Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
 • ക്ലെയിം സഹായ നമ്പറുകൾ

 • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

 • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

 • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

 • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

 • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

 • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

 • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ടു വീലർ ഇൻഷുറൻസിന് കീഴിലുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

ടു-വീലർ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

റോഡപകടങ്ങൾ ഇന്ത്യയിൽ ആനുപാതികമല്ലാത്ത മരണങ്ങൾക്ക് കാരണമാകുന്നു. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ച്, ഭേദമാകാൻ ദീർഘനാൾ ആവശ്യമായി വന്നേക്കാം, ഇത് വരുമാനം നഷ്ടപ്പെടുന്നതിനും സമ്പാദ്യം കുറയുന്നതിനും ഇടയാക്കും. പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ ടു വീലര്‍ ഇൻഷുറൻസ് കീഴിലുള്ളത്, മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം ആകസ്മികമായ പരിക്ക്, ശാശ്വതമായ മൊത്തമോ ഭാഗികമോ ആയ വൈകല്യത്തിനും പരിരക്ഷ നൽകുന്നു.

ടു വീലർ പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് ഉൾപ്പെടുത്തിയ സാധാരണ അപകടങ്ങൾ

 • -    ഏതെങ്കിലും തരത്തിലുള്ള റോഡ്, വ്യോമ അല്ലെങ്കിൽ റെയിൽ അപകടം

 • -    സിലിണ്ടർ പൊട്ടിത്തെറിച്ച് ഏതെങ്കിലും തരത്തിലുള്ള പരിക്ക്

 • -    പൊള്ളൽ, മുങ്ങൽ, വിഷബാധ എന്നിവ മൂലമുണ്ടാകുന്ന പരിക്കുകൾ.

 • -    കൂട്ടിയിടിയോ വീഴ്ചയോ മൂലമുണ്ടാകുന്ന പരിക്കുകൾ

 

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയുടെ പരിധി

അപകടങ്ങൾ ഇതുപോലുള്ള മൂന്ന് പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതിനുള്ള സാധ്യതയുണ്ട്:

 • -     താൽക്കാലിക/ഭാഗിക വൈകല്യം - താൽക്കാലിക വൈകല്യങ്ങൾ ഉണ്ടാകുന്ന അപകടങ്ങളുടെ കാര്യത്തിൽ, വൈകല്യത്തിന്‍റെ മുഴുവൻ കാലയളവിലും സാധാരണയായി പ്രതിവാര നഷ്ടപരിഹാരം നൽകുന്ന ഒരു പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ. പരമാവധി പരിധി 52 ആഴ്ചയാണ്.

 • -     ശാശ്വതമായ വൈകല്യം - ശാശ്വതമായ പൂർണ്ണ വൈകല്യം സംഭവിക്കുമ്പോൾ പോളിസി ഉടമകൾക്ക് സാധാരണയായി ഇൻഷുർ ചെയ്യപ്പെടുന്നതാണ്. ശാശ്വതമായ ഭാഗിക വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനി ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ഒരു നിശ്ചിത തുക കണക്കാക്കുന്നു.

 • -     അപകട മരണം - ചില അപകടങ്ങൾ, നിർഭാഗ്യവശാൽ, മരണം സംഭവിക്കുന്നതിലേക്ക് നയിക്കുന്നു. അത്തരം ദാരുണമായ സന്ദർഭങ്ങളിൽ, പോളിസി ഉടമയുടെ നിയമപരമായ നോമിനികൾക്ക് മുഴുവൻ ഇൻഷ്വേർഡ് തുകയും നൽകുന്നതാണ്. എന്നിരുന്നാലും, അപകടം നടന്ന് 180 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.

 • -     കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം - അടയ്‌ക്കേണ്ട തുകയുടെ 2% വരെ ഇൻഷുർ ചെയ്ത കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി നീക്കിവച്ചിരിക്കുന്നു.

 

പേഴ്സണൽ ആക്സിഡന്‍റ് ആഡ്-ഓൺ പരിരക്ഷകൾ ഉണ്ടാകുന്നതിന്‍റെ നേട്ടങ്ങൾ

നിങ്ങൾ റോഡ് അപകടത്തിൻ്റെ ഇരയായാൽ, ഒരു പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ നിങ്ങൾക്ക് താഴെപ്പറയുന്ന നേട്ടങ്ങൾ നൽകുന്നു:

 • -     ആക്സിഡന്‍റൽ ഹോസ്പിറ്റലൈസേഷൻ പരിരക്ഷ

 • -    ഹോസ്പിറ്റൽ കൺഫൈൻമെന്‍റ് പരിരക്ഷ

 • -    മെഡിക്കൽ ചെലവ് റീഇംബേഴ്സ്മെന്‍റ്

 • -    താമസസ്ഥലത്തിന്‍റെയും വാഹനത്തിന്‍റെയും നവീകരണം

റിക്കവറി, പുനരധിവാസ ഘട്ടത്തിലുടനീളം റോഡ് അപകടത്തിന്‍റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് സമഗ്രമായ ആശ്വാസം നൽകാൻ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷകൾ സഹായിക്കും.

കൂടുതൽ തിരയുക ടു വീലര്‍ ഇന്‍ഷുറന്‍സ് ഫീച്ചറുകൾ.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

 • തിരഞ്ഞെടുക്കുക
  ദയവായി തിരഞ്ഞെടുക്കൂ
 • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്