റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Why Do We Need Insurance?
മാർച്ച്‎ 31, 2021

എന്തുകൊണ്ടാണ് നമ്മുക്ക് ഇൻഷുറൻസ് ആവശ്യമായി വരുന്നത് എന്നതിനുള്ള 5 മികച്ച കാരണങ്ങൾ

നമ്മൾ ചെറുപ്പവും ആരോഗ്യമുള്ളവരും ഒന്നിലധികം വരുമാന മാർഗങ്ങൾ ഉള്ളവരും ആകുമ്പോൾ, മാത്രമല്ല ജീവിതം ഏറ്റവും മികച്ച രീതിയിൽ ജീവിക്കുകയും ചെയ്യുമ്പോൾ, ഇൻഷുറൻസ് എന്തിന് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. നിങ്ങൾ എത്രമാത്രം സമ്പാദിക്കുന്നു എന്നോ നിങ്ങളുടെ ബിസിനസ് എത്ര സുഗമമായി നടക്കുന്നുവെന്നോ പരിഗണിക്കാതെ തന്നെ, നിങ്ങൾ എത്രത്തോളം ആരോഗ്യവാനും ഫിറ്റും ആണെന്നത് പരിഗണിക്കാതെ തന്നെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങളിലൊന്ന് അടിയന്തിര സാഹചര്യങ്ങൾക്കായി നീക്കിവയ്ക്കുക എന്നതാണ്. ഇതുപോലുള്ള നിരവധി ഇൻഷുറൻസ് ഉൽപ്പന്നങ്ങളുണ്ട് ജനറൽ ഇൻഷുറൻസ് പ്ലാനുകൾ, ഹെൽത്ത് ഇൻഷുറൻസ്, ആക്സിഡന്‍റ് ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, റിട്ടയർമെന്‍റ് പ്ലാൻ, ലൈഫ് ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, പ്രോപ്പർട്ടി ഇൻഷുറൻസ് മുതലായവ. പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾക്ക് സംരക്ഷണം നൽകുകയും ഗണ്യമായ സാമ്പത്തിക ബാധ്യതയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏത് ഇൻഷുറൻസ് പോളിസിയുടെയും പ്രധാന ലക്ഷ്യം. ഉദാഹരണത്തിന്, ഡേവിഡ് രൂ. 40 ലക്ഷത്തിന്‍റെ ആഡംബര കാർ വാങ്ങി. അദ്ദേഹം റോഡ്സൈഡ് അസിസ്റ്റൻസ്, സീറോ ഡിപ്രീസിയേഷൻ തുടങ്ങിയ ആഡ്-ഓൺ സഹിതം തേർഡ്-പാർട്ടി ഇൻഷുറൻസും കോംപ്രിഹെൻസീവ് ഇൻഷുറൻസും ഉള്ള കാർ ഇൻഷുറൻസ് ഓൺലൈൻ ആയാണ് വാങ്ങിയത്. അതോടൊപ്പം, അപ്രതീക്ഷിതമായ ഏതെങ്കിലും അടിയന്തരാവസ്ഥയിൽ നിന്ന് തന്‍റെ ഭാവിയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം ഹെൽത്ത്, മെഡിക്കൽ, ടേം ഇൻഷുറൻസ് എന്നിവകൂടി വാങ്ങി. ഇദ്ദേഹത്തിന്‍റെ സുഹൃത്ത് ഹമീദ് പുതിയ സെഡാൻ വാങ്ങിയപ്പോൾ ഓൺലൈൻ കാർ ഇൻഷുറൻസ്  - വാങ്ങി, അതോടൊപ്പം നിര്‍ബന്ധമായതിനാല്‍ തേര്‍ഡ്-പാര്‍ട്ടി പോളിസിയും എടുത്തു, മറ്റേതെങ്കിലും ഇൻഷുറൻസ് പോളിസി വാങ്ങുന്നത് പണം പാഴാക്കലാണെന്ന് അദ്ദേഹം കരുതി. രണ്ട് വർഷത്തിന് ശേഷം, ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം ഡേവിഡിനും ഹമീദിനും ഒരു അപകടമുണ്ടായി. തന്‍റെ കാറിന് കേടുപാടുകൾ സംഭവിച്ചതിന് ഡേവിഡിന് ക്ലെയിം ലഭിച്ചു, ഹെൽത്ത്, മെഡിക്കൽ ഇൻഷുറൻസ് കമ്പനികൾ അദ്ദേഹത്തിന്‍റെ ആശുപത്രി ചെലവുകൾ ഏറ്റെടുത്തു. അപകടങ്ങൾ മൂലമുള്ള പരിക്കുകൾക്ക് മാത്രം പരിരക്ഷ നൽകുന്ന ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി മാത്രമാണ് ഹമീദിനുള്ളത്, അതുകൊണ്ട് തന്നെ എല്ലാ ചെലവുകളും ഹമീദിന് സ്വന്തമായി വഹിക്കേണ്ടി വന്നു. ഹമീദിനെ പോലെ ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് പാഴാണെന്ന് കരുതുന്ന നിരവധി പേരുണ്ട്. ജീവിതത്തിൽ ചില/നിർദ്ദിഷ്‌ട ഇൻഷുറൻസുകൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എന്തുകൊണ്ടാണ് നമുക്ക് ഇൻഷുറൻസ് ആവശ്യമെന്നും പ്രധാന 5 കാരണങ്ങളെക്കുറിച്ചും ചുവടെയുള്ള ലേഖനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.

