ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ കാര്യത്തിൽ, നിങ്ങൾ പുകവലിക്കുന്നയാളോ പുകയില ഉപയോക്താവോ ആണെങ്കിൽ ഇൻഷുറർ ഹെൽത്ത് കവറേജ് നിരസിക്കും എന്നതാണ് സാധാരണ തെറ്റിദ്ധാരണ. എന്നാല്‍, അത് സത്യമല്ല. ബാധകമായ മറ്റ് നിബന്ധനകളും വ്യവസ്ഥകളും ഉൾപ്പെടെ താരതമ്യേന ഉയർന്ന പ്രീമിയത്തിൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഓഫർ ചെയ്യുന്ന ഇന്ത്യയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ഉണ്ട്. ഏത് സമയത്തും, പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നത് നമ്മള്‍ മറക്കരുത്. പുകവലി ചെയ്യുന്നത് മറ്റ് രോഗങ്ങള്‍ക്ക് കാരണമാകാം, അതായത് ചികിത്സാ ചെലവുകളും അതിലേറെയും വരുത്താം.
ഹെൽത്ത് ഇൻഷുറൻസ്- പുകവലിക്കുന്നവർ vs പുകവലിക്കാത്തവർ
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് രോഗങ്ങൾ വരാന്‍ കൂടുതൽ സാധ്യതയുണ്ട്. എല്ലാവർക്കും ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രധാനമാണ്. എന്നാല്‍, നിങ്ങൾക്കോ കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആര്‍ക്കെങ്കിലുമോ പുകവലി ഉണ്ടെങ്കിൽ, അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കേണ്ടത് പ്രധാനമാണ്. പുകവലി ശീലം ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. പുകവലി എങ്ങനെയാണ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയെന്ന് സംശയമുണ്ടോ? ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ അണുബാധ, ഓറല്‍ ക്യാൻസർ, ശ്വാസകോശ ക്യാൻസർ, മറ്റ് വിവിധ ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യ രോഗങ്ങളുടെ പ്രാഥമിക കാരണം പുകവലിയാണ്. ചിലപ്പോൾ ആളുകള്‍ തിരഞ്ഞെടുക്കുന്നു
ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ. Now treating any of these involves high-end treatment making it expensive. So, health issues like these, it implies a higher chance of
ഹെൽത്ത് ഇൻഷുറൻസ് ക്ലെയിംs. അതിനാൽ, പുകവലിക്കാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം പുകവലിക്കാത്തവരുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നതാണ്.
പുകവലിക്കാര്‍ക്ക് ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുമോ?
പുകവലിക്കാര്‍ക്ക് ഇൻഷുറൻസ് കമ്പനികൾ ഹെൽത്ത് ഇൻഷുറൻസ് കവറേജ് നൽകില്ലെന്ന മിഥ്യാധാരണ നമുക്ക് ഒഴിവാക്കാം. പുകവലിക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ലഭ്യമാണ്. നിബന്ധനകളും വ്യവസ്ഥകളും ഓരോ ഇൻഷുററിലും വ്യത്യാസപ്പെടും. ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത്, ഇൻഷുറർ നിങ്ങളുടെ ശീലങ്ങളെക്കുറിച്ച് ചോദിക്കും. അതായത്, നിങ്ങൾ പുകവലിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അവർ ചോദിക്കും.
ഹെൽത്ത് ഇൻഷുറൻസില്‍ പുകവലിക്കാരെ എങ്ങനെ നിർവചക്കുന്നു?
ലളിതമായി പറഞ്ഞാൽ, നിക്കോട്ടീൻ ഏത് രൂപത്തില്‍ ഉപയോഗിച്ചാലും അയാള്‍ പുകവലിക്കാരനാണ്. പുകവലിക്കാൻ നിങ്ങള്‍ ഇ-സിഗരറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും വാപ്പറൈസർ ഉപയോഗിച്ചാലും, ഈ നിർവചനത്തിൽ വരും. നിങ്ങൾക്ക് പുകവലി ഉണ്ടെങ്കില്‍, ദിവസം എത്ര സിഗരറ്റ് വലിക്കുമെന്ന് ഇൻഷുറർ അന്വേഷിക്കും. നിക്കോട്ടീൻ ഉപയോഗം കാരണം നിലവിലുള്ള ശ്വാസ, ശ്വാസകോശ സംബന്ധമായ ആയ രോഗങ്ങളെക്കുറിച്ചും ഇൻഷുറർ അന്വേഷിക്കും. ചിലപ്പോൾ, മെഡിക്കൽ സ്ക്രീനിംഗിന് വിധേയമാകാൻ ഇൻഷുറർ നിങ്ങളോട് ആവശ്യപ്പെടാം. പുകവലിക്കാർക്കുള്ള പ്രീ-മെഡിക്കൽ ചെക്ക്-അപ്പ് പുകവലി തീവ്രത നിർണ്ണയിക്കാൻ സഹായിക്കുന്നു. കവറേജും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയവും വിലയിരുത്താൻ ഇത് ഇൻഷുറൻസ് കമ്പനിയെ സഹായിക്കുന്നു. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, നിങ്ങൾ എല്ലാ വിവരങ്ങളും ശരിയായി നൽകുന്നുവെന്ന് ഉറപ്പുവരുത്തുക. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എന്തെങ്കിലും വിവരങ്ങൾ നിങ്ങൾ നൽകിയാൽ, നിങ്ങൾ പ്രത്യാഘാതങ്ങൾ കാണും ഇതിൽ;
ഇൻഷുറൻസ് ക്ലെയിം പ്രോസസ്. മെഡിക്കൽ ഇൻഷുറൻസ് എടുക്കുമ്പോൾ നിങ്ങളുടെ പുകവലി സ്റ്റാറ്റസ് വെളിപ്പെടുത്തുക. നിങ്ങളുടെ ലൈഫ്സ്റ്റൈല്‍ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുകയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിർണ്ണയിക്കുന്നതിൽ നിർണായകമാകുകയും ചെയ്യുന്നു. * സാധാരണ ടി&സി ബാധകം
ഹെൽത്ത് ഇൻഷുറൻസിൽ പുകവലി സംബന്ധിച്ച് കള്ളം പറയാമോ?
