റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Insurance Claim For Bike Scratches
ഏപ്രിൽ 1, 2021

ബൈക്ക് സ്ക്രാച്ചുകൾക്ക് നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാമോ?

വാഹനങ്ങൾ വൃത്തിയും തിളക്കവും ഉള്ളതാക്കാനാണ് നമ്മളെല്ലാവരും ശ്രമിക്കുന്നത്. എന്തായാലും, തിളങ്ങുന്ന കാർ അല്ലെങ്കിൽ ബൈക്ക് ആരാണ് ഇഷ്ടപ്പെടാത്തത്! എന്നാൽ, നിങ്ങളുടെ ബൈക്ക് അല്ലെങ്കിൽ കാർ ദീർഘകാലത്തേക്ക് പുതിയതായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. എത്ര ജാഗ്രത പുലർത്തിയാലും, ക്രമേണ നിങ്ങളുടെ പുതിയ കാറിന് അല്ലെങ്കിൽ ബൈക്കിന് ചെറിയ സ്ക്രാച്ചുകൾ അല്ലെങ്കിൽ ഡെന്‍റുകൾ ഉണ്ടാകും. അത് നിങ്ങളുടെ കുഴപ്പമല്ലെങ്കിൽ വളരെ അസ്വസ്ഥത ഉളവാക്കും. നിങ്ങൾക്ക് സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ല, എന്നാൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യം ഇത് വാങ്ങുക എന്നതാണ്, ഒരു കാർ അല്ലെങ്കിൽ ബൈക്ക് ഇൻഷുറൻസ്. ബൈക്ക് അല്ലെങ്കിൽ കാറിന് സംഭവിച്ച കേടുപാടുകൾ നന്നാക്കാൻ ഇൻഷുറൻസ് നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, ബൈക്ക് സ്ക്രാച്ചുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം? കൂടുതൽ പ്രധാനമായി, ബൈക്കിലെ നിസ്സാരമായ സ്ക്രാച്ചുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിൽ കാര്യമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് നോക്കാം!  

ബൈക്ക് സ്ക്രാച്ചുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയുമോ?

ഇത് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് ആയതിനാൽ, നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ അത് ക്ലെയിം ചെയ്യാം. എന്നാൽ, നിങ്ങൾ ശ്രദ്ധിക്കേണ്ട യഥാർത്ഥ ചോദ്യം, ചില ചെറിയ സ്ക്രാച്ചുകൾ വന്നതിന് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിൽ കാര്യമുണ്ടോ. തുറന്നു പറയാം, ഇത് നിങ്ങളുടെ ബൈക്കിന് സംഭവിച്ച നാശനഷ്ടത്തിന്‍റെ തോത് ആശ്രയിച്ചിരിക്കും. ഒപ്പം, ഇത് നിങ്ങളുടെ പോളിസിയുടെ തരം അനുസരിച്ചും ഇരിക്കും. ഉദാഹരണത്തിന്,  
  • നിങ്ങളുടെ ബൈക്കിന് സമഗ്രമായ പോളിസി പരിരക്ഷ ഉണ്ടെങ്കിൽ, ചെലവുകൾ ക്ലെയിം പണത്തേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാം.
  • അതേസമയം, തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ് ആണെങ്കിൽ, ബൈക്ക് പുതുക്കുന്നതിൽ നേട്ടം ഇല്ലാത്തതിനാൽ, നിങ്ങൾക്ക് ഒന്നും ക്ലെയിം ചെയ്യാൻ കഴിയില്ല. എന്നാൽ, നിങ്ങൾ മൂലം തേർഡ് പാർട്ടിക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് ഇത് പണം നൽകും.
  നിങ്ങളുടെ ബൈക്ക് നന്നാക്കുന്നതിനുള്ള ചെലവ് വിശകലനം ചെയ്യണം എന്നതാണ് പ്രധാന കാര്യം. ഇത് ചെറുതും താങ്ങാനാവുന്നതുമാണെങ്കിൽ, വലിയ നഷ്ടം ഉണ്ടായാൽ ഉപയോഗിക്കാനായി ബൈക്ക് ഇൻഷുറൻസ് കരുതുക. എന്നാൽ, ഒരു പരിധിയിൽ കൂടുതൽ തകരാർ സംഭവിച്ചാൽ, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതാണ് നല്ലത്.  

ചെറിയ ബൈക്ക് സ്ക്രാച്ചുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാത്തതിന്‍റെ നേട്ടം എന്തൊക്കെയാണ്?

ഇത് ആദ്യം സാധ്യതയില്ലാത്ത ഓപ്ഷൻ പോലെ തോന്നാം, എന്നാൽ ബൈക്കിന് ഉണ്ടാകുന്ന ചെറിയ തകരാറുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാതിരുന്നാൽ, അത് പിന്നീട് ഗുണം ചെയ്യും. എന്തുകൊണ്ടെന്ന് ചോദിക്കൂ? മറഞ്ഞിരിക്കുന്ന ചില ആനുകൂല്യങ്ങൾ ഇതാ:  
  • നോ ക്ലെയിം ബോണസ്: നിങ്ങൾക്ക് അറിയില്ലെങ്കിൽ ബൈക്ക് ഇൻഷുറൻസിൽ എൻസിബി എന്താണ് എന്ന്, എങ്കിൽ പോളിസി പുതുക്കുമ്പോൾ മുൻവർഷത്തെ ഇൻഷുറൻസ് ക്ലെയിം ചെയ്യാത്തതിന് ലഭിക്കുന്ന ഒരു ഡിസ്കൗണ്ടാണ് ഇതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഈ ബോണസ് തുക ഓരോ ക്ലെയിം രഹിത വർഷവും വർദ്ധിക്കുന്നു. താഴെയുള്ള പട്ടിക പരിശോധിക്കുക:
 
ക്ലെയിം രഹിത വർഷങ്ങളുടെ എണ്ണം എൻസിബി ഡിസ്ക്കൗണ്ട്
1 വർഷം 20%
തുടർച്ചയായ 2 ക്ലെയിം രഹിത വർഷങ്ങൾ 25%
തുടർച്ചയായ 3 ക്ലെയിം രഹിത വർഷങ്ങൾ 35%
തുടർച്ചയായ 4 ക്ലെയിം രഹിത വർഷങ്ങൾ 45%
തുടർച്ചയായ 5 ക്ലെയിം രഹിത വർഷങ്ങൾ 50%
  അതിനാൽ, സാധിക്കുമെങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുകയാണെങ്കിൽ (പക്ഷെ ഉയർന്ന തകരാർ തുകയ്ക്ക് അല്ല), അത് നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. ഓരോ തവണ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴും, എൻസിബി സീറോയിൽ റീസെറ്റ് ചെയ്യുന്നു.  
  • കുറഞ്ഞ പ്രീമിയം: നിങ്ങൾ ഇതും അറിഞ്ഞിരിക്കണം എന്താണ് ഇൻഷുറൻസ് പ്രീമിയം. ചെറിയ ബൈക്ക് തകരാറുകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാത്തതിന്‍റെ നേട്ടം കുറഞ്ഞ പ്രീമിയമാണ്. ബൈക്കിന്‍റെ തകരാറുകൾക്ക് നിങ്ങൾ ക്ലെയിം ചെയ്യുമ്പോഴെല്ലാം, പ്രീമിയം ഗണ്യമായ തോതിൽ വർദ്ധിക്കുന്നു. ഇത് വീണ്ടും നിങ്ങളുടെ ചെലവ് കൂട്ടും.
 

ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ട ത്രെഷോൾഡ് തുക എന്തെങ്കിലും ഉണ്ടോ?

തകരാറുകൾക്ക് എത്ര ചെലവ് വരുമെന്ന് ആദ്യം അറിയില്ലാത്തതിനാൽ, നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് മുമ്പ് കണക്കാക്കേണ്ടത് ആവശ്യമാണ്. കാറിന്‍റെ രണ്ട് പാനലുകൾക്ക് അഴിച്ചുപണി ആവശ്യമാണെങ്കിൽ, അഥവാ മൊത്തം നാശനഷ്ട തുക 6000 രൂപയിൽ കൂടുതലാണെങ്കിൽ, ഇൻഷുറൻസ് നേടുന്നതാണ് നല്ലത്. ചില ലളിതമായ ഉദാഹരണങ്ങൾ ഇതാ:  
  1. തകരാർ: ഒരു ബോഡി പാനൽ
നിങ്ങൾ സ്വന്തമായി റിപ്പയർ ചെയ്താൽ: രൂ. 5000 നിങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്താൽ: രൂ. 5800 (ഫയലിംഗ് ചാർജ്ജുകൾ ഉൾപ്പെടെ)   പ്രതിവിധി: ക്ലെയിം കരുതി വയ്ക്കുക!  
  1. തകരാർ: ത്രീ-ബോഡി പാനലുകൾ
സ്വന്തമായി റിപ്പയർ ചെയ്താൽ: ഏകദേശം രൂ. 15000: ഇൻഷുറൻസ് ക്ലെയിം ചെയ്താൽ: ഏകദേശം രൂ. 7000 (ഫയലിംഗ് നിരക്ക് ഉൾപ്പെടെ)   പ്രതിവിധി: ക്ലെയിം! ചെലവ് താരതമ്യം ചെയ്യുന്നതിനുള്ള ചില ലളിതമായ ഉദാഹരണങ്ങൾ ഇവയാണ്. ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങൾ ഈ ചെലവുകൾ വിലയിരുത്തേണ്ടതുണ്ട്. നിങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന വാഹനത്തിന്‍റെ തരം അനുസരിച്ച് ഈ ചെലവുകൾ വ്യത്യാസപ്പെടും. അതിനാൽ, കണക്കാക്കുമ്പോൾ ശ്രദ്ധിക്കുക!  

പതിവ് ചോദ്യങ്ങള്‍

  1. സ്ക്രാച്ച്, ഡെന്‍റ് ഇൻഷുറൻസിൽ കാര്യമുണ്ടോ?
സ്വന്തമായാണ് റിപ്പയർ ചെയ്തതെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന ചാർജുകളും ഇൻഷുറൻസ് കമ്പനി അടയ്ക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം അനുസരിച്ചിരിക്കും. നിങ്ങൾ അടയ്ക്കുന്നതിലും കുറവാണെങ്കിൽ ക്ലെയിം ചെയ്യുന്നത് നല്ല ഓപ്ഷനാണ്, തിരിച്ചും.  
  1. ഒരു സ്ക്രാച്ച് എത്രമാത്രം ഇൻഷുറൻസ് വർദ്ധിപ്പിക്കും?
ബൈക്കിലെ സ്ക്രാച്ചുകൾക്ക് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്താൽ, ബൈക്കിന് നേരത്തെയുള്ള തകരാർ അനുസരിച്ച് അത് ഇൻഷുറൻസ് നിരക്ക് ഏകദേശം 38% അഥവാ അതിൽ കൂടുതൽ വർദ്ധിപ്പിക്കും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്