റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കാർ ഇൻഷുറൻസിന് കീഴിലുള്ള ഡ്രൈവർ/യാത്രക്കാരുടെ പരിരക്ഷ

ഉടമകൾ, ഡ്രൈവർമാർ, പെയ്ഡ് ഡ്രൈവർ, അവരുടെ യാത്രക്കാർ എന്നിവർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

ഉടമ-ഡ്രൈവർമാർക്ക് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ നിർബന്ധമാണ്. എന്നിരുന്നാലും, നിങ്ങളുടെ കാർ ഉപയോഗിക്കുന്ന ഏതെങ്കിലും പെയ്ഡ് ഡ്രൈവർ അല്ലെങ്കിൽ യാത്രക്കാരുടെ പേഴ്സണൽ ആക്സിഡന്‍റ് റിസ്കുകൾ ഇൻഷുർ ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണ്.

 

ഉടമ-ഡ്രൈവർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

നിങ്ങൾ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസുള്ള ഒരു കാർ ഉടമയാണെങ്കിൽ, നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങൾക്ക് പേഴ്സണൽ ആക്സിഡന്‍റ് കവറേജ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനവുമായി നേരിട്ട് ബന്ധപ്പെട്ട് നിർഭാഗ്യകരമായ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ്ണമായ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ ഇത് നിങ്ങൾക്ക് പരിരക്ഷ നൽകും. *

വ്യവസ്ഥ: ഇൻഷുറൻസ് തുക പോളിസി ഉടമയ്ക്ക് അല്ലെങ്കിൽ അവന്‍റെ/അവളുടെ നിയമപരമായ അവകാശിക്ക് മാത്രം നൽകുന്നതാണ്. മറ്റൊരു വ്യക്തിക്കും, അവരെ ഉടമയായി കണക്കാക്കിയാലും അപകടം സംഭവിക്കുന്ന സമയത്ത് കാർ ഓടിച്ചാൽ പോലും ക്ലെയിം ഉന്നയിക്കാൻ കഴിയില്ല.

 

പെയ്ഡ് ഡ്രൈവറിനുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

മറ്റൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു കാർ ഉണ്ടായിരിക്കാം, എന്നാൽ അത് ഓടിക്കുന്നതിന് മറ്റൊരു വ്യക്തിയെ നിയമിക്കാം. അവന്/അവൾക്കും പരിരക്ഷ നൽകുന്നതിന് ആഡ്-ഓണിന് കുറച്ച് അധിക പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനുണ്ട്. പെയ്ഡ് ഡ്രൈവറിനായുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ എന്ന് ഈ ആഡ്-ഓണിനെ വിളിക്കുന്നു. *

വ്യവസ്ഥ: ആഡ്-ഓണിന്‍റെ പ്രൊപ്പോസൽ ആപ്ലിക്കേഷനിൽ പെയ്ഡ് ഡ്രൈവർ ആയി പ്രഖ്യാപിച്ച വ്യക്തിക്ക് മാത്രമേ ഇൻഷ്വേർഡ് തുക നൽകുകയുള്ളൂ. ആ പ്രത്യേക കാർ ഓടിക്കാൻ പണം നൽകിയാൽ പോലും മറ്റൊരു വ്യക്തിക്കും ഫൈനാൻഷ്യൽ ബെനിഫിറ്റ് ക്ലെയിം ചെയ്യാൻ കഴിയില്ല.

 

പേര് നൽകാത്ത യാത്രക്കാർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

നിങ്ങളുടെ യാത്രക്കാർ നിങ്ങളുടെ വാഹനത്തിലായിരിക്കുമ്പോൾ ഒരു അപകടമുണ്ടായാൽ അവർക്കുണ്ടായേക്കാവുന്ന ഏതെങ്കിലും പരിക്കുകൾക്ക് പണം നൽകാൻ, കാറിന്‍റെ ഉടമ എന്ന നിലയിൽ നിങ്ങൾക്ക് ബാധ്യതയുണ്ട്. ഇനിപ്പറയുന്ന ആഡ്-ഓൺ ലഭ്യമാക്കുന്നതിലൂടെ നിങ്ങളുടെ യാത്രക്കാരുടെ ജീവനും ഇൻഷുർ ചെയ്യാനുള്ള അധികാരം നിങ്ങൾക്കുണ്ട് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ യാത്രക്കാർക്ക്. ഈ ആഡ്-ഓണിൽ, നിങ്ങളുടെ കാറിന് മൂന്ന് പാസഞ്ചർ സീറ്റുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മൂന്ന് യാത്രക്കാരെ വരെ ഇൻഷുർ ചെയ്യാൻ തിരഞ്ഞെടുക്കാം. *

വ്യവസ്ഥ: അപകടസമയത്ത് കാറിൽ നിയമപരമായി അനുവദിച്ചതിലും കൂടുതൽ യാത്രക്കാർ ഉണ്ടാകരുത്.