നിങ്ങളുടെ ഇൻഷുററോട് സുതാര്യം ആയിരിക്കുന്നതാണ് എപ്പോഴും ഗുണകരം. കൃത്യമായ വെളിപ്പെടുത്തലുകൾ ആരോഗ്യം സുരക്ഷിതമാക്കുന്നതിന് ദീര്‍ഘകാലത്തേക്കുള്ള, അനായാസ മാര്‍ഗ്ഗമാണ്.
നിങ്ങൾ പുകവലിക്കുമോ എന്ന് ഇൻഷുറൻസ് കമ്പനി എങ്ങനെ അറിയും?
ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങിയ സമയത്ത് നിങ്ങൾക്ക് പുകവലി ഇല്ലായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ നിങ്ങൾ പുകവലിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ സ്ഥിതിയെ ബാധിക്കുന്ന ജീവിതശൈലിയിലെ ഏത് മാറ്റത്തെക്കുറിച്ചും ഇൻഷുററെ അപ്പപ്പോള്‍ അറിയിക്കുന്നത് ശീലമാക്കുക. ഇൻഷുററെ അറിയിക്കുന്നത് പ്രതിസന്ധി സമയത്ത് തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസിന് സഹായകമാകും. പുകവലിയുടെ തോത് അനുസരിച്ച് , ഇൻഷുറർ പ്രീമിയം തുകയില്‍ മാറ്റം വരുത്തും. നിലവിലെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാന്‍ മെഡിക്കൽ പരിശോധന നടത്താനും ഇൻഷുറർ നിങ്ങളോട് ആവശ്യപ്പെടാം.
പുകവലിക്കാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം മനസ്സിലാക്കൽ
പുകവലിയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. പുകവലിക്കാര്‍ക്കായി പ്രത്യേകം പോളിസിയില്ല, പ്രീമിയത്തിലാണ് വ്യത്യാസം വരിക. ഇത് ഓരോ ദിവസവും വലിക്കുന്ന സിഗരറ്റുമായി ബന്ധപ്പെട്ടിരിക്കും. കണക്കുകൂട്ടൽ ലളിതമാണ്, ഒരു ദിവസം 03 സിഗരറ്റ് പുകവലിക്കുന്ന ആളെ അപേക്ഷിച്ച് ദിവസം 08 സിഗരറ്റ് വലിക്കുന്ന നിങ്ങള്‍ക്ക് പ്രീമിയം കൂടുതലായിരിക്കും. ദീർഘകാലം പുകവലിച്ചാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ക്കും, രോഗങ്ങള്‍ക്കും മറ്റും സാധ്യത കൂടുതലാണ്.
സംഗ്രഹം
ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എടുക്കുന്നതിന് മുമ്പ്, ആരോഗ്യ ആവശ്യകതകൾ വിലയിരുത്തുക. നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ അല്ലെങ്കിൽ പുകവലിക്കുന്ന ഒരാള്‍ക്ക് വേണ്ടി പ്ലാൻ വാങ്ങുകയാണെങ്കിൽ, പ്രീമിയം ഉയർന്നതായിരിക്കും. ശുപാർശ ചെയ്യുന്നു വിപുലമായ
ഹെൽത്ത് ഇൻഷുറൻസ് കവറേജ്. നിങ്ങൾക്ക് പുകവലി ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഹെൽത്ത് ഇൻഷുറൻസ് പോളിസി പോലെ സാമ്പത്തിക സുരക്ഷാ കവചം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. പ്രതിസന്ധികള്‍ മുന്നറിയപ്പോടെ അല്ല വരിക, അപ്പോള്‍ പ്രതിരോധമാണ് ചികിത്സയേക്കാൾ ഭേദം. ആശങ്കയില്ലാത്ത ഭാവിക്കായി നിങ്ങളെയും പ്രിയപ്പെട്ടവരെയും സുരക്ഷിതമാക്കുക. ആരോഗ്യകരമായ നാളേക്ക്, പുകവലി ഉപേക്ഷിക്കുക! നിങ്ങളുടെ മികച്ച ആരോഗ്യത്തിന് നല്ലത് ചെയ്യുന്നത് ഒരിക്കലും വൈകിപ്പോകില്ല.
‘ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന ഉറപ്പിക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.’
ഒരു മറുപടി നൽകുക