റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Short Term Car Insurance & Monthly Cover
മെയ് 4, 2021

ഹ്രസ്വകാല കാർ ഇൻഷുറൻസും പ്രതിമാസ പ്ലാനുകളും

നിങ്ങൾ ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഒന്നോ മൂന്നോ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ അഞ്ച് വർഷമോ വരെയുള്ള ദീർഘകാല പ്രതിബദ്ധതകളാണ് നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നത്. ജനറൽ ഇൻഷുറൻസ് പരിരക്ഷകളുടെ മിക്ക സാഹചര്യങ്ങളിലും ഇത് സത്യമാണ് വാഹന ഇൻഷുറൻസ് മേഖല ടൈംലൈൻ, ഫീച്ചറുകൾ സംബന്ധിച്ച് കർക്കശമാണെന്ന ധാരണയുണ്ടെങ്കിലും, അത് യാതാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. നൂതനമായ പ്രോഡക്ടുകളുടെ അവതരണത്തിന് ആധുനിക കാല ഇൻഷുറൻസ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോഡക്ട് തിരഞ്ഞെടുക്കാനുള്ള ചോയിസ് നിങ്ങൾക്കുണ്ട്. അത്തരം ഒരു പ്രോഡക്ട് ആണ് ഹ്രസ്വകാല കാർ ഇൻഷുറൻസ്. അത് പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഈ ഹ്രസ്വകാല കാർ ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുന്ന ഏതാനും ഇൻഷുറൻസ് കമ്പനികൾ ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലുണ്ട്. ഇത് ഒരു നൂതനമായ ആശയമായതിനാൽ, മിക്ക ആളുകൾക്കും അത് സംബന്ധിച്ച് അറിവുണ്ടായിരിക്കില്ല. നമുക്ക് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം:   എന്താണ് ഹ്രസ്വകാല കാർ ഇൻഷുറൻസ്? പേര് സൂചിപ്പിക്കുന്നത് പോലെ, താൽക്കാലിക കാലയളവിലേക്കുള്ള ഒരു ഇൻഷുറൻസ് പ്ലാനാണ് ഹ്രസ്വകാല കാർ ഇൻഷുറൻസ്. ഈ പോളിസി സമയ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയുള്ളത് ആയതിനാൽ, ഇത് കുറച്ച് മിനിറ്റുകൾ മുതൽ ഏതാനും മാസം വരെ നീണ്ടുനിൽക്കുന്നതാകാം. ഒരു വർഷം മുഴുവൻ കാർ ഓടിക്കാൻ ആഗ്രഹിക്കാത്ത ഒരാൾക്ക്, ഈ സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് പോളിസി പരിഗണിക്കാവുന്നതാണ്, അങ്ങനെയുള്ളവർക്ക് ഈ തരത്തിലുള്ള ഇൻഷുറൻസ് വാങ്ങാം. നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ലഭ്യതയെ ആശ്രയിച്ച് നിങ്ങൾക്ക് ഈ തരത്തിലുള്ള കാർ ഇൻഷുറൻസ് ഓൺലൈനായോ ഓഫ്‌ലൈനായോ വാങ്ങാം.   ഹ്രസ്വകാല കാർ ഇൻഷുറൻസ് പോളിസിയുടെ പ്രവർത്തനം നിങ്ങൾ ഒരു സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുമ്പോൾ, ഇത് രണ്ട് തരത്തിൽ ലഭ്യമാണ് - കോംപ്രിഹെൻസീവ്, തേർഡ്-പാർട്ടി. നിങ്ങളുടെ ആവശ്യകത പ്രകാരം കസ്റ്റമൈസ്ഡ് ചെയ്ത കവറേജ് ഓഫർ ചെയ്യുന്നതിന് കോംപ്രിഹെൻസീവ് പ്ലാനുകൾ ആഡ്-ഓണുകൾ ഉപയോഗിച്ച് ലോഡ് ചെയ്യാം. നേരെമറിച്ച്, 1988-ലെ മോട്ടോർ വാഹന നിയമം പ്രകാരം കാർ ഉടമകൾക്കുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയാണ് തേർഡ്-പാർട്ടി കാർ ഇൻഷുറൻസ്. ഇൻഷുറൻസ് ആവശ്യകതകൾ പരിമിതവും സമയബന്ധിതവുമാകുമ്പോഴാണ് ഒരു താൽക്കാലിക കാർ ഇൻഷുറൻസിന്‍റെ പ്രസക്തി. ഹ്രസ്വകാല കാർ ഇൻഷുറൻസ് വാങ്ങുന്നതിന് നിങ്ങൾക്ക് ശക്തമായ കാരണം ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, മറ്റൊരു നഗരത്തിലേക്ക് താമസം മാറുന്നത്, ആദ്യമായി കാർ ഓടിക്കാൻ പഠിക്കുക, വാടകയ്‌ക്ക് എടുത്ത കാർ എന്നിവ അത്തരം പ്രതിമാസ കാർ ഇൻഷുറൻസിന് അനുയോജ്യമായ ചില ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ, പോളിസി കാലാവധിയുടെ ഭൂരിഭാഗം ഭാഗത്തിനും കവറേജ് ആവശ്യമില്ലാത്തതിനാൽ ദീർഘകാല കവറേജ് വാങ്ങുന്നതിൽ അർത്ഥമില്ല. നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഹ്രസ്വകാല കാർ ഇൻഷുറൻസ് പോളിസികൾ ഏതൊക്കെയാണ്? കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസിയിൽ നിന്ന് വ്യത്യസ്തമായി, ഒരു താൽക്കാലിക പോളിസി സമഗ്രമായ കവറേജ് ഓഫർ ചെയ്യുന്നില്ല. നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന വിവിധ തരം ഇൻഷുറൻസ് പോളിസികൾ ഇവയാണ്: ഗ്യാപ്പ് ഇൻഷുറൻസ്: ലീസ് അല്ലെങ്കിൽ ഫൈനാൻസ് മുഖേന വാങ്ങുന്ന കാറുകൾക്കായുള്ള ഹ്രസ്വകാല അല്ലെങ്കിൽ പ്രതിമാസ കാർ ഇൻഷുറൻസ് പോളിസിയാണ് ഗ്യാപ്പ് ഇൻഷുറൻസ്. ഇൻഷുറൻസ് കമ്പനി കാറിന്‍റെ വിപണി മൂല്യം നഷ്ടപരിഹാരമായി നൽകുന്നിടത്ത് പൂർണ്ണമായ നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ തീർക്കാനാവാത്ത സാഹചര്യത്തിൽ ഗ്യാപ്പ് ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽ വരും. ലോൺ കുടിശ്ശിക തുക ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യത്തേക്കാൾ കൂടുതലാണെങ്കിൽ, നിങ്ങളുടെ പേരിലുള്ള കുടിശ്ശിക തീർക്കാൻ ഇൻഷുറർ ബാക്കി തുക നൽകുന്നു. റെന്‍റൽ കാർ ഇൻഷുറൻസ്: A റെന്‍റൽ കാർ ഇൻഷുറൻസ് വാടകയ്ക്ക് എടുത്ത കാറുകൾക്ക് പ്രത്യേകമായി കവറേജ് ഓഫർ ചെയ്യുന്ന ഒരു തരം ഹ്രസ്വകാല കാർ ഇൻഷുറൻസാണ്. ഈ കാറുകൾ പരിമിത കാലയളവിലേക്ക് വാടകയ്ക്ക് എടുക്കുന്നതിനാൽ, സാധാരണയായി ഒരു വർഷത്തിൽ കുറവായതിനാൽ, ഈ വാഹനങ്ങൾക്ക് പ്രതിമാസ കാർ ഇൻഷുറൻസ് പോളിസി അനുയോജ്യമാണ്. നോൺ-ഓണേർസ് കാർ ഇൻഷുറൻസ്: കുടുംബത്തിൽ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്ന് ഒരു കാർ കടമായി എടുക്കുന്നവർക്ക് ഒരു താൽക്കാലിക കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് അനുയോജ്യമാണ്. ഈ പോളിസി വാടകയ്‌ക്കെടുത്ത കാർ ഇൻഷുറൻസ് പരിരക്ഷയ്ക്ക് സമാനമാണെങ്കിലും, ഇത് കൂടുതലും സ്വകാര്യ വാഹനങ്ങൾക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ നിങ്ങൾ താൽക്കാലിക കാർ ഇൻഷുറൻസ് പ്ലാനുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്, നിങ്ങളുടെ കാറിനെ സംരക്ഷിക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിനും ഈ പ്രതിമാസ കാർ ഇൻഷുറൻസ് കവറേജ് നന്നായി ഉപയോഗിക്കുക. ഈ പോളിസി എല്ലാ ഇൻഷുറൻസ് കമ്പനികളിലും ലഭ്യമല്ല എന്നത് മനസ്സിൽ സൂക്ഷിക്കുക, ഈ സൗകര്യം ഓഫർ ചെയ്യുന്ന ഒരു ഇൻഷുററെ കണ്ടെത്താൻ നിങ്ങൾ ഗവേഷണം നടത്തേണ്ടതുണ്ട്.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്