റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Updated Traffic Fines in Maharashtra
ജനുവരി 7, 2022

മഹാരാഷ്ട്രയിലെ ട്രാഫിക് ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴകൾ

മഹാരാഷ്ട്ര സർക്കാർ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. എംവി ആക്ടിന്‍റെ വിവിധ വകുപ്പുകളിൽ പിഴ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം വിജ്ഞാപനം പുറത്തിറക്കുകയുണ്ടായി, അത് 1st ഡിസംബർ 2021 മുതൽ പ്രാബല്യത്തിലുള്ളതാണ്. വർദ്ധിപ്പിച്ച മിക്ക പിഴകളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. റോഡിൽ അച്ചടക്കം ഉറപ്പാക്കുകയും മരണങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലുള്ള പ്രധാന ഉദ്ദേശം. റോഡും വാഹനങ്ങളും ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ഏത് തരത്തിലുള്ള മോട്ടോർ വാഹനം വാങ്ങുകയാണെങ്കിലും, ബുദ്ധിപൂർവ്വം തിരഞ്ഞെടുക്കൂ ഓൺലൈൻ വാഹന ഇൻഷുറൻസ് . ജീവിതത്തിൽ അനിശ്ചിതത്വങ്ങൾ മുൻകൂർ അറിയിപ്പ് നൽകിയല്ല വരിക, എന്നിരുന്നാലും സുരക്ഷിതരായിരിക്കുന്നതാണ് പിന്നീട് പശ്ചാത്തപിക്കുന്നതിലും നല്ലത്.

പരിഷ്ക്കരിച്ച നിയമങ്ങൾ പ്രകാരമുള്ള മഹാരാഷ്ട്രയിലെ പിഴകളുടെയും ശിക്ഷകളുടെയും പൂർണ്ണമായ പട്ടിക

പരിഷ്ക്കരിച്ച നിയമങ്ങൾ പ്രകാരമുള്ള മഹാരാഷ്ട്രയിലെ പിഴകളുടെയും ശിക്ഷകളുടെയും പൂർണ്ണമായ വിവരങ്ങൾ ചുവടെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നു:
നിയമലംഘനം പുതിയത് പഴയത്
ഹെൽമെറ്റ് ധരിക്കാത്തത് രൂ. 500 രൂ. 500
മൂന്ന് പേർ യാത്ര ചെയ്യൽ രൂ. 1,000 രൂ. 200
ഹോൺ അടിക്കൽ രൂ. 1,000 രൂ. 500
പ്രായപൂർത്തിയാകാതെ ഡ്രൈവ് ചെയ്യൽ രൂ. 5,000 രൂ. 500
സീറ്റ് ബെൽറ്റ് ധരിക്കാത്തത് രൂ. 200 രൂ. 200
റേസിംഗ്/സ്പീഡ് ടെസ്റ്റ് ലംഘിക്കൽ രൂ. 5,000 രൂ. 2,000
നിയമവിരുദ്ധമായ പാർക്കിംഗ് രൂ. 500 രൂ. 200
പെർമിറ്റ് ഇല്ലാത്തത് രൂ. 10,000 രൂ. 5,000
ഡിസ്ക്ലെയ്മർ: ഇത് മോട്ടോർ വാഹന നിയമത്തിന്‍റെ സെക്ഷൻ 189 ന് കീഴിൽ വരുന്നതാണ്. പുതിയ പിഴകളും ശിക്ഷകളും നടപ്പിലാക്കിയെങ്കിലും, സീറ്റ് ബെൽറ്റ് അല്ലെങ്കിൽ ഹെൽമെറ്റ് ധരിക്കാത്തതിനുള്ള പിഴ മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, രണ്ടും വ്യക്തിസുരക്ഷയെ ഉദ്ദേശിച്ചുള്ളതാണെന്ന് മറക്കരുത്. കൂടാതെ, ഒരു വ്യക്തി ഹെൽമെറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തിയാൽ 3 മാസത്തേക്ക് ലൈസൻസ് കൈവശം വെയ്ക്കുന്നതിൽ നിന്ന് റൈഡറെ അയോഗ്യനാക്കാൻ കഴിയും. ഇന്ത്യയിൽ, തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് എന്നത് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. കാറിന്‍റെ അമിതവേഗത്തിനുള്ള പിഴ രൂ. 1,000 ൽ നിന്ന് രൂ. 2,000 ആയി വർദ്ധിപ്പിച്ചു. നമ്മുടെ രാജ്യത്ത് സാധാരണ കാണുന്ന മറ്റൊരു ഗുരുതര പ്രശ്നമാണ് നിയമവിരുദ്ധമായ പാർക്കിംഗ്. മുമ്പ് ഇതിനുള്ള പിഴ രൂ. 200 ആയിരുന്നു, ഇപ്പോൾ രൂ. 500 ആണ്.

