ഇംഗ്ലണ്ട്

Claim Assistance
Get In Touch
The Importance of Wearing a Helmet
ജനുവരി 10, 2019

ടു വീലർ ഓടിക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ഹെൽമെറ്റ് ധരിക്കണം?

അടുത്തിടെ, ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ പൂനെയിൽ ടു വീലർ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കി. അപകടങ്ങളുടെ എണ്ണവും ഇതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനെയിലെ ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് ഈ നിയമം നടപ്പിലാക്കിയത്. ഇത് പോലീസ് ഡിപ്പാർട്ട്‌മെന്‍റിനെ സംബന്ധിച്ച് വളരെ ആലോചിച്ച് നടപ്പിലാക്കിയതാണെങ്കിലും, താഴെപറയുന്ന വിവിധ (മിക്കപ്പോഴും നിസാരമായ) കാരണങ്ങൾ ചൂണ്ടിക്കാട്ടി ആളുകൾ ഇപ്പോഴും ഹെൽമറ്റ് ധരിക്കുന്നതിൽ വിമുഖത കാണിക്കുന്നു:
 • ഹെൽമെറ്റുകൾ അസ്വസ്ഥത സൃഷ്ടിക്കുന്നു
 • ബൈക്ക് ഓടിക്കാത്ത സന്ദർഭങ്ങളിൽ ഹെൽമെറ്റുകൾ കൈവശം വെക്കുന്നത് ബുദ്ധിമുട്ടാണ്
 • ഹെൽമെറ്റ് ധരിക്കുന്നത് മുടി വൃത്തികേടാക്കുന്നു
എന്നാൽ നിങ്ങളുടെ വിലപ്പെട്ട ജീവിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കാരണങ്ങൾ നിസ്സാരമാണ്. മധ്യകാലഘട്ടം മുതലേ ഹെൽമെറ്റുകൾ നിലവിലുണ്ട്. എന്നിരുന്നാലും, ആദ്യകാലങ്ങളിൽ അവ സൈനിക ഉപയോഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. കാലക്രമേണ ഹെൽമെറ്റുകളുടെ ഡിസൈനുകളും ഉപയോഗവും വികസിച്ചു. ഗെയിമുകൾ കളിക്കുമ്പോൾ കളിക്കാരുടെ തല സംരക്ഷിക്കുന്നതിനും വാഹനം ഓടിക്കുന്ന റൈഡർമാരെ സംരക്ഷിക്കുന്നതിനും ഇപ്പോൾ ഹെഡ്‌ഗിയർ ഉപയോഗിക്കുന്നു. ഇന്ന്, ഹെൽമെറ്റിന്‍റെ പ്രാധാന്യം വളരെ വലുതാണ്, കാരണം റോഡുകൾ അമിതവേഗതയുള്ള വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്, അപകട സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, ഇന്ത്യൻ റോഡുകളിലെ പാച്ച് വർക്കുകളും തുടർന്നുകൊണ്ടിരിക്കുന്ന വികസനവും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

നിങ്ങളുടെ ടു-വീലർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്നതിന്‍റെ പ്രാധാന്യം:

 • തലയ്ക്കുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കുന്നതിൽ ഹെൽമെറ്റ് ഫലപ്രദമാണ് -- ഹെൽമെറ്റ് ധരിക്കുന്നത് നിങ്ങളുടെ തലയ്ക്കുണ്ടാകുന്ന അപകടത്തിന്‍റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ടു വീലറിൽ സഞ്ചരിക്കുമ്പോൾ, നിങ്ങൾ അപകടത്തിൽ പെട്ടാൽ, ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ, തലയ്ക്കുണ്ടാകുന്ന പരിക്കുകൾ മാരകമായേക്കാം. ഹെൽമെറ്റ് ധരിക്കാതെ നിങ്ങൾ ഒരു അപകടം നേരിടുകയാണെങ്കിൽ, അത് ബാഹ്യവും ആന്തരികവുമായ മസ്തിഷ്ക ക്ഷതങ്ങൾക്ക് കാരണമായേക്കാം, അത് നിങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ, നിങ്ങളുടെ ജീവൻ സംരക്ഷിക്കാൻ നിങ്ങൾ ഹെൽമെറ്റ് ധരിക്കണം.
 
 • ഹെൽമെറ്റ് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നു – ഒരു ഫുൾ ഫേസ്ഡ് ഹെൽമെറ്റ് നിങ്ങളുടെ മുഖം മുഴുവൻ മൂടുന്നു, നിങ്ങൾ ഒരു അപകടത്തിൽപ്പെടുമ്പോൾ ഇത് നിങ്ങൾക്ക് പൂർണ്ണമായ സംരക്ഷണം നൽകുന്നു. ടു വീലർ ഓടിക്കുമ്പോൾ പൊടിയിൽ നിന്നും ഹൈ ബീം ലൈറ്റുകളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നത് ഇത്തരത്തിലുള്ള ഹെൽമറ്റ് ആണ്. കൂടാതെ, ഡ്രൈവിംഗ് സമയത്ത് നിങ്ങൾക്ക് പരമാവധി കാഴ്ച പരിധി നൽകുന്നതാണ് ഈ ഹെൽമെറ്റിന്റെ രൂപകൽപ്പന.
 
 • ഹെൽമെറ്റ് വാഹനത്തിന്‍റെ മികച്ച നിയന്ത്രണം ഉറപ്പുവരുത്തുന്നു – ബൈക്ക് ഓടിക്കുന്ന സമയത്ത് ഹെൽമെറ്റ് ധരിക്കുന്നത് നിങ്ങളുടെ ശ്രദ്ധ വർദ്ധിപ്പിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. ടു വീലർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുമ്പോൾ നിങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുകയും വേഗത നിയന്ത്രിക്കുകയും ചെയ്യും. ഇത് അപകടസാധ്യത ഒരു പരിധിവരെ കുറയ്ക്കുന്നു.
 
 • തണുത്ത കാറ്റിൽ നിന്ന് ഹെൽമെറ്റ് നിങ്ങളെ സംരക്ഷിക്കുന്നു – ഹെൽമെറ്റ് ധരിക്കുന്നത് തല മാത്രമല്ല ചെവിയും മറയ്ക്കുന്നു. ഈ സുരക്ഷാ കവചം നിങ്ങളുടെ ചെവിയിലേക്ക് തണുത്ത കാറ്റിനെ തടയുന്നു, അങ്ങനെ ആരോഗ്യത്തോടെയിരിക്കാനും തണുത്ത കാലാവസ്ഥയിൽ അസുഖം വരാതിരിക്കാനും നിങ്ങളെ സഹായിക്കുന്നു. കൂടാതെ, വേനൽക്കാലത്ത് ഹെൽമെറ്റ് ധരിക്കുന്നത് തണുപ്പായിരിക്കാൻ നിങ്ങളെ സഹായിക്കുന്നു, കാരണം ഇൻലൈൻ കുഷ്യനിംഗ് കാരണം താപനില കുറയുന്നു.
 
 • ഹെൽമെറ്റ് ധരിക്കുന്നത് നിങ്ങളെ ഫൈനുകളിൽ നിന്ന് രക്ഷിക്കുന്നു – ഹെൽമറ്റ് ധരിക്കണമെന്ന നിയമം നിലവിൽ വന്നതോടെ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസ് ജാഗ്രതയിലാണ്. അതിനാൽ നിങ്ങൾ വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുകയും കനത്ത പിഴകൾ അടയ്ക്കുന്നതിൽ നിന്നും നിങ്ങളുടെ ഡ്രൈവിംഗ് റെക്കോർഡ് നശിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യണം.

 

ഹെൽമെറ്റ് വാങ്ങുന്നതിനുള്ള നുറുങ്ങുകൾ

 • ബൈക്ക് ഓടിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവർക്കും പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഒരു ഹെൽമറ്റ് വാങ്ങുക.
 • എല്ലായ്‌പ്പോഴും ഒരു ഫുൾ ഫേസ്ഡ് ഹെൽമെറ്റ് വാങ്ങുക, അത് നിങ്ങളുടെ മുഖം മുഴുവൻ മറയ്ക്കുകയും മൊത്തത്തിലുള്ള സുരക്ഷ നൽകുകയും ചെയ്യുന്നു.
 • ഹെൽമെറ്റുകൾക്കും കാലഹരണ തീയതി ഉണ്ട്. അതിനാൽ, നിങ്ങൾ ഓരോ 3-5 വർഷത്തിലും ഒരു പുതിയ ഹെൽമെറ്റ് വാങ്ങണം.
 • നിങ്ങളുടെ ബൈക്ക് ഓടിക്കുമ്പോൾ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിന് നിങ്ങളുടെ ഹെൽമെറ്റിന്‍റെ ഗ്ലാസ് പതിവായി വൃത്തിയാക്കുക.
 • കൂട്ടിയിടിയിൽ നിങ്ങളുടെ ഹെൽമെറ്റ് കേടായിട്ടുണ്ടെങ്കിൽ ഉടൻ അത് മാറ്റുക.
  ഈ പുതുവർഷത്തിൽ, ടു വീലർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കാൻ നിങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗിക്കുക. നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയുന്ന മറ്റൊരു സുരക്ഷാ മാർഗം ബൈക്കിനുള്ള ഇൻഷുറൻസ് പോളിസിവാങ്ങുക എന്നതാണ്, ഏതെങ്കിലും അപകടം അല്ലെങ്കിൽ പ്രകൃതിക്ഷോഭം മൂലം നിങ്ങൾക്കോ കൂടാതെ/അല്ലെങ്കിൽ വാഹനത്തിനോ കേടുപാടുകൾ സംഭവിച്ചാൽ നിങ്ങളുടെ ചെലവ് നിറവേറ്റാൻ ഇതിന് കഴിയും. കൂടുതൽ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 4.1 / 5 വോട്ട് എണ്ണം: 13

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

 • അരവിന്ദ് ഹരിത് - 24 ഫെബ്രുവരി 2021 2:40 pm ന്

  ചോദ്യം തന്നെ വളരെ പ്രധാനമാണ്. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ ഈ വിവരം ഹൈലൈറ്റ് ചെയ്തതിന് നന്ദി.

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്