Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ചെലവ് കുറഞ്ഞ ഹോം ഇൻഷുറൻസ് പ്ലാനുകൾ

നിങ്ങളുടെ മനസ്സിനും സുഖത്തിനും സന്തോഷത്തിനും എല്ലാത്തിനുമായുള്ള ഒരിടം വീടാണെങ്കിൽ, അപ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്, അത് ഒരിക്കലും മാറില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാത്തിനുമുപരി, നിങ്ങളുടെ ജീവിതത്തിലുടനീളം ഏറ്റവും അതിശയകരമായ കാര്യങ്ങൾ നിങ്ങൾ അനുഭവിക്കുന്ന ഇടമാണ് നിങ്ങളുടെ വീട്. ഇവിടെയാണ് നിങ്ങൾ ആരെയും ഭയക്കാതെ, ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുക, നിങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള ആളുകളുമായി സമയം ചെലവഴിക്കുക, ജീവിതകാലം മുഴുവൻ ഓർമ്മകൾ ഉണ്ടാക്കുക.

ഈ മൂല്യമേറിയ വസ്തുക്കൾക്കൊന്നും ഒരു വിലയും നിർണ്ണയിക്കാനാവില്ല. എന്നാൽ നിങ്ങളുടെ സമ്പാദ്യത്തിന്‍റെ സിംഹഭാഗവും നിങ്ങളുടെ വീടിനായും അതിനെ വീടാക്കി മാറ്റാൻ കഴിയുന്ന വസ്തുക്കളിലും നിങ്ങൾ നിക്ഷേപിച്ചു എന്ന വസ്തുത അവഗണിക്കാനാവില്ല.

നിങ്ങളുടെ വീടിന്‍റെ പവിത്രത സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ വീടിനെ ഫൈനാൻഷ്യലി സംരക്ഷിക്കുക എന്നത്. ഫൈനാൻഷ്യൽ പരിരക്ഷയെ സഹായിക്കാനുള്ള ഉപാധിയാണ് ഞങ്ങളുടെ പക്കലുള്ളത്. അതെ, ഹോം ഇൻഷുറൻസ്, അത് തന്നെ.

നിങ്ങളുടെ വീട് വലിയൊരു നിക്ഷേപമായിരുന്നെങ്കിലും, അത് ഇൻഷുർ ചെയ്യുന്നത് അത്ര ചെലവുള്ള കാര്യമല്ല. ഞങ്ങൾ, ബജാജ് അലയൻസിൽ, മിതമായ നിരക്കിൽ സമഗ്രമായ പരിരക്ഷ ഓഫർ ചെയ്യുന്ന രീതിയിൽ ഞങ്ങളുടെ ഹോം ഇൻഷുറൻസ് പ്ലാനുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 'ചെലവ് കുറഞ്ഞ ഹോം ഇൻഷുറൻസ് പ്ലാനുകൾക്ക്' ഊന്നൽ നൽകുന്നതിന് പകരം, നിങ്ങളെ ആത്മവിശ്വാസത്തോടെ ജീവിക്കാൻ അനുവദിക്കുന്ന സന്തുലിത പരിഹാരങ്ങൾ ബജാജ് അലയൻസ് ഓഫർ ചെയ്യുന്നു!

ചെലവ് കുറഞ്ഞ ഹോം ഇൻഷുറൻസ് എന്നാല്‍ എന്താണ്?

നിങ്ങൾ ഡ്രൈവിംഗ് പഠിച്ച് തുടങ്ങിയപ്പോൾ ഒരുപാട് ഉപദേശങ്ങൾ കിട്ടിയിട്ടുണ്ടാകും; റോഡിലെ തടസ്സങ്ങൾ ശ്രദ്ധിക്കുക എന്നത് അതിൽ ഏറ്റവും സാധാരണമായ ഒന്നാണ്.

