Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ

നിങ്ങളുടെ പ്രിയപ്പെട്ടവയ്ക്ക് ഞങ്ങൾ സംരക്ഷണമൊരുക്കുന്നു
My Home Insurance Policy Online in India

നിങ്ങൾക്കായി ഒരു അനുയോജ്യമായ പ്ലാൻ തയ്യാറാക്കാം.

പേര് എന്‍റർ ചെയ്യുക
ഞങ്ങളെ വിളിക്കൂ
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

 അഗ്നിബാധ, കവർച്ച, പ്രകൃതി ദുരന്തങ്ങൾ എന്നിവ നിമിത്തമുള്ള നഷ്ടത്തിൽ നിന്ന് നിങ്ങളുടെ വീടിനെ പരിരക്ഷിക്കുന്നു

ആഭരണങ്ങൾ, വിലയേറിയ വസ്തുക്കൾ, ആർട്ട് വർക്ക് എന്നിവയ്ക്കുള്ള പരിരക്ഷ

1 ദിവസം മുതൽ 5 വർഷം വരെയുള്ള കവറേജ് ടേം ഓപ്ഷനുകൾ

എന്താണ് ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ?

 

വീട് വാങ്ങി, ഫർണിച്ചറുകൾ സജ്ജീകരിച്ചു, എങ്ങനെയെങ്കിലും നിങ്ങൾക്ക് മികച്ച വാൾപേപ്പറും നേടാൻ കഴിഞ്ഞു! സന്തോഷത്തോടൊപ്പം നിങ്ങളുടെ സ്വപ്നങ്ങൾ സാധൂകരിച്ചത് പോലെ തോന്നുണ്ടാകും. എന്നിരുന്നാലും, അഭിനന്ദനങ്ങൾക്കൊപ്പം, നിങ്ങൾക്ക് ഒരു ചെറിയ ഉപദേശവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

നിങ്ങളുടെ ഏറ്റവും വലിയ അസറ്റുകളിൽ ഓന്നാണ് നിങ്ങൾ വാങ്ങിയിരിക്കുന്നത് - നിങ്ങളുടെ സ്വപ്ന ഭവനം, അതിന് അപകടങ്ങൾക്കെതിരെ സാമ്പത്തിക ഭദ്രത ആവശ്യമാണ്. ഹോം ഇൻഷുറൻസ് ഒരു താങ്ങായിരിക്കും. ഇൻഷുറൻസ് എന്ന ആശയം സന്തോഷകരമാകുമെങ്കിലും, പ്രീമിയം കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്! ഈ കണക്കുകൂട്ടലുകൾ ഹോം ഇൻഷുറൻസ് ലഭ്യമാക്കുന്നതിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുകയാണെങ്കിൽ, നിങ്ങൾ ഇരുന്ന് വിശ്രമിക്കൂ! ബജാജ് അലയൻസ് നൽകുന്ന ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ നിങ്ങളുടെ സേവനത്തിനായുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ, ഹോം ഇൻഷുറൻസിൽ ബാധകമായ പ്രീമിയങ്ങൾ തൽക്ഷണം കണക്കാക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഓൺലൈൻ ടൂളാണ് ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ. ലളിതവും വേഗത്തിലുള്ളതും കാര്യക്ഷമവുമാണ്; ഞങ്ങളുടെ ഹോം ഇൻഷുറൻസ് ഇന്ത്യ പ്രീമിയം കാൽക്കുലേറ്റർ നിങ്ങൾക്ക് 10 സെക്കന്‍റിനുള്ളിൽ എസ്റ്റിമേറ്റുകൾ നൽകുന്നു!

ഞങ്ങളുടെ ഹോം ഇൻഷുറൻസ് കാൽക്കുലേറ്ററിന്‍റെ നേട്ടങ്ങൾ

ഹോം ഇൻഷുറൻസ് പോലെ പ്രധാനപ്പെട്ട എന്തെങ്കിലും പ്രീമിയങ്ങൾ കണക്കാക്കുമ്പോൾ, കാൽക്കുലേറ്റർ ലളിതവും കാര്യക്ഷമവുമായിരിക്കണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഹോം ഇൻഷുറൻസ് കാൽക്കുലേറ്റർ, മികച്ച ഇന്‍റർഫേസിനൊപ്പമുള്ള ഒരു ലളിതമായ ഡിസൈൻ ആണ്:

  • ഉപയോഗിക്കാൻ എളുപ്പമാണ്

    ലാളിത്യമാണ് പരമമായ സങ്കീർണ്ണത എന്നുപറയുന്നതുപ്പോലെ, ഞങ്ങളുടെ ഹോം ഇൻഷുറൻസ് കാൽക്കുലേറ്റർ അത്ര ലളിതവും വേഗമേറിയതുമാണ്. നിങ്ങളുടെ പ്രീമിയം കണ്ടെത്തുന്നത് ഞങ്ങളുടെ പേജ് സന്ദർശിക്കുന്നതും കാൽക്കുലേറ്റർ തുറക്കുന്നതും നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കുന്നതും പോലെ എളുപ്പമാണ്. നിങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ പ്രീമിയം തുക കണ്ടെത്താൻ കഴിയും! 