മഹാരാഷ്ട്രയിൽ നിയമലംഘനങ്ങൾക്കുള്ള സംയുക്ത പിഴകൾ വർദ്ധിപ്പിച്ചു

മഹാരാഷ്ട്രയിൽ നിയമലംഘനങ്ങൾക്കുള്ള വർദ്ധിപ്പിച്ച സംയുക്ത പിഴകളുടെ പൂർണ്ണമായ വിവരങ്ങൾ ചുവടെയുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നു:
നിയമലംഘനം പുതിയത് പഴയത്
അമിതവേഗതയുള്ള കാർ രൂ. 2,000 രൂ. 1,000
സീറ്റ് ബെൽറ്റ് ധരിക്കാത്തത് രൂ. 200 രൂ. 200
മറ്റുള്ളവയുടെ അമിതവേഗത രൂ. 4,000 രൂ. 1,000
ഹെൽമെറ്റ് ധരിക്കാത്തത് രൂ. 500 രൂ. 500
നിയമവിരുദ്ധമായ പാർക്കിംഗ് രൂ. 500 രൂ. 200
മൂന്ന് പേർ യാത്ര ചെയ്യൽ രൂ. 200 രൂ. 1,000
ഡിസ്ക്ലെയ്മർ: ഇത് മോട്ടോർ വാഹന നിയമത്തിന്‍റെ സെക്ഷൻ 189 ന് കീഴിൽ വരുന്നതാണ്. മറ്റ് വാഹനങ്ങളുടെ കാര്യത്തിൽ അമിത വേഗതയ്ക്കുള്ള കോമ്പൗണ്ടിംഗ് ഫീസ് രൂ. 4000 ആയി വർദ്ധിപ്പിച്ചു. അപകടകരമായി ഡ്രൈവ് ചെയ്താലുള്ള പിഴ ടു-വീലറുകൾക്കും കാറുകൾക്കും യഥാക്രമം രൂ. 1000 ഉം, രൂ. 2000 ഉം ആണ്. രണ്ടാം തവണ അല്ലെങ്കിൽ 3 വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഈ തുക രൂ. 10,000 വരെ ആകാം. പ്രായപൂർത്തിയാകാതെ ഡ്രൈവ് ചെയ്തതിന് വാഹന ഉടമയിൽ നിന്ന് രൂ. 5000 വരെ പിഴ ഈടാക്കുന്നതാണ്. മുമ്പ് പിഴ രൂ. 500 ആയിരുന്നു. ടു-വീലറിലെ ട്രിപ്പിൾ റൈഡിംഗിന് രൂ. 1000 ഈടാക്കുകയും 3 മാസത്തേക്ക് ലൈസൻസ് കൈവശം വെയ്ക്കുന്നതിൽ നിന്ന് റൈഡർമാരെ അയോഗ്യരാക്കുകയും ചെയ്യും. ഈ സർക്കുലറിൽ വായു, ശബ്ദ മലിനീകരണവും ഉൾപ്പെടുന്നു, രൂ. 1000 വരെ ആയിരിക്കും ഇവയ്ക്കുള്ള പിഴ.

പിഴ വർദ്ധിപ്പിച്ചതിനുള്ള കാരണം

പിഴയിലെ വർദ്ധനവ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കും. ഇന്ത്യൻ റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കുന്നത് ശീലമാകാൻ ഇത് സഹായിക്കും. പിഴകളും അവയുടെ വർദ്ധനവും നടപ്പിലാക്കുന്നതിന് പിന്നിലുള്ള പ്രധാന ലക്ഷ്യം ട്രാഫിക് നിയമങ്ങൾ പിന്തുടരുവാൻ പ്രേരിപ്പിക്കുക, എല്ലായ്പ്പോഴും റോഡ് സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. എല്ലാ വാഹന ഉടമകളും ഡ്രൈവർമാരും, കനത്ത പിഴ നൽകുന്നതിന് പകരം ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. ഇ-ചലാനുകൾ അടയ്ക്കാനുള്ളവർ സമയം തീരുന്നതിന് മുൻപ് അവ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. റോഡ് സുരക്ഷയും ട്രാഫിക് നിയന്ത്രണവും ഏറ്റവും പ്രാധാനപ്പെട്ട സംഗതികൾ ആണ്.

