റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
bike maintenance tasks for a smooth ride
ഏപ്രിൽ 1, 2021

ബൈക്കുകളിലെ പിയുസി എന്നാല്‍ എന്താണ്?

ഇന്ന് രാജ്യത്തെ പ്രധാന ആശങ്കകളിലൊന്നാണ് വായു മലിനീകരണം. അത് നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ ആരംഭിച്ച നിരവധി നടപടികളിൽ ഒന്ന് വാഹന മലിനീകരണം പരിധിക്കുള്ളിൽ നിർത്തുക എന്നതാണ്. ഇന്ത്യൻ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ മലിനീകരണം നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് ഗതാഗത മന്ത്രാലയം ഡ്രൈവർമാർക്ക് പിയുസി സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്‍റെ കാരണം ഇതാണ്. ബൈക്ക്, കാർ അല്ലെങ്കിൽ മറ്റേതെങ്കിലും വാഹനത്തിനുള്ള പിയുസി എന്നാൽ എന്താണ്? അതിന്‍റെ പ്രാധാന്യം എന്താണ്? ഉത്തരം കാത്ത് നിരവധി ചോദ്യങ്ങളുണ്ട്. നമുക്ക് അവ എന്തെന്ന് കണ്ടെത്താം!  

പിയുസി എന്നാല്‍ എന്താണ്?

വാഹനത്തിന്‍റെ മലിനീകരണ തോത് പരിശോധിച്ചതിന് ശേഷം ഓരോ വാഹന ഉടമയ്ക്കും നൽകുന്ന സർട്ടിഫിക്കറ്റാണ് പൊലൂഷൻ അണ്ടർ കൺട്രോൾ എന്ന പിയുസി. വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും അവ നിശ്ചിത പരിധിക്കുള്ളിലാണോ എന്നും സർട്ടിഫിക്കറ്റ് വ്യക്തമാക്കും. ഈ എമിഷൻ തോത് പരിശോധിക്കുന്നത് രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത കേന്ദ്രങ്ങളിലാണ്. ബൈക്ക് ഇൻഷുറൻസ്, രജിസ്ട്രേഷൻ മുതലായവ പോലെ തന്നെ പിയുസി സർട്ടിഫിക്കറ്റും എല്ലായ്‌പ്പോഴും കൈവശം വയ്ക്കേണ്ട ഒന്നാണ്. പിയുസി സർട്ടിഫിക്കറ്റിൽ താഴെപ്പറയുന്ന വിവരങ്ങൾ അടങ്ങിയിരിക്കും:  
  • കാർ, ബൈക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ.
  • ടെസ്റ്റ് വാലിഡിറ്റി കാലയളവ്
  • പിയുസിയുടെ സീരിയൽ നമ്പർ
  • എമിഷൻ ടെസ്റ്റ് നടത്തിയ തീയതി
  • വാഹനത്തിന്‍റെ എമിഷൻ റീഡിംഗ്
 

എനിക്ക് പിയുസി ആവശ്യമുണ്ടോ?

