Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന മെഡിക്കൽ ചെക്ക്-അപ്പുകൾ

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ മെഡിക്കൽ ടെസ്റ്റുകൾ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

മിക്ക ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്കും ആനുവൽ പ്രിവന്‍റേറ്റീവ് മെഡിക്കൽ ചെക്ക്-അപ്പിനുള്ള വ്യവസ്ഥയുണ്ട്, അതിനായി സാധാരണയായി ഒരു ക്യാപ്പിംഗ് ഉണ്ട്, ഇത് ഓരോ ഹെൽത്ത് പ്ലാനിലും വ്യത്യാസപ്പെടും.

ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ സാധാരണയായി, ഡോക്ടറുടെ ഫീസ് അല്ലെങ്കിൽ ഡയഗ്നോസ്റ്റിക് ഹെൽത്ത് ചെക്ക്-അപ്പുകൾക്ക് പരിരക്ഷ നൽകുന്നതല്ല, അത് നിങ്ങൾക്ക് സ്വയം വഹിക്കാവുന്നതാണ്. എന്നിരുന്നാലും, എല്ലാ വർഷവും ഒരിക്കൽ അല്ലെങ്കിൽ ഒരു നിശ്ചിത എണ്ണം വർഷങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ആരോഗ്യ പരിശോധനയ്ക്ക് ഒരു വ്യവസ്ഥയുണ്ട്.

ഏതൊക്കെ മെഡിക്കൽ ചെക്ക്-അപ്പുകൾക്കാണ് സാധാരണയായി പരിരക്ഷ ലഭിക്കുക?

സാധാരണയായി പരിരക്ഷിക്കുന്ന മെഡിക്കൽ ചെക്കപ്പുകളുടെ ഒരു ലിസ്റ്റ് ഇതാ ഇവർ മുഖേന; ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ -

1) ബ്ലഡ് ഷുഗർ:

കഴിഞ്ഞ 12 മണിക്കൂറിൽ നിങ്ങൾ ഭക്ഷണം കഴിക്കാതിരുന്നപ്പോൾ ഉള്ള നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അളക്കും. ഒരു രാത്രിയിലെ ഉപവാസത്തിനുശേഷം രാവിലെയാണ് ഇത് സാധാരണയായി ചെയ്യുന്നത്.

2) ബ്ലഡ് കൗണ്ട്:

അനീമിയ, ല്യൂകേമിയ എന്നിവ ഉൾപ്പെടെയുള്ള വിവിധ രക്ത സംബന്ധമായ രോഗങ്ങൾ അല്ലെങ്കിൽ അണുബാധകൾ കണ്ടെത്താൻ ഈ ടെസ്റ്റ് സഹായിക്കുന്നു

3) യൂറിൻ ടെസ്റ്റ്:

മൂത്രത്തിൻ്റെ ഘടകങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ വിവിധ മെഡിക്കൽ അവസ്ഥകൾ നിർണ്ണയിക്കാനും നിരീക്ഷിക്കാനും മൂത്രപരിശോധന നടത്തുന്നു. അണുബാധകൾ, വൃക്കരോഗങ്ങൾ, പ്രമേഹം, കരൾ പ്രശ്നങ്ങൾ, മറ്റ് ഉപാപചയ വൈകല്യങ്ങൾ എന്നിവ കണ്ടെത്താനാകും. ഗ്ലൂക്കോസ്, പ്രോട്ടീൻ, റെഡ്, വൈറ്റ് ബ്ലഡ് സെൽ, ബാക്ടീരിയ, മറ്റ് പദാർത്ഥങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കുന്നതിലൂടെ, ആരോഗ്യപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാനും ചികിത്സയുടെ ഫലപ്രാപ്തി ട്രാക്കുചെയ്യാനും ഡോക്ടർമാർക്ക് കഴിയും. ഈ പരിശോധനകൾ ലളിതവും വേദനാരഹിതവും രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നവയും ആണ്, കൃത്യമായ രോഗനിർണ്ണയത്തിനും മെഡിക്കൽ അവസ്ഥയുടെ നിലവിലുള്ള മാനേജ്മെൻ്റിനും സഹായിക്കുന്നു.