പിഴ ഒഴിവാക്കാനുള്ള നുറുങ്ങുകൾ

പിഴ ഒഴിവാക്കാൻ സഹായിക്കുന്ന നുറുങ്ങുകളുടെ ചുരുക്കം ഇതാ:
  • മോട്ടോർ വാഹനത്തെ സംബന്ധിച്ച എല്ലാ ഡോക്യുമെന്‍റുകളും ശരിയാണെന്നും അവ തല്‍സ്ഥാനത്ത്‌ ഉണ്ടെന്നും ഉറപ്പുവരുത്തുക. ഡോക്യുമെന്‍റുകൾ എല്ലാം കയ്യിൽ കരുതുന്നതാണ് എപ്പോഴും നല്ലത്.
  • കാർ ഓടിക്കുമ്പോൾ എല്ലായ്‌പ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്. ടു-വീലറിന്‍റെ കാര്യത്തിൽ, ഓടിക്കുന്ന വ്യക്തിയും സഹയാത്രക്കാരനും ഹെൽമെറ്റ് ധരിക്കണം. ഒരു ബൈക്ക് ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, മുൻകരുതൽ നടപടികൾ സ്വീകരിക്കുക എന്നതും പ്രധാനമാണ്.
  • വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ഫോണിൽ സംസാരിക്കുകയോ ചെയ്യരുത്. കോൾ പ്രധാനപ്പെട്ടതാണെങ്കിൽ, വാഹനം ഒരു വശത്ത് പാർക്ക് ചെയ്ത് കോൾ ചെയ്യുക.
  • ട്രാഫിക് നിയമങ്ങൾ പാലിക്കുകയും ഹോൺ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്യുക.
  • മദ്യ ലഹരിയിൽ വാഹനമോടിക്കരുത്.
  • വേഗത പരിധി പിന്തുടരുക. അമിത വേഗത ഡ്രൈവറുടെ മാത്രമല്ല, റോഡിലെ മറ്റ് ആളുകളുടെ സുരക്ഷയേയും ബാധിക്കുന്നു. വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കുക. വഴിയാത്രക്കാരെ റോഡ് ക്രോസ്സ് ചെയ്യാൻ അനുവദിക്കുക.
  • കയ്യിൽ ശരിയായ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. വാങ്ങുന്നത് പരിഗണിക്കുക കാർ ഇൻഷുറൻസ് നിങ്ങൾക്കൊരു കാർ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ബൈക്ക് ഇൻഷുറൻസ് നിങ്ങൾക്കൊരു ബൈക്ക് ഉണ്ടെങ്കിൽ. ഇൻഷുറൻസ് പരിരക്ഷ സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെടുത്താതെ ഒരു താങ്ങായി വർത്തിക്കുന്നു.

പ്രധാന ആശയം

റോഡ് സുരക്ഷ എന്നത് ഏതെങ്കിലും പ്രായത്തിലുള്ളവർക്കോ ലിംഗത്തിൽ പെട്ടവർക്കോ ആയി പരിമിതപ്പെടുത്തിയിട്ടില്ല. റോഡ് സുരക്ഷ എല്ലാവരേയും ഉദ്ദേശിച്ചുള്ളതാണ്. ഉത്തരവാദിത്തപ്പെട്ട പൗരന്മാർ എന്ന നിലയിൽ, നാം ഓരോരുത്തരും റോഡ്, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങൾ നമ്മുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയതാണ്. നിങ്ങളുടെ കയ്യിൽ ഉള്ളത് ടു-വീലറോ ഫോർ-വീലറോ ആവട്ടെ കനത്ത പിഴ അടയ്ക്കുന്നത് ഒഴിവാക്കാൻ നിയമങ്ങൾ തെറ്റു കൂടാതെ പാലിക്കേണ്ടത് പ്രധാനമാണ്. ഓർക്കുക, സാധാരണ വേഗതയിൽ സഞ്ചരിച്ചാലും നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയും. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്