റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Govt Insurance Schemes in India
3 ഡിസംബർ 2021

ഇന്ത്യയിലെ ഗവൺമെന്‍റ് ഇൻഷുറൻസ് സ്കീമുകൾ

ഗവൺമെന്‍റ് ഇൻഷുറൻസ് പ്ലാൻ എന്നാൽ എന്താണ്?

സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്യുന്ന ഒരു ഇൻഷുറൻസ് പോളിസി / സ്കീം ആണ് ഗവൺമെന്‍റ് ഇൻഷുറൻസ് പ്ലാൻ. അത്തരം സ്കീമുകളുടെ ഉദ്ദേശ്യവും ലക്ഷ്യവും സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളിലെ എല്ലാവർക്കും താങ്ങാനാവുന്ന ഇൻഷുറൻസ് ലഭ്യമാക്കുക എന്നതാണ്. സമൂഹത്തിന്‍റെ സാമൂഹ്യ, കൂട്ടായ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നതിന് ഇന്ത്യയിലെ നിലവിലുള്ളതും മുൻപത്തെയും സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ വിവിധ ഇന്‍ഷുറന്‍സ് സ്കീമുകള്‍ അവതരിപ്പിച്ചു. ഈ ഇൻഷുറൻസ് സ്കീമുകൾ അധഃസ്ഥിത വിഭാഗങ്ങൾക്കും പൊതുവെ എല്ലാവർക്കും സഹായകരം ആകുന്നതിനാണ്. ഈ സ്കീമിൽ വിവിധ സ്കീമുകളും എൻറോൾമെന്‍റും അനുസരിച്ച് പൂർണമായും അടച്ചത്, ഭാഗികമായി അടച്ചത്, സൗജന്യം എന്നിങ്ങനെ പ്രീമിയം വ്യത്യസ്തമാണ്.

ഇന്ത്യയിലെ വിവിധ സർക്കാർ സ്പോൺസേർഡ് ഇൻഷുറൻസ് സ്കീമുകൾ

1) പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന -

ഈ സ്കീം ഇന്ത്യയിലെ ജനങ്ങൾക്ക് രൂ. 2 ലക്ഷം ലൈഫ് കവർ വാഗ്ദാനം ചെയ്യുന്നു. 18 മുതൽ 50 വരെ പ്രായമുള്ളവർക്കും ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും വാർഷികമായി രൂ. 330/- പ്രീമിയത്തിന് ഈ സ്കീമിന്‍റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ഇൻഷ്വേർഡ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയം ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും.

2) പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന -

ഇന്ത്യയിലെ ആളുകൾക്ക് ആക്സിഡന്‍റ് ഇൻഷുറൻസ് ഓഫർ ചെയ്യുന്നു. 18 മുതൽ 70 വരെ പ്രായമുള്ള, ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഈ സ്കീമിന്‍റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ഈ പിഎംഎസ്ബിവൈ  ഭാഗിക വൈകല്യത്തിന് രൂ. 1 ലക്ഷത്തിന്‍റെ വാർഷിക പരിരക്ഷയും രൂ. 12 പ്രീമിയത്തിൽ സമ്പൂർണ വൈകല്യം/മരണത്തിന് രൂ. 2 ലക്ഷവും സ്കീം വാഗ്ദാനം ചെയ്യുന്നു. ഇൻഷ്വേർഡ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയം ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും.

3) പ്രധാൻ മന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിലുള്ള ലൈഫ് കവർ -

പ്രധാൻ മന്ത്രി ജൻ ധൻ യോജന ബാങ്ക് അക്കൗണ്ട് 1 ലക്ഷത്തിന്‍റെയും രൂ. 30,000/-ലൈഫ് പരിരക്ഷയുടെയും ആക്സിഡന്‍റൽ ഇൻഷുറൻസ് പരിരക്ഷയുമായി ലഭിക്കുന്നു.

4) പ്രധാൻ മന്ത്രി ഫസൽ ബീമ യോജന -

ഈ സ്കീം വിളനാശത്തിന് എതിരെ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു, അതിനാൽ കർഷകരുടെ സ്ഥായിയായ വരുമാനത്തിന് സഹായിക്കുന്നു. ഈ പിഎംഎഫ്ബിവൈ എല്ലാ ഭക്ഷ്യ, എണ്ണക്കുരു വിള, വാർഷിക വാണിജ്യ / ഹോർട്ടികൾച്ചറൽ വിളയ്ക്ക് പരിരക്ഷ നൽകുന്നു.

5) പ്രധാൻ മന്ത്രി വയ വന്ദന യോജന -

60 നും അതിൽ കൂടുതലും പ്രായമുള്ള പൗരന്മാരുടെ നേട്ടത്തിന്, ഇതിന് കീഴിൽ ഉടമകൾക്ക് 8% സുനിശ്ചിത ഗ്യാരണ്ടി റിട്ടേൺ

6) പുനഃസംഘടിപ്പിച്ച കാലാവസ്ഥ അടിസ്ഥാന വിള ഇൻഷുറൻസ് സ്കീം (ആർഡബ്ലിയുബിസിഐഎസ്) -

കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ് സ്കീം മഴ, കൊടുംചൂട്, കൊടുങ്കാറ്റ്, ഈർപ്പം എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ മൂലം ഉണ്ടാകാവുന്ന വിള നഷ്ടത്തിന്‍റെ സാമ്പത്തിക നഷ്ടം മൂലം ഇൻഷ്വേർഡ് കർഷകരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ലക്ഷ്യമിടുന്നു.

7) വരിഷ്‍ട പെൻഷൻ ബീമ യോജന -

60 നും അതിൽ കൂടുതലും പ്രായമുള്ള പൗരന്മാരുടെ നേട്ടത്തിന്, 9% റിട്ടേൺ ലഭിക്കുന്നതിന് ഉറപ്പുള്ള ഗ്യാരണ്ടി. ഇതിനെക്കുറിച്ച് കൂടുതൽ വായിക്കുക; മുതിർന്ന പൗരന്മാർക്കായുള്ള ഗവൺമെന്‍റ് ഹെൽത്ത് ഇൻഷുറൻസ്. സർക്കാരിന്‍റെ ലക്ഷ്യത്തോടൊപ്പം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനികൾ, സമൂഹത്തിന്‍റെ സാമൂഹിക നന്മയും ക്ഷേമവും മനസ്സിലാക്കുന്നു, നിലനിർത്താൻ ശ്രമിക്കുന്നു. മേൽപ്പറഞ്ഞ ഗവൺമെന്‍റ് സ്പോൺസേർഡ് സ്കീമുകൾക്ക് കീഴിലും 75% ക്ലെയിമുകളും ഇൻഷുറൻസ് കമ്പനികൾ അംഗീകരിക്കുകയും പണം നൽകുകയും ചെയ്യുന്നത് അതുകൊണ്ടാണെന്ന് കാണാം. എന്നാൽ,ഗവൺമെന്‍റിന്‍റെയും അനുബന്ധ ഇൻഷുറൻസ് കമ്പനികളുടെയും സ്കീം കബളിപ്പിക്കാനും വ്യാജ ഇൻഷുറൻസ് ക്ലെയിമുകൾ സ്വരൂപിക്കാനും വേണ്ടിയുള്ള അവസരമാക്കാൻ തക്കം പാർത്ത്, കാത്തിരിക്കുന്ന ഒരു വിഭാഗം ആൾക്കാരിൽ നിന്നുള്ള സമൂഹത്തിന്‍റെയും പൊതുജനങ്ങളുടെയും സംയുക്തമായ ക്ഷേമമാണ് സർക്കാരിന്‍റെ സത്യസന്ധമായ ഉദ്ദേശ്യം. നമ്മൾ ഡാറ്റ പരിശോധിച്ചാൽ, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയ്ക്ക് കീഴിൽ വരുന്ന 30%-ൽ കൂടുതൽ ലൈഫ് ഇൻഷുറൻസ് ക്ലെയിമുകളും, വ്യക്തി സ്‌കീമിൽ ചേർന്ന് 30 ദിവസത്തിനുള്ളിൽ നടത്തിയതായി കാണുന്നത് അമ്പരപ്പിക്കും[1]. അക്കാര്യം ശരിവെച്ച്, പ്രധാൻ മന്ത്രി ജൻ ധൻ യോജന സ്കീമിന് കീഴിൽ തുറന്ന അക്കൗണ്ടുകൾ തട്ടിപ്പിന് “വളരെ വിധേയപ്പെട്ടു” എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)ഇതിനകം വ്യക്തമാക്കിയത് ആശങ്ക ഉളവാക്കുന്നതാണ്, അത്തരം കാര്യങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്‍റെ പൊതുവെയുള്ള സദുദ്ദേശ്യം ചിലർ മുതലെടുക്കുന്നു, അതുകൊണ്ടാണ് ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ സൂക്ഷ്‍മ പരിശോധന നടത്തുന്നത്, അങ്ങനെ ക്ലെയിം തീർപ്പാക്കുന്നതിൽ കാലതാമസം വരുന്നത് ചില ഇൻഷുറൻസ് കമ്പനികൾക്ക് പേരുദോഷം ഉണ്ടാക്കുന്നു, അതിനാലാണ് ഏഴ് ദിവസത്തിനകം ക്ലെയിമുകൾ തീർപ്പാക്കണമെന്ന് ഇയ്യിടെ നമ്മുടെ ധനകാര്യ മന്ത്രി മാർഗ്ഗനിർദ്ദേശം നൽകിയത്, ഞങ്ങൾ അത് നടപ്പാക്കി വരികയാണ്. അതേസമയം, ഈ സ്കീം ഗ്രാമീണ ഇന്ത്യയിലെ വലിയൊരു ജനവിഭാഗത്തെയും ഗ്രാമീണ ഭാരതത്തിന്‍റെ വൈവിധ്യത്തിലും ഭൂപ്രദേശത്തിന്‍റെ വിശാലതയിലും വിഭിന്നമായ വെല്ലുവിളികളിലും വസിക്കുന്ന ഗ്രാമീണ ജനതയുടെ 65% പേരെയും പരിരക്ഷിക്കുന്നു, ന്യായമായ, യോഗ്യരായ, ആവശ്യക്കാരായ ജനങ്ങളുടെ നന്മക്ക് മാത്രം ഉപകരിക്കുന്ന സംവിധാനത്തിൽ സാമൂഹ്യ നന്മയും ക്ഷേമവും എന്ന ഗവൺമെന്‍റിന്‍റെ ലക്ഷ്യം മുൻനിർത്തിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്