Loader
Loader

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഈസി ഹൗസ്ഹോൾഡർ പാക്കേജ് പോളിസി

നിങ്ങളുടെ വീടിന് ഉചിതമായ സംരക്ഷണം
Buy Easy Householder Package Policy

നിങ്ങൾക്കായി ഒരു അനുയോജ്യമായ പ്ലാൻ തയ്യാറാക്കാം.

പേര് എന്‍റർ ചെയ്യുക
ഞങ്ങളെ വിളിക്കൂ
ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

3 കസ്റ്റമൈസ്ഡ് പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം

താങ്ങാനാവുന്ന പ്രീമിയം പാക്കേജ്

ലളിതമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്

എന്തിനാണ് ബജാജ് അലയൻസ് ഈസി ഹൗസ്ഹോൾഡർ പാക്കേജ് പോളിസി?

മനസ്സ് ശാന്തമല്ലാത്തപ്പോൾ സമ്മർദ്ദവും വിഷമവും ഉണ്ടാവുക സ്വാഭാവികമാണ്. നിങ്ങളുടെ പുതിയ വീട്ടിലോ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയിലോ ആകുലതകളേതുമില്ലാതെ കഴിയണമെങ്കിൽ, നിങ്ങള്‍ക്ക് പൂട്ടുകളും ഇരട്ട വാതിലുകളും മാത്രം പോരാ. പരിചയമില്ലാത്ത സന്ദര്‍ശകരുടെ സാന്നിധ്യം ഉടനടി കുരച്ചറിയിക്കുന്ന ജാഗരൂകനായ വളർത്തുമൃഗവും നിങ്ങളുടെ വീടിനുള്ളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വിവിധ ഭീഷണികളില്‍ നിന്ന് സുരക്ഷിതരാണെന്ന് ഉറപ്പ് നല്‍കുന്നില്ല. നിങ്ങളുടെ ആകുലതകൾ അകറ്റാൻ നിങ്ങൾക്ക് എന്താണോ ആവശ്യം അതാണ് ബജാജ് അലയൻസ് ഈസി ഹൗസ്ഹോൾഡർ പാക്കേജ് പോളിസി.

കവറേജ്, താങ്ങാനാകുന്ന ചെലവ് എന്നിവയുടെ കാര്യത്തിൽ സമർത്ഥമായ ഈ ഹൗസ്ഹോൾഡർ പോളിസി ഓരോ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ നിരവധി കസ്റ്റമൈസ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. കവറേജ്, താങ്ങാനാകുന്ന ചെലവ് എന്നിവയുടെ കാര്യത്തിൽ സമർത്ഥമായ ഈ ഹൗസ്ഹോൾഡർ പോളിസി ഓരോ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ നിരവധി കസ്റ്റമൈസ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.

ഒരു അടിയന്തിര സാഹചര്യത്തിൽ, അയൽവാസികളും സുഹൃത്തുക്കളും ആണ് മിക്കപ്പോഴും ആദ്യം ഓടിയെത്തുകയും വൈകാരിക പിന്തുണ നൽകുകയും ചെയ്യുക എന്നത് സത്യമാണെങ്കിലും, ബജാജ് അലയൻസിൽ നിന്നുള്ള ഹൗസ്ഹോൾഡർ പോളിസിയാണ് നിങ്ങളുടെ വീടും വസ്തുവകകളും ഉൾപ്പെടുന്ന ഒരു പ്രതിസന്ധി ഘട്ടത്തിൽ ഉയർന്നുവന്നേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വത്തിനുള്ള ഏറ്റവും മികച്ച പ്രതിവിധി.

