 ക്ലെയിം സഹായം

    അപകടങ്ങൾ പ്രവചിക്കാൻ കഴിയാത്തതിനാൽ, നിങ്ങൾക്ക് ദുരന്ത സമയത്ത് സഹായവുമായി ഞങ്ങൾ രാപ്പകല്‍ ഉണ്ടാകും. നിങ്ങളുടെ ഇൻഷുറർ എന്ന നിലയിൽ, ആവശ്യം വരുമ്പോള്‍ സഹായം എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ 24x7 കോൾ ക്ലെയിം സപ്പോർട്ട് ടീം നിങ്ങളുടെ സഹായത്തിനായി രാവും പകലും സജ്ജമാണ്.

    നിങ്ങൾ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ഡയൽ ചെയ്താല്‍ മതി, ഞങ്ങൾ ക്ലെയിം പ്രോസസ്സിലൂടെ നിങ്ങളെ നയിക്കും. നിങ്ങളുടെ അന്വേഷണം എന്തുമാകട്ടെ - പുതിയ പോളിസി വാങ്ങുന്നത് മുതൽ ഒരു ക്ലെയിം സെറ്റിൽ ചെയ്യുന്നത് വരെ- നിങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും. നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് സംബന്ധിച്ച് നിങ്ങൾക്ക് എസ്എംഎസ് വഴി തൽക്ഷണം അപ്ഡേറ്റ് ലഭിക്കും.

  • നോ ക്ലെയിംസ് ബോണസ് (എന്‍സിബി) ന്‍റെ 50% ട്രാൻസ്ഫർ

    നിങ്ങൾ സമ്പാദിക്കുന്നത് നിലനിർത്തണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എന്‍സിബി-യുടെ കാര്യത്തിൽ, ബൈക്ക് ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാന്‍ ബജാജ് അലയൻസ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് നിലവിലുള്ള എന്‍സിബി- യുടെ 50% വരെ ട്രാൻസ്ഫർ ചെയ്യാം.

    വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച കാർ ഇൻഷുറൻസ് പ്രോഡക്ടുകളുടെ നേട്ടം എടുക്കാൻ ഈ ഫ്ലെക്സിബിലിറ്റി നിങ്ങളെ അനുവദിക്കുന്നു. ബജാജ് അലയൻസിൽ, കസ്റ്റമർ ശാക്തീകരണമാണ് ഞങ്ങളുടെ ബിസിനസ് രീതിയുടെ കാതല്‍.

  • അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

    ഒരു അപകടത്തിന് ശേഷം, നിങ്ങളുടെ ബൈക്ക് വീണ്ടും റോഡിൽ എത്ര പെട്ടെന്ന് ഇറക്കാന്‍ കഴിയും എന്ന് ക്ലെയിം സെറ്റിൽമെന്‍റിന്‍റെ ഗതിവേഗം നിർണ്ണയിക്കുന്നു. അവിടെയാണ് ഞങ്ങൾ പ്രവര്‍ത്തന സജ്ജം. ഞങ്ങളുടെ ദൃതവും തടസ്സമില്ലാത്തതുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് അപകടത്തിന്‍റെ ആഘാതത്തിന് ശേഷം, നിങ്ങൾക്ക് കഴിവതും പെട്ടെന്ന് മുന്നോട്ട് പോകാമെന്ന് ഉറപ്പുവരുത്തുന്നു.

    കൂടാതെ, ക്യാഷ്‌ലെസ് ആകുന്ന ട്രെൻഡിനൊപ്പം, ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വർക്ക് ഗ്യാരേജുകളുമായി ഞങ്ങള്‍ക്കുള്ള ടൈ-അപ്പ് എളുപ്പം ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പുവരുത്തുന്നു. ക്ലെയിം ഓൺലൈനിൽ ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ ഡയൽ ചെയ്യാം.

  • തടസ്സരഹിതമായ പുതുക്കൽ പ്രക്രിയ

    ഇത് ഡെസേർട്ടിന്‍റെ ആദ്യ റൗണ്ട് ആസ്വദിച്ച ശേഷം രണ്ടാമത്തേതിന് തിരികെ വരുന്നപോലെയാണ്; ബുഫെ ക്യൂവിൽ വീണ്ടും നിൽക്കേണ്ടതില്ല! ഞങ്ങളുടെ തടസ്സരഹിതമായ പുതുക്കൽ പ്രക്രിയ നിങ്ങളും നിങ്ങളുടെ ബൈക്കും ഒരിക്കലും ഇൻഷുർ ചെയ്യാത്തതായി ഇരിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു.

    നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്ത്, പുതുക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക, അത്ര മതി! ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പോളിസി അനായാസമായി പുതുക്കാം.

നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ കുറയ്ക്കാനുള്ള ഉപാധികള്‍

നിങ്ങൾ ലോട്ടറിയിലെ ഭാഗ്യപരീക്ഷണം ഉപേക്ഷിച്ചിരിക്കാം, എന്നാൽ ടു വീലർ ഇൻഷുറൻസിന്‍റെ കാര്യത്തില്‍, ഓരോ തവണയും നിങ്ങള്‍ക്ക് ഒന്നാം സ്ഥാനം കിട്ടാന്‍ സഹായിക്കുന്ന ചില ഇൻസൈഡർ ടിപ്സ് ഞങ്ങൾക്കുണ്ട്! കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നോ? തുടർന്ന് വായിക്കുക.

  • ഗവേഷണം ചെയ്ത് താരതമ്യം ചെയ്യുക

    ഒരു നല്ല വിലപേശൽ ആഗ്രഹിക്കുന്നോ? അല്‍പ്പം ഗവേഷണം നടത്തിയാല്‍, നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേര്‍ന്ന ഇൻഷുറൻസ് കിട്ടുമെന്ന് മാത്രമല്ല, സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങളെ ഒരു വിദഗ്ദ്ധനായി കാണും. ലാഭിക്കാവുന്ന സമയവും പണവും നോക്കിയാല്‍ നിങ്ങളുടെ ഹോംവർക്ക് ചെയ്യുന്നതിന് അതിന്‍റെ നേട്ടങ്ങൾ ഉണ്ട്.

    നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ കണ്ടെത്തുന്നതിന്, പുതിയ വാർഡ്റോബ് വാങ്ങുന്നത് പോലെ, പല സൈസുകള്‍ ട്രൈ ചെയ്യണം. നിങ്ങൾ തിരയുന്ന ടോപ്പ് 3 ഫീച്ചറുകളുടെ ലിസ്റ്റ് തയ്യാറാക്കുക. അടുത്തതായി, നിങ്ങളുടെ ടു വീലര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടുതല്‍ സമഗ്രമാക്കുന്ന ഏതെങ്കിലും ഡിസ്കൗണ്ടുകള്‍, ഒഴിവാക്കലുകള്‍ അല്ലെങ്കില്‍ ആഡ്-ഓണുകള്‍ എന്നിവയ്ക്കായി നോക്കുക.

    ഗൈഡഡ് മിസൈലിന്‍റെ കൃത്യതയോടെ അനുയോജ്യമായ ടൂ വീലർ ഇൻഷുറൻസ് കണ്ടെത്താൻ അല്‍പ്പം വിശകലനം നിങ്ങളെ സഹായിക്കും! നിങ്ങള്‍ പ്രസക്തമായ വിശദാംശങ്ങള്‍ പൂരിപ്പിച്ചാല്‍ മതി വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ തൽക്ഷണം ലഭിക്കും. ടാര്‍ഗറ്റ് കണ്ടാല്‍, ലോഞ്ച് ചെയ്യാൻ ഒരുങ്ങുക!

  • ശരിയായ പരിരക്ഷ നേടുക

    ക്രോസ്സ് കണ്‍ട്രി ബൈക്ക് ട്രിപ്പ് ഇഷ്ടമാണോ? അതിവേഗതയും, കൈവശം ആകര്‍ഷകമായ ഒരു സൂപ്പര്‍ബൈക്കും വേണമെന്ന് അടക്കാനാകാത്ത ആഗ്രഹം നിങ്ങള്‍ക്ക് ഉണ്ടാകാം. ബൈക്ക് ഇൻഷുറൻസിന്‍റെ കാഴ്ച്ചപ്പാടില്‍, ഉയർന്ന മികവുള്ള മോഡല്‍ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഗണ്യമായി കൂട്ടിയെന്ന് വരും. ശരിയായ പരിരക്ഷ തിരഞ്ഞെടുത്ത് അത് നിങ്ങള്‍ക്ക് ഇണങ്ങുന്നതാക്കുക.

