ഒരു കാർ ഓടിക്കുക നിരവധി പേരുടെ സ്വപ്നമാണ്, എന്നാൽ കാറിന് എന്തെങ്കിലും അപകടം അല്ലെങ്കിൽ മറ്റ് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ, ഉടമയ്ക്ക് അതൊരു ദുസ്വപ്നമായി മാറാം. കാരണം, കാറിന് എന്തെങ്കിലും സംഭവിച്ചാൽ, കാർ ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. വാഹനത്തിലെ ഡ്രൈവർക്കോ യാത്രക്കാർക്കോ എന്തെങ്കിലും പരിക്ക് പറ്റിയാൽ, മെഡിക്കൽ ചെലവും ഉയരാം. ഇവയ്ക്ക് പുറമേ, നിങ്ങളുടെ കാർ ഡ്രൈവറിന്‍റെ വീഴ്‌ച അല്ലെങ്കിൽ തെറ്റ് കാരണമാണ് അപകടം സംഭവിച്ചതെങ്കിൽ, കേടുപാടുകൾ സംഭവിച്ച വ്യക്തിയുടെ നാശനഷ്ടങ്ങൾക്കും മെഡിക്കൽ ചെലവുകൾക്കും ഉള്ള പണം അയാൾ തിരികെ നൽകേണ്ടതുണ്ട്. അത്തരം വലിയ ചെലവുകളുടെ പട്ടിക ഒരാളെ പാപ്പരാക്കാൻ സാധ്യതയുണ്ട്. കൂടാതെ, ആരെങ്കിലും അപകടത്തിൽ മരിച്ചാൽ, പേമെന്‍റുകൾ അതിലും കൂടുതലായിരിക്കും. ഇത് കാരണമാണ് മോട്ടോർ വാഹന നിയമം
കാർ ഇൻഷുറൻസ് പോളിസി ഉപയോഗത്തിലുള്ള എല്ലാ കാറിനും നിർബന്ധമാക്കിയത്. അപ്പോൾ നേരിട്ടുള്ള ഒരു ചോദ്യം ഉയർന്നുവരുന്നു: എനിക്ക് ഇൻഷുറൻസ് ഇല്ലാതെ ഒരു കാർ ഓടിക്കാൻ സാധിക്കുമോ? 'ഇല്ല' എന്നാണ് ഉത്തരം.’ അങ്ങനെ ചെയ്താൽ, നിങ്ങൾ നിയമം ലംഘിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ അടുത്ത ചോദ്യം ഇതാണ്, ഇൻഷുറൻസ് ഇല്ലാത്ത കാറിനുള്ള പിഴ എന്താണ്? അത് നമുക്ക് നോക്കാം.
കാറിന് ഇൻഷുറൻസ് ഇല്ലാത്തതിനുള്ള പിഴ, കാർ ഇൻഷുറൻസ് കാലഹരണപ്പെട്ടതിനുള്ള പിഴ.
2019 ൽ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുകയും കാർ ഇൻഷുറൻസ് പോളിസി ഉടമകളുടെ ഭാഗത്ത് വീഴ്ചകൾ ഒഴിവാക്കുന്നതിന് പിഴ തുകകൾ ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു. കാർ ഇൻഷുറൻസ് കാലഹരണപ്പെടുക, കാറിന് ഇൻഷുറൻസ് ഇല്ലാതിരിക്കുക എന്നീ രണ്ട് സാഹചര്യങ്ങളിലെയും പിഴ തുക ഒന്നുതന്നെയാണ്. കാർ ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിന് നിങ്ങൾ ആദ്യമായി പിടിക്കപ്പെട്ടാൽ, പിഴ തുക രൂ. 2000 ഉം / അല്ലെങ്കിൽ 3 മാസം വരെ തടവും ആയിരിക്കും. നിങ്ങൾ വീണ്ടും പിടിക്കപ്പെടുകയാണെങ്കിൽ, പിഴ തുക രൂ. 4000 ആയി വർദ്ധിക്കുന്നു കൂടാതെ/അല്ലെങ്കിൽ 3 മാസം വരെ തടവും.
പിഴയും തടവും കൂടാതെ മറ്റേതെങ്കിലും ശിക്ഷകളുണ്ടോ?
പിഴ അടയ്ക്കുന്നതിനും തടവിനും പുറമെ, ആവശ്യമെങ്കിൽ നൽകുന്ന, സാധാരണ ശിക്ഷകളിൽ താഴെപ്പറയുന്ന രണ്ടെണ്ണം ഉൾപ്പെടുന്നു:
- നിശ്ചിത കാലയളവിലേക്ക് ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നു.
- ഇൻഷുറൻസ് പോളിസി ഇല്ലാത്ത ഒരു വാഹനത്തിന്‍റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നു.
നമ്മൾ എങ്ങനെയാണ് ഒരു കാർ ഇൻഷുറൻസ് പിഴ അടയ്ക്കുക?
ഡിജിറ്റൽ പേമെൻ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് പോർട്ടലിൽ കാർ ഇൻഷുറൻസ് പിഴ ഓൺലൈനായി അടയ്ക്കാം അല്ലെങ്കിൽ പണമായി നൽകാനുള്ള ഓഫ്‌ലൈൻ ഓപ്ഷനും ലഭ്യമാണ്.
ഇതിനകം കാലഹരണപ്പെട്ട ഒരു പോളിസി പുതുക്കുക സാധ്യമാണോ, അല്ലെങ്കിൽ ഒരു പുതിയ പോളിസി വാങ്ങേണ്ട ആവശ്യമുണ്ടോ?
പോളിസി കാലഹരണപ്പെട്ട് 90 ദിവസത്തിനുള്ളിൽ ആ കാലഹരണപ്പെട്ട പോളിസി പുതുക്കാൻ സാധിക്കും. എന്നിരുന്നാലും, ഇത് കാലങ്ങളായി ശേഖരിച്ച 'നോ ക്ലെയിം ബോണസ്' നിങ്ങൾക്ക് നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ നിങ്ങൾ പോളിസി കൃത്യ സമയത്ത് പുതുക്കാൻ ശ്രമിക്കണം.
നിയമപരമായ സങ്കീർണതകൾ എങ്ങനെ ഒഴിവാക്കാം?
- പുതിയത് അല്ലെങ്കിൽ സെക്കന്‍റ് ഹാൻഡ് എന്ന വ്യത്യാസം ഇല്ലാതെ, നിങ്ങൾ കാർ വാങ്ങുമ്പോഴെല്ലാം, ഉടൻ തന്നെ ഒരു ഇൻഷുറൻസ് പോളിസി വാങ്ങുക.
- കാർ ഇൻഷുറൻസ് പോളിസി പുതുക്കുക സമയ പരിധിക്കുള്ളിൽ
- എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധുതയുള്ള പോളിസിയുടെ ഹാർഡ് കോപ്പി കാറിൽ തന്നെ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
- ഇൻഷുറൻസ് പോളിസിയുടെ സോഫ്റ്റ് കോപ്പി നിങ്ങളുടെ ഇമെയിലിൽ അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ സ്റ്റോർ ചെയ്യുന്നത് നല്ലതാണ്, നിങ്ങൾക്ക് ഫിസിക്കൽ പോളിസി കണ്ടെത്താനായില്ലെങ്കിൽ, അത് സഹായകരമായിരിക്കും
ഏതൊക്കെ തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്?
വിശാലമായി, രണ്ട്
തരം കാർ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. തേര്‍ഡ്-പാര്‍ട്ടി പോളിസിയും കോംപ്രിഹെൻസീവ് പോളിസിയും ആണ് അവ.
തേര്‍ഡ്-പാര്‍ട്ടി പോളിസി
തേര്‍ഡ് പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ് പോളിസി നിയമപ്രകാരം നിര്‍ബന്ധമാണ്. അപകടം സംഭവിച്ച തേർഡ് പാർട്ടിയുടെ നാശനഷ്ടങ്ങൾക്കും നൽകേണ്ട മെഡിക്കൽ ചെലവുകൾക്കും മാത്രമേ ഇത് പരിരക്ഷ നൽകുകയുള്ളൂ. സ്വന്തം വാഹനത്തിനോ മെഡിക്കൽ ചെലവുകൾക്കോ ഉള്ള പേമെന്‍റുകളൊന്നും ഇതിൽ പരിരക്ഷിക്കപ്പെടുന്നില്ല;
തേർഡ് പാർട്ടി കാർ ഇൻഷുറൻസ്.
പതിവ് ചോദ്യങ്ങള്‍:
ടു-വീലർ, ഫോർ-വീലർ, കൊമേഴ്ഷ്യൽ വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്ക്കുള്ള പിഴ തുക സമാനമാണോ?
അതെ, വാഹനത്തിന്‍റെ തരം, ഉടമസ്ഥത എന്നീ വ്യത്യാസമില്ലാതെ പിഴ തുക സമാനമാണ്.
“എന്‍റെ പോളിസി കാലഹരണപ്പെട്ടു. ഞാൻ ഒരു പുതിയ പോളിസി എടുക്കുണോ അല്ലെങ്കിൽ പഴയത് പുതുക്കണോ?" മനീഷ് ചോദിക്കുന്നു
'നോ ക്ലെയിം ബോണസ്' നഷ്ടപ്പെടും എന്ന് മാത്രമല്ല, ഒരു പുതിയ പോളിസിയിൽ വാഹന പരിശോധനയുടെയും മറ്റ് ആവശ്യകതകളുടെയും ദീർഘമായ നടപടിക്രമം ഉൾപ്പെടുന്നു എന്നതുകൊണ്ട് അതേ പോളിസി പുതുക്കുകയും പുതിയത് തിരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് നല്ലത്.
എനിക്ക് സെക്കൻഡ്-ഹാൻഡ് കാറാണ് ഉള്ളതെങ്കിൽ ഇൻഷുറൻസ് ഇല്ലാതെ കാർ ഓടിക്കാൻ സാധിക്കുമോ?
ഇല്ല, പുതിയതോ സെക്കന്‍റ്ഹാൻഡോ ആയ ഏത് കാറിനും കാർ ഇൻഷുറൻസ് നിർബന്ധമാണ്.
ഒരു മറുപടി നൽകുക