ഹോം ഇൻഷുറൻസിനുള്ള പ്രധാന ആനുകൂല്യങ്ങൾ

ഇന്ത്യയിൽ, ഒരു വീട് വാങ്ങുന്നത് ജീവിതത്തിലെ ഒരു സുപ്രധാന കാര്യമായാണ് പരിഗണിക്കുന്നത്. സ്ഥിതിവിവരക്കണക്കനുസരിച്ച്, ബഹുഭൂരിപക്ഷം ഇന്ത്യക്കാരും സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. ഒടുവിൽ സ്വന്തമായി ഒരു സ്ഥലമുണ്ടായി എന്നത് നിങ്ങൾക്ക് ന്യായമായി അഭിമാനിക്കാവുന്ന കാര്യവുമാണ്. എന്നിരുന്നാലും, മോഷണം, കലാപം, വസ്തുവകകൾ നഷ്ടപ്പെടൽ, മറ്റ് അപകടസാധ്യതകൾ എന്നിവ വർദ്ധിച്ചുവരുന്നതു കൊണ്ട്, നിങ്ങളുടെ സ്വപ്ന ഗൃഹം പ്രതിദിനം നിരവധി അപകടസാധ്യതകളെ നേരിടേണ്ടതായി വരും. നിങ്ങൾക്ക് ഒരു കുടുംബമോ മറ്റ് ആശ്രിതരോ ഉണ്ടെങ്കിൽ, അപകടങ്ങളോ പരിക്കുകളോ ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ റിസ്കുകൾ പലപ്പോഴും കൂടുതലാണ്. 

 

ഈ റിസ്കുകൾ പ്രവചിക്കാനോ എപ്പോഴും തടയാനോ കഴിയില്ല. നിക്ഷേപിക്കുന്നു ഹോം ഇൻഷുറൻസ്  കവർച്ച പോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ലളിതമായ ഈ ഹൗസ്ഹോൾഡർ പോളിസി, നിങ്ങൾ നേരിട്ടേക്കാവുന്ന ഏതൊരു സാമ്പത്തിക പ്രതിസന്ധിയിലും അടിപതറാതെ നിന്ന് സ്വന്തം കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ശാന്തമായി പിന്തുണയേകാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

 

ബജാജ് അലയൻസ് ഈസി ഹൗസ്ഹോൾഡർ പാക്കേജ് പോളിസി എന്തിനാണെന്ന് നോക്കൂ:

  • Convenience to choose from 3 customized plans 3 കസ്റ്റമൈസ്ഡ് പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം

    പ്രഗത്ഭനായ ഒരു എതിരാളിയെ ചെസ്സിൽ നേരിടാൻ നിങ്ങൾ ഒന്നിൽ കൂടുതൽ തന്ത്രം പുറത്തെടുക്കേണ്ടതുണ്ട്. കളി പുരോഗമിക്കുമ്പോൾ, വിജയിക്കാൻ നിങ്ങളുടെ നൈസർഗ്ഗിക വാസന മാത്രം മതിയായെന്നു വരില്ല, മത്സരത്തിൽ വെട്ടിപ്പിടിക്കണമെങ്കിൽ വഴക്കവും തത്ക്ഷണം നീക്കങ്ങൾ നടത്താനുള്ള പാടവവും ആവശ്യമാണ്. ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസിയിൽ, നിങ്ങളുടെ സവിശേഷമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ മോഡുലാർ കവറേജ് വാഗ്ദാനം ചെയ്യുന്ന 3 കസ്റ്റമൈസ്ഡ് പ്ലാനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • Affordable package premium താങ്ങാനാവുന്ന പാക്കേജ് പ്രീമിയം

    വിവേചനബുദ്ധിയോടെ വാങ്ങുന്ന ഒരാൾ എന്ന നിലയിൽ, നിങ്ങളുടെ പണത്തിനു തക്ക മൂല്യം ലഭിക്കുന്നത് നിങ്ങൾ വിലമതിക്കും എന്ന് ഞങ്ങൾക്കറിയാം, അതിനാലാണ് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ശരിയായ കവറേജ് നൽകുന്നതോടൊപ്പം ചെലവ് കുറഞ്ഞ രീതിയിൽ ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസി പ്രത്യേകമായി ഡിസൈൻ ചെയ്തത്. ജീവിത ചെലവ് വർദ്ധിക്കുകയാണെങ്കിലും ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസി മൂലം ഒടുവിൽ നിങ്ങളുടെ വീടും അതിലെ വസ്തുവകകളും സംരക്ഷിക്കുന്നതിനുള്ള ചെലവ് കുറയുകയാണ്.

