റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Transfer Health Insurance to Another Company
മെയ് 31, 2021

ഒരു ഇൻഷുററിൽ നിന്ന് മറ്റൊന്നിലേക്ക് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?

ഒരു ഇൻഷുറൻസ് പോളിസി വാങ്ങി കഴിയുമ്പോൾ അതിലും മെച്ചമായത് ഉണ്ടായിരുന്നു എന്ന ചിന്ത പലപ്പോഴും ഉണ്ടാകാം. ചിലപ്പോൾ, പോളിസിയുടെ പരിരക്ഷകളും ആനുകൂല്യങ്ങളുമാണ് നമ്മളെ ആകർഷിക്കുക, എന്നാൽ പിന്നീട് ഇൻഷുറൻസ് ദാതാവിന്‍റെ മോശം സേവനം അസംതൃപ്തി ഉളവാക്കും. ഇൻഷുറൻസ് പോളിസിയിൽ പലപ്പോഴും മറഞ്ഞിരിക്കുന്ന നിബന്ധനകൾ ഉണ്ടാകും, അത് ക്ലെയിം സെറ്റിൽമെന്‍റ് സമയത്ത് വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കാം. എന്തായിരുന്നാലും,നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് പ്ലാനിൽ നിങ്ങൾക്ക് അസംതൃപ്തി ഉണ്ടെങ്കിൽ, IRDAI (Insurance Regulatory and Development Authority of India) നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മറ്റൊരു ഇൻഷുററിലേക്ക് യാതൊരു കുഴപ്പവും ഇല്ലാതെ ട്രാൻസ്ഫർ ചെയ്യാനുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു. അതിനാൽ, എന്‍റെ ഹെൽത്ത് ഇൻഷുറൻസ് മറ്റൊരു കമ്പനിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ? നിങ്ങൾക്ക് ഈ ചോദ്യം മനസ്സിൽ ഉണ്ടെങ്കിൽ? ഉവ്വ് എന്നാണ് ഉത്തരം, അത് ചെയ്യാനുള്ള ശരിയായ മാർഗ്ഗം ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്.

ഒരാൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യുന്നത് എപ്പോഴാണ് പരിഗണിക്കേണ്ടത്?