    അതേസമയം, താഴ്ന്ന റേഞ്ചിലുള്ള മോഡല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഒരു പരിധി വരെ കുറയ്ക്കും. നിങ്ങളുടെ മെറ്റാലിക് കുതിരക്ക് ശരിയായ പരിരക്ഷ നേടാൻ ചെലവും നേട്ടവും വിശകലനം ചെയ്യുന്നത് സഹായിക്കും.

  • നിങ്ങൾക്ക് സൗകര്യപ്രദമായ കിഴിവ് തിരഞ്ഞെടുക്കുക

    നിങ്ങള്‍ക്ക് മുന്‍ഗണനകളും ചെലവുകളും പല തരത്തില്‍ ഉണ്ടാകാമെന്നിരിക്കെ, ടൂ വീലർ ഇൻഷുറൻസ് കിഴിവുകൾ ചില സവിശേഷ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. പോളിസി നേട്ടങ്ങള്‍ കിട്ടുന്നതിന് മുമ്പ് കൈയില്‍ നിന്ന് അടയ്ക്കേണ്ടി വരുന്ന തുകയാണ് കിഴിവുകള്‍ എന്നത്.

    ഉയർന്ന ഡിഡക്റ്റബിൾ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാം, എന്നാൽ നിങ്ങളുടെ ബൈക്ക് അപകടത്തില്‍ പെട്ടാല്‍ നിങ്ങൾക്ക് ചെലവുകൾ ഗണ്യമായി കൂടുതലാകാം. അതിനാൽ, നിങ്ങൾക്ക് സൗകര്യമായി അടയ്ക്കാന്‍ പറ്റുന്ന ഡിഡക്ടിബിള്‍ തിരഞ്ഞെടുക്കുക.

  • എൻസിബി നിലനിര്‍ത്തുക

    അസുഖം വരുമ്പോഴെല്ലാം നിങ്ങള്‍ ഡോക്ടറിന്‍റെ പക്കല്‍ പോകുമോ? തീർച്ചയായും അല്ല. അതുപോലെ, ചെറിയ റിപ്പയറുകൾക്ക്, ക്ലെയിം ഉന്നയിക്കുന്നത് വിവേകമല്ല, അത് എന്‍സിബി-യില്‍ നഷ്ടം വരുത്തും. ഉദാഹരണത്തിന്, ഹെഡ്‌ലൈറ്റ് പൊട്ടിയാൽ, ലോക്കൽ മെക്കാനിക്കിനെക്കൊണ്ട് റിപ്പയർ ചെയ്യിക്കുക, എന്‍സിബി അതേപടി നിലനിര്‍ത്തുക.

    എന്‍സിബി നിലനിര്‍ത്തുന്നത് പുതുക്കല്‍ സമയം വരുമ്പോൾ ഗുണകരമാകും. ഇത് നിങ്ങളുടെ പ്രീമിയം തുക ഗണ്യമായി കുറയ്ക്കും. അതിലുപരി എന്ത്? അധിക ചെലവില്ലാതെ അത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ അധിക ആനുകൂല്യങ്ങൾ ചേർക്കും. അതുകൊണ്ട്, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ മുന്നോട്ട് പോകുന്നതിന് മുമ്പ് ആലോചിക്കുക.

  • കരുതലോടെ ആക്സസറൈസ് ചെയ്യുക

    കസ്റ്റം ബൈക്ക് ആക്സസറികളും ഫിറ്റുകളും കൊണ്ട് സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ് നടത്താം. പക്ഷെ, അത് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്രീമിയം ഉയര്‍ത്തും. കാരണം സ്റ്റാന്‍ഡേര്‍ഡ് വീലറുകളെ അപേക്ഷിച്ച് കസ്റ്റം ഫിറ്റുകളുടെ റിപ്പെയറിന് ചെലവ് കൂടുതല്‍ ആയിരിക്കും.

    അതായത്, നിങ്ങളുടെ റിസ്ക്കിന്‍റെ തോത് വര്‍ധിക്കും, അതിന്‍റെ ഫലമായി പ്രീമിയം തുക ഉയരുകയും ചെയ്യും. ഞങ്ങളുടെ ഉപദേശം: കരുതലോടെ ആക്സസറൈസ് ചെയ്യുക! 

    ചില സാഹചര്യങ്ങളിൽ, ബൈക്കില്‍ പരിഷ്ക്കാരം വരുത്തിയിട്ട്, അക്കാര്യം ഇൻഷുററെ അറിയിക്കാതിരുന്നാല്‍ നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടേക്കാം.