അതെ, പിയുസി സർട്ടിഫിക്കറ്റ് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്, ഇൻഷുറൻസ്, രജിസ്ട്രേഷൻ എന്നിവ പോലെ തന്നെ നിങ്ങൾ കൈവശം വയ്ക്കേണ്ട ഒന്നുതന്നെയാണ്. എന്തുകൊണ്ടാണ് ഇത് ആവശ്യമായിരിക്കുന്നത് എന്ന് ഇതാ:  
  1. നിയമമനുസരിച്ച് ഇത് നിർബന്ധമാണ്: നിങ്ങൾ പതിവായി ഡ്രൈവ് ചെയ്യുന്ന ആളാണെങ്കിൽ പിയുസി സർട്ടിഫിക്കറ്റ് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഡോക്യുമെന്‍റേഷനു വേണ്ടി മാത്രമല്ല, ഇന്ത്യൻ നിയമമനുസരിച്ച് ഇത് നിർബന്ധമാണ്.
  ഒരു നിയമവും ലംഘിച്ചില്ലെങ്കിലും എന്‍റെ ഒരു സുഹൃത്ത് ഗൗരവിന് ട്രാഫിക് ടിക്കറ്റ് നൽകി. എന്തുകൊണ്ട്? പരിശോധിച്ചപ്പോൾ, അദ്ദേഹത്തിന് സാധുതയുള്ള പിയുസി സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് അദ്ദേഹത്തെ രൂ. 1000 പിഴ അടയ്ക്കുന്നതിലേക്ക് നയിച്ചു. ഈ ഭീമമായ പിഴ അടക്കുന്നത് ഒഴിവാക്കാൻ, നിങ്ങൾക്ക് പിയുസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.  
  1. ഇത് മലിനീകരണം നിയന്ത്രിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു: പിയുസി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കാനുള്ള രണ്ടാമത്തെ കാരണം അത് പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കും എന്നതാണ്. നിങ്ങളുടെ വാഹനത്തിന്‍റെ എമിഷൻ തോത് അനുവദനീയമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിലൂടെ, മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും സഹായകമാകും.
 
  1. നിങ്ങളുടെ വാഹനത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഇത് നിങ്ങളെ ബോധവാന്മാരാക്കുന്നു: പിയുസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതിന്‍റെ മറ്റൊരു ആവശ്യകത അത് നിങ്ങളുടെ വാഹനത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നു എന്നതാണ്. അങ്ങനെ, ഭാവിയിൽ കനത്ത പിഴ ഈടാക്കാവുന്ന ഏതെങ്കിലും തകരാർ ഉണ്ടാകുന്നത് തടയുന്നു.
 
  1. ഇത് പിഴകൾ ഒഴിവാക്കുന്നു: പുതിയ ചട്ടങ്ങൾ അനുസരിച്ച്, നിങ്ങൾ പിയുസി സർട്ടിഫിക്കറ്റ് കൈവശംവെച്ചില്ലെങ്കിൽ രൂ.1000 പിഴ ഈടാക്കാം. ആവർത്തിച്ചുള്ള സന്ദർഭത്തിൽ ഇത് രൂ. 2000 വരെയാകാം. ഈ പിഴകൾ ഒഴിവാക്കാൻ, പിയുസി സർട്ടിഫിക്കറ്റ് ആവശ്യമാണ്.
 

ഇന്ത്യയിലെ വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള മലിനീകരണ മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

കാർ, ബൈക്ക്, ഓട്ടോ, എന്നിങ്ങനെ വാഹനങ്ങൾ വിവിധ തരത്തിലുണ്ട്. മാത്രമല്ല, ഇന്ധനത്തിന്‍റെ തരം അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള മലിനീകരണ മാനദണ്ഡങ്ങളും വ്യത്യാസപ്പെടും. സ്വീകാര്യമായ മലിനീകരണ തോത് പരിശോധിക്കുക.  

ബൈക്കിലെയും 3-വീലറുകളിലെയും പിയുസി എന്നാല്‍ എന്താണ്?

ബൈക്കിനും 3-വീലറിനും നിശ്ചയിച്ചിട്ടുള്ള മലിനീകരണ തോത് ഇതാ:  
വാഹനം ഹൈഡ്രോകാർബൺ (പാർട്ട് പ്രതി മില്ല്യൺ) കാർബൺ മോണോ-ഓക്സൈഡ് (സിഒ)
2000 മാർച്ച് 31-ന് അല്ലെങ്കിൽ അതിനു മുമ്പ് നിർമ്മിച്ച ബൈക്ക് അല്ലെങ്കിൽ 3-വീലർ (2 അല്ലെങ്കിൽ 4 സ്ട്രോക്ക്) 4.5% 9000
2000 മാർച്ച് 31-ന് ശേഷം നിർമ്മിച്ച ബൈക്ക് അല്ലെങ്കിൽ 3-വീലർ (2 സ്ട്രോക്ക്) 3.5% 6000
2000 മാർച്ച് 31-ന് ശേഷം നിർമ്മിച്ച ബൈക്ക് അല്ലെങ്കിൽ 3-വീലർ (4 സ്ട്രോക്ക്) 3.5% 4500
 

പെട്രോൾ കാറുകൾക്കുള്ള മലിനീകരണ തോത്

 
വാഹനം ഹൈഡ്രോകാർബൺ (പാർട്ട് പ്രതി മില്ല്യൺ) കാർബൺ മോണോ-ഓക്സൈഡ് (സിഒ)
ഭാരത് സ്റ്റേജ് 2 മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിച്ച 4-വീലറുകൾ 3% 1500
ഭാരത് സ്റ്റേജ് 3 മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിച്ച 4-വീലറുകൾ 0.5% 750
 

സിഎൻജി/എൽപിജി/പെട്രോൾ വാഹനങ്ങൾക്ക് അനുവദനീയമായ മലിനീകരണ തോത് (ഭാരത് സ്റ്റേജ് 4)

 
വാഹനം ഹൈഡ്രോകാർബൺ (പാർട്ട് പ്രതി മില്ല്യൺ) കാർബൺ മോണോ-ഓക്സൈഡ് (സിഒ)
ഭാരത് സ്റ്റേജ് 4 മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച സിഎൻജി/എൽപിജി 4-വീലറുകൾ 0.3% 200
ഭാരത് സ്റ്റേജ് 4 മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിച്ച പെട്രോൾ 4-വീലറുകൾ 0.3% 200
 

പിയുസി സർട്ടിഫിക്കറ്റിന്‍റെ സാധുത കാലയളവ് എത്രയാണ്?

നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങുമ്പോഴെല്ലാം, ഡീലർ നിങ്ങൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള പിയുസി സർട്ടിഫിക്കറ്റ് നൽകും. അതിനുശേഷം, ഒരു വർഷം പൂർത്തിയാകുമ്പോൾ, നിങ്ങളുടെ വാഹനം പരിശോധിച്ച് പുതിയ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിങ്ങൾ ഒരു അംഗീകൃത എമിഷൻ ടെസ്റ്റിംഗ് സെന്‍ററിൽ പോകേണ്ടതുണ്ട്, ഈ സർട്ടിഫിക്കറ്റിന്‍റെ സാധുത ആറ് മാസമാണ്. അതിനാൽ, ഓരോ ആറുമാസം കൂടുമ്പോഴും ഇത് പുതുക്കേണ്ടതുണ്ട്.  

പിയുസി സർട്ടിഫിക്കറ്റ് എങ്ങനെ നേടാം?

അത് ലഭ്യമാക്കുന്നതിനുള്ള ചില ലളിതമായ ഘട്ടങ്ങൾ ഇതാ:  
  • ആദ്യം, നിങ്ങൾ ഒരു അംഗീകൃത കേന്ദ്രം കണ്ടെത്തേണ്ടതുണ്ട്. നിങ്ങൾക്ക് ഒന്നുകിൽ പെട്രോൾ പമ്പിൽ പോയി മലിനീകരണ പരിശോധനാ കേന്ദ്രമുണ്ടോ എന്ന് പരിശോധിക്കാം. ഇതുകൂടാതെ, നിങ്ങൾക്ക് പരിവാഹൻ പ്ലാറ്റ്‌ഫോമിൽ ലൈസൻസുള്ള ആർടിഒ അംഗീകൃത പിയുസി സെന്‍ററിനായി ഓൺലൈനായി തിരയാം.
 