4) കൊളസ്ട്രോൾ ടെസ്റ്റ്:

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും മണിക്കൂറുകളോളം ഇരിക്കേണ്ട ജോലിയും കണക്കിലെടുക്കുമ്പോൾ ഈ തലമുറയിലെ ആളുകൾക്ക് ഇത് ഏറ്റവും നിർണായകമായ ഒരു ടെസ്റ്റാണ്. കൊളസ്‌ട്രോൾ അളവിലെ അസാധാരണത്വം ഹൃദ്രോഗത്തിന്‍റെ ലക്ഷണമായി കണക്കാക്കാം.

തന്മൂലം മതിയായ ശ്രദ്ധയോടെ, കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കാനും വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരാനും കഴിയും.

5) ഇസിജി ടെസ്റ്റ്:

ഒരു ഇസിജി ടെസ്റ്റ് നിങ്ങളുടെ ഹൃദയമിടിപ്പ് പേപ്പറിൽ മാപ്പ് ചെയ്യുകയും നിങ്ങളുടെ ഹൃദയാരോഗ്യം സൂചിപ്പിക്കുകയും ചെയ്യുന്നു.

പ്രിവന്‍റേറ്റീവ് മെഡിക്കൽ ചെക്ക്-അപ്പുകൾ നിങ്ങളുടെ ശരീരത്തിന്‍റെ അവസ്ഥ മനസിലാക്കാൻ സഹായിക്കുന്നു, അതിനാൽ നിങ്ങളുടെ ഹെൽത്ത് പോളിസിക്ക് അത്തരം വ്യവസ്ഥയുണ്ടെങ്കിൽ, അത് ബുദ്ധിപൂർവ്വം ഉപയോഗിക്കുക.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

പതിവ് മെഡിക്കൽ ചെക്ക്-അപ്പുകളുടെ പ്രാധാന്യം

ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിനും സങ്കീർണതകൾ തടയുന്നതിനും ആനുവൽ മെഡിക്കൽ ചെക്കപ്പുകൾ പ്രധാനമാണ്. പലപ്പോഴും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ള ഈ പരിശോധനകളിൽ ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ ലെവൽ, മൊത്തത്തിലുള്ള വെൽനെസ് തുടങ്ങിയ സുപ്രധാന സൂചകങ്ങൾ നിരീക്ഷിക്കുന്നത് ഉൾപ്പെടുന്നു.

പതിവ് സന്ദർശനങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ ആരോഗ്യം നിലനിർത്താനും പ്രിവന്‍റീവ് കെയർ സ്വീകരിക്കാനും ഉയർന്നുവരുന്ന ഏതെങ്കിലും ആശങ്കകൾ ഉടനടി പരിഹരിക്കാനും കഴിയും. ഈ പ്രോആക്ടീവ് സമീപനം ദീർഘക്കാലത്തേക്ക് ജീവിത നിലവാരം പ്രോത്സാഹിപ്പിക്കുകയും നേരത്തെയുള്ള ഇടപെടലിലൂടെ രോഗങ്ങളുടെ പുരോഗതി തടയുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, ആരോഗ്യം നിലനിർത്തുന്നതിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അവ കണ്ടെത്തുന്നതിനും പതിവ് മെഡിക്കൽ പരിശോധനകൾ അത്യാവശ്യമാണ്.

പ്രിവന്‍റീവ് ചെക്ക്-അപ്പുകളും ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും തമ്മിലുള്ള വ്യത്യാസങ്ങൾ

വശങ്ങൾ

പ്രിവന്‍റീവ് ചെക്ക്-അപ്പുകൾ

ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ

ഉദ്ദേശ്യം

മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തുന്നതിനും നിർദ്ദിഷ്ട ആരോഗ്യ അവസ്ഥകൾ പരിഗണിക്കാതെ റിസ്കുകൾ തിരിച്ചറിയുന്നതിനും

നിർദ്ദിഷ്ട ആരോഗ്യ അവസ്ഥകൾ അല്ലെങ്കിൽ രോഗങ്ങൾ നിർണ്ണയിക്കുന്നതിന്

ഫ്രീക്വൻസി

സാധാരണയായി വർഷം തോറും ചെയ്യും

ലക്ഷണങ്ങളെയോ അപകടസാധ്യതാ ഘടകങ്ങളെയോ അടിസ്ഥാനമാക്കി ആവശ്യാനുസരണം ചെയ്യും

ഇൻഷുറൻസ് പരിരക്ഷ

വെൽനെസ്സിനായുള്ള ഹെൽത്ത് ഇൻഷുറൻസിനാൽ പരിരക്ഷിക്കപ്പെടുന്നു

ഇൻഷുറൻസ് കമ്പനി ഹോസ്പിറ്റലൈസേഷൻ ചെലവ് ക്ലെയിം സ്വീകരിക്കുന്ന സാഹചര്യത്തിൽ മാത്രമേ പരിരക്ഷ ലഭിക്കൂ

സമയം

നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പോളിസി കാലയളവിൽ ഏത് സമയത്തും ചെയ്യാവുന്നതാണ്

രോഗലക്ഷണങ്ങളോ പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ ഉള്ളപ്പോൾ ചെയ്യാം

ഫലം

പ്രതിരോധത്തിലും നേരത്തെയുള്ള കണ്ടെത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ചികിത്സാ പ്ലാനുകൾക്കുള്ള പ്രത്യേക വിവരങ്ങൾ നൽകുന്നു

പരിരക്ഷിക്കപ്പെടുന്ന മെഡിക്കൽ ചെക്ക്-അപ്പുകളുടെ തരങ്ങൾ

ഹെൽത്ത് ഇൻഷുറൻസിന് കീഴിലുള്ള വിവിധ തരം മെഡിക്കൽ ടെസ്റ്റുകൾ താഴെ നൽകിയിരിക്കുന്നു:

1. ജനറൽ ഹെൽത്ത് ചെക്ക്-അപ്പുകൾ: മൊത്തത്തിലുള്ള ആരോഗ്യം നിരീക്ഷിക്കുന്നതിനും സാധ്യതയുള്ള പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ പരിചരണത്തിനുള്ള ശുപാർശകൾ നൽകുന്നതിനുമുള്ള പതിവ് പരിശോധനകൾ ഇതിൽ ഉൾപ്പെടുന്നു.

2. സ്ത്രീകളുടെ ആരോഗ്യം: പ്രത്യുൽപാദന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സ്‌തനപരിശോധന നടത്തുന്നതിനും സാധ്യതയുള്ള പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് പാപ് സ്‌മിയർ, മാമോഗ്രാം തുടങ്ങിയ സ്‌ക്രീനിങ്ങുകൾ നടത്തുന്നതിനും പതിവ് ആരോഗ്യ പരിശോധനകൾ നിർണായകമാണ്.

3. പുരുഷന്മാരുടെ ആരോഗ്യം: ഈ പരിശോധനകൾ പ്രോസ്റ്റേറ്റ് ആരോഗ്യം നിരീക്ഷിക്കുന്നതിനും, കൊളസ്ട്രോൾ തലങ്ങൾ വിലയിരുത്തുന്നതിനും, പ്രമേഹങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും പരിശോധന നടത്തുന്നതിനും അത്യാവശ്യമാണ്.

4. കുട്ടികളുടെ ആരോഗ്യം: വളർച്ച നിരീക്ഷിച്ചും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയും ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടുപിടിച്ചും കുട്ടികളുടെ മൊത്തത്തിലുള്ള വികസനത്തെ പതിവ് പരിശോധനകൾ സഹായിക്കുന്നു.

5. മുതിർന്ന പൗരന്മാരുടെ ആരോഗ്യം: മുതിർന്നവർക്കുള്ള ആരോഗ്യ വിലയിരുത്തലുകൾ വിട്ടുമാറാത്ത അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യം വിലയിരുത്തുന്നതിനും ക്ഷേമം നിലനിർത്തുന്നതിനുള്ള വൈജ്ഞാനിക പ്രവർത്തനവും ചലനാത്മകതയും വിലയിരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നിങ്ങളുടെ ചെക്ക്-അപ്പ് പരിരക്ഷിക്കപ്പെടുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാം

നിങ്ങളുടെ വാർഷിക മെഡിക്കൽ ടെസ്റ്റ് പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ, ഈ നുറുങ്ങുകൾ പിന്തുടരുക:

  • ഏതൊക്കെ പ്രിവന്‍റീവ് സേവനങ്ങളാണ് ഉൾപ്പെടുന്നതെന്ന് അറിയാൻ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി മനസ്സിലാക്കുക.

  • അധിക ചെലവുകൾ ഒഴിവാക്കാൻ നെറ്റ്‌വർക്കിനുള്ളിൽ ഹെൽത്ത്കെയർ ദാതാക്കളെ തിരഞ്ഞെടുക്കുക. ശാരീരിക പരിശോധനകളും സ്ക്രീനിംഗുകളും പോലുള്ള പ്രതിരോധ പരിചരണത്തിനായി റെഗുലർ ചെക്കപ്പുകൾ നടത്തുക.

  • ഏതെങ്കിലും ടെസ്റ്റുകൾക്കോ നടപടിക്രമങ്ങൾക്കോ പ്രീ-ഓതറൈസേഷൻ ആവശ്യമാണെങ്കിൽ സ്ഥിരീകരിക്കുക.

ഈ സമീപനം അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാനും നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ പരമാവധിയാക്കാനും സഹായിക്കുന്നു.

ഹെൽത്ത് ചെക്ക്-അപ്പിനൊപ്പം മെഡിക്കൽ ഇൻഷുറൻസ് കവറേജ് വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ

1. സമഗ്രമായ പ്രിവന്‍റീവ് കെയർ: ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പതിവ് ആരോഗ്യ പരിശോധനകൾ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുകയും പ്രതിരോധ പരിചരണം പ്രോത്സാഹിപ്പിക്കുകയും ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
 

2. ചെലവ് ലാഭിക്കൽ: പതിവ് ചെക്ക്-അപ്പുകൾ ഉൾപ്പെടുന്ന ഇൻഷുറൻസ് പോക്കറ്റ് ചെലവുകൾ കുറയ്ക്കുന്നു, പ്രിവന്‍റീവ് ഹെൽത്ത്കെയർ കൂടുതൽ ആക്സസ് ചെയ്യാവുന്നതും താങ്ങാവുന്നതുമാക്കുന്നു.
 

3. ആരോഗ്യ നിരീക്ഷണം: പരിരക്ഷിക്കപ്പെടുന്ന ചെക്ക്-അപ്പുകൾ തുടർച്ചയായ ആരോഗ്യ നിരീക്ഷണം പ്രാപ്തമാക്കുന്നു, സമയബന്ധിതമായ ഇടപെടലുകൾ സുഗമമാക്കുന്നു, ആരോഗ്യ അവസ്ഥകൾ കൈകാര്യം ചെയ്യുന്നു.
 

4. സമഗ്രമായ ഹെൽത്ത് കവറേജ്: ഇൻഷുറൻസ് പ്ലാനുകളിൽ പലപ്പോഴും രോഗനിർണ്ണയവും കൺസൾട്ടേഷനുകളും ഉൾപ്പെടുന്നു, വിവിധ ഹെൽത്ത്കെയർ ആവശ്യങ്ങൾക്ക് സമഗ്രമായ കവറേജ് നൽകുന്നു.
 

5. മെച്ചപ്പെട്ട ക്ഷേമം: പതിവ് പരിശോധനകൾ ആരോഗ്യത്തോടുള്ള സജീവമായ സമീപനത്തെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള ക്ഷേമവും ജീവിത നിലവാരവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചെക്ക്-അപ്പുകൾ ഉള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഘടകങ്ങൾ

വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ രണ്ട് പ്രധാന തരത്തിലുള്ള ക്ലെയിമുകൾക്ക് പരിരക്ഷ നൽകുന്നു:

  • കവറേജ് വിശദാംശങ്ങൾ: ആരോഗ്യ ഇൻഷുറൻസ് പ്ലാനിൽ പിന്നീട് ആശ്ചര്യപ്പെടാതിരിക്കാൻ പതിവ് ആരോഗ്യ പരിശോധനകൾക്കുള്ള കവറേജ് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

  • നെറ്റ്‌വർക്ക് ഡയഗ്നോസ്റ്റിക് സെന്‍റർ: ഗുണനിലവാരമുള്ള ഹെൽത്ത്കെയർ സേവനങ്ങൾക്കായി സൗകര്യപ്രദമായുള്ളതും പ്രശസ്തവുമായ ഡയഗ്നോസ്റ്റിക് സെന്‍ററുകൾ ഇൻഷുറൻസ് നെറ്റ്‌വർക്കിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.