  • നിങ്ങളുടെ റൈഡിംഗ് സ്കില്‍ മെച്ചപ്പെടുത്തുക

    വാഹനങ്ങളുടെ എണ്ണം നിരന്തരം കൂടുന്നതിനാല്‍ റോഡ് സുരക്ഷ നിര്‍ണായക പ്രശ്നമായി മാറി. ഓൺ-റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് നിങ്ങളുടെ റൈഡിംഗ് സ്കില്‍ കാലത്തിനൊത്ത് മെച്ചപ്പെടുത്തണം.

    അതിന് പല ഗുണങ്ങള്‍ ഉണ്ട്. ഇത് അപകടങ്ങൾ തടയാനും, നിങ്ങളുടെ എന്‍സിബി നിലനിര്‍ത്താനും, തേർഡ് പാർട്ടിക്ക് വരാവുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാനും സഹായിക്കും. നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ട്രെയിനറിന്‍റെ സഹായം തേടാം അല്ലെങ്കിൽ റൈഡിംഗ് ക്ലബിൽ ചേരാം.

  • നിങ്ങൾക്ക് ആവശ്യമില്ലാത്ത ആഡ്-ഓണുകൾ ഒഴിവാക്കുക

    ആവശ്യമില്ലാത്ത ആഡ് ഓൺ പരിരക്ഷകൾ നിങ്ങളുടെ പ്രീമിയങ്ങൾ വർദ്ധിപ്പിക്കാം. നിങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്ന കവറേജ് വിലയിരുത്തുക, ബാക്കിയുള്ളവ ഒഴിവാക്കുക.

    ഉദാഹരണത്തിന്, എഞ്ചിൻ പരിരക്ഷയും സീറോ ഡിപ്രീസിയേഷൻ പരിരക്ഷയും വേണ്ടതാണെങ്കിലും, ആക്സസറികൾക്കുള്ള പരിരക്ഷ അത്ര പ്രധാനമല്ല. ഈ പരിരക്ഷ അനാവശ്യമായി പ്രീമിയം തുക വർദ്ധിപ്പിക്കും. അതിനാൽ, ഇൻഷുറൻസ് പോളിസിക്ക് മൂല്യം കൂട്ടുന്ന ആഡ്-ഓണ്‍ ആണ് എടുക്കുന്നതെന്ന് ഉറപ്പാക്കുക.

ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ പരിഗണിക്കേണ്ട അനിവാര്യ ഘടകങ്ങൾ

ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് സ്മാർട്ട് ആയി കളിക്കേണ്ട ഒരു ഗെയിമാണ്. നിങ്ങളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഇൻഷുറൻസ് ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി, അനിവാര്യവും അല്ലാത്തതുമായ ഘടകങ്ങള്‍ താരതമ്യം ചെയ്യുന്നത് ഗുണകരമാണ്.

ഫലപ്രദമായതും അമിതമായ ചെലവ് വരുത്താത്തതുമായ ബൈക്ക് ഇൻഷുറൻസ് എങ്ങനെ എടുക്കാമെന്ന് നോക്കാം.

  • കവറേജ് തുക

    നിങ്ങൾ വെക്കേഷന് പോകുമ്പോൾ, ആവശ്യം വന്നാല്‍ എടുക്കാന്‍ കുറച്ച് എക്സ്ട്രാ ക്യാഷ് കരുതാറില്ലേ? അതുപോലെ, ടു വീലർ ഇൻഷുറൻസ് എടുക്കുമ്പോൾ, അപകടം സംഭവിച്ചാല്‍ നിങ്ങളുടെ ചെലവുകൾ കുറയ്ക്കുന്ന ഒരു കവറേജ് തുക എടുക്കുന്നുവെന്ന് ഉറപ്പാക്കുക.

    ചെറിയ എക്സ്ട്രാ കവറേജ് മോശമായ കാര്യമല്ല.

