റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Tips for Selling Two Wheeler
നവംബർ 2, 2020

നിങ്ങളുടെ ടു വീലർ വിൽക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 3 അനിവാര്യമായ ടിപ്സ്

ഒരു നിശ്ചിത സമയത്തിന് ശേഷം, ആളുകൾക്ക് അവരുടെ നിലവിലുള്ള ബൈക്കുകൾ വിൽക്കുകയും അത് നവീകരിച്ച പതിപ്പ് ഉപയോഗിച്ച് മാറ്റുകയോ പകരം ഒരു കാർ വാങ്ങുകയോ ചെയ്യണമെന്ന് തോന്നും. ചിലർ ബൈക്ക് ആവശ്യമില്ലാത്ത ഒരു പുതിയ സ്ഥലത്തേക്ക് മാറാൻ പ്ലാൻ ചെയ്യുകയും അതിനാൽ അത് വിൽക്കുകയും ചെയ്തേക്കാം. നിങ്ങളുടെ കാരണം എന്ത് തന്നെയായാലും, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ടു-വീലർ വിൽക്കുകയാണ്, അതിനാൽ ഈ പ്രോസസിൽ നിങ്ങൾ പിന്തുടരേണ്ട ചില ടിപ്സ് ഇതാ.
  1. നിങ്ങളുടെ ബൈക്ക് തയ്യാറാക്കൽ
നിങ്ങളുടെ ബൈക്ക് തയ്യാറാക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്. ആദ്യം, മലിനീകരണ സർട്ടിഫിക്കറ്റ്, ആർസി പോലുള്ള നിങ്ങളുടെ എല്ലാ ഡോക്യുമെന്‍റുകളും, 2 വീലർ ഇൻഷുറൻസ് , എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ ബൈക്ക് വൃത്തിയാക്കുകയാണ്. ഹൈ-പ്രഷർ ഉപയോഗിച്ച് വാഹനം കഴുകുന്നത് മതിയാകില്ല. നിങ്ങളുടെ വാഹനത്തിന്‍റെ എല്ലാ ഭാഗവും സൂക്ഷ്മമായി വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണം. ഇത് നിങ്ങളുടെ ബൈക്ക് വേഗത്തിൽ വിൽക്കാൻ സഹായിക്കും. മികച്ചതും സുഗമവുമായ വിൽപ്പന അനുഭവത്തിന്, നിങ്ങളുടെ ബൈക്ക് സർവ്വീസ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
  1. നിങ്ങളുടെ ബൈക്കിന്‍റെ വില സജ്ജീകരിക്കൽ
നിങ്ങളുടെ ബൈക്ക് വിൽക്കാൻ പോവുകയാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് മുമ്പ് അതിന്‍റെ മൂല്യം നിങ്ങൾ സ്വയം അറിഞ്ഞിരിക്കണം. റഫറൻസിനായി, നിർമ്മാണ വർഷം സഹിതം ഒരേ നിർമ്മാണവും മോഡലും ഉള്ള ടു-വീലറുകളുടെ വില പരിശോധിക്കാൻ നിങ്ങൾക്ക് വെബ്ബ് തിരയാം. അല്ലെങ്കിൽ, ഉപയോഗിച്ച ബൈക്കുകൾ വിൽക്കുകയും ബൈക്കിന്‍റെ വില പരിശോധിക്കുകയും ചെയ്യുന്ന ഡീലറെ സന്ദർശിക്കാം. ഇല്ലെങ്കിൽ, നിങ്ങൾക്ക് വിശ്വാസമുള്ള ഏതെങ്കിലും സർവ്വീസ് സെന്‍ററിലേക്കോ നിങ്ങളുടെ സമീപത്തുള്ള ഗാരേജിലേക്കോ പോകാം, അതിലൂടെ നിങ്ങൾക്ക് ഏകദേശ വിലയെക്കുറിച്ച് ഒരു ഐഡിയ ലഭിക്കും.
  1. ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യൽ
വാങ്ങുന്നയാൾക്ക് 2 വീലർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യണം. നിങ്ങളുടെ ബൈക്ക് വിൽക്കുമ്പോൾ ഇൻഷുറൻസ് പോളിസി തുടർന്ന് നിങ്ങൾക്ക് സാധുതയുള്ളതല്ല. നടത്തുന്ന ഏതൊരു ക്ലെയിമും പുതിയ ബൈക്ക് ഉടമക്കാണ് ബാധകമാകുക, അല്ലാതെ നിങ്ങൾക്കല്ല, ഇതു ചെയ്യുമ്പോൾ; ബൈക്ക് ഇൻഷുറൻസ് പേര് ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്യുക . നിങ്ങളുടെ ടു-വീലർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാൻ, നിങ്ങൾ ഏതാനും ഘട്ടങ്ങൾ പിന്തുടരണം:
  • ബൈക്കിന്‍റെ ഉടമസ്ഥത ട്രാൻസ്ഫർ ചെയ്ത് ഏകദേശം 15 ദിവസത്തിനുള്ളിൽ, ഇൻഷുറൻസ് ട്രാൻസ്ഫറിനും അപേക്ഷിക്കേണ്ടത് പ്രധാനമാണ്.
  • ഒറിജിനൽ പോളിസിയുടെ ഡോക്യുമെന്‍റുകൾ അല്ലെങ്കിൽ കോപ്പികൾ, ഉടമസ്ഥത ട്രാൻസ്ഫർ ചെയ്ത തീയതി, ബൈക്ക് ആർസി ബുക്ക്, ബൈക്ക് വിശദാംശങ്ങൾ, പോളിസിയുടെ പ്രീമിയം മുതലായവ സമർപ്പിക്കണം.
  • നിങ്ങളുടെ ബൈക്ക് വാങ്ങുന്ന വ്യക്തി ഇൻഷുറൻസ് കൈമാറ്റം ചെയ്യുന്നതിനായി അവന്റെ/അവളുടെ ആധാർ നമ്പർ അല്ലെങ്കിൽ പാൻ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകണം.
  • മറ്റ് ഡോക്യുമെന്‍റുകള്‍ക്കൊപ്പം തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി പോളിസിയും സമര്‍പ്പിക്കണം.
  മേൽപ്പറഞ്ഞ ഘട്ടങ്ങൾ നിങ്ങൾ പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ ബൈക്ക്, ബൈക്ക് ഇൻഷുറൻസ് ട്രാൻസ്ഫർ കൃത്യ സമയത്ത് നിങ്ങൾക്ക് വളരെ പ്രയാസ രഹിതമായി ചെയ്യാം. നിങ്ങളുടെ ടു വീലർ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിന്, മുകളിൽ പറഞ്ഞ ഘട്ടങ്ങളൊന്നും നിങ്ങൾ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങൾക്ക് ബൈക്ക് ഇൻഷുറൻസ് കൈമാറ്റം ചെയ്യാൻ വിട്ടുപോയാൽ, പോളിസി ഇപ്പോഴും നിങ്ങളുടെ പേരിൽ തന്നെയുള്ളതിനാൽ, ഒരു അപകടത്തിന്‍റെ നാശനഷ്ടങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും നിങ്ങൾ പണം നൽകേണ്ടിവരും. അതിനാൽ, ബൈക്കിനൊപ്പം നിർബന്ധമായും നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ടെന്ന് ഓർക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്