റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നമുക്ക് വേഗത്തിൽ വാക്കു കൊണ്ട് ഒരു കളി കളിക്കാം. ഞങ്ങൾ 'ഇന്‍റർനെറ്റ്' എന്ന് പറയുമ്പോൾ, എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്?
സോഷ്യൽ മീഡിയ, സുഹൃത്തുക്കൾ, വിനോദം, ഇതോക്കെ ഇന്‍റർനെറ്റിൻ്റെ സമ്മാനമാണ്. ഇന്‍റർനെറ്റ് ഇല്ലാതിരുന്ന ഒരു കാലത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും നമുക്ക് ഇന്ന് അത്ര എളുപ്പമല്ല. ഒരല്പം ഭാവന ഉപയോഗിച്ച് ചിന്തിച്ചാലോ, എന്തൊരു ബോറിംഗ് ആയിരുന്നു അക്കാലം, ഏതാണ്ട് ഒരു ഇരുണ്ട യുഗം എന്നൊക്കെ നമ്മൾ കരുതിയേക്കാം. എന്നിരുന്നാലും, പല വിധത്തിൽ ഇന്നത്തേതിലും സുരക്ഷിതമായിരുന്നു അക്കാലം
എന്നിരുന്നാലും, ഇക്കാലത്ത്, ഓൺലൈൻ ലോകത്തിൽ സ്വയം എക്സ്പോസ് ചെയ്യാതെ പ്രവർത്തിക്കുന്നത് ഏതാണ്ട് അസാധ്യമാണ്, ഒരു പരിധി വരെയെങ്കിലും. ഒരുവനെ അപകടത്തിലേക്ക് തള്ളിവിട്ടേക്കാം എന്ന ഒരു മറുവശം കൂടി ഇതിനുണ്ട്.
തട്ടിപ്പ്, ഫിഷിംഗ്, സൈബർ സ്റ്റാക്കിംഗ് എന്നിവ തിരിച്ചറിയുക
ഏതാണ്ട് എല്ലാ ദിവസവും നിങ്ങൾ ഈ അപകടങ്ങളെ നേരിടാനുള്ള സാധ്യതയുണ്ട്. അപ്പോൾ നിങ്ങൾ എന്തു ചെയ്യും? ഇന്‍റർനെറ്റ് ഉപയോഗിക്കുന്നത് നിർത്തുമോ? ഒരിക്കലും ഇല്ല! സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്നും റിസ്കുകളിൽ നിന്നും സ്വയം പരിരക്ഷിക്കാനുള്ള ഒരു മാർഗ്ഗം നിങ്ങൾക്ക് കണ്ടെത്തും, ബജാജ് അലയൻസ് സൈബർ ഇൻഷുറൻസ് അതിനായി നിങ്ങളെ സഹായിക്കുന്നു.
ഇന്ത്യയില്‍ സൈബര്‍ ഇന്‍ഷുറന്‍സിന്‍റെ വർദ്ധിച്ചുവരുന്ന ആവശ്യം മനസ്സിലാക്കി, പേഴ്സണൽ സൈബര്‍ ഇന്‍ഷുറന്‍സ് വിപണിയെ പിന്തുണയ്ക്കുന്നതിന് ഞങ്ങള്‍ ഞങ്ങളുടെ പോളിസി രൂപകല്‍പ്പന ചെയ്യുകയും സൈബര്‍ ഇൻഷുറൻസ് ഓഫർ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇന്‍ഷുറര്‍ ആയി മാറുകയും ചെയ്തു.
മനുഷ്യൻ്റെ കണ്ടുപിടിത്തങ്ങളിൽ വെച്ച് ഒരുപക്ഷേ ഏറ്റവും മികച്ചതും ഏറ്റവും മോശമായതും ഇന്‍റർനെറ്റ് ആണ്. കണക്ടിവിറ്റി, ആശയവിനിമയം, സൗകര്യം എന്നീ ഗുണങ്ങൾക്കൊപ്പം ഇത് ഒരു പറ്റം നവ യുഗ റിസ്ക്കുകളും കൊണ്ടുവരുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതും ഡാറ്റ മോഷണം മുതൽ സൈബർ സ്റ്റാക്കിംഗ്, വ്യക്തിവിവര മോഷണം എന്നിവ വരെ ഏതുമാകാം.
