റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
college student health insurance options explained
ആഗസ്‌റ്റ്‎ 5, 2022

മെഡിക്കൽ ഇൻഷുറൻസിലെ ആയുഷ് ചികിത്സ - ആനുകൂല്യങ്ങൾ, കവറേജ്, യോഗ്യത

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി മെഡിക്കൽ സയൻസിൽ വന്‍ പുരോഗതിയാണ് കൈവരിച്ചത്. ഒരു കാലത്ത് മരണത്തിന് ഇടയാക്കിയിരുന്ന മാരക രോഗങ്ങള്‍ ഇപ്പോള്‍ ചികിത്സിച്ച് ഭേദമാക്കുന്നു, പ്രാരംഭ ഘട്ടത്തില്‍ ഡയഗ്‍നോസ് ചെയ്യാറുമുണ്ട്. സമീപകാല വർഷങ്ങളിൽ, മെഡിക്കൽ സയൻസിൽ പുരോഗതി ഉണ്ടായെന്ന് മാത്രമല്ല, ബദൽ ചികിത്സാ രീതികളെക്കുറിച്ച് അവബോധം വർദ്ധിക്കുകയും ചെയ്തു. അലോപ്പതി ചികിത്സ ചിലര്‍ ഇഷ്ടപ്പെടാറില്ല, ആയുർവേദം, ഹോമിയോപ്പതി, യുനാനി തുടങ്ങിയ ബദൽ ചികിത്സ നിരവധി പേര്‍ എടുക്കാറുണ്ട്. പരമ്പരാഗത മെഡിക്കൽ ചികിത്സകളിൽ നിന്ന് വ്യതിചലിക്കാന്‍ പല കാരണങ്ങൾ ഉണ്ടായേക്കാം, ഈ ചികിത്സാ രീതികളില്‍ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതാണ് അതിലൊന്ന്. insurance regulatory and development authority of india (irdai) 2013 ൽ അത്തരം ബദൽ ചികിത്സക്ക് പരിരക്ഷ ഏര്‍പ്പെടുത്തി. അങ്ങനെ, ഇന്ന്, മെഡിക്കൽ ഇൻഷുറൻസ് കൂടുതൽ ഉൾക്കൊള്ളുന്നതും, ഈ ബദൽ ചികിത്സാ രീതിക്ക് പരിരക്ഷ നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്കായി IRDA-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

ആയുഷ് ചികിത്സയുടെ അർത്ഥം

ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്ന വിവിധ ബദൽ ചികിത്സാ രീതികളുടെ ചുരുക്കമാണ് ആയുഷ്. മേല്‍ വിവരിച്ചതു പോലെ, വിവിധ രോഗങ്ങളുടെ ചികിത്സക്ക് ഈ ചികിത്സകൾ പ്രകൃതിദത്ത വസ്തുക്കളെ ആശ്രയിക്കുന്നു. ഈ ചികിത്സാ രീതികളിലെ ചേരുവകൾ പ്രകൃതിയില്‍ സ്വാഭാവികമായി ലഭ്യമായതിനാൽ, മനുഷ്യശരീരത്തിന് അത് പാര്‍ശ്വഫലങ്ങൾ ഇല്ലാതെ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. എന്നാല്‍, ചില രോഗങ്ങൾക്കുള്ള ഡ്രഗ് തെറാപ്പികൾ അവ പൂർണ്ണമായും ഒഴിവാക്കുന്നില്ല.

ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ ആയുഷ് ചികിത്സാ കവറേജ് ലഭ്യമാക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

ആയുഷ് കവറേജ് ഉപയോഗിച്ച് ഒരു പോളിസി വാങ്ങുന്നത് നിങ്ങൾ പരിഗണിക്കേണ്ട ചില കാരണങ്ങൾ ഇതാ:
  • ആയുഷ് ചികിത്സയ്ക്ക് രോഗം സുഖപ്പെടുത്തുന്നതിന് സമഗ്രമായ സമീപനമാണ് ഉള്ളത്, സ്റ്റാൻഡേർഡ് മെഡിക്കൽ ചികിത്സകളിൽ ഉണ്ടായേക്കാവുന്ന അന്തരം അത് പരിഹരിക്കുന്നു. രോഗിയുടെ ക്ഷേമത്തിൽ സമഗ്രമായ ഊന്നല്‍ നല്‍കുന്നു, രോഗത്തിന് വേറിട്ടല്ല.
  • അലോപ്പതി ചികിത്സകളുമായി താരതമ്യം ചെയ്യുമ്പോൾ ആയുഷ് ചികിത്സകൾക്ക് സാധാരണയായി നിസ്സാര പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ബദൽ ചികിത്സാ രീതികള്‍ ഈ അസുഖങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാകാം, ഹെൽത്ത് ഇൻഷുറൻസ് പോളിസി അത്തരം ചികിത്സകൾക്ക് പരിരക്ഷ ഉറപ്പുവരുത്തും.
  • ഗ്രാമീണ മേഖലകളിൽ, സ്റ്റാൻഡേർഡ് മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തിടത്ത് ആയുഷ് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ചികിത്സാ ചെലവുകൾ നൽകാൻ സഹായിക്കുന്നു.
  • അവസാനമായി, ആയുഷ് ചികിത്സകള്‍ക്ക് ചെലവ് കുറവുമാണ്. ഈ നിഫ്റ്റി ടൂളിന്‍റെ സഹായത്തോടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ഓൺലൈനിൽ കണക്കാക്കാം ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ.
* സാധാരണ ടി&സി ബാധകം

ആയുഷ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ എന്താണ് പരിരക്ഷിക്കപ്പെടുന്നത്?

ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലെ ആയുഷ് ചികിത്സ, ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ വിവിധ ചികിത്സാ ശാഖകള്‍ക്ക് കീഴിലുള്ള ഇൻ-പേഷ്യന്‍റ് മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു. എന്നാല്‍, ഈ ചികിത്സകൾ നടത്തുന്നത് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഓഫ് ഹെൽത്ത് അംഗീകരിച്ച ഗവൺമെന്‍റ് അംഗീകൃത ആശുപത്രിയില്‍ ആയിരിക്കണം. അപ്പോള്‍ മാത്രമാണ് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനില്‍ നഷ്ടപരിഹാരം നൽകുക. * സാധാരണ ടി&സി ബാധകം

ആയുഷ് കവറേജ് ഉള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ എടുക്കാൻ ആർക്കാണ് യോഗ്യത?

ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് യോഗ്യതയുള്ള ഏതൊരാള്‍ക്കും ആയുഷ് കവറേജ് നൽകുന്ന പ്ലാൻ തിരഞ്ഞെടുക്കാം. ഇൻഷുറൻസ് കമ്പനി അവരുടെ പോളിസിയുടെ പരിധിയിൽ ആയുഷ് കവറേജ് ഉൾപ്പെടുത്തിയിരിക്കണം എന്നതാണ് ഏക ഉപാധി. * സ്റ്റാൻഡേർഡ് ടി&സി ബാധകം ഇത് തിരഞ്ഞെടുക്കുന്ന കാര്യത്തിൽ; ഹെൽത്ത് ഇൻഷുറൻസ് പോളിസി, മനസ്സിലാക്കേണ്ടതും മനസ്സിൽ സൂക്ഷിക്കേണ്ടതുമായ വിവിധ ഘടകങ്ങളുണ്ട്. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന ഉറപ്പിക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി വിവരം ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്