റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Health Insurance With OPD Cover
ഏപ്രിൽ 15, 2021

ഹെൽത്ത് ഇൻഷുറൻസിലെ ഒപിഡി പരിരക്ഷ

ഇന്നത്തെ കാലത്ത്, നിങ്ങളുടെ ആരോഗ്യ പരിചരണ ചെലവുകൾ മാനേജ് ചെയ്യാൻ ഹെൽത്ത് ഇൻഷുറൻസ് അനിവാര്യമായ ബാക്കപ്പ് ആണ്. പക്ഷെ എല്ലാ അസുഖത്തിനും ഹോസ്പിറ്റലൈസേഷൻ ആവശ്യമില്ല, ഡോക്ടറെ കൺസൾട്ട് ചെയ്ത് ചികിത്സിക്കാം. അപ്പോൾ, നിങ്ങളുടെ ഹെൽത്ത് പ്ലാനിൽ ഒപിഡി പരിരക്ഷ ഉണ്ടോ? ഇന്ത്യക്കാരിൽ 22% പേർ ഒരു വർഷത്തിൽ കുറഞ്ഞത് മൂന്ന് തവണ ഡോക്ടറെ കൺസൾട്ട് ചെയ്യാറുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റയുടെ ഒരു റിപ്പോർട്ട് കാണിക്കുന്നത്. നിങ്ങളുടെ ഇൻഷുറൻസ് ഈ ചെലവ് ഉൾപ്പെടുത്തിയില്ലെങ്കിൽ, ഹെൽത്ത് പോളിസി ഉണ്ടായിരുന്നാലും ചെലവ് നിങ്ങൾ വഹിക്കണം. അപ്പോൾ, ഒപിഡി പരിരക്ഷ എന്താണെന്നും അത് നിങ്ങൾക്ക് എങ്ങനെ ഗുണകരമാണെന്നും മനസ്സിലാക്കാം.

ഹെൽത്ത് ഇൻഷുറൻസിലെ ഒപിഡി പരിരക്ഷ എന്നാൽ എന്താണ്?

പല രോഗങ്ങൾക്കും അസുഖങ്ങൾക്കും ഹോസ്പിറ്റലൈസേഷൻ ആവശ്യമില്ലാത്തതിനാൽ, ആശുപത്രിയിൽ തങ്ങാതെ ഡോക്ടറെ കൺസൾട്ട് ചെയ്ത് ചികിത്സ നേടാം. അതിന് ഒപിഡി എന്ന് പറയുന്ന അഥവാ രോഗനിർണ്ണയവും ചികിത്സയും കൈകാര്യം ചെയ്യുന്ന ഔട്ട്-പേഷ്യന്‍റ് ഡിപ്പാർട്ട്മെന്‍റ്. മെഡിക്കൽ അവസ്ഥകളായ ഡെന്‍റൽ ചെക്ക്-അപ്പ്, ഒരു ഐ ടെസ്റ്റ് അല്ലെങ്കിൽ സാധാരണ പനിയും ചുമയും ഒപിഡി-ക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. അങ്ങനെ, നിങ്ങൾക്ക് ക്ലിനിക്ക് സന്ദർശിച്ച് ഹ്രസ്വ അപ്പോയിന്‍റ്മെന്‍റിൽ കൺസൾട്ടേഷൻ ഫീസ് അടച്ച് മരുന്ന് നേടാം.

ഹെൽത്ത് ഇൻഷുറൻസിലെ ഒപിഡി ചെലവുകളുടെ കവറേജിന്‍റെ നേട്ടങ്ങൾ

മിക്കപ്പോഴും നമുക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളതിനാൽ ഇന്ത്യയിലെ ഹെൽത്ത് ഇൻഷുറൻസ് ൽ ഒപിഡി പരിരക്ഷ എടുത്താൽ നിരവധി ഗുണങ്ങൾ ഉണ്ട്. അതിനാൽ, നേട്ടങ്ങൾ ഞങ്ങൾ വിശദീകരിക്കാം:
  • ഹോസ്പിറ്റലൈസേഷൻ ചെലവിന് പുറമെ പോളിസി കാലയളവിൽ വരുന്ന ഒപിഡി ചെലവുകൾ നിങ്ങൾക്ക് ക്ലെയിം ചെയ്യാം
  • ആശുപത്രിയിൽ 24 മണിക്കൂർ തങ്ങേണ്ടതില്ലാത്ത മൈനർ സർജിക്കൽ നടപടിക്രമങ്ങൾക്ക് ഒപിഡി കവറിന് കീഴിൽ പരിരക്ഷ ലഭിക്കും
  • ഒപിഡി പരിരക്ഷ ഉള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങുമ്പോൾ, കൺസൾട്ടേഷൻ റൂം ഉള്ള വിപുലമായ ക്ലിനിക്കുകളിലും ആശുപത്രികളിലും ആക്സസ് ലഭിക്കും
  • ഇൻഷുറർ നിർണയിച്ച പരിധി വരെ ഒരേ പോളിസി വർഷത്തിൽ നിങ്ങൾക്ക് ഒന്നിലധികം ക്ലെയിമുകൾ ഫയൽ ചെയ്യാം
  • നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് അനുസരിച്ച് ഒപിഡി പരിരക്ഷ ഉള്ള ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ നിങ്ങൾക്ക് ഫാർമസി ബില്ലുകളും മരുന്നുകളുടെ ചെലവും ക്ലെയിം ചെയ്യാം
  • മിക്ക ഹെൽത്ത് പ്ലാനുകൾക്കും ചെലവുകൾ ക്ലെയിം ചെയ്യുന്നതിന് 24 മണിക്കൂർ ഹോസ്പ്പിറ്റലൈസേഷൻ ആവശ്യമായിരിക്കെ, ഹെൽത്ത് ഇൻഷുറൻസിലെ ഒപിഡി പരിരക്ഷയ്ക്ക് കീഴിൽ അത്തരം വ്യവസ്ഥകളൊന്നും നിറവേറ്റേണ്ടതില്ല

നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന ഒപിഡി കവർ ആനുകൂല്യങ്ങളുടെ പട്ടിക

ഒപിഡി ആനുകൂല്യത്തിന് കീഴിൽ ഉൾപ്പെടുത്തിയ മെഡിക്കൽ ചെലവുകളുടെ പട്ടിക ഇതാ:
  • ഡയഗ്നോസ്റ്റിക് ഫീസ്
  • മൈനർ സർജിക്കൽ പ്രവർത്തനങ്ങൾ
  • മരുന്ന് ബില്ലുകൾ
  • ഡെന്‍റൽ പ്രവർത്തനങ്ങളും ചികിത്സയും
  • കൺസൾട്ടേഷൻ ഫീസ്
  • ശ്രവണ സഹായികൾ, ക്രച്ചസ്, ലെൻസുകൾ, കൃത്രിമപ്പല്ലുകൾ, കണ്ണടകൾ മുതലായവയുടെ ചെലവ്.
  • ആംബുലൻസ് പരിരക്ഷ
  • നിങ്ങളുടെ ഇൻഷുറർ പ്രകാരം എക്‌സ്ട്രാ കവറേജിന് അധിക പരിരക്ഷ ലഭ്യമായേക്കാം

ഹെൽത്ത് ഇൻഷുറൻസ് ഒപിഡി പരിരക്ഷ ആരാണ് എടുക്കേണ്ടത്?

എല്ലാ ആരോഗ്യ പരിചരണ ആവശ്യങ്ങളും നിറവേറ്റാൻ മിക്കവർക്കും ഒപിഡി പരിരക്ഷ അനുയോജ്യമാണെങ്കിലും, ഈ പരിരക്ഷ ആരാണ് വാങ്ങേണ്ടതെന്ന് ഞങ്ങൾ വിശദീകരിക്കാം:

25 മുതൽ 40 വയസ്സ് വരെയുള്ള വ്യക്തികൾ

വലിയ ശസ്ത്രക്രിയകളോ പരിക്കുകളോ നമുക്ക് ഉണ്ടായില്ലെന്ന് വരാം, പക്ഷെ പ്രായം ആകുന്തോറും രോഗങ്ങൾ ബാധിച്ചു തുടങ്ങും, അതിനാലാണ് ആളുകൾ ജീവിതത്തിൽ നേരത്തെ ഹെൽത്ത് പ്ലാനുകൾ എടുക്കുന്നത്. നിരവധി രോഗങ്ങളുടെ വെയിറ്റിംഗ് പിരീഡ് നെ ഇത് സഹായിക്കുന്നു, കൂടാതെ പ്രീമിയങ്ങളും കുറഞ്ഞതാണ്. എന്നാൽ നമ്മൾക്ക് പലപ്പോഴും ജലദോഷം ഉണ്ടാകും, ദന്തപരിചരണം വേണ്ടിവരും, ഇത് ഒപിഡി പരിരക്ഷ ലാഭകരമായ പ്ലാൻ ആക്കുന്നു. ഒരു വർഷത്തിൽ പല തവണ നിങ്ങൾക്ക് വരുന്ന ചെറിയ ചെലവുകൾ നിങ്ങൾക്ക് ലാഭിക്കാം, പണത്തെക്കുറിച്ച് ആശങ്കപ്പെടുകയും വേണ്ട.

60 വയസിൽ കൂടുതൽ പ്രായമുള്ള വ്യക്തികൾ

വാർധക്യത്തിൽ രോഗങ്ങൾ ഉണ്ടാകും, അസ്ഥിക്ക് ബലം കുറയുന്നതിനാൽ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടും. ചെറിയ അസുഖങ്ങൾക്ക് ഡോക്ടറെ പതിവായി കാണുന്നത് നിങ്ങളുടെ സമ്പാദ്യം ഗണ്യമായി തീർത്തെന്നു വരാം. എല്ലാത്തരം മെഡിക്കൽ ചികിത്സയ്ക്കും വിപുലമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒപിഡി പരിരക്ഷയുള്ള ഒരു ഹെൽത്ത് പ്ലാൻ വാങ്ങാം. അങ്ങനെ, നിങ്ങളുടെ റിട്ടയർമെന്‍റ് ഫണ്ട് ഏതെങ്കിലും ആരോഗ്യ പരിചരണത്തിനായി ചെലവാകില്ലെന്ന് ഉറപ്പുവരുത്താം. ഒപിഡി പരിരക്ഷയുള്ള ഹെൽത്ത് ഇൻഷുറൻസ് നിങ്ങൾ നേരിടുന്ന ആരോഗ്യ പരിചരണ ചെലവ് നികത്തുന്നതിൽ പ്രധാന പങ്ക് വഹിക്കും! അതിനാൽ, പരമാവധി കവറേജ് നൽകുന്ന അനുയോജ്യമായ ഇൻഷുറൻസ് നേടുക.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്