ടു-വീലർ വാങ്ങുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാം. ശരിയായ ടു-വീലർ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട വിവിധ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, അത് നിങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. കൂടാതെ, ഒരു ടു-വീലര്‍ വാങ്ങുന്ന എല്ലാവരും ഒരേ ആവശ്യത്തിനായി അത് ഉപയോഗിക്കുന്നുമില്ല. ചിലർ നഗര യാത്രകൾക്കായി ഇത് ഉപയോഗിക്കുന്നു, അതേസമയം ചിലരാകട്ടെ പെർഫോമൻസ് മോട്ടോർ സ്പോർട്സിനായി ഇത് വാങ്ങുന്നു. ഡിസൈൻ, പവർ ഔട്ട്പുട്ട്, ഭാരം എന്നിവ വാങ്ങുമ്പോൾ പരിശോധിക്കുന്ന ചില ഘടകങ്ങളാണ്. അത്തരത്തിലുള്ള മറ്റൊരു ഘടകം എന്നത് ക്യൂബിക് കപ്പാസിറ്റിയാണ്, അത് പലപ്പോഴും "സിസി" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
ബൈക്കുകളിലെ സിസിയുടെ അർത്ഥം
ക്യൂബിക് കപ്പാസിറ്റി അഥവാ ബൈക്കിന്‍റെ സിസി എന്നത് എഞ്ചിന്‍റെ പവർ ഔട്ട്പുട്ട് ആണ്. ക്യൂബിക് കപ്പാസിറ്റി ബൈക്കിന്‍റെ എഞ്ചിന്‍റെ ചേംബറിന്‍റെ വോളിയം ആണ്. കപ്പാസിറ്റി ഉയർന്നതാണെങ്കിൽ, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് കംപ്രസ് ചെയ്യാൻ കഴിയുന്ന വായു, ഇന്ധന മിശ്രിതത്തിന്‍റെ അളവും വലുതാണ്. വായുവിന്‍റെയും ഇന്ധനത്തിന്‍റെയും മിശ്രിതത്തിന്‍റെ ഈ വലിയ കംപ്രഷൻ ഉയർന്ന പവർ ഔട്ട്പുട്ട് നൽകുന്നു. ചില സ്‌പോർട്‌സ് ക്രൂയിസറുകളിൽ 50 സിസി മുതൽ 1800 സിസി വരെ എഞ്ചിനുകളുടെ വ്യത്യസ്ത കപ്പാസിറ്റി വിവിധ ബൈക്കുകൾക്ക് ഉണ്ട്. ടോർക്ക്, ഹോഴ്സ്പവർ, മൈലേജ് എന്നിവയിൽ എഞ്ചിന് എത്രത്തോളം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു നിർണ്ണായക ഘടകമാണ് എഞ്ചിന്‍റെ ഈ ക്യൂബിക് കപ്പാസിറ്റി. അത് മാത്രമല്ല, ബൈക്ക് ഇൻഷുറൻസ് പ്രീമിയങ്ങളെയും ഇത് സ്വാധീനിക്കുന്നു.
നിങ്ങളുടെ ബൈക്കിന്‍റെ സിസി അതിന്‍റെ പ്രീമിയത്തെ എങ്ങനെ ബാധിക്കുന്നു?
ഒരൊറ്റ ഘടകത്തെ അടിസ്ഥാനമാക്കിയല്ല ബൈക്ക് ഇൻഷുറൻസ് പ്രീമിയങ്ങൾ കണക്കാക്കുന്നത്, അതിൽ പല ഘടകങ്ങളും ഒരുമിച്ച് ചേരുന്നു, അതിലൊന്നാണ് ബൈക്കിന്‍റെ ക്യൂബിക് കപ്പാസിറ്റി. അതുകൊണ്ടാണ് സമാനമായ ടു-വീലർ ഉള്ള ഉടമകൾ അവരുടെ വാഹനത്തിന് വ്യത്യസ്ത ഇൻഷുറൻസ് പ്രീമിയങ്ങൾ അടയ്ക്കുന്നതായി നിങ്ങൾ കാണുന്നത്. നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന രണ്ട് തരം
ബൈക്ക് ഇൻഷുറൻസ് പ്ലാനുകൾ ഉണ്ട് - തേർഡ്-പാർട്ടിയും കോംപ്രിഹെൻസീവും. തേർഡ്-പാർട്ടി ബൈക്ക് ഇൻഷുറൻസ് പരിരക്ഷയാണ് എല്ലാ ബൈക്ക് ഉടമകളുടെയും ഏറ്റവും കുറഞ്ഞ ആവശ്യകത, അതിൽ തേർഡ്-പാർട്ടി പരിക്കുകൾക്കും വസ്തുവകകൾക്കുള്ള നാശനഷ്ടങ്ങൾക്കും പരിരക്ഷ നൽകുന്നു. അതിനാൽ, ഈ പ്ലാനുകളുടെ പ്രീമിയങ്ങൾ നിർണ്ണയിക്കുന്നത് റെഗുലേറ്ററായ IRDAI (Insurance Regulatory and Development Authority of India) ആണ്. ബൈക്ക് ഇൻഷുറൻസ് പ്രീമിയങ്ങൾ നിർണ്ണയിക്കാൻ വാഹനത്തിന്‍റെ ക്യൂബിക് കപ്പാസിറ്റിയെ അടിസ്ഥാനമാക്കിയാണ് IRDAI സ്ലാബ് നിരക്കുകൾ നിർവചിച്ചിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന പട്ടിക അതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു –
ബൈക്കിന്‍റെ ക്യൂബിക് കപ്പാസിറ്റിക്കുള്ള സ്ലാബുകൾ |
ടു-വീലറുകൾക്കുള്ള തേർഡ്-പാർട്ടി ഇൻഷുറൻസ് ചെലവ് |
75 സിസി വരെ |
₹ 482 |
75 cc-ക്ക് മുകളിലുള്ളത് 150 cc വരെ |
₹ 752 |
150 cc-ക്ക് മുകളിലുള്ളത് 350 cc വരെ |
₹1193 |
350 സിസിക്ക് മുകളിൽ |
₹2323 |
കോംപ്രിഹെൻസീവ് പരിരക്ഷയ്ക്ക് വിപരീതമായി, കവറേജ് തേർഡ് പാർട്ടി നഷ്ടങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് സ്വന്തം നാശനഷ്ടങ്ങളിലേക്കും വ്യാപിക്കുന്നു. തൽഫലമായി, പ്രീമിയം വാഹനത്തിന്‍റെ ക്യൂബിക് കപ്പാസിറ്റി മാത്രമല്ല, മറ്റ് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കോംപ്രിഹെൻസീവ് പ്ലാനുകളുടെ പ്രീമിയത്തെ ബാധിക്കുന്ന ചില ഘടകങ്ങൾ ഇതാ.
- പ്രീമിയം നിർണ്ണയിക്കുന്നതിൽ ബൈക്കിന്‍റെ മോഡൽ നിർണായക പങ്ക് വഹിക്കുന്നു. വ്യത്യസ്ത നിർമ്മാതാക്കൾക്ക് വിവിധ മോഡലുകൾക്ക് വ്യത്യസ്ത വില ടാഗുകൾ ഉള്ളതിനാൽ, ഇൻഷുറർ നിർണയിക്കുന്ന റിസ്ക്ക് വ്യത്യസ്തമാണ്.
- അടുത്തതായി, ഉയർന്ന എഞ്ചിൻ കപ്പാസിറ്റിക്ക് അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കൂടുതലായതിനാൽ ഇൻഷുറൻസ് പ്രീമിയം കൂടുതലായിരിക്കും.
- കൂടാതെ, ബൈക്ക് ഇൻഷുറൻസ് പ്രീമിയങ്ങളെ ബാധിക്കുന്ന ഒരു ഘടകമാണ് വോളണ്ടറി ഡിഡക്റ്റബിൾ. ഓരോ ഇൻഷുറൻസ് ക്ലെയിമിലും നാമമാത്രമായ തുക അടയ്ക്കേണ്ടതുണ്ട്. ഈ തുക സ്റ്റാൻഡേർഡ് ഡിഡക്റ്റബിൾ എന്ന് അറിയപ്പെടുന്നു. എന്നാൽ സ്റ്റാൻഡേർഡ് ഡിഡക്റ്റബിൾ കൂടാതെ, നിങ്ങൾക്ക് വോളണ്ടറി ഡിഡക്റ്റബിൾ തിരഞ്ഞെടുക്കാം, അതിൽ നിങ്ങൾ ചില തുക ഇൻഷുറൻസ് ക്ലെയിം വഹിക്കാൻ തിരഞ്ഞെടുക്കും. ഇത് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ സഹായിക്കും.
കോംപ്രിഹെൻസീവ് പരിരക്ഷയുടെ പ്രീമിയം ഇതിൽ കണക്കാക്കാം;
ബൈക്ക് ഇൻഷുറൻസ് കാൽക്കുലേറ്റർ തൽക്ഷണം. ഇപ്പോൾ തന്നെ ഉപയോഗിക്കൂ! മേൽപ്പറഞ്ഞവ കൂടാതെ, നോ-ക്ലെയിം ബോണസ്, നിങ്ങളുടെ ബൈക്കിന്‍റെ സേഫ്റ്റി എക്വിപ്മെന്‍റുകൾ, നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിലെ ആഡ്-ഓണുകൾ എന്നിവയും പ്രീമിയത്തെ ബാധിക്കുന്ന ചില ഘടകങ്ങളാണ്. ബൈക്കിന്‍റെ സിസി എന്താണെന്നും നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും അറിയാനുള്ള ചില കാര്യങ്ങളാണ് ഇവ.
ഒരു മറുപടി നൽകുക