 

കാർ ഇൻഷുറൻസിലെ ഡ്രൈവർ, പാസഞ്ചർ പ്രൊട്ടക്ഷൻ പരിരക്ഷ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

അപകടം സംഭവിക്കുമ്പോൾ നിങ്ങളുടെ കാറിന് ഫൈനാൻഷ്യൽ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഒരു സ്റ്റാൻഡേർഡ് കോംപ്രിഹെൻസീവ് പോളിസി. അതിന് പുറമേ, നിങ്ങളുടെ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാനിന്‍റെ ഭാഗമായ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ, അപകടം കാരണം പരിക്ക് അല്ലെങ്കിൽ മരണം സംഭവിക്കുകയാണെങ്കിൽ ഉടമയായ ഡ്രൈവറെ സംരക്ഷിക്കുന്നു. പെയ്ഡ് ഡ്രൈവറുടെ കാര്യത്തിൽ, പോളിസി ഉടമയ്ക്ക് പെയ്ഡ് ഡ്രൈവറിനായി ഒരു പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ വാങ്ങാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ കാറിലെ യാത്രക്കാർക്ക് കവറേജ് ലഭ്യമല്ല. അപ്പോഴാണ് നിങ്ങൾ ഒരു പാസഞ്ചർ പ്രൊട്ടക്ഷൻ പരിരക്ഷ തിരഞ്ഞെടുക്കേണ്ടത്. പേര് വെളിപ്പെടുത്താത്ത യാത്രക്കാർക്കുള്ള പാസഞ്ചർ പ്രൊട്ടക്ഷൻ പരിരക്ഷ എന്നും അറിയപ്പെടുന്നു. *

ഒരു അപകടമുണ്ടായാൽ യാത്രക്കാരുടെ മെഡിക്കൽ ചെലവുകളും ലയബിലിറ്റി ക്ലെയിമുകളും പരിരക്ഷിക്കുന്ന സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് പോളിസിയുടെ ആഡ്-ഓൺ ആണ് പാസഞ്ചർ പ്രൊട്ടക്ഷൻ പരിരക്ഷ. ഇൻഷുർ ചെയ്ത വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും പരിരക്ഷ നൽകാം. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ഡോക്ടറുടെ ഫീസ്, മറ്റ് ബന്ധപ്പെട്ട ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ചെലവുകൾക്ക് പാസഞ്ചർ പ്രൊട്ടക്ഷൻ പരിരക്ഷ നഷ്ടപരിഹാരം നൽകും. *

 

നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയിലെ ഡ്രൈവർ, പാസഞ്ചർ പരിരക്ഷയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയിൽ ഡ്രൈവർ, പാസഞ്ചർ പരിരക്ഷ ഉള്ളതിനാൽ നിരവധി നേട്ടങ്ങളുണ്ട്.

ആദ്യമായി, ഇത് നിങ്ങളുടെ കാറിലെ പരിക്കേറ്റ യാത്രക്കാരുടെ മെഡിക്കൽ ട്രീറ്റ്‌മെന്‍റിന് കവറേജ് നൽകുന്നു. രണ്ടാമതായി, നിങ്ങളുടെ കാറിലെ യാത്രക്കാർക്ക് അപകടം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. മൂന്നാമതായി, ഇത് യാത്രക്കാർക്ക് വൈകല്യ കവറേജ് നൽകുന്നു.

 

കാർ ഇൻഷുറൻസിലെ പാസഞ്ചർ പരിരക്ഷയുടെ ഒഴിവാക്കലുകൾ

എല്ലാ ഇൻഷുറൻസ് പോളിസികളെയും പോലെ, പേര് നൽകാത്ത യാത്രക്കാർക്കുള്ള പരിരക്ഷയ്ക്കും ചില ഒഴിവാക്കലുകൾ ഉണ്ട്.