  • Combination of requisite covers അവശ്യ പരിരക്ഷകളുടെ സംയോജനം

    ഓരോ ഭക്ഷണ വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിനേക്കാൾ ഒരു ബൂഫേ തിരഞ്ഞെടുക്കുന്നത് കൂടുതൽ ആകർഷകമായിരിക്കും എന്നു മാത്രമല്ല ഭക്ഷിക്കാനായി പല പല വിഭവങ്ങൾ തിരഞ്ഞെടുക്കാമെന്ന സൗകര്യവും നൽകുന്നു. ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസിയിലൂടെ, അനാവശ്യമായ ആവർത്തനങ്ങൾ ഒഴിവാക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച പരിരക്ഷ തിരഞ്ഞെടുക്കുന്നതിൽ മറ്റെങ്ങും ഇല്ലാത്ത ഫ്ലെക്സിബിലിറ്റി നൽകുകയും ചെയ്യുന്നതിനാണ് ഞങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് ഹോം ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നതിനുള്ള മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുക മാത്രമല്ല, അടിയന്തിര സാഹചര്യങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കുകയും ചെയ്യുന്നു. 

  • Easy claim settlement process ലളിതമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്

    ഞങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ ഞങ്ങൾ എപ്പോഴും കണിശക്കാരാണ്. ആധുനിക സാങ്കേതികവിദ്യയും ആധുനിക വർക്ക് ഫ്ലോയും പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈസി ഹൗസ്ഹോൾഡർ പോളിസി നിങ്ങൾക്ക് വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റും 24x7 കസ്റ്റമർ സപ്പോർട്ടും ഓഫർ ചെയ്യുന്നു, അത് നിങ്ങളെ എല്ലാ ഘട്ടങ്ങളിലും വിവരം അറിയിക്കുന്നു. ദിവസത്തിൽ ഏതു സമയത്തും (രാത്രിയിൽ പോലും!) നിങ്ങൾ ഒരു ചോദ്യവുമായി ഞങ്ങളെ വിളിക്കുമ്പോൾ കേൾക്കാൻ ഞങ്ങളുണ്ട്. ഹോം ഇൻഷുറൻസ് ക്ലെയിമുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ തത്സമയം നൽകാൻ ഞങ്ങളുടെ അഡ്വൈസർമാർ ഒട്ടും വൈകിക്കില്ല, നിങ്ങൾക്കുള്ള ഏതൊരു ചോദ്യത്തിനും ഉത്തരം നൽകാൻ അവർക്ക് സന്തോഷമേയുള്ളൂ!

ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പാക്കേജ് പോളിസിയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസിക്ക് കീഴിൽ ക്ലെയിം രജിസ്റ്റർ ചെയ്യാൻ, ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ (1800 209 5858) വിളിക്കുക അല്ലെങ്കിൽ bagichelp@bajajallianz.co.in ലേക്ക് ഒരു ഇമെയിൽ അയക്കുക

ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ.

 

നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യുന്നതിന്‍റെ ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഇതാ:

 

1 ക്ലെയിം അറിയിപ്പ് ലഭിച്ചാൽ, നഷ്ടം വിലയിരുത്തുന്നതിന് നിങ്ങളെ സന്ദർശിക്കുന്ന ഒരു സർവേയറെ ഞങ്ങൾ നിയമിക്കും

 

2 അദ്ദേഹത്തിന്‍റെ സർവേയുടെ അടിസ്ഥാനത്തിൽ, ക്ലെയിം രജിസ്റ്റർ ചെയ്യുകയും ട്രാക്കിംഗിനായി ക്ലെയിം നമ്പർ നിങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്യും

 

3 സർവേ കഴിഞ്ഞ് 48-72 മണിക്കൂറിനുള്ളിൽ ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ഞങ്ങൾ ഷെയർ ചെയ്യും. നിങ്ങൾ അത് 7-15 പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് സമർപ്പിക്കണം

 