  • വാടകയ്ക്കും ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിക്കുമുള്ള പ്രീമിയങ്ങൾ കണക്കാക്കുന്നു

    വാടകയ്‌ക്കെടുത്തതോ ഉടമസ്ഥതയിലുള്ളതോ ആകട്ടെ, നിങ്ങളുടെ വീട് എല്ലായ്പ്പോഴും സവിശേഷതയേറിയതാണ്. അതുകൊണ്ടാണ് വാടകയ്‌ക്ക് എടുത്തതും ഉടമസ്ഥതയിലുള്ളതുമായ പ്രോപ്പർട്ടികൾക്കുള്ള പ്രീമിയം വിലയിരുത്തുന്നതിന് ഒരേ കാൽക്കുലേറ്റർ ഉപയോഗിക്കാൻ കഴിയുന്നത്.

  • കെട്ടിടം, അതിന്‍റെ ഉള്ളിലടങ്ങുന്നത് അല്ലെങ്കിൽ രണ്ടും ഇൻഷുർ ചെയ്യുന്നതിനുള്ള പ്രീമിയങ്ങൾ കണക്കാക്കുന്നു

    ഞങ്ങളുടെ ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ നിങ്ങളുടെ വസ്തുവിന് ബാധകമായ പ്രീമിയത്തിന്‍റെ സമഗ്രമായ കാഴ്ചപ്പാട് നൽകുന്നു. ഒരു കെട്ടിടം അല്ലെങ്കിൽ അതിൽ ഉള്ളടങ്ങുന്നത് അല്ലെങ്കിൽ രണ്ടും ഇൻഷുർ ചെയ്യുമ്പോൾ അടയ്ക്കേണ്ട പ്രീമിയം തുക കണക്കാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 

 

എന്‍റെ ഹോം ഇൻഷുറൻസ് പ്രീമിയം എന്താണ് നിർണ്ണയിക്കുന്നത്? 

 

നിരവധി ഘടകങ്ങൾ ആണ് നിങ്ങളുടെ ഹോം ഇൻഷുറൻസ് പ്രീമിയത്തിന്‍റെ അന്തിമ ചെലവ് നിർണ്ണയിക്കുന്നത്. നിങ്ങൾ ഒരു പുതിയ വീട്ടുടമസ്ഥനായാലും അല്ലെങ്കിൽ നിങ്ങളുടെ പൂർവ്വിക വീടിന് പ്രീമിയം ലഭ്യമാക്കുന്നതായാലും; നിങ്ങൾ താമസിക്കുന്നത് കുന്നുകളിലായാലും തീരത്തായാലും; നിങ്ങൾ ഒരു ആർട്ട് കളക്ടർ ആണെങ്കിലും ഒരു ഗാഡ്‌ജെറ്റ് ഫ്രീക്ക് ആണെങ്കിലും; നിങ്ങളുടെ പ്രീമിയം കണക്കാക്കുമ്പോൾ ഇവയെല്ലാം കണക്കിലെടുക്കുന്നു.

 

●        ലൊക്കേഷൻ

പ്രൈം ലൊക്കേഷനുകളിൽ നിർമ്മിച്ച വീടുകൾക്ക് ഉയർന്ന ഇൻഷുറൻസ് പ്രീമിയമുണ്ടായിരിക്കും. സ്‌കൂളുകൾ, ആശുപത്രികൾ മുതലായവയുടെ സാമീപ്യം, അതുമായുള്ള കണക്റ്റിവിറ്റി, ലാൻഡ് നിരക്ക് എന്നിവ പ്രൈം ലൊക്കേഷനിൽപ്പെടും. ഇൻഷുറൻസ് പ്രീമിയത്തിന്‍റെ നിരക്ക് നിർണ്ണയിക്കാൻ കഴിയുന്ന മറ്റൊരു ഘടകം പ്രകൃതി ദുരന്തങ്ങളുടെ അപകടസാധ്യതയാണ്. അപകടസാധ്യത കൂടുന്തോറും പ്രീമിയവും കൂടുതലായിരിക്കും.