  • അടുത്തുള്ള പിയുസി സെന്‍റർ കണ്ടെത്തിയ ശേഷം, നിങ്ങളുടെ വാഹനം അവിടെ എത്തിക്കുക, ഉദ്യോഗസ്ഥർ നിങ്ങളുടെ വാഹനത്തിന്‍റെ എക്‌സ്‌ഹോസ്റ്റ് പൈപ്പിലേക്ക് എമിഷൻ ടെസ്റ്റിംഗ് ട്യൂബ് കടത്തും. അത് നിങ്ങളുടെ വാഹനത്തിന്‍റെ എമിഷൻ തോത് നൽകും.
 
  • അതിന് ശേഷം; ഇലക്ട്രോണിക്കലായി ജനറേറ്റ് ചെയ്യുന്ന ഒരു സർട്ടിഫിക്കറ്റ് അദ്ദേഹം നിങ്ങൾക്കായി തയ്യാറാക്കും. അതിൽ നിങ്ങളുടെ വാഹനത്തിന്‍റെ എമിഷൻ തോത് അടങ്ങിയിരിക്കും.
 

എനിക്ക് എത്ര ചെലവ് വരും?

താരതമ്യം ചെയ്യുമ്പോൾ ബൈക്ക് ഇൻഷുറൻസ് , മറ്റ് ഡോക്യുമെന്‍റുകൾ എന്നിവയുമായി, പിയുസി സർട്ടിഫിക്കറ്റിന്‍റെ വില താരതമ്യേന കുറവാണ്. പിയുസി സർട്ടിഫിക്കറ്റിന് നിങ്ങൾക്ക് ഏകദേശം രൂ. 50-100 മാത്രമേ ചെലവ് വരുകയുള്ളൂ.  

പതിവ് ചോദ്യങ്ങള്‍

  1. എനിക്ക് ഓൺലൈനിൽ പിയുസി ലഭിക്കുമോ?
അതെ, ഇഷ്യൂ ചെയ്തതിനുശേഷം മാത്രമേ നിങ്ങൾക്ക് ഓൺലൈനായി പിയുസി ലഭിക്കൂ. നിങ്ങളുടെ വാഹനം ആദ്യം ഒരു അംഗീകൃത കേന്ദ്രത്തിൽ പരിശോധിക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ നിങ്ങൾക്ക് പരിവാഹൻ വെബ്‌സൈറ്റിൽ നിന്ന് പിയുസി ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ കഴിയൂ.  
  1. പുതിയ ബൈക്കിന് പിയുസി സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?
അതെ, ബൈക്ക് ഇൻഷുറൻസ് പോലെ, പുതിയ ബൈക്കിന് പിയുസി സർട്ടിഫിക്കറ്റും ആവശ്യമാണ്. എന്നിരുന്നാലും, അതിനായി നിങ്ങൾ അംഗീകൃത പിയുസി സെന്‍റർ സന്ദർശിക്കേണ്ടതില്ല. 1 വർഷത്തേക്ക് സാധുതയുള്ളയത് ഡീലർ തന്നെ നൽകും.  
  1. ആർക്കാണ് പിയുസി സർട്ടിഫിക്കറ്റ് ആവശ്യമായിട്ടുള്ളത്?
കേന്ദ്ര മോട്ടോർ വാഹന നിയമം 1989 പ്രകാരം എല്ലാ വാഹനങ്ങൾക്കും പിയുസി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഭാരത് സ്റ്റേജ് 1 ന് അനുസൃതമായ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു/ഭാരത് സ്റ്റേജ് 2/ഭാരത് സ്റ്റേജ് 3/ഭാരത് സ്റ്റേജ് 4 വാഹനങ്ങളും എൽപിജി/സിഎൻജി എന്നിവയിൽ ഓടുന്നവയും.  
  1. എനിക്ക് ഡിജിലോക്കറിൽ പിയുസി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുമോ?
ഉവ്വ്, മറ്റ് എല്ലാ വാഹന ഡോക്യുമെന്‍റുകൾക്കൊപ്പം, നിങ്ങൾക്ക് ഡിജിലോക്കർ ആപ്പിൽ പിയുസിയും ഉൾപ്പെടുത്താം.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്