4 ഡോക്യുമെന്‍റുകൾ ലഭിച്ചതിന് ശേഷം, ലോസ് അഡ്ജസ്റ്റർ ഞങ്ങൾക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കും

 

5 ഞങ്ങൾക്ക് രണ്ടും ലഭിച്ചുകഴിഞ്ഞാൽ - റിപ്പോർട്ടും നിങ്ങളുടെ ഡോക്യുമെന്‍റുകളും, നിങ്ങളുടെ ക്ലെയിം 7-10 പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യുകയും എൻഇഎഫ്‌ടി വഴി പേമെന്‍റ് നിക്ഷേപിക്കുകയും ചെയ്യും

ഹോം ഇൻഷുറൻസ് എന്താണെന്ന് ഞങ്ങൾ ലളിതമായി പറയട്ടേ?

എന്താണ് ഈസി ഹൗസ് ഹോൾഡർ പാക്കേജ് പോളിസി?

തുടർച്ചയായ മഴ കാരണമുള്ള വെള്ളക്കെട്ടോ അല്ലെങ്കിൽ ശരിയായി പ്രവർത്തിക്കാത്ത ഇലക്ട്രിക്കൽ ഉപകരണങ്ങളോ ആയിക്കൊള്ളട്ടേ, ഞങ്ങളുടെ ഈസി ഹൗസ് ഹോൾഡർ പാക്കേജ് പോളിസി റിപ്പയർ, റീപ്ലേസ്മെന്‍റ് എന്നിവയുടെ ചെലവുകളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകുന്നു. ഈ സമഗ്ര പാക്കേജ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത് വീട്ടുടമകൾ നേരിടുന്ന വിവിധ അപകടസാധ്യതകളും ആകസ്മികതകളും പരിഹരിക്കുന്നതിനാണ്. ഇത് നിങ്ങളുടെ വീട്ടിലുള്ള വസ്തുക്കൾ, ഗാർഹിക ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡൊമസ്റ്റിക് ട്രാവൽ ബാഗേജ് എന്നിവയ്ക്ക് സംരക്ഷണം നൽകുന്നു.

നിങ്ങൾ ഏറ്റവും കൂടുതൽ വിലമതിക്കുന്ന വസ്തുക്കളുടെ സംരക്ഷണാർത്ഥം ഒരു കുടക്കീഴിൽ എല്ലാ പരിഹാരവും കാണുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈസി ഹൗസ് ഹോൾഡർ പാക്കേജ് പോളിസി. 

എനിക്ക് എന്‍റെ ഇൻഷുർ തുക വർദ്ധിപ്പിക്കാൻ കഴിയുമോ?

ഇല്ല, പോളിസി പ്രാബല്യത്തിലായാൽ നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസിയുടെ ഇൻഷ്വേർഡ് തുക വർദ്ധിപ്പിക്കാൻ കഴിയില്ല. ഈസി ഹൗസ് ഹോൾഡർ പാക്കേജ് പോളിസിക്ക് തിരഞ്ഞെടുക്കാനായി, മുൻകൂർ തീരുമാനിച്ച ഇൻഷ്വേർഡ് തുകയുള്ള ഫിക്സഡ് പ്ലാനുകൾ ഉണ്ട് എന്നതാണ് ഇതിനു കാരണം.

ഈ പോളിസിക്ക് കീഴിലുള്ള പ്രധാന ഒഴിവാക്കലുകൾ എന്തൊക്കെയാണ്?

ബജാജ് അലയൻസ് സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഇതിന്‍റെ പരിധിക്കു കീഴിൽ വരാത്ത ചില റിസ്കുകൾ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള നഷ്ടം അല്ലെങ്കിൽ മൂല്യശോഷണം, തേയ്മാനം അല്ലെങ്കിൽ മൂല്യശോഷണം എന്നിവ നിമിത്തമുള്ള നാശം അല്ലെങ്കിൽ കേടുപാട്, ഉപഭോഗ വസ്തുക്കളുടെ ഗണത്തിൽപ്പെടുന്ന വീട്ടിനുള്ളിലെ വസ്തുക്കൾക്ക് ഉണ്ടാകുന്ന കേടുപാട്, മൊബൈൽ ഫോണുകൾക്കോ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സമാനമായ ഉപകരണങ്ങൾക്കോ ഉള്ള നഷ്ടം അല്ലെങ്കിൽ തകരാർ, വിലപ്പെട്ട വസ്തുക്കൾ, ആഭരണങ്ങൾ, അമൂല്യമായ വസ്തുക്കൾ എന്നിവയ്ക്ക് സംഭവിക്കുന്ന നാശം അല്ലെങ്കിൽ കേടുപാട് തുടങ്ങിയവയ്ക്ക് പരിരക്ഷ ലഭിക്കുകയില്ല. ഒഴിവാക്കലുകളുടെ പൂർണ്ണ പട്ടികയ്ക്ക്, പോളിസി നിബന്ധനകൾ കാണുക.

ഈ പോളിസിക്ക് കീഴിൽ ലഭ്യമായ പ്ലാനുകൾ എന്തൊക്കെയാണ്?

ഒരു നിശ്ചിത ഇൻഷ്വേർഡ് തുക ഉപയോഗിച്ച് നിങ്ങളെ പ്രധാന റിസ്ക്കുകൾക്ക് എതിരെ ഇൻഷുർ ചെയ്യുന്ന മൂന്ന് സവിശേഷ പ്ലാനുകൾ ഞങ്ങൾ ഓഫർ ചെയ്യുന്നു.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

അനിസ ബൻസാൽ

ബജാജ് അലയൻസ്, നിങ്ങളുടെ കസ്റ്റമർ സർവ്വീസ് ഏജന്‍റ് വളരെ മര്യാദയുള്ള ആളായിരുന്നു, ട്രാൻസാക്ഷനിൽ ഉടനീളം അദ്ദേഹം എനിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും പെട്ടെന്ന് മറുപടി തരുകയും ചെയ്തു.

മഹേഷ്

ഹോം ഇൻഷുറൻസ് ഓൺലൈൻ പ്രോസസ് ലളിതവും എളുപ്പവുമായിരുന്നു. ബജാജ് അലയൻസ്, നല്ല പ്രവർത്തനം തുടരുക.

കല്യാണ ബാലാജ്

ഇൻഷുറൻസ് വാലറ്റ് ആപ്പ് സേവനം വളരെ യൂസർ ഫ്രണ്ട്‍ലിയാണ്, തടസ്സരഹിതമായ പ്രോസസ്സും ആണ്.

നിങ്ങൾക്കായുള്ള ഹോം ഇൻഷുറൻസ്

  • ഒരു വീട് വാങ്ങുന്നത് ഒരു മലകയറ്റം പോലെയാണ്. നിങ്ങളുടെ പുതിയ വീട് സ്വന്തമാക്കുന്നതിന് മുമ്പ് സാമ്പത്തികം ക്രമീകരിക്കുകയും പേപ്പർ വർക്കുകൾ നടത്തുകയും ചെയ്യുന്നത് വളരെ നീണ്ട പ്രോസസ് ആയിരിക്കും. ഒരു വീട് വാങ്ങാനായി നിങ്ങൾ ചെലവിട്ട സാമ്പത്തിക നിക്ഷേപങ്ങളും ഇക്വിറ്റിയും പരിഗണിക്കുമ്പോൾ, ഹൗസ്ഹോൾഡർ പോളിസിയുടെ പ്രാധാന്യം മനസ്സിലാക്കാനാകും. നാമമാത്രമായ പ്രീമിയത്തിന്, മോഷണം, കലാപം, അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ നേരിട്ടാൽ ഇത് നിങ്ങളുടെ വീടിനും വീട്ടാർക്കും മനസമാധാനവും മുന്നോട്ടു നീങ്ങാനുള്ള കരുത്തും നൽകുന്നു.