എന്തുകൊണ്ടാണ് നമുക്ക് ഇൻഷുറൻസ് ആവശ്യമായിരിക്കുന്നത്, മികച്ച 5 കാരണങ്ങൾ:

1. അടിയന്തിര സാഹചര്യത്തിൽ ഇൻഷുറൻസ് ഒരു ഫൈനാൻഷ്യൽ ബാക്കപ്പ് ആയി പ്രവർത്തിക്കുന്നു

ഭാവി എന്തായിരിക്കുമെന്ന് നമ്മുക്ക് ആർക്കും അറിയില്ല. പരിക്ക്, അപകടങ്ങൾ, രോഗം, മരണം പോലെയുള്ള അപ്രതീക്ഷിതമായ അടിയന്തിര സാഹചര്യങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കടുത്ത വൈകാരിക സമ്മർദ്ദം നേരിടാൻ ഇടയാക്കും. നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളെ വൈകാരികമായും സാമ്പത്തികമായും സഹായിക്കും.

2. ഇൻഷുറൻസ് വിരമിക്കൽ ജീവിതം സുരക്ഷിതമാക്കുന്നു

റിട്ടയർമെന്‍റ് പോളിസി എന്നത് നിങ്ങളുടെ വരുമാനത്തിന്‍റെ ഒരു ഭാഗം ദീർഘകാലാടിസ്ഥാനത്തിൽ സേവ് ചെയ്യുന്നതിനും റിട്ടയർമെന്‍റിന് ശേഷം നിങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കുന്നതിനും സഹായിക്കുന്ന ഒരു തരം ഇൻഷുറൻസ് പ്ലാനാണ്. അധികമായി കൂട്ടിച്ചേർക്കപ്പെട്ട വരുമാനം ഇൻഷുർ ചെയ്ത വ്യക്തിക്ക് പെൻഷനായി തിരികെ നൽകുകയും ചെയ്യും.

3. ഭാവി സുരക്ഷിതമാക്കാൻ ഇൻഷുറൻസ് സഹായിക്കുന്നു

നിങ്ങളുടെയും കുടുംബത്തിന്‍റെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സ്ഥിര വരുമാനത്തിനൊപ്പം നിങ്ങളുടെ ഇപ്പോഴത്തെ ജീവിതം സുസ്ഥിരമായിരിക്കും. എന്നാൽ ജീവിതം പ്രവചിക്കാൻ സാധിക്കാത്തതാണ്. അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ ജീവിതത്തെ ഉലച്ചേക്കാം. നിങ്ങളില്ലാതെ, നിങ്ങളുടെ കുടുംബത്തിന് ഭാവിയിൽ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമോ? ടേം ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങളുടെ കുടുംബത്തെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് ഒരു മൊത്ത തുക സ്വീകരിക്കാൻ അവരെ നിങ്ങൾക്ക് പ്രാപ്താരാക്കാൻ കഴിയും.

4. ഇൻഷുറൻസ് സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുന്നു

മണി-ബാക്ക് പോളിസി പോലെയുള്ള നിരവധി ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ, എല്ലാ വർഷവും പ്രീമിയം രൂപത്തിൽ കുറച്ച് ഫണ്ട് അനുവദിച്ചുകൊണ്ട് സ്ഥിരമായ സമ്പാദ്യമുണ്ടാക്കാൻ സഹായിക്കും. മെച്യൂരിറ്റി സമയത്ത് പണം തിരികെ നൽകുന്ന അടിസ്ഥാന ലൈഫ് ഇൻഷുറൻസ് പ്ലാനിൽ നിന്ന് വ്യത്യസ്തമായി, പോളിസിയിൽ നിക്ഷേപിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം പോളിസി ഉടമയ്ക്ക് മണി-ബാക്ക് പോളിസി ഒരു തുക നൽകും.