ബജാജ് അലയൻസിൽ ഞങ്ങൾ അത്തരം നവ യുഗ റിസ്ക്ക് ഘടകങ്ങളും അവയുടെ അനന്തരഫലവും മനസ്സിലാക്കുന്നു. ഞങ്ങളുടെ വ്യക്തിഗത സൈബർ സുരക്ഷാ ഇൻഷുറൻസ് പോളിസി സാധ്യമായ സൈബർ ഭീഷണികൾക്കും റിസ്ക്കുകൾക്കും എതിരെ നിങ്ങൾക്ക് മികച്ച സംരക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി എപ്പോഴും പരിരക്ഷിക്കപ്പെടും
നിങ്ങളുടെ ഡിജിറ്റൽ ഡിവൈസുകൾ നിങ്ങളുടെ കൃത്യമായ പ്രതിഫലനമാണ്, കാരണം അവ നിങ്ങളെക്കുറിച്ച് സത്യമായതും പച്ചയായതും ആയ എല്ലാം സ്റ്റോർ ചെയ്യുന്നു. ഇതിൽ നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, ടെക്സ്റ്റ്, ബ്രൌസർ ഹിസ്റ്ററി, പാസ്‌വേഡുകൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ദീർഘകാല ബന്ധമുള്ള ആളുകൾ പോലും ഫോൺ, അക്കൗണ്ട് പാസ്‌വേഡുകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കുകയാണ് പതിവ്. കൂടുതൽ വായിക്കുക
നിങ്ങളുടെ ഡിജിറ്റൽ ഡിവൈസുകൾ ഉൾപ്പെടെ നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ സ്റ്റോർ ചെയ്ത നിങ്ങളുടെ വ്യക്തിഗത ഡാറ്റയുടെ ഉപയോഗം, ഡിലീറ്റ് ചെയ്യൽ അല്ലെങ്കിൽ മാറ്റം വരുത്തൽ എന്നിവയ്ക്കായി ഏതെങ്കിലും വഞ്ചനയിലൂടെയോ അനധികൃതമായോ ആക്സസ് ചെയ്യുന്നതാണ് വ്യക്തിവിവര മോഷണം. ഇത് ഭയപ്പെടുത്തുന്നതു പോലെ യഥാർത്ഥ സാധ്യതയും ആണ്.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ സൈബർ-ആക്രമണങ്ങൾ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതലാണ്. എന്നാൽ ഞങ്ങളുടെ പേഴ്സണൽ സൈബർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ നിയമപരമായ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സൈബർ ആക്രമണത്തിന്‍റെ ഫലമായി സംഭവിക്കുന്ന വ്യക്തിവിവര മോഷണത്തിന് എതിരെയുള്ള വ്യവഹാര, പ്രോസിക്യൂഷൻ ചെലവുകൾ ഞങ്ങൾ വഹിക്കും.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
സൈബർ സ്റ്റാക്കിംഗ് ഒരു ഭയപ്പെടുത്തുന്ന വിധിയാണ്, ആർക്കും അത് ഒരിക്കലും സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരു വ്യക്തിയെ ഉപദ്രവിക്കാനോ ഭയപ്പെടുത്താനോ ഡിജിറ്റൽ ആശയവിനിമയത്തിന്‍റെ ആവർത്തിച്ച ഉപയോഗമാണിത്. ഇത് ഒരാളെ എല്ലായ്പ്പോഴും താൻ ആക്രമിക്കപ്പെടുകയാണെന്നു ചിന്തിക്കുന്നതിലേക്കും അസുരക്ഷിതത്വം അനുഭവപ്പെടുന്നതിലേക്കും നയിക്കുന്നു, എവിടെ ആയിരുന്നാലും. കൂടുതൽ വായിക്കുക
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
നിങ്ങൾക്ക് പ്രതിദിനം എത്ര ടെക്സ്റ്റ് മെസ്സേജുകൾ ലഭിക്കുന്നു എന്നും അല്ലെങ്കിൽ നിങ്ങൾ ഇന്‍റർനെറ്റിൽ നിന്ന് എത്ര തവണ ഡൗൺലോഡ് ചെയ്യുന്നു എന്നും ഒരു മിനിറ്റ് ഒന്നു ചിന്തിച്ചു നോക്കൂ. ഒരുപാട് തവണ, അല്ലേ? കൂടുതൽ വായിക്കുക
അതിനാൽ, ദുരുദ്ദേശ്യമുള്ള ഒരാൾക്ക് നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ എസ്എംഎസ്, ഇന്‍റർനെറ്റ് ഡൗൺലോഡുകൾ, ഫയൽ ട്രാൻസ്ഫർ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്ന ഏതെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമിന്‍റെ സഹായത്തോടെ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറി തകരാറുണ്ടാക്കാൻ വളരെ എളുപ്പമാണ്.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
ഓൺലൈനിൽ ബാങ്ക് ട്രാൻസാക്ഷൻ നടത്താനുള്ള സൗകര്യവും സൈബർ മോഷണവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഞങ്ങളുടെ സൈബർ സുരക്ഷാ പോളിസി നിങ്ങളെ മോശം വശത്തിൽനിന്ന് പരിരക്ഷിക്കുന്നതിനാൽ നിങ്ങൾക്ക് തുടർന്നും നല്ല വശം ആസ്വദിക്കാം. കൂടുതൽ വായിക്കുക