    ഒരു സ്ഥാവര ആസ്തി ആയതിനാൽ, നിങ്ങളുടെ വീടിനെയും അതിലുള്ളവയെയും നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിങ്ങൾ പ്രത്യക്ഷമായ നിരവധി നടപടികൾ എടുത്തേക്കാം. സുരക്ഷിതത്വത്തിനായി, നിങ്ങളുടെ വീടിനു ചുറ്റും അതിൻ്റെ പരിസരങ്ങളിലും മികച്ച നിരീക്ഷണം ഉറപ്പാക്കുന്നതിന് CCTV, വീഡിയോ ഡോർ ഫോണുകൾ, ഇന്‍റർകോം സംവിധാനം എന്നിവ സ്ഥാപിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. പരസ്പര സഹകരണ മനോഭാവത്തോടെ, സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ ഒന്നു ശ്രദ്ധിക്കണമെന്ന് നിങ്ങൾ നല്ലവരായ അയൽവാസികളോട് പോലും ആവശ്യപ്പെട്ടേക്കാം.

    എന്നിരുന്നാലും, ജാഗ്രത മെച്ചപ്പെടുത്തുന്നതിനും പരിസര പ്രദേശത്ത് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടികൾ ഇടയാക്കുമെങ്കിലും, അവ അത്ര പിഴവറ്റ ഉപായങ്ങളല്ല. അതിലും കഷ്ടം, അവ സാമ്പത്തിക നഷ്ടങ്ങളിൽ നിന്നോ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രക്ഷുബ്ധതാവസ്ഥയിൽ നിന്നോ സംരക്ഷണം നൽകില്ല എന്നതാണ്, അതിനെക്കുറിച്ച് ഓർക്കുന്നതുപോലും എളുപ്പമല്ല. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങൾ നേരിട്ടാൽ, സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് കരകയറുന്നതിനും സഹായിച്ചുകൊണ്ട് ഉണ്ടായ വിടവു നികത്താൻ ബജാജ് അലയൻസിൻ്റെ തെളിയിക്കപ്പെട്ട ഹൗസ്ഹോൾഡർ പോളിസി നിങ്ങളെ സഹായിക്കും.

    ലളിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസി, ദുരന്തത്തെ ജീവിത പാഠമാക്കി മാറ്റാൻ കഴിവുള്ള ഒരു തുറുപ്പ് ചീട്ടാണ്.

നിങ്ങൾക്കായുള്ള ഹോം ഇൻഷുറൻസ്

ഒരു വീട് വാങ്ങുന്നത് ഒരു മലകയറ്റം പോലെയാണ്. നിങ്ങളുടെ പുതിയ വീട് സ്വന്തമാക്കുന്നതിന് മുമ്പ് സാമ്പത്തികം ക്രമീകരിക്കുകയും പേപ്പർ വർക്കുകൾ നടത്തുകയും ചെയ്യുന്നത് വളരെ നീണ്ട പ്രോസസ് ആയിരിക്കും. ഒരു വീട് വാങ്ങാനായി നിങ്ങൾ ചെലവിട്ട സാമ്പത്തിക നിക്ഷേപങ്ങളും ഇക്വിറ്റിയും പരിഗണിക്കുമ്പോൾ, ഹൗസ്ഹോൾഡർ പോളിസിയുടെ പ്രാധാന്യം മനസ്സിലാക്കാനാകും. നാമമാത്രമായ പ്രീമിയത്തിന്, മോഷണം, കലാപം, അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ നേരിട്ടാൽ ഇത് നിങ്ങളുടെ വീടിനും വീട്ടാർക്കും മനസമാധാനവും മുന്നോട്ടു നീങ്ങാനുള്ള കരുത്തും നൽകുന്നു.

ഒരു സ്ഥാവര ആസ്തി ആയതിനാൽ, നിങ്ങളുടെ വീടിനെയും അതിലുള്ളവയെയും നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിങ്ങൾ പ്രത്യക്ഷമായ നിരവധി നടപടികൾ എടുത്തേക്കാം. സുരക്ഷിതത്വത്തിനായി, നിങ്ങളുടെ വീടിനു ചുറ്റും അതിൻ്റെ പരിസരങ്ങളിലും മികച്ച നിരീക്ഷണം ഉറപ്പാക്കുന്നതിന് CCTV, വീഡിയോ ഡോർ ഫോണുകൾ, ഇന്‍റർകോം സംവിധാനം എന്നിവ സ്ഥാപിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. പരസ്പര സഹകരണ മനോഭാവത്തോടെ, സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ ഒന്നു ശ്രദ്ധിക്കണമെന്ന് നിങ്ങൾ നല്ലവരായ അയൽവാസികളോട് പോലും ആവശ്യപ്പെട്ടേക്കാം.