  • ആഡ്-ഓണുകൾ ലഭ്യമാണ്

    ആഡ്-ഓണുകൾ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസിനെ ദൃഢമാക്കുന്നു, സമഗ്ര കവറേജ് നൽകുകയും ചെയ്യുന്നു. പല ബൈക്ക് ഇൻഷുറൻസ് പരിരക്ഷകൾ തിരയുമ്പോൾ, ലഭ്യമായ ആഡ്-ഓണുകളും അവ ബൈക്ക് ഇൻഷുറൻസ് ചെലവിനെ എങ്ങനെ ബാധിക്കുന്നു എന്നതും താരതമ്യം ചെയ്യുക. നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും 360-ഡിഗ്രി സംരക്ഷണം നൽകുന്നതിന് പ്രസക്തമായ ആഡ്-ഓൺ പരിരക്ഷകൾ തിരഞ്ഞെടുക്കുക.

  • ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ

    ക്ലെയിമുകൾ മുഖവിലയ്ക്ക് എടുക്കരുത്! ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് എടുക്കുമ്പോള്‍, ക്ലെയിം സെറ്റിൽമെന്‍റ് നിരക്ക് തീർച്ചയായും പരിഗണിക്കേണ്ട പ്രധാന ഘടകമാണ്. വിപണിയിൽ ലഭ്യമായ വിവിധ ഇൻഷുറൻസ് പ്ലാനുകൾ റിസർച്ച് ചെയ്ത് ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ ക്ലെയിം അനുപാതം ശ്രദ്ധാപൂർവ്വം വിലയിരുത്തുക.

    ലഭിച്ച ക്ലെയിമുകളില്‍ ഇൻഷുറർ തീര്‍പ്പാക്കിയ ക്ലെയിമുകളുടെ എണ്ണമാണ് ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം. അനുപാതം കൂടുന്നത് നിങ്ങള്‍ക്ക് നല്ലതാണെന്ന് പറയേണ്ടതില്ലല്ലോ.

ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസിയില്‍ നിങ്ങൾക്ക് ലഭിക്കുന്ന കവറേജ്

മുന്നോട്ടുള്ള പ്രയാണത്തില്‍ റിസ്ക്ക് എടുക്കുന്നതാണ് നമ്മുടെ ജീവിതത്തിലെ ചില ശുഭ മുഹൂര്‍ത്തങ്ങള്‍. ബജാജ് അലയൻസ് ടു വീലർ ഇൻഷുറൻസില്‍, ഞങ്ങൾ പിന്നില്‍ ഉണ്ടെന്ന് അറിഞ്ഞ് നിങ്ങള്‍ക്കത് ചെയ്യാം. ടു വീലർ പരിരക്ഷയിൽ ഏറ്റവും കൂടുതൽ ഗുണം ലഭിക്കാൻ ഞങ്ങൾ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം:
Losses or Damages Suffered Due to Natural Calamities

പ്രകൃതിദത്ത ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ

പ്രകൃതിയുടെ ക്രോധത്തിന് അതിരുണ്ടാവില്ല. പ്രകൃതി ദുരന്തങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, സാമ്പത്തികമായി ഭദ്രമാകാനും, ഉണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കാനും തീര്‍ച്ചയായും സാധിക്കും.കൂടുതൽ വായിക്കുക

പ്രകൃതിയുടെ ക്രോധത്തിന് അതിരുണ്ടാവില്ല. പ്രകൃതി ദുരന്തങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, സാമ്പത്തികമായി ഭദ്രമാകാനും, ഉണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കാനും തീര്‍ച്ചയായും സാധിക്കും.

അഗ്നിബാധ, സ്ഫോടനം, സ്വയം അഗ്നിക്കിരയാകൽ അല്ലെങ്കിൽ ഇടിമിന്നല്‍, ഭൂകമ്പം, പ്രളയം, ടൈഫൂണ്‍, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മഞ്ഞുവീഴ്ച്ച, മഞ്ഞുറയല്‍, ഉരുള്‍പൊട്ടല്‍, പാറ ഇടിഞ്ഞു വീഴല്‍ എന്നിങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് സംരക്ഷണം നൽകുന്നു.