ഒരു തേര്‍ഡ് പാര്‍ട്ടി അനധികൃതമായി, ലക്ഷ്യം വെച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നടത്തിയ സൈബര്‍ നുഴഞ്ഞുകയറ്റത്തിൻ്റെ നേരിട്ടുള്ള ഫലമായി നിങ്ങള്‍ തെറ്റായി അല്ലെങ്കില്‍ അബദ്ധത്തിൽ പണം അടച്ചതിനാൽ ഉണ്ടായ സാമ്പത്തിക നഷ്ടം പരിരക്ഷിക്കപ്പെടുന്നതാണ്.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
അപകടത്തെക്കുറിച്ച് ചിന്തിക്കാത്ത ആളുകളെ ചതിക്കുന്നതിന് തട്ടിപ്പുകാരും വഞ്ചകരും ഉപയോഗിക്കുന്ന ഒരു പുതിയ മാർഗ്ഗമാണ് ഫിഷിംഗ്. പലപ്പോഴും ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തിൽ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെ ഒരു വിശ്വാസ്യതയുള്ള സ്ഥാപനമായി നടിച്ച് നിങ്ങളുടെ യൂസർനെയിമുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ (ചിലപ്പോൾ പരോക്ഷമായി, പണം) എന്നിവ പോലുള്ള നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങൾ നേടാനുള്ള ഏതൊരു ശ്രമവും ഇതിൽപ്പെടും. കൂടുതൽ വായിക്കുക
ഞങ്ങളുടെ വ്യക്തിഗത സൈബർ ഇൻഷുറൻസ് പോളിസി നിങ്ങളെ സാമ്പത്തിക നഷ്ടം നികത്തുന്നതിനു മാത്രമല്ല, തിരികെ പോരാടാനും സഹായിക്കും.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
ഇമെയിൽ സ്പൂഫിംഗ് ഒരു ഇമെയിൽ ഹെഡറിൽ കള്ളത്തരം അല്ലെങ്കിൽ അന്യായമായി കൃത്രിമത്വം കാട്ടലാണ്, അതു വഴി, സന്ദേശം യഥാർത്ഥ സ്രോതസ്സിൽ നിന്നാണ് വന്നതെന്ന് തോന്നിപ്പോകും. കൂടുതൽ വായിക്കുക
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
നിങ്ങളുടെ ഡിജിറ്റൽ ഡിവൈസുകൾ ഉൾപ്പെടെയുള്ള നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ സൈബർ ആക്രമണം നടത്തിയതിൻ്റെ ഫലമായി നിങ്ങൾ ഉദ്ദേശിക്കാത്ത വിധത്തിൽ ഏതെങ്കിലും ഡിജിറ്റൽ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ ബ്രോഡ്കാസ്റ്റിംഗ് ചെയ്യുകയോ ചെയ്തതു മൂലം എന്തെങ്കിലും ബാധ്യത ഉണ്ടായാൽ ഞങ്ങളുടെ പേഴ്സണൽ സൈബർ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും. കൂടുതൽ വായിക്കുക
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
സ്വകാര്യതാ ലംഘനം, ഡാറ്റാ ലംഘനം അല്ലെങ്കിൽ സൈബർ-ആക്രമണം എന്നിവയ്ക്ക് കാരണമാകുന്ന ഏതു ഭീഷണിയെയും സൈബർ കൊള്ള എന്നു വിളിക്കാം. ഒരു യാഥാർത്ഥ വ്യക്തി കത്തികാട്ടി മുന്നിൽ നിൽക്കുന്നതിനേക്കാൾ ഭയാനകമാണിത്, കാരണം, ഓൺലൈനിൽ ആളുകൾക്ക് അജ്ഞത എന്ന മറയ്ക്കു പിന്നിൽ ഒളിച്ചിരിക്കാൻ കഴിയുമെന്നു മാത്രമല്ല പ്രതിരോധിക്കാൻ കഴിയില്ല എന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിപ്പോകും. കൂടുതൽ വായിക്കുക
ഞങ്ങളുടെ സൈബർ ലയബിലിറ്റി ഇൻഷുറൻസ് ഉപയോഗിച്ച്, തിരികെ പോരാടുന്നതിനായി നിങ്ങളെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
ഇന്ന്, ഇന്‍റർനെറ്റും നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റവും 'പ്രിയപ്പെട്ട ഡയറി’യുടെ നവയുഗ പതിപ്പ് പോലെയാണ്. അവയിൽ നിങ്ങളുടെ വ്യക്തിപരമായ ഒരുപാട് ഡാറ്റ - ഫോട്ടോകൾ, വീഡിയോകൾ, ടെക്സ്റ്റ് എന്നിവയും അതിലേറെയും - അടങ്ങിയിരിക്കുന്നു, ഒരുപക്ഷേ മറ്റാരും ഒരിക്കലും അത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. കൂടുതൽ വായിക്കുക
ഒരു തേര്‍ഡ് പാര്‍ട്ടി നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ അനധികൃതമായി വെളിപ്പെടുത്തുകയോ അല്ലെങ്കില്‍ ഒരു തേര്‍ഡ് പാര്‍ട്ടിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ അനധികൃതമായി ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് സ്വകാര്യതാ, ഡാറ്റാ ലംഘനങ്ങൾ.