എന്നിരുന്നാലും, ജാഗ്രത മെച്ചപ്പെടുത്തുന്നതിനും പരിസര പ്രദേശത്ത് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടികൾ ഇടയാക്കുമെങ്കിലും, അവ അത്ര പിഴവറ്റ ഉപായങ്ങളല്ല. അതിലും കഷ്ടം, അവ സാമ്പത്തിക നഷ്ടങ്ങളിൽ നിന്നോ തുടർന്ന് ഉണ്ടായേക്കാവുന്ന പ്രക്ഷുബ്ധതാവസ്ഥയിൽ നിന്നോ സംരക്ഷണം നൽകില്ല എന്നതാണ്, അതിനെക്കുറിച്ച് ഓർക്കുന്നതുപോലും എളുപ്പമല്ല. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തങ്ങൾ നേരിട്ടാൽ, സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് കരകയറുന്നതിനും സഹായിച്ചുകൊണ്ട് ഉണ്ടായ വിടവു നികത്താൻ ബജാജ് അലയൻസിൻ്റെ തെളിയിക്കപ്പെട്ട ഹൗസ്ഹോൾഡർ പോളിസി നിങ്ങളെ സഹായിക്കും.

ലളിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ഞങ്ങളുടെ ഈസി ഹൗസ്ഹോൾഡർ പോളിസി, ദുരന്തത്തെ ജീവിത പാഠമാക്കി മാറ്റാൻ കഴിവുള്ള ഒരു തുറുപ്പ് ചീട്ടാണ്.

നിങ്ങളുടെ ഭവനം സുരക്ഷിതമാക്കാൻ ഏതാനും ക്ലിക്കുകൾ മാത്രമേ വേണ്ടൂ!

ഈസി ഹൗസ്ഹോൾഡർ പാക്കേജ് പോളിസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

അഗ്നിബാധയും ബന്ധപ്പെട്ട ദുരന്തങ്ങളും

അഗ്നിബാധ, ഇടിമിന്നൽ, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നു തുടങ്ങി നിരവധി കാരണങ്ങളാൽ സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് പരിരക്ഷ നൽകുന്നു

ഗാർഹിക ഉപകരണങ്ങൾ കേടാകുന്നത്

ഗാർഹിക ഉപകരണങ്ങൾക്ക് അപ്രതീക്ഷിതമായി മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാറുകൾ സംഭവിച്ചാൽ വരുന്ന റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവുകൾ പരിരക്ഷിക്കുന്നു

കൊള്ള, മോഷണം

യഥാർത്ഥത്തിൽ നടന്ന ഭവനഭേദനം അല്ലെങ്കിൽ മോഷണം /അതിനുള്ള ശ്രമം മൂലം പരിസരത്തിനും ഉള്ളടങ്ങിയിരിക്കുന്ന വസ്തുക്കൾക്കും ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് പരിരക്ഷ നൽകുന്നു

11

ഏതെങ്കിലും തരത്തിലുള്ള അനുബന്ധ നഷ്ടം അല്ലെങ്കിൽ മൂല്യശോഷണം

കളിക്കളത്തിൽ വെച്ചായാലും അതിനു പുറത്തായാലും, നഷ്ടങ്ങൾ ജീവിതത്തിന്‍റെ ഭാഗമാണ്. ഇൻഷുർ ചെയ്ത പ്രോപ്പർട്ടിയുടെ നിലനിൽക്കുന്ന തകരാറു മൂലം വാടക വരുമാനം നിന്നുപോകുന്നതു പോലുള്ള പരോക്ഷമായിട്ടുള്ള അല്ലെങ്കിൽ അനുബന്ധമായിട്ടുള്ള നഷ്ടങ്ങൾ ഈസി ഹൗസ്ഹോൾഡർ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.

മൂല്യശോഷണം അല്ലെങ്കിൽ തേയ്മാനം മൂലം സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ

മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ, അതെ, സമയമാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. നിങ്ങളുടെ വീടിനോ അതിൽ ഉള്ളടങ്ങിയിരിക്കുന്നവയ്ക്കോ കാലപ്പഴക്കം കാരണം തകരാർ സംഭവിക്കുകയാണെങ്കിൽ, അത്തരം നഷ്ടങ്ങൾക്ക് പരിരക്ഷ നൽകാൻ ഞങ്ങൾക്ക് കഴിയില്ല.

ഉപഭോഗ വസ്തുക്കളുടെ ഗണത്തിൽപ്പെടുന്നവയ്ക്കുള്ള തകരാർ

മരുന്നുകൾ, ഭക്ഷണം, ഇന്ധനം, പാചക വാതകം തുടങ്ങിയ ഉപഭോഗ വസ്തുക്കൾക്ക് പോളിസിയുടെ നിബന്ധനകൾക്ക് കീഴിൽ പരിരക്ഷ ലഭിക്കുകയില്ല.

മൊബൈൽ ഫോണുകൾ അല്ലെങ്കിൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സമാനമായ ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം അല്ലെങ്കിൽ തകരാർ

വ്യക്തിഗത ഉപയോഗത്തിനുള്ള ഉപകരണങ്ങളായതിനാൽ മൊബൈൽ ഫോണുകളും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും ഈസി ഹൗസ്ഹോൾഡർ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.

വിലപ്പെട്ട വസ്തുക്കൾ, ആഭരണങ്ങൾ അല്ലെങ്കിൽ അമൂല്യമായ വസ്തുക്കൾ എന്നിവയ്ക്കുള്ള നഷ്ടം അല്ലെങ്കിൽ തകരാർ

സ്വർണ്ണവും മറ്റ് വിലപിടിച്ച വസ്തുക്കളും ഒരുപക്ഷേ ബാങ്കിൻ്റെ ലോക്കറിൽ ആയിരിക്കും ഏറ്റവും സുരക്ഷിതം. അവ ഞങ്ങളുടെ ഹൗസ്ഹോൾഡർ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.

മറ്റ് ഒഴിവാക്കലുകൾ പോളിസി നിബന്ധനകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു

കവറേജുമായി ബന്ധപ്പെട്ട ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച വിശദാംശങ്ങൾക്ക്, നിക്ഷേപിക്കുന്നതിന് മുമ്പ് പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

കൂടുതൽ വിവരങ്ങൾക്ക്, മുകളിലുള്ള ടൂളുകൾ എന്ന വിഭാഗത്തിലെ ബ്രോഷർ പരിശോധിക്കുക.

11

ഹോം ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ മുൻ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

 4.6

(25 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനമാക്കി)

NISHANT KUMAR

നിഷാന്ത് കുമാർ

ഓൺലൈനിൽ ഹോം ഇൻഷുറൻസ് വാങ്ങുന്നതിനുള്ള എളുപ്പവും പ്രയാസരഹിതവുമായ മാർഗ്ഗം.

RAVI PUTREVU

രവി പുത്രേവു

ഹോം ഇൻഷുറൻസിന്‍റെ വളരെ പ്രൊഫഷണലും, വേഗതയേറിയതും, ലളിതവുമായ ക്ലെയിം പ്രോസസ്!

PRAKHAR GUPTA

പ്രഖർ ഗുപ്ത

ബജാജ് അലയൻസ് എക്സിക്യൂട്ടീവുമായി ഞാൻ സംസാരിച്ചു , ഹോം ഇൻഷുറൻസിനെക്കുറിച്ച് അദ്ദേഹം എനിക്ക് വളരെ നല്ല രീതിയിൽ വിശദീകരിച്ചു തന്നു.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക