ഇംഗ്ലണ്ട്

Claim Assistance
Get In Touch
What is Top Up Health Insurance & How Does it Work?
മാർച്ച്‎ 4, 2021

എന്താണ് ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ്, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

മെഡിക്കൽ എമർജൻസി സമയത്ത്, ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നാൽ ആശുപത്രി ബില്ലുകൾ ഹെൽത്ത് ഇൻഷുറൻസ് തുകയും കവിയുന്ന ഒരു സമയമുണ്ട്, ഇത് അധിക തുക വഹിക്കാൻ നിങ്ങളെ നിർബന്ധിതരാക്കുന്നു, അത് ചിലപ്പോൾ നിങ്ങളുടെ കൈയിലുള്ളതിലും അധികമായേക്കാം. എന്നിരുന്നാലും, ഒരു ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലൂടെ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാനുള്ള ഒരു ഓപ്ഷനുണ്ട്.

ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ എന്തൊക്കെയാണ്?

ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉടമകൾ അവരുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ പരമാവധി പരിധി കവിയുമ്പോൾ അവരെ സഹായിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഓഫർ ചെയ്യുന്ന ഒരു അധിക കവറേജാണിത്. ഉദാഹരണത്തിന്, മിസ്റ്റർ. എയുടെ കൈയിൽ രൂ. 3 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ട്. അദ്ദേഹം പ്രതിവർഷം രൂ. 6000 പ്രീമിയം തുക അടയ്ക്കുന്നു. എന്നാൽ കവറേജ് പര്യാപ്തമല്ല എന്ന് അദ്ദേഹത്തിന് തോന്നുന്നു. അതനുസരിച്ച്, അദ്ദേഹം നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസി കവറേജ് രൂ. 3 ലക്ഷം മുതൽ രൂ. 5 ലക്ഷം വരെ വർദ്ധിപ്പിച്ചാൽ, പ്രീമിയം തുക രൂ. 10,000 ആയിരിക്കും. പകരം, അദ്ദേഹം ഒരു ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നു, അതിന് ഓരോ 1 ലക്ഷത്തിനും രൂ. 1000 പ്രീമിയം ഉണ്ട്. അതിനാൽ അധിക 2 ലക്ഷം പരിരക്ഷയ്ക്ക്, അദ്ദേഹം 2000 അധികമായി നൽകുന്നു, അതായത് പ്രതിവർഷം രൂ. 8,000.

ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ തരങ്ങൾ എന്തൊക്കെയാണ്?

പോളിസി ഉടമയുടെ മെഡിക്കൽ എമർജൻസി ക്ലെയിമുകൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്ലാനിനേക്കാൾ കൂടുതലാണെങ്കിൽ, പോളിസി ഉടമയ്ക്ക് ടോപ്പ് അപ്പ് പ്ലാനിൽ നിന്ന് അധിക തുക ക്ലെയിം ചെയ്യാം. രണ്ട് തരത്തിലുള്ള പ്ലാനുകൾ ഉണ്ട് - ടോപ്പ് അപ്പ്, സൂപ്പർ ടോപ്പ് അപ്പ്.
  1. ടോപ്പ് അപ്പ് പ്ലാൻ: ക്ലെയിം അടിസ്ഥാനത്തിൽ പ്രതിവർഷം ബാധകമാണ്, ക്ലെയിം തുക നിലവിലെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ കവറേജ് തുകയേക്കാൾ കൂടുതലാണെങ്കിൽ പ്രവർത്തിക്കുന്നു.
  2. സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ: ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള ക്ലെയിമുകൾ കാരണം, പോളിസി ഉടമ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളുടെ പരിരക്ഷ കവിയുമ്പോൾ ബാധകമാണ്.
ക്ലെയിം മിസ്റ്റർ. എ — രൂ. 3 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് + രൂ. 5 ലക്ഷത്തിന്‍റെ ടോപ്പ് അപ്പ് പ്ലാൻ മിസ്റ്റർ. ബി-– രൂ. 3 ലക്ഷത്തിന്‍റെ ഹെൽത്ത് ഇൻഷുറൻസ് + രൂ. 5 ലക്ഷത്തിന്‍റെ സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ
ക്ലെയിം 1 — രൂ. 3 ലക്ഷം ഹെൽത്ത് ഇൻഷുറൻസിൽ പരിരക്ഷ ലഭിക്കുന്നു ഹെൽത്ത് ഇൻഷുറൻസിൽ പരിരക്ഷ ലഭിക്കുന്നു
ക്ലെയിം 2 — രൂ. 1 ലക്ഷം പോളിസി ഉടമകൾ മുഴുവൻ തുകയും നൽകേണ്ടതുണ്ട്, കാരണം ഹെൽത്ത് ഇൻഷുറൻസ് കവറേജ് പ്ലാൻ കവിഞ്ഞാൽ മാത്രമേ ടോപ്പ് അപ്പ് പ്ലാൻ ക്ലെയിം പരിരക്ഷ ലഭിക്കൂ. സൂപ്പർ-ടോപ്പ് അപ്പ് പ്ലാൻ ക്ലെയിം പരിരക്ഷയും നൽകും. ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം ക്ലെയിമുകൾ ഉണ്ടാവുകയും പോളിസി ഉടമ ഹെൽത്ത് ഇൻഷുറൻസ് കവറേജ് തുക കവിയുകയും ചെയ്താൽ സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ അധിക തുക നൽകും.
ക്ലെയിം 3 — രൂ. 4 ലക്ഷം ടോപ്പ് അപ്പ് പ്ലാൻ രൂ. 1 ലക്ഷം മാത്രമേ പരിരക്ഷിക്കൂ, അത് പോളിസി ഉടമയുടെ ഹെൽത്ത് ഇൻഷുറൻസ് കവറേജ് പ്ലാനിൽ അധിക തുകയാണ്. 1st ക്ലെയിമിൽ ഹെൽത്ത് ഇൻഷുറൻസ് കവറേജ് തുക ഇതിനകം തീർന്നതിനാൽ പോളിസി ഉടമ രൂ. 3 ലക്ഷം വഹിക്കും. സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ മുഴുവൻ തുകയും പരിരക്ഷിക്കും.  

ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് നിലവിലെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തുക തീർന്നതിന് ശേഷം മാത്രമേ പ്ലാൻ സജീവമാകൂ. ടോപ്പ് അപ്പ്, സൂപ്പർ ടോപ്പ് അപ്പ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം ഇതാണ് - നിലവിലെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് മുകളിലുള്ള ഒരൊറ്റ ക്ലെയിം മാത്രമേ ടോപ്പ് അപ്പ് പ്ലാൻ ഉൾക്കൊള്ളൂ. ഇതിന് വിപരീതമായി, സൂപ്പർ ടോപ്പ്-അപ്പ് പ്ലാൻ ഒരു വർഷത്തിനുള്ളിലെ കൂട്ടായ മെഡിക്കൽ ചെലവുകൾക്കായി ക്ലെയിം ചെയ്യുന്നു.

പതിവ് ചോദ്യങ്ങൾ

  1. എന്താണ് ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ്? എന്തുകൊണ്ടാണ് പ്ലാൻ ലഭ്യമാക്കേണ്ടത്?

പോളിസി ഉടമ അവരുടെ നിലവിലെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പരിരക്ഷക്ക് മതിയാകില്ലെന്ന് കരുതുന്ന സമയത്ത്, കവറേജ് തുക വർദ്ധിപ്പിക്കുന്നതിന് പോളിസി ഉടമയ്ക്ക് ഒരു ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങാം. പോളിസി ഉടമക്ക് ജീവിതത്തിലെ ആകസ്മിക സംഭവങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് കുറഞ്ഞ പ്ലാനാണ് ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ്.
  1. ഹെൽത്ത് ഇൻഷുറൻസിൽ ടോപ്പ് അപ്പ് എന്നാൽ എന്താണ്? ആരാണ് പ്ലാൻ വാങ്ങേണ്ടത്?

ഹെൽത്ത് ഇൻഷുറൻസിലെ ടോപ്പ് അപ്പ് പലപ്പോഴും അധിക ആനുകൂല്യങ്ങൾ നൽകുന്ന ഒന്നായി തെറ്റിദ്ധരിക്കപ്പെടുന്നു; ഇതുപോലുള്ള ഹോസ്പിറ്റൽ ക്യാഷ്, പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ്, മുതലായവ, എന്നാൽ, ടോപ്പ്-അപ്പ് യഥാർത്ഥത്തിൽ ഒരു സാധാരണ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് സമാന ആനുകൂല്യങ്ങൾ നൽകുന്ന ഒരു പോളിസിയാണ്. ഓരോ പോളിസി ഉടമയും അവരുടെ നിലവിലെ ഹെൽത്ത് ഇൻഷുറൻസ് ബേസ് പ്ലാനിന് പുറമേ ടോപ് അപ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങേണ്ടതാണ്. പ്രായമുള്ളവർ എടുക്കുന്നതിനാൽ ഇതിന് മുതിർന്ന പൗരന്മാർക്കുള്ള കവറേജ് കൂടുതൽ മികച്ചതാണ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം പ്രായമാകുന്തോറും ഉയർന്നതാകും. ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നത് പ്രീമിയം ഗണ്യമായി കുറയ്ക്കാൻ കഴിയും.
  1. ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരൊറ്റ ഹോസ്പിറ്റലൈസേഷൻ ബില്ലിന് ഒരേ സമയം ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ടോപ്പ് അപ്പ് ഹെൽത്ത് ഇൻഷുറൻസും ഒരുമിച്ച് ക്ലെയിം ചെയ്യാം. ഓരോ ഇൻഷുററും ക്ലെയിമുകളുടെ ഭാഗം അടയ്ക്കാൻ ബാധ്യസ്ഥരാണ്.

ഉപസംഹാരം:

ഒരു ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഹെൽത്ത്കെയർ പോളിസിയും മെഡിക്കൽ എമർജൻസി ചെലവുകളും തമ്മിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നു. ഇത് കുറഞ്ഞ ചെലവിൽ ഹെൽത്ത് ഇൻഷുറൻസ് പരിധി വർദ്ധിപ്പിക്കുന്നു. ഫാമിലി ഫ്ലോട്ടർ പ്ലാനുള്ള അല്ലെങ്കിൽ മെഡിക്കൽ രോഗങ്ങളുടെ ഹിസ്റ്ററിയുള്ള പോളിസി ഉടമകൾക്ക് ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് ഒരു നല്ല ഓപ്ഷനാണ്. *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്