✓ അപകടസ്ഥലത്ത് നിന്ന് യാത്രക്കാർ വിട്ടുപോയാൽ ഇൻഷുറർ ഫൈനാൻഷ്യൽ സഹായം നൽകുന്നില്ല. *

✓ നിർമ്മാതാവ് വ്യക്തമാക്കിയ കാറിന്‍റെ പരമാവധി സീറ്റിംഗ് കപ്പാസിറ്റിയിൽ പാസഞ്ചർ പരിരക്ഷ പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാൽ, യാത്രക്കാരുടെ എണ്ണം നിർമ്മാതാവ് വ്യക്തമാക്കിയ ആളുകളുടെ എണ്ണം കവിയുന്നുവെങ്കിൽ, കവറേജ് ലഭ്യമല്ല. *

✓ ആത്മഹത്യാശ്രമം അല്ലെങ്കിൽ സ്വയം വരുത്തിയ പരിക്ക് കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന പരിക്കുകൾ പേര് നൽകാത്ത യാത്രക്കാർക്കുള്ള പരിരക്ഷയിൽ ഉൾപ്പെടുന്നില്ല. *

✓ ഡ്രൈവർ മദ്യപിച്ചോ മറ്റെന്തെങ്കിലും ലഹരി വസ്തുവിന്‍റെ സ്വാധീനത്തിലോ ആയിരിക്കെ യാത്രക്കാർക്ക് പരിക്കേൽക്കുന്ന അപകടങ്ങൾ പ്രത്യേകം ഒഴിവാക്കിയിട്ടുണ്ട്. *

 

ഡ്രൈവർ, പാസഞ്ചർ പരിരക്ഷ എന്നിവയ്ക്ക് കീഴിൽ ക്ലെയിം ഉന്നയിക്കുന്നതിനുള്ള ഘട്ടങ്ങൾ എന്തൊക്കെയാണ്?

ഓൺലൈനിൽ കാർ ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കൽ ഡ്രൈവർ, പാസഞ്ചർ പരിരക്ഷ ലളിതവും പ്രയാസ രഹിതവുമായ പ്രോസസ് ആണ്. നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ഇതാ:

ഘട്ടം 1:

യാത്രക്കാരുടെ പരിരക്ഷയ്ക്കായി ഒരു ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കുമ്പോൾ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക എന്നതാണ്. അപകടത്തെക്കുറിച്ചും യാത്രക്കാർക്ക് നേരിട്ട പരിക്കുകളെക്കുറിച്ചും നിങ്ങൾ ഇൻഷുററോട് വിശദീകരിക്കുക.

ഘട്ടം 2:

അധികാരപരിധിയിലെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. നിങ്ങൾ ഒരു ഇൻഷുറൻസ് ക്ലെയിം ഉന്നയിക്കുമ്പോൾ ഇത് ഒരു നിർണായക ഘട്ടമാണ്. അതിനാൽ, ഈ ഘട്ടം ഒഴിവാക്കരുത്.

ഘട്ടം 3:

ഒരു തേർഡ് പാർട്ടി ഉൾപ്പെടുന്ന ഒരു അപകടത്തിന്‍റെ കാര്യത്തിൽ, അത്തരം തേർഡ് പാർട്ടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്നത് ഉറപ്പാക്കുക.

ഘട്ടം 4:

നിങ്ങളും നിങ്ങളുടെ കാറിലെ യാത്രക്കാരും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുക.

ഘട്ടം 5:

നിങ്ങളുടെ കാറിന്‍റെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും അതനുസരിച്ച് സെറ്റിൽമെന്‍റ് പ്രോസസ് ആരംഭിക്കുന്നതിനും ഇൻഷുറൻസ് കമ്പനി ഒരു സർവേയറെ നിയമിക്കുന്നു.

ഘട്ടം 6:

ഇൻഷുറൻസ് കമ്പനി യാത്രക്കാരുടെ ചികിത്സയ്‌ക്കും ഉടമയായ-ഡ്രൈവർക്കും സാമ്പത്തിക സഹായം നൽകുന്നു. പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, മരണം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും.

 

ഉപസംഹാരം:

വാഹനത്തിലെ എല്ലാ യാത്രക്കാർക്കും കോംപ്രിഹെൻസീവ് പരിരക്ഷ നൽകുന്ന ഏതൊരു കാർ ഇൻഷുറൻസ് പോളിസിയുടെയും അത്യന്താപേക്ഷിതമായ ആഡ്-ഓൺ ആണ് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ. നിങ്ങൾ അറിവോടെയുള്ള തീരുമാനം എടുക്കുന്നുവെന്ന് ഉറപ്പാക്കാൻ പോളിസിയിലെ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, ക്ലെയിം പ്രോസസ് ലളിതമാണ്, പോളിസി നിബന്ധനകൾ അനുസരിച്ച് ഇൻഷുറൻസ് കമ്പനി ക്ലെയിം സെറ്റിൽ ചെയ്യും. അതിനാൽ, എല്ലാ യാത്രക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയിൽ യാത്രക്കാരുടെ പരിരക്ഷ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.

 

* സാധാരണ ടി&സി ബാധകം

ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്