പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്ദ്ദേശിച്ചത്
Health Blog
07 ജനുവരി 2025
527 Viewed
Contents
നിങ്ങൾ ഒരു പുതിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങിയെന്നും അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് അസുഖം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നെന്നും കരുതുക. നിങ്ങൾ ചികിത്സാ ചെലവുകൾക്കായി ക്ലെയിം ചെയ്യാൻ പോയപ്പോൾ, പോളിസിയുടെ വ്യത്യസ്ത നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനി നിങ്ങളോട് ഓരോ ന്യായങ്ങൾ പറയാൻ തുടങ്ങി, ഇത് നിങ്ങളുടെ കൂടുതൽ സമയവും പ്രയത്നവും ചെലവാക്കി. അത്തരം സാഹചര്യത്തിൽ, Insurance Regulatory Development Authority of India (IRDAI) പോളിസി ഉടമകൾക്ക് ഒരു പ്രധാനപ്പെട്ട പോർട്ടബിലിറ്റി മീഡിയം ഓഫർ ചെയ്യുന്നു, അതിലൂടെ അവർക്ക് മറ്റ് ചില ഇൻഷുറർമാരിലേക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ തങ്ങളുടെ ഇൻഷുറൻസ് പോളിസി മാറ്റാൻ കഴിയും. ഈ പോസ്റ്റിൽ, നിങ്ങൾക്കായി IRDA ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ഞങ്ങൾ ലളിതമാക്കുന്നതാണ്, അതിനാൽ നിങ്ങളുടെ പോളിസി മികച്ച ഇൻഷുറൻസ് ദാതാവിലേക്ക് പോർട്ട് ചെയ്യാൻ കഴിയും.
Insurance Regulatory Development Authority of India (IRDAI) 2011-ൽ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആദ്യമായി അവതരിപ്പിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ, സേവനങ്ങളിൽ തൃപ്തിയില്ല അല്ലെങ്കിൽ ഒരു മികച്ച ബദൽ അന്വേഷിക്കുകയാണെങ്കിൽ, ഒരു ദാതാവിൽ നിന്ന് മറ്റൊന്നിലേക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുക എന്നതിന് വ്യക്തിഗത പോളിസി ഉടമയ്ക്ക് അർഹതയുണ്ട്. പോർട്ടബിലിറ്റി പോളിസി ഉടമയെ ഇൻഷുറർ വിലകുറച്ച് കാണുന്നതിൽ നിന്ന് സംരക്ഷിക്കുകയും അവരുടെ സ്വന്തം മുൻഗണനകൾ അനുസരിച്ച് ഇൻഷുററെ തിരഞ്ഞെടുക്കാൻ അവർക്ക് കൂടുതൽ ഫ്ലെക്സിബിലിറ്റി നൽകുകയും ചെയ്യുന്നു.
ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റിക്കുള്ള IRDA മാർഗ്ഗനിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്:
ഒരു വ്യക്തിക്കോ കുടുംബത്തിനോ അവരുടെ ഇൻഷുറൻസ് പോളിസി പുതിയ ഇൻഷുററിലേക്ക് പോർട്ട് ചെയ്യാൻ കഴിയും. എന്നിരുന്നാലും, പോളിസി സമാനമായ മെഡിക്കൽ ഇൻഷുറൻസ് പോളിസി തരത്തിലേക്കെ പോർട്ട് ചെയ്യാനാകൂ, മറ്റ് ഇൻഷുറൻസ് വിഭാഗത്തിലേക്ക് മാറ്റാനാകില്ല.
പോളിസി പുതുക്കുന്ന സമയത്ത് മാത്രമേ പോളിസിയുടെ പോർട്ടബിലിറ്റി പ്രോസസ് നടത്താനാകൂ. കൂടാതെ, നിങ്ങളുടെ പോളിസി ഇടവേളകളില്ലാതെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമേ പോർട്ടബിലിറ്റി സാധ്യമാകൂ. പോളിസിയിലെ എന്തെങ്കിലും നിർത്തലാക്കൽ പോർട്ടബിലിറ്റി അപേക്ഷ നിരസിക്കാൻ കാരണമായേക്കാം.
ലൈഫ് ഇൻഷുറൻസ് കമ്പനി ആയാലും ജനറൽ ഇൻഷുറൻസ് കമ്പനി ആയാലും സമാനമായ തരത്തിലുള്ള ഇൻഷുറൻസ് കമ്പനിയിലേക്ക് മാത്രമേ പോളിസി പോർട്ട് ചെയ്യാനാകൂ.