 

●        പഴക്കവും കൺസ്ട്രക്ഷൻ മെറ്റീരിയലുകളും

പ്രായമായ ഒരു ശരീരം രോഗങ്ങൾക്ക് കീഴ്പ്പെടുന്നത് പോലെ, പഴയ വീട് കേടുപാടുകൾക്ക് ഇരയാകുന്നു, ഇത് പ്രീമിയം തുക വർദ്ധിപ്പിക്കും. പഴക്കം കൂടാതെ, വീട് പണിയാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകളും പ്രീമിയം തുകയെ ബാധിക്കും.

 

●        നിങ്ങളുടെ വീട്ടിൽ ഉളളടങ്ങിയിരിക്കുന്നവ

നിങ്ങളുടെ പ്രീമിയത്തിന്‍റെ വില നിശ്ചയിക്കുമ്പോൾ വീട് മാത്രമല്ല, വീട്ടിലെ സാമഗ്രഹകിളും പ്രധാനമാണ്. നിങ്ങളുടെ വീട് വിലയേറിയ പെയിന്‍റിംഗുകളും ശിൽപങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ലോക്കറിൽ സ്വർണ്ണ, വജ്രാഭരണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ, അത് നിങ്ങളുടെ ഹോം ഇൻഷുറൻസ് പ്രീമിയത്തിന്‍റെ മൂല്യം ഉയർത്തും. 

ഹോം ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ

ബജാജ് അലയൻസിന്‍റെ ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത് കണക്കുകൂട്ടൽ പ്രക്രിയ എളുപ്പവും സുഗമവുമാക്കുന്നതിനാണ്, അതിനാൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യമില്ല. ഒരു കൂട്ടം ഡോക്യുമെന്‍റുകൾ പരിശോധിച്ചും അനന്തമായ വിശദാംശങ്ങൾ പൂരിപ്പിച്ചും നിങ്ങൾ സമയം പാഴാക്കേണ്ടതില്ല.

  • വാടകയ്ക്കുള്ള പ്രോപ്പർട്ടികൾക്കുള്ള പ്രീമിയങ്ങൾ കണക്കാക്കുന്നു

    ഉള്ളിലടങ്ങിയവയ്ക്ക് മാത്രം സംരക്ഷണം ആവശ്യമുള്ള വാടകയ്‌ക്ക് എടുത്ത പ്രോപ്പർട്ടിയുടെ പ്രീമിയം കണക്കാക്കുമ്പോൾ, നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ സാധനങ്ങളുടെയും ആഭരണങ്ങളുടെയും ആകെ മൂല്യം നൽകിയാൽ മതി. കാൽക്കുലേറ്റർ നിങ്ങൾക്ക് സെക്കന്‍റിനുള്ളിൽ ഫലങ്ങൾ നൽകും. 

  • ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികൾക്കുള്ള പ്രീമിയങ്ങൾ കണക്കാക്കുന്നു

    ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളുടെ പ്രീമിയം കുറച്ച് വ്യത്യസ്തമായ രീതിയിലാണ് കണക്കാക്കുന്നത്. ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ, ഘടനയും അതിന്‍റെ സാമഗ്രഹികളും കണക്കിലെടുക്കുന്നു. നിങ്ങൾ ഇവ പൂരിപ്പിക്കേണ്ടതുണ്ട്:

    1. കെട്ടിടത്തിന്‍റെ പഴക്കം

    2. ഘടനാപരമായ പരിരക്ഷയ്ക്കായി തിരഞ്ഞെടുത്ത വേരിയന്‍റ് - അംഗീകൃത മൂല്യം, പുനസ്ഥാപിക്കൽ മൂല്യം, നഷ്ടപരിഹാര അടിസ്ഥാനം

    3. ജുവലറി അല്ലെങ്കിൽ വീട്ടുസാമഗ്രഹികളുടെ മൂല്യം

     

    ഈ വിശദാംശങ്ങൾ കൂടാതെ, കണക്കുകൂട്ടുമ്പോൾ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകേണ്ടതുണ്ട്. 

  • കെട്ടിടം, അതിന്‍റെ ഉള്ളിലടങ്ങുന്നത് അല്ലെങ്കിൽ രണ്ടും ഇൻഷുർ ചെയ്യുന്നതിനുള്ള പ്രീമിയങ്ങൾ കണക്കാക്കുന്നു

    ഞങ്ങളുടെ ഹോം ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ നിങ്ങളുടെ വസ്തുവിന് ബാധകമായ പ്രീമിയത്തിന്‍റെ സമഗ്രമായ കാഴ്ചപ്പാട് നൽകുന്നു. ഒരു കെട്ടിടം അല്ലെങ്കിൽ അതിൽ ഉള്ളടങ്ങുന്നത് അല്ലെങ്കിൽ രണ്ടും ഇൻഷുർ ചെയ്യുമ്പോൾ അടയ്ക്കേണ്ട പ്രീമിയം തുക കണക്കാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്