Losses or Damages Suffered Due to Man Made Calamities

മനുഷ്യനിർമ്മിത ദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങൾ അഥവാ കേടുപാടുകള്‍

ടൂ വീലര്‍ അപകടം നിങ്ങളുടെ ജീവിതം തകിടം മറിക്കാന്‍ നിമിഷനേരം മതി. പ്രകൃതി ദുരന്തങ്ങള്‍ പോലെ, കൂടുതൽ വായിക്കുക

ടൂ വീലര്‍ അപകടം നിങ്ങളുടെ ജീവിതം തകിടം മറിക്കാന്‍ നിമിഷനേരം മതി. പ്രകൃതി ദുരന്തങ്ങൾ പോലെ, മറ്റ് വാഹനങ്ങൾ മൂലം ഉണ്ടാകുന്നവ പ്രവചിക്കാന്‍ പ്രയാസമാണ്. കവർച്ച, മോഷണം, കലാപം, സമരം, അപകടങ്ങൾ അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ മുതലായ മനുഷ്യനിർമ്മിത ദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങൾക്കെതിരെ ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും സാമ്പത്തിക പരിരക്ഷ നൽകുന്നു.

മാത്രമല്ല, റെയിൽ, റോഡ്, ഉൾനാടൻ ജലമാർഗ്ഗം, എലവേറ്റർ അഥവാ ആകാശമാര്‍ഗ്ഗം വഴി യാത്രാമധ്യേ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് അല്ലെങ്കിൽ കേടുപാടുകൾക്കും ഞങ്ങൾ പരിരക്ഷ നൽകുന്നു.

Third-Party Liability

തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി

നിർഭാഗ്യവശാൽ, നിങ്ങളുടെ ബൈക്ക് ഉൾപ്പെടുന്ന അപകടങ്ങള്‍ വ്യക്തിപരമായ പരിക്കിലോ നഷ്ടത്തിലോ ഒതുങ്ങിയെന്ന് വരില്ല. കൂടുതൽ വായിക്കുക

നിർഭാഗ്യവശാൽ, നിങ്ങളുടെ ബൈക്ക് ഉൾപ്പെടുന്ന ദുരന്തങ്ങൾ വ്യക്തിപരമായ പരിക്കിലോ നഷ്ടത്തിലോ ഒതുങ്ങണമെന്നില്ല. ഒരു തേര്‍ഡ്-പാര്‍ട്ടിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളും നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തും.

മറ്റൊരു വ്യക്തിക്കോ അല്ലെങ്കിൽ അയാളുടെ/അവരുടെ പ്രോപ്പർട്ടിക്കോ ഉണ്ടാകുന്ന തകരാർ, മരണം അല്ലെങ്കിൽ ശാരീരിക ക്ഷതം എന്നിവ മൂലം ഉണ്ടാകുന്ന തേർഡ്-പാർട്ടി ബാധ്യത ഞങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസി പരിരക്ഷിക്കുന്നു. മാത്രമല്ല, മോട്ടോർ വാഹന നിയമം, 1988 പ്രകാരം തേർഡ് പാർട്ടി പരിരക്ഷ നിർബന്ധമാണ്.

Personal Accident

പേഴ്സണൽ ആക്സിഡന്‍റ്

അപകടങ്ങള്‍ അനവധി ബില്ലുകള്‍ക്കും സമ്മര്‍ദ്ദത്തിനും ഇടയാക്കിയെന്ന് വരാം. ഞങ്ങളുടെ ടൂ വീലർ ഇൻഷുറൻസ് പ്ലാനില്‍, കൂടുതൽ വായിക്കുക

അപകടങ്ങള്‍ അനവധി ബില്ലുകള്‍ക്കും സമ്മര്‍ദ്ദത്തിനും ഇടയാക്കിയെന്ന് വരാം. ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പ്ലാനില്‍, നിങ്ങൾക്ക് രൂ. 1 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ് കവര്‍ ലഭിക്കുന്നു, ഡ്രൈവ് ചെയ്യുമ്പോള്‍, മൗണ്ട് അഥവാ ഡിസ്മൗണ്ട് ചെയ്യുമ്പോഴുള്ള അപകടങ്ങള്‍ അതില്‍ വരും.

പില്യൺ റൈഡറിന് കവറേജ് നല്‍കുന്നതിന്, നിങ്ങളുടെ പോളിസിയിൽ സഹ യാത്രികര്‍ക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും ചേർക്കാം.

ചെലവ് കുറഞ്ഞ ടൂ വീലർ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

Apparao Pasupureddi

അപ്പാറാവു പസുപുറെഡ്ഡി മുംബൈ

മികച്ച ഓൺലൈൻ അനുഭവം.

Madanmohan Govindarajulu

മദന്‍മോഹന്‍ ഗോവിന്ദരാജുലു മുംബൈ

നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും.

Payal Nayak

പായല്‍ നായക് മുംബൈ

വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്