റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Growing Health Problems in India
മെയ് 31, 2021

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസിനായുള്ള പോർട്ടബിലിറ്റി പ്രോസസ്

നമ്മൾക്ക് പ്രായമായി വരുന്നതിനാൽ ഹെൽത്ത് കവറേജ് ഇനി ഒരു ചോയിസ് ആയിരിക്കില്ല, അതൊരു ആവശ്യമായി മാറിയേക്കും. പ്രായമാകുന്നതിന് അനുസരിച്ച്, അസുഖം വരാനുള്ള സാധ്യതയും വർദ്ധിക്കുന്നു. കൂടാതെ, ഇന്നത്തെ കാലത്ത് ആരോഗ്യസംരക്ഷണച്ചെലവുകൾ വളരെ ഉയർന്നതാണ്, കവറേജില്ലാതെ അത് വഹിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ, മുതിർന്ന പൗരന്മാർക്ക് അവരുടെ ചികിത്സയ്‌ക്ക് വേണ്ടി വരുന്ന ഏതെങ്കിലും ചികിത്സാ ചെലവുകൾ വഹിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് വാങ്ങേണ്ടത് അത്യാവശ്യമാണ്. മിക്ക മുതിർന്ന പൗരന്മാർക്കും ഈ ഉയർന്ന ചെലവുള്ള ചികിത്സകളെക്കുറിച്ചും, കൂടാതെ അവ ഏതെങ്കിലും തരത്തിലുള്ള ഇൻഷുറൻസ് പ്ലാനിന് കീഴിലാണ് എന്നുള്ളതും അറിയാം. നിർഭാഗ്യവശാൽ, എല്ലാ ഇൻഷുറൻസ് ദാതാക്കളും പോളിസി ഉടമകളുടെ ആവശ്യങ്ങൾ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നില്ല. അങ്ങനെയെങ്കിൽ, Insurance Regulatory and Development Authority of India (IRDAI) ഉപഭോക്താക്കളെ അവരുടെ ഇൻഷുറൻസ് പ്ലാൻ ഒരു പുതിയ ഇൻഷുററിലേക്ക് പോർട്ട് ചെയ്യാൻ അനുവദിക്കുന്നു, നിലവിലുള്ള പോളിസിയുടെ ആനുകൂല്യങ്ങളൊന്നും നഷ്‌ടപ്പെടാതെ തന്നെ.

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എങ്ങനെ പോർട്ട് ചെയ്യാം?

മുതിർന്ന പൗരന്മാർക്ക് ഒരു ഇൻഷുററിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി യുടെ നടപടിക്രമം വളരെ ലളിതമാണ്. പ്രക്രിയയുടെ ഘട്ടങ്ങൾ ചുവടെ നൽകിയിരിക്കുന്നു: ഘട്ടം 1: നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ പോർട്ടബിലിറ്റിക്കായി ഒരു അപേക്ഷ എഴുതി ഏറ്റവും കുറഞ്ഞത് നിങ്ങളുടെ നിലവിലെ പോളിസി പുതുക്കുന്ന തീയതിക്ക് 45 ദിവസം മുമ്പായി പുതിയ ഇൻഷുറർക്ക് സമർപ്പിക്കുക. ഘട്ടം 2: നിങ്ങളുടെ അഭ്യർത്ഥനാ പ്രോപ്പോസൽ സ്വീകരിച്ചതിന് ശേഷം, പുതിയ ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ഒരു പോർട്ടബിലിറ്റി ഫോം നൽകും. കൂടാതെ, അവർ നിങ്ങളുടെ പ്രായത്തിനും ആവശ്യങ്ങൾക്കും അനുയോജ്യമായ വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ കൈമാറുന്നതാണ്. ഘട്ടം 3: ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന മുതിർന്ന പൗരന്മാർക്കായുള്ള ഹെല്‍ത്ത് ഇൻഷുറൻസ് കണ്ടെത്തി നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കുക. പോർട്ടബിലിറ്റി ഫോം പൂരിപ്പിച്ച് ആവശ്യമുള്ള മറ്റ് ഡോക്യുമെന്‍റുകൾക്കൊപ്പം, അവ പുതിയ ഇൻഷുറർക്ക് സമർപ്പിക്കുക. ഘട്ടം 4: പുതിയ ഇൻഷുറർക്ക് എല്ലാ ഫോമുകളും വിശദാംശങ്ങളും ലഭിച്ച ശേഷം, അവർ നിങ്ങളുടെ നിലവിലുള്ള ഇൻഷുററെ സമീപിക്കുകയും മെഡിക്കൽ ഹിസ്റ്ററി, ക്ലെയിം റെക്കോർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുകയും ചെയ്യും. ഘട്ടം 5: നിങ്ങളുടെ നിലവിലെ ഇൻഷുറർ IRDAI പോർട്ടലിൽ ഡാറ്റ ഷെയർ ചെയ്യുന്നതാണ്. നിലവിലുള്ള ഇൻഷുറർ അപേക്ഷ സമർപ്പിച്ച് ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ ഡാറ്റയും പൂർത്തിയാക്കി അപ്‌ലോഡ് ചെയ്യണം. ഘട്ടം 6: പോർട്ടലിൽ ഡാറ്റ അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ, പുതിയ ഇൻഷുറർ തന്നിരിക്കുന്ന വിവരങ്ങൾ അംഗീകരിച്ചാൽ, നിങ്ങളുടെ പോളിസിക്കായി ഒരു പുതിയ അണ്ടർ റൈറ്റിംഗ് നിയമങ്ങൾ വികസിപ്പിച്ചെടുക്കുന്നു. പുതിയ ഇൻഷുറർ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ഈ പ്രോസസ് പൂർത്തിയാക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ, എന്തുതന്നെയായാലും അപേക്ഷ സ്വീകരിക്കാൻ അവർ ബാധ്യസ്ഥരാകും.

