റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
List of Diseases Not Covered Under Health Insurance
മാർച്ച്‎ 30, 2021

ഹെൽത്ത് ഇൻഷുറൻസില്‍ പരിരക്ഷ ലഭിക്കാത്ത രോഗങ്ങളുടെ പട്ടിക

ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി അപ്രതീക്ഷിത മെഡിക്കൽ എമർജൻസി ചെലവുകൾക്ക് പരിരക്ഷ നൽകുന്നു, എന്നാൽ അതിന് പരിരക്ഷ നൽകാൻ കഴിയുന്ന രോഗങ്ങൾക്കും പരിധിയുണ്ട്. അതിനാൽ, നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് വ്യക്തമായ ധാരണയില്ലെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് സാധാരണക്കാർക്ക് കൂടുതൽ സങ്കീർണ്ണമായേക്കാം. ഇരുപത്തിയഞ്ചുകാരിയായ ശ്രേയ തന്‍റെ സുഹൃത്തുക്കളോടൊപ്പം എല്ലാ ദിവസവും പാർട്ടി ചെയ്യാൻ ഇഷ്ടപ്പെടുന്നു, അവളുടെ ജീവിതശൈലിയിൽ മദ്യപാനവും പുകവലിയും ഉൾപ്പെടുന്നു. ഒരു രാത്രി പാർട്ടി കഴിഞ്ഞ് ബോധരഹിതയായ ശ്രേയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിലെ അമിതമായ ആൽക്കഹോൾ കാരണം അവളുടെ രോഗപ്രതിരോധ ശേഷി തകരാറിലായതിനാൽ അവളുടെ പ്ലേറ്റ്‌ലെറ്റുകൾ, വൈറ്റ്, റെഡ് ബ്ലഡ് സെല്ലുകൾ എന്നിവയിൽ വ്യതിയാനം സംഭവിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ നൽകാൻ, ശ്രേയ അവളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ് കരുതിവെച്ചിരുന്നത്. എന്നാൽ, ഹെൽത്ത് ഇൻഷുറൻസ് പോളിസി കമ്പനി തന്‍റെ ക്ലെയിം നിരസിച്ചുവെന്നറിഞ്ഞപ്പോൾ അവൾ നിരാശയായി, കാരണം മയക്കുമരുന്ന്, മദ്യം, പുകവലി എന്നിവയുടെ ഉപഭോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് അവളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നില്ല. അതിനാൽ ശ്രേയക്ക് നഷ്ടപരിഹാരത്തിന് യോഗ്യതയില്ല, അവളുടെ പോക്കറ്റിൽ നിന്ന് തന്നെ ചെലവുകൾ വഹിക്കേണ്ടി വന്നു. ഭാവിയിൽ ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന്, പോളിസി ഉടമ ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷ ലഭിക്കാത്ത രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയുകയും ഹെൽത്ത് ഇൻഷുറൻസ് കവറേജ് സംബന്ധിച്ച് നന്നായി മനസ്സിലാക്കുകയും വേണം; ഹെൽത്ത് ഇൻഷുറൻസ് പരിധിയിൽ വരാത്ത രോഗങ്ങളുടെ പട്ടിക അറിയാൻ ഈ ലേഖനം വായിക്കുക.

ഹെൽത്ത് ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടാത്ത രോഗങ്ങളുടെ പട്ടിക

ദി IRDAI (ഇന്ത്യയുടെ ഇൻഷുറൻസ് ഡെവലപ്മെന്‍റ് അതോറിറ്റി) നിയമങ്ങൾക്ക് കർശനമായ പാലിക്കൽ ഉറപ്പാക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ചില ഒഴിവാക്കലുകൾ സ്റ്റാൻഡേർഡൈസ് ചെയ്തിട്ടുണ്ട്.

ജന്മനാലുള്ള രോഗങ്ങൾ/ജനിതക വൈകല്യങ്ങൾ

ജന്മനാലുള്ള രോഗങ്ങൾ അല്ലെങ്കിൽ ജനിതക വൈകല്യങ്ങൾ ഒരു വ്യക്തിയുടെ ജന്മനാ ശരീരത്തിലുള്ള അവസ്ഥകളാണ്. അധിക ചർമ്മ രൂപീകരണം മുതലായവ പോലുള്ള ബാഹ്യ രോഗങ്ങളും, ജനിതക ഹൃദയ തകരാർ പോലുള്ള ആന്തരിക രോഗങ്ങളും ഇതിലുൾപ്പെടുന്നു. ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഈ രോഗങ്ങളിൽ ഒന്നിനും പരിരക്ഷ നൽകുന്നില്ല.

കോസ്മെറ്റിക് സർജറി

ബോട്ടോക്‌സ്, ഫേസ്‌ലിഫ്റ്റ്, ബ്രെസ്റ്റ് അല്ലെങ്കിൽ ലിപ് ഓഗ്‌മെന്‍റേഷൻ, റിനോപ്ലാസ്റ്റി, മുതലായ കോസ്മെറ്റിക് സർജറികൾ ഒരു വ്യക്തിയുടെ സൗന്ദര്യവും ശാരീരിക ഗുണങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ്, അതോടൊപ്പം ജീവിതനിലവാരം നിലനിർത്തുന്നതിനോ ശരീരത്തിന്‍റെ പ്രവർത്തനം ഉറപ്പാക്കുന്നതിനോ ഒഴിച്ചുകൂടാനാവാത്തതായി ഇതിനെ കണക്കാക്കുന്നുമില്ല. അതിനാൽ ഇത് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ

മയക്കുമരുന്നിന് അടിമകളായവർ, പുകവലിക്കാർ, സ്ഥിരമായി മദ്യപിക്കുന്നവർ എന്നിവരിൽ മറ്റ് ആളുകളേക്കാൾ ജീവിതശൈലി രോഗങ്ങൾക്ക് സാധ്യത കൂടുതലാണ് എന്നത് നിഷേധിക്കാനാവില്ല. സ്ട്രോക്ക്, വായിലെ ക്യാൻസർ, കരൾ രോഗം, ബ്രോങ്കൈറ്റിസ് മുതലായവ പോലുള്ള ചില ഗുരുതരമായ രോഗങ്ങൾ മയക്കുമരുന്ന്, പുകവലി, അല്ലെങ്കിൽ മദ്യം എന്നിവയുടെ ഉയർന്ന ഉപഭോഗത്തിന്‍റെ അനന്തരഫലങ്ങളാണ്. ഈ സാഹചര്യത്തിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി ക്ലെയിമുകൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

ഐവിഎഫ്, വന്ധ്യതാ ചികിത്സകൾ

ഐവിഎഫും മറ്റ് വന്ധ്യതാ ചികിത്സകളും ആസൂത്രണം ചെയ്തവയും ഉയർന്ന തുക ആവശ്യമായതുമാണ്. അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് പോളിസി, അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമുള്ള മെഡിക്കൽ എമർജൻസിക്ക് മാത്രമേ പരിരക്ഷ നൽകൂ, അക്കാരണത്താൽ ഏതെങ്കിലും തരത്തിലുള്ള വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് പോളിസി പരിരക്ഷ നൽകുന്നില്ല.

സ്വമേധയാലുള്ള ഗര്‍ഭച്ഛിദ്രം

ഗർഭച്ഛിദ്ര സേവനങ്ങൾ ഇന്ത്യയിൽ നിയമങ്ങളാൽ നിയന്ത്രിതമാണ്; അതിനാൽ, സ്വമേധയാലുള്ള ഗർഭച്ഛിദ്ര ചെലവുകൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നില്ല.

മുൻകൂട്ടി നിലവിലുള്ള രോഗങ്ങൾ

30 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ട് രോഗനിർണ്ണയം നടത്തുന്നതിനോ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിനോ അല്ലെങ്കിൽ പോളിസി വാങ്ങുന്നതിന് മുമ്പ് നിലവിലുള്ളതിനോ ഹെൽത്ത് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നില്ല, ഇങ്ങനെയും അറിയപ്പെടുന്നു; വെയിറ്റിംഗ് പിരീഡ്.

സ്വയം സൃഷ്ടിച്ച പരിക്ക്

സ്വയം സൃഷ്ടിച്ചതോ ആത്മഹത്യാശ്രമമോ മൂലമുണ്ടാകുന്ന പരിക്കുകൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നതല്ല. സ്വയം സൃഷ്ടിച്ച അല്ലെങ്കിൽ ആത്മഹത്യ ശ്രമം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നില്ല.

സ്ഥിരമായ ഒഴിവാക്കലുകൾ

യുദ്ധം, കലാപങ്ങൾ, ആണവായുധ ആക്രമണം, പണിമുടക്ക് എന്നിവ മൂലമുണ്ടാകുന്ന പരിക്കുകൾക്കുള്ള ആശുപത്രി ചെലവുകൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി ൽ ഉൾപ്പെടുത്തിയിട്ടില്ല, അവ സ്ഥിരമായ ഒഴിവാക്കലുകളായി കണക്കാക്കുന്നു.

പതിവ് ചോദ്യങ്ങള്‍

സാധാരണയായി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ മറ്റ് ഏതൊക്കെ ചികിത്സകൾ ഉൾപ്പെടുന്നു?

ഹോമിയോപ്പതി, ആയുർവേദ, അക്യുപ്രഷർ തുടങ്ങിയ ബദൽ ചികിത്സകൾക്ക് ആയുഷ് ചികിത്സ ഓഫർ ചെയ്യുന്ന പ്ലാനുകൾക്ക് കീഴിൽ മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ.

ചുരുക്കി പറയുകയാണെങ്കിൽ

ഉൾപ്പെടുത്തലുകൾ/ഒഴിവാക്കൽ വിഭാഗങ്ങൾക്ക് കീഴിലുള്ള നിബന്ധനകൾ ഓരോ ഹെൽത്ത് പോളിസി ഇൻഷുറൻസ് ദാതാവിലും ഗണ്യമായി വ്യത്യാസപ്പെടാം. എന്നിരുന്നാലും, തുല്യ ശ്രദ്ധ ഉറപ്പാക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത രോഗങ്ങളുടെ പട്ടികയിൽ ഓരോ ഇൻഷുറർമാരും സമാനത നിലനിർത്തുന്നു. ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ്, നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച് നിങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുക, അതിനാൽ നിങ്ങൾക്ക് അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്