റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Is Original Driving License Compulsory on Indian Roads?
മാർച്ച്‎ 5, 2021

ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണോ?

ഡിജിറ്റൽ യുഗം നമ്മൾ അവശ്യ വിവരങ്ങളും ഡോക്യുമെന്‍റുകളും പങ്കിടുകയും സൂക്ഷിക്കുകയും ചെയ്യുന്ന രീതിയെ മാറ്റിമറിച്ചു. നിങ്ങളുടെ വാഹനത്തിന്‍റെ പ്രധാനപ്പെട്ട പേപ്പറുകൾ കയ്യിൽ കൊണ്ടുനടന്നിരുന്ന കാലം കഴിഞ്ഞുപോയി. എല്ലാം ഡിജിറ്റൽ ആയി മാറിയതോടെ, നിങ്ങളുടെ നിർണായക ഡോക്യുമെന്‍റുകൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് എളുപ്പമായി. അപ്പോൾ ഒരു ചോദ്യം ഉയരുന്നു, "ഡ്രൈവ് ചെയ്യുമ്പോൾ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് നിങ്ങളുടെ കയ്യിൽ ഉണ്ടാവണമെന്ന് നിർബന്ധമുണ്ടോ?" കൃത്യമായി പറഞ്ഞാൽ അതേ എന്നതാണ് ഉത്തരം! എന്നിരുന്നാലും, അത് കാണിച്ചു കൊടുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ വ്യത്യാസപ്പെടാം. തുടർന്ന് വായിച്ച് അതെന്താണെന്ന് നോക്കാം!  

ഡ്രൈവിംഗ് ലൈസൻസും മറ്റ് ഡോക്യുമെന്‍റുകളും കയ്യിൽ കൊണ്ടുനടക്കണം എന്ന് നിർബന്ധമുണ്ടോ?

ഇന്ത്യൻ നിയമം അനുസരിച്ച്, പോലീസ് ചോദിക്കുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ഒറിജിനൽ കാർ ഡോക്യുമെന്‍റുകൾ പോലീസ് ആവശ്യപ്പെടുകയാണെങ്കിൽ. എന്നിരുന്നാലും, ഇനിമുതൽ അവയുടെ ഫിസിക്കൽ പതിപ്പ് കാണിക്കണമെന്ന് നിർബന്ധമല്ല. കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏറ്റവും പുതിയ ഭേദഗതികൾ ഡ്രൈവർമാർക്ക് അവരുടെ വാഹന ഡോക്യുമെന്‍റുകൾ സ്റ്റോർ ചെയ്യുന്നതും മാനേജ് ചെയ്യുന്നതും എളുപ്പമാക്കി. ഭേദഗതി പ്രകാരം, ഡോക്യുമെന്‍റുകൾ നിങ്ങളുടെ ഫോണിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാവുന്നതാണ്. ഇവ ഫിസിക്കൽ ഡോക്യുമെന്‍റുകൾക്ക് തുല്യമായി പരിഗണിക്കുന്നതിനാൽ നിങ്ങൾ ഇനി ഇവ കൊണ്ടുനടക്കേണ്ടതില്ല. ഡിജിറ്റൽ ഡോക്യുമെന്‍റുകൾ കൃത്യമായി സർട്ടിഫൈ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇവയ്ക്ക് സാധുതയുള്ളൂ എന്നും ഭേദഗതി പറയുന്നു. നിങ്ങളുടെ ഏതെങ്കിലും വാഹന ഡോക്യുമെന്‍റുകളുടെ സാധാരണ രീതിയിൽ സ്കാൻ ചെയ്ത കോപ്പി സാധുതയുള്ളതല്ല.

ഡ്രൈവിംഗ് ലൈസൻസും മറ്റ് ഡോക്യുമെന്‍റുകളും എങ്ങനെ സർട്ടിഫൈ ചെയ്യാം?

ഇന്ത്യൻ റോഡുകളിൽ നിങ്ങൾ ഡോക്യുമെന്‍റ് ഇല്ലാതെ ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, ഡോക്യുമെന്‍റുകളുടെ സർട്ടിഫൈ ചെയ്ത ഇലക്ട്രോണിക് പതിപ്പുകൾ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഗവൺമെൻ്റ് സ്ഥാപനങ്ങൾ പുറത്തിറക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ചില ആപ്പുകൾ സർട്ടിഫൈ ചെയ്ത ഡോക്യുമെന്‍റുകൾ നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഫോണിൽ സൂക്ഷിക്കാവുന്ന സർട്ടിഫൈഡ് ഡോക്യുമെന്‍റുകൾ ലഭിക്കുന്നതിന് ഡിജി-ലോക്കറും എം-പരിവാഹനും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഈ ആപ്പുകൾ Google PlayStore അല്ലെങ്കിൽ App Store ൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പുകൾ ഡ്രൈവറെ ഇവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ആക്സസ് ചെയ്യാൻ അനുവദിക്കും:
  • രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി ബുക്ക്)
  • ഡ്രൈവിംഗ് ലൈസന്‍സ്
  • ഫിറ്റ്നസ് വാലിഡിറ്റി
  • മോട്ടോർ ഇൻഷുറൻസ് അതിന്‍റെ വാലിഡിറ്റിയും
  • പിയുസി (പൊലൂഷൻ അണ്ടർ കൺട്രോൾ) സർട്ടിഫിക്കറ്റ്
മറ്റുള്ളവ, എന്തെങ്കിലും ഉണ്ടെങ്കിൽ!

ഡിജിലോക്കർ ആപ്പ്

ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഡിജിലോക്കർ ആപ്പ് പുറത്തിറക്കുന്നത്. ഈ ആപ്പ് ട്രാൻസ്പോർട്ട് ഡോക്യുമെന്‍റുകൾ ഇഷ്യൂ ചെയ്യുന്നവർ തന്നെ നേരിട്ട് നിയന്ത്രിക്കുന്നതിനാൽ ഇത് ഡോക്യുമെന്‍റുകൾ ഇഷ്യൂ ചെയ്യുന്നതിനും വെരിഫിക്കേഷനും ഏറ്റവും അനുയോജ്യമാണ്.

എം-പരിവാഹൻ ആപ്പ്

അതേസമയം, എം-പരിവാഹൻ പുറത്തിറക്കുന്നത് റോഡ് ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രാലയമാണ്. ഡ്രൈവിംഗ് ലൈസൻസ് നമ്പർ അല്ലെങ്കിൽ വാഹന രജിസ്ട്രേഷൻ നമ്പർ എന്‍റർ ചെയ്ത് നിങ്ങളുടെ വാഹനത്തിൻ്റെ എല്ലാ വിവരങ്ങളും ഇതിൽ നിന്ന് നിങ്ങൾക്ക് ലഭ്യമാക്കാം. അതിനാൽ, ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് കൊണ്ടുപോകണമെന്ന് നിർബന്ധമുണ്ടോ?? ഉവ്വ്, എന്നാൽ പേപ്പർലെസ് രൂപത്തിൽ ആണെന്ന് മാത്രം!  

നിങ്ങളുടെ ഡോക്യുമെന്‍റുകൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ഡ്രൈവിംഗ് ലൈസൻസ് കയ്യിൽ കൊണ്ടുനടക്കണമെന്ന് നിർബന്ധമാണോ? എന്ന ചോദ്യത്തിന് ഉത്തരം നിങ്ങളുടെ പക്കലുള്ളതിനാൽ, നിങ്ങളുടെ എല്ലാ വാഹന ഡോക്യുമെന്‍റുകളും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നതിന്‍റെ ചില നേട്ടങ്ങൾ ഇതാ:

സുരക്ഷയും പോർട്ടബിലിറ്റിയും

ക്രമേണ ഫിസിക്കൽ ഡോക്യുമെന്‍റുകൾ ദ്രവിക്കുകയോ, കീറുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. അതിലുപരി, നമ്മളിൽ പലരും ഡോക്യുമെന്‍റുകൾ അറിയാതെ മറന്നു വെയ്ക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യാം. ലീഗൽ ഡോക്യുമെന്‍റുകൾ ഒന്നുമില്ലാതെ റോഡിൽ ഇറങ്ങുക എന്നത് വെല്ലുവിളിയാണ്. മേൽപ്പറഞ്ഞ ആപ്പുകൾ ഉപയോഗിച്ച്, ഒരാൾക്ക് തൻ്റെ ഫോണിൽ എല്ലാ പ്രസക്തമായ ഡോക്യുമെന്‍റുകളും സൂക്ഷിക്കാവുന്നതാണ്, ഇത് പുറത്തുപോകുമ്പോഴെല്ലാം അവ കൊണ്ടുനടക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നു. ഈ രീതി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന് അല്ലെങ്കിൽ മറ്റേതെങ്കിലും ഡോക്യുമെന്‍റിന് ഉണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കുക: ഡിജിറ്റൽ-ഒൺലി ഇൻഷുറർമാരിൽ നിന്ന് കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് പേപ്പർവർക്ക് കുറയ്ക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ക്വിക്ക് ആക്സസ് ഫിസിക്കൽ ഡോക്യുമെന്‍റുകൾ നിങ്ങൾ വീട്ടിൽ മറന്നുവെച്ചാൽ അവ കാണിക്കുന്നതിന് കൂടുതൽ സമയം എടുക്കും, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രോണിക് ഡോക്യുമെന്‍റുകൾ ഏത് സ്ഥലത്ത് നിന്നും ആക്സസ് ചെയ്യാവുന്നതാണ്. അതിനാൽ, ഇത് ധാരാളം സമയം ലാഭിക്കുന്നു.

ഇലക്ട്രോണിക് ഡോക്യുമെന്‍റുകൾ കൊണ്ട് അധികാരികൾക്കുളള നേട്ടങ്ങൾ

പൊതുജനങ്ങൾക്ക് പുറമേ, ഇലക്ട്രോണിക് ഡോക്യുമെന്‍റുകളുടെ ലഭ്യത താഴെപ്പറയുന്ന രീതികളിൽ അധികാരികൾക്കും പ്രയോജനപ്പെടുന്നു:

ഡോക്യുമെന്‍റുകളുടെ വേഗത്തിലുള്ള ഡെലിവറി

സർക്കാർ സ്ഥാപനങ്ങൾ ഡോക്യുമെന്‍റുകളുടെ ഫിസിക്കൽ കോപ്പികൾ ഡെലിവറി ചെയ്യുമ്പോൾ ഏകദേശം 15-20 ദിവസത്തെ കാലതാമസം നേരിടാറുണ്ട്. ഇത് ഉപയോക്താക്കൾക്ക് വളരെയധികം അസൗകര്യമുണ്ടാക്കും. എല്ലാ ഡോക്യുമെന്‍റുകളും ഇലക്ട്രോണിക്കലായി സ്വീകരിക്കുന്നതിനുള്ള ഭേദഗതി വഴി ഈ കാലതാമസം കേവലം മിനിറ്റുകളായി കുറയ്ക്കാം. സർക്കാർ സ്ഥാപനങ്ങൾക്ക്, പ്രത്യേകിച്ച് ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് കസ്റ്റമറിന്‍റെ ഇൻഷുറൻസ് പേപ്പറുകൾ തൽക്ഷണം ഓൺലൈനിൽ ഡെലിവറി ചെയ്യാൻ കഴിയും. എന്നിരുന്നാലും, ഉപയോക്താക്കൾ കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുക ഇതിനായി.

കൈകാര്യം ചെയ്യേണ്ട പേപ്പർ വർക്ക് കുറവാണ്

നിയമ നിർവ്വഹണ ഏജൻസികൾ ഉപയോക്താക്കളുടെ ഡോക്യുമെന്‍റുകൾ അടങ്ങിയ ഫയലുകളും ഫോൾഡറുകളും കൈകാര്യം ചെയ്യുന്നതിൽ നിന്നും മുക്തരാകുന്നു. അതിനാൽ, കുറഞ്ഞ പേപ്പർവർക്ക് മാത്രമേ നടത്തേണ്ടതുള്ളൂ. അതിലുപരി, ഡോക്യുമെന്‍റുകൾ ഓൺലൈനിൽ ആകുമ്പോൾ, പേപ്പറുകളുടെ ആധികാരികത വെരിഫൈ ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഓഫീസർമാർക്ക് ഉപയോക്താക്കളുടെ ഡാറ്റ തൽക്ഷണം പരിശോധിക്കാം. ഇതിനായി ഓഫീസർമാർക്ക് ഇ-ചലാൻ ആപ്പ് ഉപയോഗിക്കാം.

പതിവ് ചോദ്യങ്ങള്‍

  1. ഞങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന്‍റെ ഫോട്ടോ കാണിക്കാൻ സാധിക്കുമോ?

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്‍റെ ഒരു ഫോട്ടോ ഡ്യൂട്ടിയിൽ ഉള്ള പോലീസ് ഓഫീസറെ കാണിക്കാം, എന്നാൽ ഇത് ഒരു വ്യത്യാസവും ഉണ്ടാക്കില്ല. ഇന്ത്യൻ നിയമപ്രകാരം, ഡിജിലോക്കർ, എം-പരിവാഹൻ പോലുള്ള ആപ്പുകൾ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിന്‍റെ വെരിഫൈ ചെയ്ത കോപ്പി ലഭിക്കാൻ സഹായിക്കും. ഒരു സാധാരണ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആധികാരികമായ ഒന്നായിരിക്കും.
  1. ഞാൻ പഴയ കാർ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ സൂക്ഷിക്കണോ?

നിങ്ങൾ പഴയ കാർ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ സൂക്ഷിക്കേണ്ടതില്ല. ഒരിക്കൽ പോളിസി പുതുക്കിയാൽ, നിങ്ങൾക്ക് പഴയ ഡോക്യുമെന്‍റുകൾ ഒഴിവാക്കുകയും പുതിയത് നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്.
  1. പൊട്ടിപ്പോയ ഐഡിക്ക് സാധുതയുണ്ടാകുമോ?

ഇല്ല, പൊട്ടിയ അല്ലെങ്കിൽ ഒട്ടിച്ച ഐഡിക്ക് സാധുതയുണ്ടാകില്ല, നിങ്ങൾ പുതിയ ഒരെണ്ണം സ്വന്തമാക്കേണ്ടതുണ്ട്.

ചുരുക്കി പറഞ്ഞാൽ

ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണോ? അതെ, നിങ്ങളുടെ പക്കൽ ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. എന്നിരുന്നാലും, അത് നിങ്ങൾ ഒരു ഫിസിക്കൽ പേപ്പറിന്‍റെ രൂപത്തിൽ കൊണ്ടുപോകേണ്ടതില്ല; ഡിജിലോക്കറിൽ അല്ലെങ്കിൽ എം-പരിവാഹൻ ആപ്പിൽ നിങ്ങളുടെ ഫോണിൽ സൂക്ഷിക്കാം.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്