  • പ്രീമിയം ചെലവുകൾ: വ്യത്യസ്‌ത പ്ലാനുകളിലുടനീളമുള്ള പ്രീമിയങ്ങൾ താരതമ്യം ചെയ്‌ത് ആനുകൂല്യങ്ങൾ ചെലവിനെ ന്യായീകരിക്കുന്നുണ്ടോയെന്ന് വിലയിരുത്തുക.

  • എളുപ്പമുള്ള ക്ലെയിം പ്രോസസ്: ആരോഗ്യ പരിശോധനയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഉന്നയിക്കുന്നതിനുള്ള നടപടിക്രമം മനസ്സിലാക്കുക. എളുപ്പവും സുതാര്യവുമായ ക്ലെയിം പ്രക്രിയയ്ക്ക് സമയം ലാഭിക്കാനും സമ്മർദ്ദത്തിൽ നിന്ന് നിങ്ങളെ അകറ്റി നിർത്താനും കഴിയും.
    *ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് ക്ലെയിമുകൾ.
  • പുതുക്കൽ നിബന്ധനകൾ: പ്രീമിയം ക്രമീകരണങ്ങളും കാലക്രമേണ സംഭവിക്കാവുന്ന കവറേജിലെ ഏതെങ്കിലും മാറ്റങ്ങളും ഉൾപ്പെടെയുള്ള ഇൻഷുറൻസ് പോളിസിയുടെ പുതുക്കൽ നിബന്ധനകൾ ദയവായി പരിശോധിക്കുക.

  • അധിക ആനുകൂല്യങ്ങൾ: വെൽനെസ് പ്രോഗ്രാമുകൾ, ഹെൽത്ത് സർവ്വീസുകളിലെ ഡിസ്ക്കൗണ്ടുകൾ അല്ലെങ്കിൽ കോംപ്ലിമെന്‍ററി ഹെൽത്ത് ചെക്ക്-അപ്പ് പാക്കേജുകൾ പോലെ ഇൻഷുറൻസ് ദാതാവ് ഓഫർ ചെയ്യുന്ന അധിക ആനുകൂല്യങ്ങൾക്കായി നോക്കുക.

  • വാർഷിക ചെക്ക്-അപ്പുകൾക്ക് കീഴിലുള്ള ടെസ്റ്റുകളുടെ പട്ടിക: നിങ്ങളുടെ വാർഷിക ഹെൽത്ത് ചെക്ക്-അപ്പിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന സമഗ്രമായ ടെസ്റ്റുകളുടെ പട്ടിക കണ്ടെത്താൻ നിങ്ങളുടെ പോളിസി ഡോക്യുമെന്‍റുകൾ ഓൺലൈനിൽ പരിശോധിക്കുക.

FAQs

ചോദ്യങ്ങൾ

ഒരു പോളിസി വാങ്ങുന്നതിന് മുമ്പ് മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി വിലയിരുത്താനും, പ്രീമിയങ്ങളും പരിരക്ഷയും നിർണ്ണയിച്ച് ഉചിതമായ ഇൻഷുറൻസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മെഡിക്കൽ ടെസ്റ്റുകൾ ഇൻഷുറർമാരെ സഹായിക്കുന്നു.

ഹെൽത്ത് ഇൻഷുറൻസിലെ പിപിഎംസി പ്രോസസ് എന്താണ്?

പിപിഎംസി എന്നാൽ പ്രീ-പോളിസി മെഡിക്കൽ ചെക്ക്-അപ്പ് എന്നാണ്. ഇൻഷുറൻസ് പോളിസി നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് ഇൻഷുറൻസ് കമ്പനികൾ ആവശ്യപ്പെടുന്ന ഒരു ആരോഗ്യ പരിശോധനയാണിത്.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക