റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
types of electric vehicles
മാർച്ച്‎ 30, 2023

ഇലക്ട്രിക് വാഹനങ്ങളുടെ തരങ്ങൾ: ബിഇവി, എച്ച്ഇവി, എഫ്‌സിഇവി, പിഎച്ച്ഇവി – വ്യത്യാസങ്ങളും അർത്ഥങ്ങളും മനസ്സിലാക്കൽ

ഇലക്ട്രിക് കാറുകൾ, ബൈക്കുകൾ, ആക്‌സസറികൾ, ഇലക്ട്രിക് വാഹന ഇൻഷുറൻസ് പ്ലാനുകൾ എന്നിവയുടെ വിൽപനയിൽ, ഈ വിഭാഗത്തിലെ വാഹനങ്ങൾ ജനപ്രീതിയുടെ പാരമ്യത്തിലാണ്. നിങ്ങൾ ഒരെണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, അതിനെക്കുറിച്ച് അറിയേണ്ടതെല്ലാം സംബന്ധിച്ച് നിങ്ങൾക്ക് ധാരണയുണ്ടെന്ന് ഉറപ്പുവരുത്തുക. ഉദാഹരണത്തിന്, നിങ്ങൾക്ക് അറിയാമോ ഇലക്ട്രിക് വാഹന ഇൻഷുറൻസ് നിങ്ങളുടെ ഇവി ഡ്രൈവ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ആവശ്യമാണെന്ന്? അതിലുപരി, ഇവികളുടെ തരങ്ങൾ നിങ്ങൾക്ക് അറിയാമോ, ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്? ഇന്ന് ലഭ്യമായ ഇവികളുടെ തരങ്ങൾ നമുക്ക് നോക്കാം.

ബിഇവി

ഇലക്ട്രിക് വാഹനത്തിന്‍റെ ഏറ്റവും അടിസ്ഥാന രൂപങ്ങളിലൊന്നായ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ എന്നതിന്‍റെ ചുരുക്കപ്പേരാണ് ബിഇവി. ഈ വാഹനങ്ങൾ ഒരു ബാറ്ററിയിലോ ഒന്നിലധികം ബാറ്ററികളിലോ മാത്രമേ പ്രവർത്തിക്കൂ. ഈ ബാറ്ററികൾ റീച്ചാർജ്ജ് ചെയ്യാവുന്നതാണ്, ഈ കാറുകൾ ഇന്ധനം (ഐസി) എഞ്ചിനുമായി ഫിറ്റ് ചെയ്തിട്ടില്ല. ഇന്ന് ലഭ്യമായ എല്ലാ തരത്തിലുള്ള ഇവികളിൽ ഈ വാഹനങ്ങൾ പൂർണ്ണമായും സീറോ എമിഷനായി കണക്കാക്കുന്നു. അതിനാൽ, അവ വായു മലിനീകരണത്തിന് ഏതാണ്ട് നിസ്സാരമായ സംഭാവന നൽകുന്നു. വലിയൊരു വിഭാഗം കസ്റ്റമേർസ് ഇവി തിരഞ്ഞെടുക്കുന്നതിന്റെ പ്രാഥമിക കാരണങ്ങളിലൊന്ന് പാരിസ്ഥിതിക ആശങ്കകൾ ആയതിനാൽ, ബിഇവിയെക്കുറിച്ചുള്ള ഈ വസ്തുത പലരെയും ആകർഷിക്കും. പേഴ്സണൽ യൂസ് കാറുകൾ പോലുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ബിഇവികൾ പരിമിതപ്പെടുത്തിയിട്ടില്ല. നിരവധി മാർക്കറ്റുകൾ ടു-വീലറുകൾ അല്ലെങ്കിൽ കൊമേഴ്ഷ്യൽ വാഹനങ്ങൾ എന്നിവയുടെ രൂപത്തിൽ ബിഇവികൾ ഓഫർ ചെയ്തേക്കാം. ഇന്ന് ലഭ്യമായ എല്ലാ തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളിലും, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിൽ ബിഇവികൾ, ഇലക്ട്രിക് വാഹനങ്ങളുടെ പര്യായമായിരിക്കാം എന്നത് ഓർക്കേണ്ടത് പ്രധാനമാണ്. ഈ പദങ്ങൾ പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതാണ്.

എച്ച്ഇവി

എച്ച്ഇവി എന്നാൽ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾസ് എന്നാണ്. ഈ തരത്തിലുള്ള ഇവികളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഒരു ഇലക്ട്രിക് മോട്ടോറുമായി എങ്ങനെ ഫിറ്റ് ചെയ്തിരിക്കുന്നു എന്നതാണ്, അത് ഇന്‍റേണൽ കമ്പസ്റ്റൻ എഞ്ചിനെ (ഐസി എഞ്ചിൻ) പിന്തുണയ്ക്കുന്നതിനായി ഉപയോഗിക്കുന്നു. ഇലക്ട്രിക് മോട്ടോറിനുള്ള പവർ ഒരു ബാറ്ററി പായ്ക്കിൽ നിന്ന് എടുക്കുന്നു. ഇവിടെ, ബാറ്ററി പായ്ക്കിന് റീച്ചാർജ് ചെയ്യേണ്ടതില്ല. പകരം, ബാറ്ററി പായ്ക്കിനുള്ള പവർ റീജനറേറ്റീവ് ബ്രേക്കിംഗിൽ നിന്നും എഞ്ചിൻ പവറിൽ നിന്നും എടുക്കുന്നു. എച്ച്ഇവികളിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്, അതായത് എംഎച്ച്ഇവികളും എഫ്എച്ച്ഇവികളും. എംഎച്ച്ഇവി എന്നാൽ മൈൽഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ. ഇലക്ട്രിക് മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സാഹചര്യത്തിൽ ഐസിഇ ഉയർന്ന ശേഷിയുള്ളതാണ്, ഇത് താരതമ്യേന ചെറുതും പിന്തുണയ്‌ക്കുമായി ഉപയോഗിക്കുന്നു. ഇത് എഞ്ചിനും എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ് തുടങ്ങിയ അനുബന്ധ സംവിധാനങ്ങൾക്കും അധിക ശക്തി നൽകുന്നു. എഫ്എച്ച്ഇവികൾ, അല്ലെങ്കിൽ ഫുൾ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിളുകൾ സമാനമായ സിസ്റ്റത്തോടൊപ്പം വരുന്നു. എന്നിരുന്നാലും, ഇതിലുള്ള ഇലക്ട്രിക് മോട്ടോറിന് നിങ്ങളുടെ ഹ്രസ്വ-ദൂര ഡ്രൈവുകളെ സ്വന്തമായി പിന്തുണയ്ക്കാൻ കഴിയും. ആവശ്യമുള്ളപ്പോൾ ഇത് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു. എംഎച്ച്ഇവികളും എഫ്എച്ച്ഇവികളും തമ്മിലുള്ള മറ്റൊരു വ്യത്യാസം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്‍റുകളിൽ മാത്രമേ ലഭ്യമാകൂ, അതേസമയം എംഎച്ച്ഇവികൾ, മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകളിലും ലഭ്യമാണ്.

എഫ്‌സിഇവി

ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ അല്ലെങ്കിൽ എഫ്‌സിഇവി, ബാറ്ററി പായ്ക്ക് ചാർജ് ചെയ്ത് ഫ്യുവൽ സെൽ ടെക്നോളജിയിൽ പ്രവർത്തിപ്പിക്കുന്നു. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള പ്രതികരണത്തിൽ നിന്ന് ലഭിച്ച കെമിക്കൽ എനർജിയെ ഇത് സൂചിപ്പിക്കുന്നു. ഈ തരത്തിലുള്ള വാഹനങ്ങൾ നിന്ന് ചാർജ്ജ് ചെയ്യേണ്ടതില്ല. പകരം, ആവശ്യമുള്ളപ്പോൾ അവയുടെ ഹൈഡ്രജൻ ടാങ്ക് നിറയ്‌ക്കേണ്ടതുണ്ട്. ചാർജ് ചെയ്യേണ്ട ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇന്ധന അധിഷ്ഠിത വാഹനങ്ങൾക്ക് സമാനമായി മിനിറ്റുകൾക്കുള്ളിൽ ഇത്തരത്തിലുള്ള വാഹനം ഇന്ധനം നിറയ്ക്കാനാകും. എന്നിരുന്നാലും, ഇന്ധന അധിഷ്‌ഠിത വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവ ദോഷകരമായ ഉദ്‌വമനം സൃഷ്ടിക്കുന്നില്ല. പകരം, അവ നീരാവിയും ചൂടുള്ള വായുവും പുറന്തള്ളുന്നു. ഈ തരത്തിലുള്ള കാറുകൾ ഇതിനകം നിരവധി വിപണികളിൽ ലഭ്യമാണ്. ഒരു ബദൽ ഇന്ധനമായി ഹൈഡ്രജനിലേക്കുള്ള പ്രായോഗിക നീക്കത്തെ അവ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു.