പോളിസി പുതുക്കുന്നതിന് 45 ദിവസം മുമ്പ് ഒരു ഉപയോക്താവ് പോർട്ടബിലിറ്റി സംബന്ധിച്ച് അവരുടെ നിലവിലെ ഇൻഷുററെ അറിയിക്കണം എന്ന് IRDA പോർട്ടബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നു. ഇത് പരാജയപ്പെട്ടാൽ, കമ്പനിക്ക് ഉപയോക്താവിൻ്റെ അപേക്ഷ നിരസിക്കാൻ കഴിയും.
ഭാഗ്യവശാൽ, നിങ്ങളുടെ ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുന്നതിന് ഫീസ് ഇല്ല.
സാധാരണയായി, പോളിസി പോർട്ട് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ശേഖരിച്ചതിന്‍റെ മുഴുവൻ ആനുകൂല്യവും നോ ക്ലെയിം ബോണസും ലഭിക്കും. കൂടാതെ, പുതിയ ഇൻഷുറർ അവരുടെ അണ്ടർ റൈറ്റിംഗ് മാനദണ്ഡങ്ങൾക്കനുസരിച്ച് നിങ്ങളുടെ പ്രീമിയങ്ങൾ കുറച്ചേക്കാം.
മുമ്പേയുള്ള രോഗങ്ങൾക്കുള്ള വെയ്റ്റിംഗ് പിരീഡ് പുതിയ ഇൻഷുററുടെ നിബന്ധനകൾ അനുസരിച്ച് നൽകേണ്ടതുണ്ട്. എന്നിരുന്നാലും, നിങ്ങൾ കവറേജ് തുക വർദ്ധിപ്പിക്കുന്നതിന് അപേക്ഷിക്കുകയാണെങ്കിൽ മാത്രമേ ഇത് ബാധകമാകൂ.
പോളിസി ഉടമ ആഗ്രഹിക്കുന്നെങ്കിൽ, പോർട്ടബിലിറ്റി സമയത്തെ ഇൻഷ്വേർഡ് തുക യുടെ മൂല്യത്തിൽ വർദ്ധനവ് ഉണ്ടാകാം.
പോളിസിയുടെ പോർട്ടിംഗ് ഇപ്പോഴും പ്രോസസിലാണെങ്കിൽ പോളിസി പുതുക്കുന്നതിന് 30 ദിവസത്തെ ഗ്രേസ് പിരീഡ് അപേക്ഷകന് നൽകുന്നതാണ്.
IRDA പോർട്ടബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പോളിസി ഉടമകൾക്ക് ചില അവകാശങ്ങൾ നൽകുന്നു, അവ താഴെപ്പറയുന്നവയാണ്:
ഒപ്പം വായിക്കുക: Grace Period in Health Insurance
ഇപ്പോൾ നിങ്ങൾക്ക് IRDA ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തതയുണ്ട്, കൂടാതെ ഈ പ്രോസസ് സംബന്ധിച്ച് പൂർണ്ണമായ അറിവും നിങ്ങൾക്കുണ്ട്, നിങ്ങൾക്ക് പോർട്ടബിലിറ്റി പ്രയോജനകരമാണെന്ന് തോന്നുകയാണെങ്കിൽ അത് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ കേസ് ചർച്ച ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്ക് ശരിയായ ഉപദേശം നേടുന്നതിനും നിങ്ങൾക്ക് ഒരു ഇൻഷുറൻസ് വിദഗ്ധനെ സമീപിക്കാം.
അതെ, എല്ലാ ഇൻഷുറർമാരും മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരണം.
പുതിയ പോളിസി പ്രോഡക്ട് ഒരേ സ്വഭാവത്തിലാണെങ്കിൽ നിങ്ങൾക്ക് ഏത് പ്രോഡക്ടിനും അപേക്ഷിക്കാം.
ഇത് നിങ്ങളുടെ പുതിയ ഇൻഷുററുടെ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Portability allows you to switch health insurers while keeping your coverage and benefits, such as waiting periods, intact.
The IRDA ensures that the new insurer honours previous benefits and waiting periods, and the transfer must be completed 45 days before policy renewal.
What makes our insurance unique
With Motor On-The-Spot, Health Direct Click, etc we provide fast claim process , Our sales toll free number:1800-209-0144