5. ഇൻഷുറൻസ് മനസമാധാനം നൽകുന്നു

സാമ്പത്തിക ഭദ്രതയ്‌ക്കൊപ്പം, ഇൻഷുറൻസ് നിങ്ങൾക്ക് മനസ്സമാധാനം നൽകും. നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസി വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കവറേജ് നേടാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഫാമിലി ഫ്ലോട്ടർ മെഡിക്കൽ ഇൻഷുറൻസ് പ്ലാൻ ഹോസ്പിറ്റലൈസേഷൻ സമയത്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പരിരക്ഷിക്കും. പ്രതിസന്ധിയിൽ ഏത് ഇൻഷുറൻസ് പ്ലാനും സഹായകരമായിരിക്കും.

പതിവ് ചോദ്യങ്ങൾ

1. ഒരു ഇൻഷുറൻസ് കമ്പനിക്ക് എങ്ങനെയാണ് പോളിസി ഉടമയ്ക്ക് അടിയന്തര ഘട്ടത്തിൽ വലിയ തുക സെറ്റിൽമെന്‍റ് നൽകാൻ കഴിയുക?

നമ്മൾ ഒരു ഇൻഷുറൻസ് ഉൽപ്പന്നം വാങ്ങുമ്പോൾ, നമ്മൾ പ്രീമിയം അടയ്ക്കാറുണ്ട്, ചിലർ ഇൻഷുറൻസ് കമ്പനിക്ക് ഒരു നിശ്ചിത തുക ഡിഡക്റ്റബിൾ നൽകും. ഇൻഷുറൻസ് കമ്പനി എല്ലാ പോളിസി ഉടമകൾക്കുള്ള തുക ശേഖരിക്കുകയും പിന്നീട് ശേഖരിക്കുന്നതിനും പോളിസി ഉടമയ്ക്ക് ക്ലെയിം ചെയ്യുമ്പോൾ പണം നൽകുന്നതിനും ഫണ്ട് സുരക്ഷിതമായി നിക്ഷേപിക്കുകയും ചെയ്യുന്നു.

2. ഇന്ത്യയിൽ നിർബന്ധമായും വാങ്ങേണ്ട ഇൻഷുറൻസ് ഏതൊക്കെയാണ്?

ഇന്ത്യയിൽ തേർഡ്-പാർട്ടി കാർ ഇൻഷുറൻസ് നിർബന്ധമായും വാങ്ങേണ്ടതാണ്.

ചുരുക്കി പറയുകയാണെങ്കിൽ

ഭാവി പ്രവചിക്കാനും അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുന്നത് തടയാനും ആർക്കും കഴിയില്ലെങ്കിലും, നമുക്ക് ചെയ്യാൻ കഴിയുന്നത് കുറച്ച് പരിരക്ഷ നേടുക എന്നതാണ്. അടിയന്തിര ഘട്ടങ്ങളിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സാമ്പത്തിക സുരക്ഷ നൽകി സഹായിക്കുന്നതിലൂടെ ഇൻഷുറൻസ് നിങ്ങളുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ഇൻഷുറൻസിൽ നിക്ഷേപിക്കുന്നത് നികുതി ലാഭിക്കൽ മാത്രമല്ല, കാലക്രമേണ ചെറിയ നിക്ഷേപം നടത്തുന്നത് നിങ്ങൾക്ക് മുൻകൂർ സുരക്ഷ നൽകും. എന്തിനാണ് ഇൻഷുറൻസ് എന്നുകരുതി നമ്മളിൽ പലരും അസ്വസ്ഥരാകും അല്ലെങ്കിൽ അതിന് ഗണ്യമായ തുക ആവശ്യമാണെന്ന് കണ്ട് ഇൻഷുറൻസ് എടുക്കുക എന്ന ആശയം തന്നെ ഉപേക്ഷിച്ചേക്കും. പകരം, ജീവിതം സുരക്ഷിതമാക്കുന്നതിന് വേണ്ടത് ചെയ്യാൻ ശ്രമിക്കണം. ഇൻഷുറൻസ് പ്രീമിയങ്ങൾ ചെലവേറിയതായിരിക്കാം, എന്നാൽ ശരിയായ തരത്തിലുള്ള ഇൻഷുറൻസ് ഇല്ലാത്തത് അതിൽ കൂടുതൽ ചെലവ് വരുത്തും.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്