വാഗ്ദാനം ചെയ്യുന്ന പരിരക്ഷ
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ജുബേർ ഖാൻ മുംബൈ
എനിക്ക് അതിമനോഹരമായ ഒരു അനുഭവം ഉണ്ടായി
സമീപകാല ക്ലെയിം സെറ്റില്‍മെന്‍റ്
പ്രോസസ്സ് സമയത്ത്,
ബജാജ് അലയൻസിന് നന്ദി.
ജുബേർ ഖാൻ മുംബൈ
എനിക്ക് അതിമനോഹരമായ ഒരു അനുഭവം ഉണ്ടായി
സമീപകാല ക്ലെയിം സെറ്റില്‍മെന്‍റ്
പ്രോസസ്സ് സമയത്ത്,
ബജാജ് അലയൻസിന് നന്ദി.
ജുബേർ ഖാൻ മുംബൈ
എനിക്ക് അതിമനോഹരമായ ഒരു അനുഭവം ഉണ്ടായി
സമീപകാല ക്ലെയിം സെറ്റില്‍മെന്‍റ്
പ്രോസസ്സ് സമയത്ത്,
ബജാജ് അലയൻസിന് നന്ദി.
18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിയും.
ഇപ്പോൾ എല്ലാവരും ദിവസവും എന്തിന് മണിക്കൂറുകളോളം പോലും ഇന്‍റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ ഞങ്ങളുടെ വ്യക്തിഗത സൈബർ സേഫ് പോളിസിയുടെ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയുന്ന വിധത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, നിയമപരമായ പ്രായം ഉണ്ടായിരിക്കണം എന്നതു പോലെ അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
ഇത് ഒരു വാർഷിക പോളിസിയാണ്.
എന്നിരുന്നാലും, പോളിസിയുടെ പുതുക്കൽ വളരെ വേഗത്തിലുള്ളതും എളുപ്പവുമാണ്, ഏതാനും ക്ലിക്കുകൾ കൊണ്ട് ഓൺലൈനിൽ പുതുക്കി, നിങ്ങൾ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നിടത്തോളം കാലം പേഴ്സണൽ സൈബർ ഇൻഷുറൻസ് പോളിസിയുടെ സംരക്ഷണം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.
ഓരോ വ്യക്തിക്കും വ്യത്യസ്ത ആവശ്യങ്ങൾ ഉണ്ടെന്നും മറ്റ് കാര്യങ്ങൾക്കൊപ്പം, നിങ്ങളുടെ ഇന്‍റർനെറ്റ് ഉപയോഗ ശീലങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഒരു വ്യത്യസ്ത കവറേജ് തുക ആവശ്യമായി വന്നേക്കാം എന്നും ഞങ്ങൾ മനസ്സിലാക്കുന്നു.
അതിനാൽ, രൂ. 1 ലക്ഷം മുതൽ രൂ. 1 കോടി വരെ പോകുന്ന പ്ലാനുകൾ ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ ഉണ്ട്. പേഴ്സണൽ സൈബർ ഇൻഷുറൻസ് ചെലവ് അതനുസരിച്ച് വ്യത്യാസപ്പെടും, ഇതിൽ നിരവധി താങ്ങാനാവുന്ന പ്ലാനുകൾ ഉൾപ്പെടുന്നു.
സൈബർ ഇൻഷുറൻസ് പോളിസിയിൽ ഒരു എക്സസും ഇല്ല.
ഇൻഷുറൻസ് ദാതാവ് ക്ലെയിം തീർപ്പാക്കുന്നതിന് മുമ്പ് ഒരു ക്ലെയിമിനായി നിങ്ങൾ അടയ്ക്കേണ്ട തുകയാണ് എക്സസ്. ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത് തുക തീരുമാനിക്കുന്നു. ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസി, പക്ഷേ, എക്സസ് ഈടാക്കുന്നില്ല.
അത് കേട്ടതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. അത് സംഭവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പോളിസി പ്രകാരം ക്ലെയിം ചെയ്യുന്നതുമായി മുന്നോട്ടു പോകാം. എന്നിരുന്നാലും, ഒരു സംഭവത്തിന് നിങ്ങൾക്ക് ഇൻഷുറിംഗ് ക്ലോസുകളിൽ ഒന്നിനു കീഴിൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