പിഎച്ച്ഇവി

പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ, അല്ലെങ്കിൽ പിഎച്ച്ഇവികൾ, എഫ്എച്ച്ഇവികളേക്കാൾ ഒരു പടി മുന്നിലാണ്. ഇലക്ട്രിക് പവറിൽ മാത്രം അവയ്ക്ക് കൂടുതൽ ദൂരം (എഫ്എച്ച്ഇവികളുമായി താരതമ്യം ചെയ്യുമ്പോൾ) യാത്ര ചെയ്യാൻ കഴിയും. ഇലക്ട്രിക് പവർ തീർന്നാൽ, കാറിന് ആവശ്യമുള്ളത് പോലെ അതിന്‍റെ ഇന്ധന (ഐസി) എഞ്ചിനിലേക്ക് മാറാവുന്നതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്‍റുകളായി മാത്രമേ പിഎച്ച്ഇവികൾ ലഭ്യമാകൂ. പട്ടണത്തിനോ നഗരത്തിനോ ഉള്ളിൽ യാത്ര ചെയ്യുന്ന ആളുകൾക്കും അവരുടെ ദൈനംദിന യാത്രയ്ക്കായി കാർ ഉപയോഗിക്കുന്നവർക്കും ഇത്തരത്തിലുള്ള വാഹനം ഉപയോഗപ്രദമാകും. ഇലക്ട്രിക് പവർ ഉപയോഗിച്ച് അവർക്ക് ഈ പതിവ് യാത്ര നിറവേറ്റാൻ കഴിയും. എന്നിരുന്നാലും, അവർ കൂടുതൽ ദൂരത്തേക്ക് വാഹനമോടിക്കാൻ ആഗ്രഹിക്കുമ്പോൾ, ഐസിഇ എഞ്ചിനിലേക്ക് മാറാൻ അവർക്ക് കഴിയും. ഇവയാണ് നാല് പ്രധാന തരം ഇലക്ട്രിക് വാഹനങ്ങൾ. നിങ്ങളുടെ പണം ഒരു ഇവിയ്ക്കായി ചെലവഴിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഓപ്ഷനുകൾ അറിയുന്നത് സഹായകരമാകാം. മാത്രമല്ല, ഇവികളുടെ തരങ്ങളും ഉപതരങ്ങളും മനസ്സിലാക്കുന്നത് ഭാവിയിൽ നിങ്ങളുടെ കാറിന്‍റെ മികച്ച പരിചരണം നേടാൻ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, നിങ്ങളുടെ കാറിന്‍റെ ഏറ്റവും മികച്ച പരിചരണം നടത്താൻ, അതിനെക്കുറിച്ച് അറിഞ്ഞാൽ മാത്രം പോരാ. ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് ശരിയായ സഹായം കണ്ടെത്താനും കഴിയണം. ഉദാഹരണത്തിന്, നിങ്ങളുടെ കാറിന് ഒരു ചെറിയ അപകടം സംഭവിക്കുകയും പാർട്ടുകളിൽ ഒന്നിന് തകരാർ സംഭവിക്കുകയും ചെയ്താൽ, നിങ്ങൾ അത് റീപ്ലേസ് ചെയ്യേണ്ടതുണ്ട്. ആധികാരികമായ റീപ്ലേസ്മെന്‍റ് ഉപയോഗിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിന്‍റെ ലൈഫിനേയും കാര്യക്ഷമതയെയും ബാധിച്ചേക്കാം. അത്തരം സാഹചര്യത്തിൽ ചെലവുകളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ലെന്ന് ഉറപ്പാക്കുന്നതിന്, ഇത് ലഭ്യമാക്കുന്നതാണ് നല്ലത്; ഇലക്ട്രിക് കാർ ഇൻഷുറൻസ്. തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി കവറേജ് വാങ്ങുന്നത് നിർബന്ധമാണെന്ന് ഓർക്കുക. എന്നിരുന്നാലും, ഒരു കോംപ്രിഹെൻസീവ് ഇലക്ട്രിക് കാർ ഇൻഷുറൻസ് പോളിസി കൂടുതൽ സഹായകരമാകാം, കാരണം ഇത് കൂടുതൽ സാധ്യതകൾ നേരിടാൻ നിങ്ങളെ സജ്ജമാക്കും. വാണിജ്യ ഉപയോഗത്തിനായി നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ നോക്കേണ്ടതുണ്ട് ഇലക്ട്രിക് കൊമേഴ്ഷ്യൽ വെഹിക്കിൾ ഇൻഷുറൻസ് പോളിസി. വാണിജ്യ വാഹനങ്ങൾക്ക് കവറേജ് ഓഫർ ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഇത്. ശരിയായ പ്ലാനിനായി നിങ്ങൾക്ക് ഓൺലൈനിൽ ബ്രൗസ് ചെയ്യാം അല്ലെങ്കിൽ അതേ കുറിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജന്‍റുമായി ബന്ധപ്പെടുക. ഇലക്ട്രിക് കാറുകൾ പോലെ തന്നെ ഇലക്ട്രിക് ബൈക്കുകളും ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ഇലക്ട്രിക് ടു-വീലർ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ, അല്ലെങ്കിൽ ഇതിനകം വാങ്ങിയിട്ടുണ്ടെങ്കിൽ, അതിനായി ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസ് എടുക്കാൻ മറക്കരുത്. ഉണ്ടായിരിക്കേണ്ടത് കുറഞ്ഞത് തേര്‍ഡ്-പാര്‍ട്ടി ഇലക്ട്രിക് ബൈക്ക് ഇൻഷുറൻസ് രാജ്യത്ത് നിർബന്ധമാണ്. *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 1

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്