ഇംഗ്ലണ്ട്

Claim Assistance
Get In Touch
Reasons to Purchase Health Insurance Early
22 ഡിസംബർ 2022

ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നേരത്തെ വാങ്ങാനുള്ള 5 കാരണങ്ങൾ

നേരത്തെ ആരംഭിക്കുക! നിങ്ങളുടെ പോളിസിയുടെ ശരിയായ നേട്ടങ്ങൾ കൊയ്യാൻ ഇതായിരിക്കണം നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് മന്ത്രം. പല ചെറുപ്പക്കാർക്കും, കോളേജിൽ നിന്ന് നേരിട്ട് പുറത്തിറങ്ങി പുതിയ ജോലിയിൽ പ്രവേശിച്ച്, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അവരിൽ ഭൂരിഭാഗവും ഇൻഷുറൻസ് പ്രായമായവർക്കുള്ളതാണെന്ന് കരുതി അവഗണിക്കും. എല്ലാത്തിനുമുപരി, നിങ്ങൾ ചെറുപ്പവും ആരോഗ്യമുള്ളവരും ഊർജ്ജസ്വലരുമായിരിക്കുമ്പോൾ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസിന്‍റെ ആവശ്യമെന്താണ്? നിങ്ങൾ പ്രായമാകുമ്പോൾ, ചെറുപ്രായത്തിൽ തന്നെ എടുത്ത ഹെൽത്ത് ഇൻഷുറൻസ് നൽകുന്ന നേട്ടങ്ങൾ നിങ്ങൾക്ക് നഷ്‌ടപ്പെടുമെന്നതാണ് ആളുകൾ മനസ്സിലാക്കുന്നത്. ഈ ലേഖനത്തിലൂടെ, ഞങ്ങൾ എടുത്തുകാണിക്കുന്നു ഹെൽത്ത് ഇൻഷുറൻസ് പോളിസി നേരത്തേ എടുക്കേണ്ടതിന്‍റെ ചില പ്രധാന കാരണങ്ങള്‍. കാരണം 1: വെയ്റ്റിംഗ് പിരീഡ് ഒഴിവാക്കുക നിങ്ങൾ ഒരു പുതിയ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ, ഒരു ഗണ്യമായ വെയ്റ്റിംഗ് പിരീഡ് ഉണ്ട് എന്നതാണ് ഏറ്റവും കൂടുതൽ ആളുകൾ മനസ്സിലാക്കാത്തത്. ഇത് ഫണ്ടിലെ മറ്റ് അംഗങ്ങളെ ജോയിൻ ചെയ്തതിനുശേഷം ഉടൻ തന്നെ വലിയ ക്ലെയിം ചെയ്യുന്നതിൽ നിന്നും പിന്നീട് അംഗത്വം റദ്ദ് ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുന്നു. എന്താണ് ഈ ഹെൽത്ത് ഇൻഷുറൻസിലെ വെയ്റ്റിംഗ് പിരീഡ് അർത്ഥമാക്കുന്നത്? വ്യക്തിക്ക് പ്രായമാകുമ്പോൾ, പരിരക്ഷ ആവശ്യമായി വന്നേക്കാം, വെയ്റ്റിംഗ് പിരീഡ് അവസാനിക്കുന്നതിനും പരിരക്ഷ ലഭിക്കുന്നതിനും അയാൾ/അവർ കാത്തിരിക്കേണ്ടി വരും. എന്നാൽ, നിങ്ങൾ നേരത്തെ ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥത്തിൽ പരിരക്ഷ ആവശ്യമാകുമ്പോഴേക്കും നിങ്ങളുടെ വെയ്റ്റിംഗ് പിരീഡ് അവസാനിക്കുമെന്ന് ഉറപ്പാക്കാം. കാരണം 2: ഉയർന്ന പ്രീമിയങ്ങൾ ഒഴിവാക്കുക നിങ്ങൾ നേരത്തെ തന്നെ ഒരു പോളിസി എടുക്കുകയാണെങ്കിൽ, ഉയർന്ന പ്രീമിയത്തിൽ നിങ്ങൾക്ക് ഗണ്യമായി ലാഭിക്കാം. നിങ്ങളുടെ പ്രായത്തിനനുസരിച്ച് ഹെൽത്ത് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം വർദ്ധിക്കും. അതിനാൽ നേരത്തെ എടുക്കുന്നതിലൂടെ, നിങ്ങളുടെ ആരോഗ്യപരമായ അപകടസാധ്യതകളില്‍ നിന്നും പരിരക്ഷ ഒരുക്കുന്നത് മാത്രമല്ല, കുറച്ച് പണം ലാഭിക്കുകയും ചെയ്യുന്നു. മാത്രമല്ല, ക്യുമുലേറ്റീവ് ബോണസ് ആനുകൂല്യം ഓരോ ക്ലെയിം രഹിത വർഷം കൂടുന്തോറും പോളിസി കവറേജ് ഗണ്യമായി വർദ്ധിപ്പിക്കും. കാരണം 3: ആരോഗ്യ പരിശോധന ഒഴിവാക്കുക നിങ്ങൾ പ്രായമാകുമ്പോൾ ഹെൽത്ത് പരിരക്ഷ എടുക്കുകയും പിന്നീട് ഉയർന്ന എസ്ഐ ഉള്ള ആരോഗ്യ പരിരക്ഷ ലഭിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യ നിലയെ അടിസ്ഥാനമാക്കി ആരോഗ്യ പരിശോധന/ ടെസ്റ്റ് ആവശ്യമായി വന്നേക്കാം. നിങ്ങൾ പ്രായമാകുമ്പോൾ, രക്തസമ്മർദ്ദം, പ്രമേഹം മുതലായ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, അതേ പരിരക്ഷയ്ക്കായി നിങ്ങൾ ഉയർന്ന പ്രീമിയം അടക്കേണ്ടി വരും. നിങ്ങൾക്ക് ചില മുൻകൂട്ടി നിലവിലുള്ള അവസ്ഥകൾ ഉണ്ടെങ്കിൽ, ഹെൽത്ത് ചെക്കപ്പിന് ശേഷം ഇൻഷുറൻസ് കമ്പനി പരിരക്ഷ നിരസിച്ചേക്കാം. എന്നാൽ, നിങ്ങൾ നേരത്തെ ആരംഭിക്കുകയും പിന്നീട് ഈ അവസ്ഥകൾ ഉണ്ടാവുകയും ചെയ്താൽ, നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി പോളിസിയിൽ പരിരക്ഷ ലഭിക്കുന്നതാണ്. കാരണം 4: ഒഴിവാക്കുക മെഡിക്കൽ ചെലവുകൾ കുത്തനെ ഉയരുന്നത് വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾ അമ്പരപ്പിക്കുന്നതാണ്, നിങ്ങൾക്ക് ആശുപത്രിയിൽ നല്ല മുറി വേണമെങ്കിൽ, നിങ്ങൾ പണം ചെലവഴിക്കാന്‍ തയ്യാറായിരിക്കണം. നിങ്ങളെ എല്ലാ റിസ്കുകളില്‍ നിന്നും സംരക്ഷിക്കുന്നുവെന്നും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ശരിയായ വൈദ്യസഹായം നല്‍കുമെന്നും മെഡിക്കൽ ഇൻഷുറൻസ് സ്വയമേവ ഉറപ്പാക്കുന്നു. കാരണം 5: നിങ്ങളുടെ സമ്പാദ്യത്തിലെ പിഴവ് ഒഴിവാക്കുക നിങ്ങൾക്ക് ഒരു വെക്കേഷന് പോകണോ, ഒരു പുതിയ കാർ വാങ്ങണോ, അല്ലെങ്കിൽ നേരത്തെയുള്ള വിരമിക്കലിൽ ധാരാളം പണം സേവ് ചെയ്യണോ, നിങ്ങളുടെ സമ്പാദ്യം നിങ്ങൾക്ക് ആവശ്യമുള്ളതിന് ഉപയോഗിക്കുക. നിങ്ങൾക്ക് ഒരു മെഡിക്കൽ എമർജൻസി ഉണ്ടെങ്കിൽ നിങ്ങളുടെ സമ്പാദ്യത്തിൽ യാതൊരു കുറവും സംഭവിക്കില്ലെന്ന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. അതേസമയം, ഇൻഷുറൻസിന്‍റെ അഭാവം നിങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ഇല്ലാതാക്കുക മാത്രമല്ല, നിങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്