നിങ്ങളുടെ അയൽക്കാരും സഹപ്രവർത്തകരും ഇത് ലഭിക്കുമെന്ന് വീമ്പിളക്കുകയും നിങ്ങളെയും ലഭ്യമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങൾ തീർത്തും അകന്നു നിൽക്കേണ്ട കാര്യവും ഇതാണ്. ഞങ്ങളെ വിശ്വസിക്കൂ, ഞങ്ങൾ ഇത് നിങ്ങളുടെ നേട്ടത്തിനായി പറയുന്നതാണ്. വിലകുറഞ്ഞ ഹോം ഇൻഷുറൻസ്, ഇൻഷുറൻസ് നേടുന്നതിന്‍റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതിനാലാണിത്; അത് നിങ്ങളെ സംരക്ഷിക്കുന്നതിലും പരാജയപ്പെടുന്നു.

ഇത് സങ്കൽപ്പിക്കുക: ഒരു പ്രകൃതിദുരന്തം നിങ്ങളുടെ വീടിന് കനത്ത നാശനഷ്ടം വരുത്തുന്നു. നിങ്ങൾ പരിഭ്രാന്തരാകരുത്, നിങ്ങൾ എന്തിന് പരിഭ്രാന്ത്രരാകണം? എല്ലാത്തിനുമുപരി, നിങ്ങൾക്ക് ഹോം ഇൻഷുറൻസ് ഉണ്ടല്ലോ! എന്നാൽ ഒരു ക്ലെയിം ഉന്നയിക്കുന്ന സമയത്ത്, ഈ തുക നാശനഷ്ടങ്ങളുടെ 20% പോലും പരിരക്ഷ നൽകുന്നില്ലെന്നും അറ്റകുറ്റപ്പണികൾക്കും പുനർനിർമ്മാണത്തിനുമുള്ള മുഴുവൻ ചെലവും നിങ്ങൾ വഹിക്കേണ്ടതായി വരുമെന്നും നിങ്ങൾ ഒടുവിൽ മനസ്സിലാക്കും.

നിങ്ങൾ നടക്കാൻ ആഗ്രഹിക്കാത്ത ഒരു സാഹചര്യമാണിത്, പ്രത്യേകിച്ചും നിങ്ങൾ ഹോം ഇൻഷുറൻസിൽ നിക്ഷേപിക്കുമ്പോൾ. നിങ്ങൾ എത്ര കുറച്ച് പണം അടയ്‌ക്കുന്നുവോ അത്രയും കുറഞ്ഞ കവറേജും ആവശ്യമുള്ള സമയത്ത് അത്രമാത്രം സഹായവും ലഭിക്കുന്നു.

വിലപേശുന്നത് ഒരു മികച്ച കലയാണെങ്കിലും, ചെലവ് കുറഞ്ഞ ഹോം ഇൻഷുറൻസിനായി ലഭ്യമായ ഓപ്ഷനുകൾ ഇന്‍റർനെറ്റ് വിസ്തൃതമാക്കുന്നുവെങ്കിലും, വാങ്ങാനുള്ള ഏത് തീരുമാനവും സമതുലിതമായ റിസ്ക്ക് വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ചെലവ് മാത്രം നോക്കുന്നത്, അടിസ്ഥാനപരമായി നിങ്ങൾ മനസ്സമാധാനത്തിനായാണ് ഹോം ഇൻഷുറൻസിൽ നിക്ഷേപിച്ചതെന്ന കാര്യത്തിന് തന്നെ വിരുദ്ധമാണ്.

ചുരുക്കത്തിൽ, കോംപ്രിഹെൻസീവ് ഹോം ഇൻഷുറൻസ് പോളിസി (നിങ്ങൾക്ക് താങ്ങാനാകുന്ന പ്രീമിയത്തിൽ) ആണ് അതിനുള്ള ഏറ്റവും നല്ല മാർഗം, കാരണം നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ മതിയായ കവറേജ് ഉറപ്പ് നൽകുന്നു.

എന്‍റെ പ്രീമിയം കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഉവ്വ്, തീർച്ചയായും. 'വിലകുറഞ്ഞ' ഹോം ഇൻഷുറൻസിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ നിങ്ങളെ ഉപദേശിക്കുമ്പോൾ, അത് കൂടുതൽ താങ്ങാനാവുന്നതായിരിക്കും എന്നത് ഞങ്ങൾക്കറിയാം. അതിനാൽ, ഞങ്ങൾ പറയുന്നത് കേൾക്കൂ: കവറേജിൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല, കൂടാതെ അനാവശ്യമായി ഉയർന്ന പ്രീമിയങ്ങളും നൽകേണ്ടതില്ല. നിങ്ങൾക്ക് ഇത് സമതുലിതമാക്കാൻ കഴിയുന്ന ചില സഹായകരമായ വഴികൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു:
Step Up the Voluntary Excess

വോളണ്ടറി എക്സസ് വർദ്ധിപ്പിക്കുക

നിങ്ങൾ പോളിസി വാങ്ങുമ്പോൾ, നിങ്ങളുടെ ഇൻഷുറർ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ക്ലെയിം നടത്തുന്ന സമയത്ത് നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് അടയ്ക്കാൻ നിങ്ങൾ സമ്മതിക്കുന്ന തുകയാണ് വോളണ്ടറി എക്സസ് അല്ലെങ്കിൽ ഡിഡക്റ്റബിൾ. കൂടുതൽ വായിക്കുക

നിങ്ങൾ പോളിസി വാങ്ങുമ്പോൾ, നിങ്ങളുടെ ഇൻഷുറർ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ക്ലെയിം നടത്തുമ്പോൾ നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് അടയ്ക്കാൻ നിങ്ങൾ സമ്മതിക്കുന്ന തുകയാണ് വോളണ്ടറി എക്സസ് അല്ലെങ്കിൽ ഡിഡക്റ്റബിൾ. അതുകൊണ്ടുള്ള നേട്ടം ഇതാണ്: വോളണ്ടറി എക്സസ് ഉയർന്നതാണെങ്കിൽ, പ്രീമിയം കുറവാണ്.

നിങ്ങളുടെ പ്രീമിയം പേമെന്‍റുകൾ കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എന്നിരുന്നാലും, നിങ്ങൾ ഒരു ബാലൻസ് നിലനിർത്താനും വളരെ ഉയർന്ന വോളണ്ടറി എക്സസ് തുക തിരഞ്ഞെടുക്കാതിരിക്കാനും ആഗ്രഹിക്കുന്നു, കാരണം ക്ലെയിം ചെയ്യുമ്പോൾ നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത ഒരു ഭാരമായി അത് മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.

Don’t Play the Guessing Game

ഗെസ്സിംഗ് ഗെയിം കളിക്കരുത്

നിങ്ങളുടെ വീട് ഇൻഷുർ ചെയ്യുമ്പോൾ വ്യക്തമായ ധാരണയില്ലാതെ തീരുമാനം എടുക്കരുത്. കൂടുതൽ വായിക്കുക

നിങ്ങളുടെ വീട് ഇൻഷുർ ചെയ്യുമ്പോൾ വ്യക്തമായ ധാരണയില്ലാതെ തീരുമാനം എടുക്കരുത്. നിങ്ങളുടെ വീടിന്‍റെ മൂല്യം എന്താണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം, അതുവഴി അപകടകരമായ രീതിയിൽ വളരെ കുറവായോ അനാവശ്യമായി അമിതമായോ നിങ്ങൾ ഇൻഷുർ ചെയ്യില്ല.

വസ്തുവകകളുടെ മൊത്തം മൂല്യം വിലയിരുത്തുക. ഘടനയും ഇൻഷുർ ചെയ്യുന്നതിന്‍റെ കാര്യത്തിൽ അതേ നിയമം ബാധകമാണ്. നിങ്ങളുടെ പ്രോപ്പർട്ടി പുനർനിർമ്മിക്കുന്നതിനുള്ള ചെലവ്, എല്ലാ സാധ്യതയിലും, അത് ആദ്യം നിർമ്മിക്കാൻ ചെലവായതിനേക്കാളും കുറവായിരിക്കും.

നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിരവധി ഓൺലൈൻ മൂല്യനിർണ്ണയ ടൂളുകൾ ഉണ്ട്, അവ ബോധ്യപ്പെടുത്തുന്നതായി തോന്നുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു പ്രൊഫഷണൽ അപ്രൈസറെ നിയമിക്കാവുന്നതാണ്, എന്നിരുന്നാലും അത് എല്ലായ്പ്പോഴും ആവശ്യമില്ല.

Avoid Unnecessary Add-ons

അനാവശ്യ ആഡ്-ഓണുകൾ ഒഴിവാക്കുക

നിങ്ങൾ മുട്ട കഴിക്കുന്നില്ലെങ്കിൽ അത് ഒഴിവാക്കുന്നതുപോലെ, നിങ്ങൾക്ക് അവ ആവശ്യമില്ലെങ്കിൽ ആഡ്-ഓൺ പരിരക്ഷകൾ ഒഴിവാക്കണം. കൂടുതൽ വായിക്കുക

നിങ്ങൾ മുട്ട കഴിക്കുന്നില്ലെങ്കിൽ അത് ഒഴിവാക്കുന്നതുപോലെ, നിങ്ങൾക്ക് അവ ആവശ്യമില്ലെങ്കിൽ ആഡ്-ഓൺ പരിരക്ഷകൾ ഒഴിവാക്കണം. ഉദാഹരണത്തിന്, വളർത്തു നായ്ക്കൾ ഉള്ളവർക്ക് ഞങ്ങളുടെ ഡോഗ് ഇൻഷുറൻസ് ആഡ്-ഓൺ പരിരക്ഷ വളരെ ഉപയോഗപ്രദമാണ്, എന്നാൽ നിങ്ങൾക്ക് ഒരു വളർത്തുമൃഗമില്ലെങ്കിൽ അതുകൊണ്ട് പ്രായോഗികമായി നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല.

ആഡ്-ഓണുകൾ കൂടുതൽ കോംപ്രിഹെൻസീവ് പരിരക്ഷ നൽകുമ്പോൾ, അവ നിങ്ങളുടെ പ്രീമിയം വർദ്ധിപ്പിക്കുന്നു. അതിനാൽ, അവ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം കൂടാതെ നിങ്ങൾക്ക് ഉപയോഗപ്രദമായവ മാത്രം തിരഞ്ഞെടുക്കുക.

Install the Right Alarms and Other Fittings

ശരിയായ അലാറങ്ങളും മറ്റ് ഫിറ്റിംഗുകളും ഇൻസ്റ്റാൾ ചെയ്യുക

നിസ്സംശയമായും, ഹോം ഇൻഷുറൻസിലെ ഡിസ്കൗണ്ട് പ്രീമിയങ്ങൾക്കുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക

നിസ്സംശയമായും, ഹോം ഇൻഷുറൻസിലെ ഡിസ്കൗണ്ട് പ്രീമിയങ്ങൾക്കുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണ്. നിങ്ങളുടെ വീട്ടിലെ എല്ലാ ശരിയായ ഫിറ്റിംഗുകളും (ബർഗ്ലർ അലാറങ്ങൾ, സ്മോക്ക്/ഫയർ അലാറങ്ങൾ, സുരക്ഷാ ലോക്കുകൾ, കാര്യക്ഷമമായ സുരക്ഷാ സേവനം), മികച്ച ഹോം ഇൻഷുറൻസ് ക്വോട്ടുകൾക്കായി നിങ്ങൾ നിങ്ങളുടെ യോഗ്യത വർദ്ധിപ്പിക്കും.

ബജാജ് അലയൻസ് ഹോം ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

താങ്ങാനാവുന്ന വിലയുള്ള ഒരു ഹോം ഇൻഷുറൻസ് പോളിസി ഓഫർ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഒരു സമഗ്രമായ പരിരക്ഷ മാത്രമല്ല, മറ്റ് നിരവധി ആനുകൂല്യങ്ങളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. വിലകുറഞ്ഞ ഹോം ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സൊലൂഷനുകൾ ഇവ വാഗ്ദാനം ചെയ്യുന്നു:

  • നിങ്ങളുടെ വീടിന്‍റെ വസ്തുവകകൾക്കും, ഒരു വീടാക്കി മാറ്റുന്ന അതിലെ എല്ലാ സാമഗ്രഹികൾക്കും പൂർണ്ണ സംരക്ഷണം നൽകുന്നു

  • ലാപ്‌ടോപ്പ് പോലെയുള്ള പോർട്ടബിൾ ഉപകരണങ്ങൾ നിങ്ങളുടെ വീട്ടിൽ മാത്രമല്ല ലോകമെമ്പാടും പരിരക്ഷിക്കപ്പെടുന്നു

  • കവർച്ച, മോഷണം എന്നിവയിൽ നിന്നുള്ള നഷ്ടത്തിന് പരിരക്ഷ

  • പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ദുരന്തങ്ങൾ നിങ്ങളുടെ വീടിന് യാതൊരു സാമ്പത്തിക നഷ്ടവും ഏൽപ്പിക്കില്ല, കാരണം ഞങ്ങളുടെ ഹോം ഇൻഷുറൻസ് അതിനെ എല്ലാത്തിൽ നിന്നും സംരക്ഷിക്കുന്നു

  • വിലപിടിപ്പുള്ള ആഭരണങ്ങൾ, കലാസൃഷ്ടികൾ, വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്നതിൽ ആശങ്ക വേണ്ട, കാരണം അവക്കും ഞങ്ങൾ പരിരക്ഷ നൽകുന്നു

  • ഒരു അപകടം കാരണം നിങ്ങൾ താൽക്കാലികമായി മാറി താമസിക്കുകയാണെങ്കിൽ, അതിനുള്ള വാടക ഒരു ആഡ്-ഓൺ ആയി ഞങ്ങൾ നൽകുന്നതാണ്

  • ഞങ്ങൾ ആകർഷകമായ റിബേറ്റുകളും താങ്ങാനാവുന്ന പ്രീമിയം ഓപ്‌ഷനുകളും ഓഫർ ചെയ്യുന്നുവെന്ന് മാത്രമല്ല, നിങ്ങളുടെ മൊത്തം പ്രീമിയത്തിൽ 20 % വരെ സേവിംഗ്സ് നേടാനും നിങ്ങൾക്ക് കഴിയും

  • നിങ്ങൾ വീട്ടിലില്ലാത്ത സമയത്താണ് ഹോം ഇൻഷുറൻസ് ഏറ്റവും കൂടുതൽ ആവശ്യമുള്ളത്, അതിനാൽ നിങ്ങൾ ഒരു യാത്രയിലായിരിക്കുമ്പോൾ പോലും ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാകുന്നതായിരിക്കും

  • നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസി കൂടുതൽ കോംപ്രിഹെൻസീവ് ആയ പരിരക്ഷ സജ്ജീകരിക്കുന്നതിന്, പൊതു ബാധ്യതാ പരിരക്ഷ മുതൽ നഷ്ടപ്പെട്ട വാലറ്റിനുള്ള പരിരക്ഷ വരെയുള്ള വിവിധ ആഡ്-ഓൺ പരിരക്ഷകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം

  • നിങ്ങൾക്ക് 3 വർഷം വരെ ഹോം ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാം, ഇത് നിങ്ങളുടെ പോളിസി വാങ്ങൽ പ്രയാസ രഹിതമാക്കുന്നു

വിലകുറഞ്ഞ ഹോം ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

PRAKHAR GUPTA

പ്രഖർ ഗുപ്ത

ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു

ANISA BANSAL

അനിസ ബൻസാൽ

ബജാജ് അലയൻസ്, നിങ്ങളുടെ കസ്റ്റമർ സർവ്വീസ് ഏജന്‍റ് വളരെ മര്യാദയുള്ള ആളായിരുന്നു, ട്രാൻസാക്ഷനിൽ ഉടനീളം അദ്ദേഹം എനിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പെട്ടെന്ന് മറുപടി തരുകയും ചെയ്തു

MAHESH

മഹേഷ്

പ്രോഡക്ട് വാങ്ങുമ്പോൾ സെയിൽസ് മാനേജറുടെ പെരുമാറ്റം നല്ല ഒരു അനുഭവമായിരുന്നു.

 തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത് : 23rd ഏപ്രിൽ 2024

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്