ആയിരക്കണക്കിന് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഹെൽത്ത് ഇൻഷുറൻസ് മറ്റൊരു ഇൻഷുററിലേക്ക് പോർട്ട് ചെയ്യാൻ പല കാരണങ്ങൾ ഉണ്ടാകാം. ഏറ്റവും സാധാരണമായ ചില കാരണങ്ങൾ നമുക്ക് നോക്കാം: ● നിങ്ങളുടെ നിലവിലുള്ള ഇൻഷുറർ നിലവാരം കുറഞ്ഞ സേവനങ്ങളാണ് നൽകുന്നത്, അവർ പറഞ്ഞതുപോലെ പ്രവർത്തിച്ചില്ല എങ്കിൽ, നിങ്ങൾക്ക് അവ മാറ്റുന്ന കാര്യം പരിഗണിക്കാം. ● പലപ്പോഴും ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് മന്ദഗതിയിൽ ആകുക, നിങ്ങളുടെ നിലവിലെ ഇൻഷുറർക്ക് ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് തികച്ചും മന്ദഗതിയിൽ ആണെങ്കിൽ പോർട്ടബിലിറ്റി ചെയ്യേണ്ടതുണ്ട്. ● അടിയന്തര ഘട്ടത്തിലോ നിങ്ങളുടെ പോളിസിക്ക് വേണ്ടി ക്ലെയിം ചെയ്യുമ്പോഴോ, ഏതെങ്കിലും മറഞ്ഞിരിക്കുന്ന വ്യവസ്ഥയോ രോഗമോ നിങ്ങൾ കണ്ടേക്കാം, അവ ഹെൽത്ത് ഇൻഷുറൻസിൽ പരിരക്ഷിക്കപ്പെടുന്നില്ല ഇക്കാര്യം നിങ്ങൾ പോളിസി വാങ്ങുമ്പോൾ അറിഞ്ഞിട്ടുണ്ടാകില്ല. അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എല്ലായ്പ്പോഴും ഹെൽത്ത് ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാം. ● പോളിസിയിലെ വില വ്യത്യാസം നിങ്ങളുടെ നിലവിലെ ഇൻഷുറർ എപ്പോഴും മോശമായിരിക്കണമെന്നില്ല. ചിലപ്പോൾ ഒരു പുതിയ ഇൻഷുററുടെ പക്കൽ, നിലവിലെ ഇൻഷുററെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ അതേ ആനുകൂല്യങ്ങളും കവറേജുകളും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ മാറ്റുന്നതിനുള്ള സാധുതയുള്ള കാരണമാകാം. ● കൂടുതൽ ആകർഷകമായ പ്രോഡക്ട് ഓപ്ഷൻ ഇന്ത്യയിൽ ധാരാളം കമ്പനികളുണ്ട്. വാങ്ങുന്നവരെ ആകർഷിക്കുന്ന പുതിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളും ഉൽപ്പന്നങ്ങളുമായാണ് ഓരോ കമ്പനിയും വരിക, ഒരു മികച്ച ബദൽ ലഭ്യമാണെങ്കിൽ അവർക്ക് മെച്ചപ്പെട്ട ഉൽപ്പന്നത്തിലേക്ക് മാറുന്ന കാര്യം പരിഗണിക്കാം. ● അധിക പരിരക്ഷയുടെ ആവശ്യം ചിലപ്പോൾ നിങ്ങളുടെ പോളിസിയിൽ ഒരു പ്രത്യേക പരിരക്ഷ തേടാൻ നിർബന്ധിതമാക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അത് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ട്രാൻസ്ഫർ ചെയ്യാൻ ന്യായമായ കാരണമാകാം.

ഹെൽത്ത് ഇൻഷുറൻസ് ട്രാൻസ്ഫറിലെ മാർഗ്ഗനിർദ്ദേശങ്ങൾ

ചില മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലാണ് പോർട്ടബിലിറ്റി ക്ലോസ് പ്രവർത്തിക്കുന്നത്. താഴെ അവ കാണുക: ● പോളിസിയുടെ തരവും ഇൻഷുറൻസ് കമ്പനിയും ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ സമാനമായ ഇൻഷുറൻസ് കമ്പനിയിലും പോളിസി പ്ലാനിലും മാത്രമാണ് ട്രാൻസ്ഫർ ചെയ്യാവുന്നത്. ● അറിയിക്കാനുള്ള സമയപരിധി നിലവിലുള്ള പോളിസി പുതുക്കുന്നതിന് കുറഞ്ഞത് 45 ദിവസം മുമ്പെങ്കിലും നിലവിലുള്ള ദാതാവിനെ അറിയിക്കണം, നിങ്ങൾക്ക് ഇതിന് താൽപ്പര്യം ഉണ്ടെങ്കിൽ; ഹെൽത്ത് ഇൻഷുറൻസ് പോർട്ട് ചെയ്യുക. ● പുതിയ ഇൻഷുററിന്‍റെ അക്നോളജ്മെന്‍റ് നിങ്ങൾ അപേക്ഷ നൽകി പതിനഞ്ച് ദിവസത്തിനുള്ളിൽ പോർട്ടബിലിറ്റി അഭ്യർത്ഥനയോട് പ്രതികരിക്കാൻ പുതിയ ഇൻഷുറർ ബാധ്യസ്ഥനാണ്. ● അണ്ടർറൈറ്റിംഗ് മാനദണ്ഡങ്ങൾ പോർട്ടബിലിറ്റി അഭ്യർത്ഥന ഉന്നയിക്കുമ്പോൾ പോളിസി ഉടമക്ക് പുതിയ അണ്ടർറൈറ്റിംഗ് മാനദണ്ഡങ്ങൾ എഴുതി, പങ്കുവെയ്ക്കുന്നതാണ്. ● അപേക്ഷ നിരസിക്കൽ നിങ്ങളുടെ കേസിൽ തെറ്റായ കണക്ഷൻ അഥവാ ബുദ്ധിമുട്ട് കണ്ടാൽ പോർട്ടബിലിറ്റി അപേക്ഷ നിരസിക്കാനുള്ള എല്ലാ അവകാശവും പുതിയ ഇൻഷുറർക്ക് ഉണ്ട്.

നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ട്രാൻസ്ഫർ ചെയ്യുന്നതിന് ആവശ്യമായ ഘട്ടങ്ങൾ

ഒരു ഇൻഷുററിൽ നിന്ന് മറ്റൊന്നിലേക്ക് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം എന്നതിനെക്കുറിച്ച് താഴെപ്പറയുന്ന ഘട്ടങ്ങൾ നിങ്ങളെ നയിക്കും:
  1. പോളിസി കാലഹരണപ്പെടുന്നതിന് 45 ദിവസം മുമ്പ് പോളിസിയുടെ പോർട്ടബിലിറ്റിയെക്കുറിച്ച് നിങ്ങളുടെ നിലവിലുള്ള ഇൻഷുററെ അറിയിക്കുക.
  1. പുതിയ ഇൻഷുററുടെ പക്കൽ പോർട്ടബിലിറ്റിക്കായി അപേക്ഷിക്കുക, ആവശ്യമായ എല്ലാ ഫോമുകളും പൂരിപ്പിക്കുക, നിങ്ങളുടെ നിലവിലുള്ള പോളിസി ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക.
  1. പുതിയ ഇൻഷുറർ അടുത്ത ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ഡോക്യുമെന്‍റുകൾ വെരിഫൈ ചെയ്യും.
  1. ഇൻഷുറർ IRDAI പോർട്ടലിൽ പോർട്ടബിലിറ്റി ഡോക്യുമെന്‍റുകൾ ചേർക്കും.
  1. പുതിയ ഇൻഷുറർ അണ്ടർറൈറ്റിംഗ് മാനദണ്ഡങ്ങൾ സഹിതം പുതിയ പോളിസി പ്ലാൻ രൂപപ്പെടുത്തും.
  1. അപേക്ഷ പ്രോസസ്സ് ചെയ്ത് 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഒരു പ്രൊപ്പോസൽ അയക്കും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (എഫ്എക്യൂ)

  1. പുതിയ ഇൻഷുറർ പോർട്ടബിലിറ്റി അഭ്യർത്ഥന നിരസിച്ചാൽ എനിക്ക് പഴയ ഇൻഷുററിലേക്ക് തിരികെ പോകാൻ കഴിയുമോ?
ഉവ്വ്, നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ പഴയ ഇൻഷുററിലേക്ക് മാറാം.
  1. ഒരു പുതിയ ഇൻഷുററിലേക്ക് പോർട്ട് ചെയ്യുമ്പോൾ എന്‍റെ നിലവിലുള്ള പോളിസി ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
ഇല്ല, നിലവിലുള്ള പോളിസിയുടെ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. ഉപസംഹാരം മേൽപ്പറഞ്ഞ വിവരങ്ങൾ അനുസരിച്ച്, ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം എന്നത് നിങ്ങൾക്ക് ഇപ്പോൾ നന്നായി മനസ്സിലായിക്കാണും. എന്നിരുന്നാലും, നിങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ ഉണ്ടെങ്കിൽ, ബന്ധപ്പെട്ട നിർദ്ദിഷ്ട വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ, ആവശ്യമായ വിവരങ്ങൾക്കായി നിങ്ങൾക്ക് ഞങ്ങളുടെ ഇൻഷുറൻസ് എക്സ്പെർട്ടുമായി ബന്ധപ്പെടാം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 3.6 / 5 വോട്ട് എണ്ണം: 5

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്