കേസ് സ്റ്റഡി

2018-ൽ, 67 വയസ്സ് പ്രായമുള്ള മി. ശർമ്മ, ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനായി ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളെ സമീപിച്ചു. അദ്ദേഹത്തിന് എല്ലാ പോളിസി മാനദണ്ഡങ്ങളും വിവരിക്കുകയും പ്രതിവർഷം രൂ. 35000 പ്രീമിയം തുക അടച്ച് പോളിസി ആരംഭിക്കുകയും ചെയ്തു. അദ്ദേഹം തിരഞ്ഞെടുത്ത പോളിസി ക്യാഷ്‌ലെസ് ആയിരുന്നു, കൂടാതെ പോളിസിക്ക് കീഴിൽ അദ്ദേഹം സ്വീകരിക്കുന്ന ഏത് ചികിത്സയും ഒരു ചെറിയ ക്ലെയിം ഫീസിന് പുറമെ യാതൊരു നിരക്കും ഈടാക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു. ജൂലൈ 2019 ൽ, ശ്രീ ശർമ്മ രോഗബാധിതനാകുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ ഹോസ്പിറ്റലിൽ ചികിത്സാ ചെലവുകൾക്കായി അദ്ദേഹത്തിന്‍റെ പോളിസി ഉപയോഗിക്കാൻ തീരുമാനിച്ചു. പോളിസിയുടെ എല്ലാ ഡോക്യുമെന്‍റുകളും ഹോസ്പിറ്റലിലെ ഇൻഷുറൻസ് വകുപ്പിന് സമർപ്പിച്ചു. ഹോസ്പിറ്റൽ പിന്നീട് നിർദ്ദിഷ്ട ഇൻഷുറർക്ക് കേസ് അയയ്ക്കുകയും അദ്ദേഹത്തിൽ നിന്ന് നേരിട്ട് ചെലവുകൾ ഈടാക്കാതെ ചികിത്സ ആരംഭിക്കാൻ അവരോട് അനുമതി ചോദിക്കുകയും ചെയ്തു. എന്നിരുന്നാലും, ഒരു നിശ്ചിത കാലയളവിനുള്ളിൽ ഇൻഷുറർ മറുപടി നൽകിയില്ല. ഹോസ്പിറ്റലും ശ്രീ. ശർമ്മയുടെ കുടുംബാംഗങ്ങളും ഇൻഷുററുമായി വീണ്ടും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു. അവരുടെ ഭാഗത്തുനിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് കുടുംബത്തിൽ നിന്ന് ചികിത്സാ ചെലവ് ഈടാക്കാൻ ഹോസ്പിറ്റൽ തീരുമാനിച്ചു. കുടുംബത്തിന് ചാർജുകൾ അടയ്‌ക്കേണ്ടി വന്നു, കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഇൻഷുറർ കേസിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് ശ്രീ ശർമ്മയെ ബന്ധപ്പെട്ടു. ക്ഷുഭിതനായി, മി. ശർമ്മ അവരോട് ഒരക്ഷരം പോലും സംസാരിക്കാൻ ആഗ്രഹിച്ചില്ല, അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ, അദ്ദേഹം ഒരു പുതിയ ഇൻഷുറർ സമീപിച്ച് പോർട്ടബിലിറ്റി പ്രോസസ് ആരംഭിച്ചു. അഭ്യർത്ഥന സമർപ്പിച്ച് ഒന്നര മാസത്തിനുള്ളിൽ, അദ്ദേഹത്തിന്‍റെ പോളിസി പോർട്ട് ചെയ്തു, ഇപ്പോൾ അദ്ദേഹം പുതിയ പോളിസിയുടെ നേട്ടങ്ങൾ ആസ്വദിക്കുന്നു.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (എഫ്എക്യൂ)

  1. എനിക്ക് എന്‍റെ പിതാവിന് വേണ്ടി ഹെൽത്ത് ഇൻഷുറൻസ് വാങ്ങാനാകുമോ?
അതെ, നിങ്ങൾക്ക് നിങ്ങളുടെ ഏതെങ്കിലും കുടുംബാംഗങ്ങൾക്ക് വേണ്ടിയും ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാം. ഇതിന് പോളിസി ഉടമയുടെ വിവരങ്ങൾ ഇൻഷുറർക്ക് നൽകിയാൽ മതി.
  1. ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിയുടെ കാര്യത്തിൽ പ്രായപരിധി ഉണ്ടോ?
നിർദ്ദിഷ്ട പ്രായപരിധി ഇല്ലെങ്കിലും, മിക്ക കമ്പനികളും 70 വയസ്സിന് മുകളിലുള്ള ആളുകളുടെ പോർട്ടിംഗ് പോളിസികൾ ഇഷ്ടപ്പെടുന്നില്ല. സംഗ്രഹം നിങ്ങളുടെ നിലവിലെ പോളിസി ദാതാവിൽ നിങ്ങൾക്ക് സംതൃപ്തിയില്ലെങ്കിൽ മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ പോർട്ടബിലിറ്റി ഒരു മികച്ച പോസിറ്റീവ് ഘട്ടമായിരിക്കും. ഇത് നിങ്ങളുടെ നിലവിലുള്ള പോളിസി പ്ലാനിന്‍റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ മാത്രമല്ല നിങ്ങൾക്ക് ഒന്നിലധികം പുതിയ ആനുകൂല്യങ്ങളും നൽകും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്