റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Is Higher IDV Better in Bike Insurance?
മാർച്ച്‎ 31, 2021

ബൈക്ക് ഇൻഷുറൻസിൽ ഉയർന്ന ഐഡിവി മികച്ചതായി കണക്കാക്കുമോ?

നിങ്ങള്‍ക്ക് ടു-വീലർ ഉണ്ടെങ്കിൽ, കാലക്രമേണ അതിന്‍റെ മൂല്യം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. മാത്രമല്ല, അപകടം എപ്പോൾ സംഭവിക്കുമെന്നും, വാഹനം എപ്പോള്‍ കേടാകുമെന്നും നിങ്ങള്‍ക്കറിയില്ല. അതിനാൽ, ഒരു ഇൻഷുറൻസ് പോളിസി എടുക്കേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ ശ്രദ്ധ പതിയേണ്ട പ്രധാന കാര്യമാണ് ഐഡിവി, ആക്സിഡന്‍റൽ ഡാമേജ് ക്ലെയിം, എന്‍സിബി, മറ്റുള്ളവ എന്നിവയ്ക്ക് പുറമേ, വാങ്ങുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോൾ ബൈക്ക് ഇൻഷുറൻസ് ഓൺലൈൻ. 2 വീലർ ഇൻഷുറൻസിൽ ഐഡിവി എന്താണെന്ന് നിങ്ങളില്‍ ചിന്തിക്കുന്നുണ്ടാവും, അല്ലേ! ശരി, അത് അറിയാന്‍ തുടര്‍ന്ന് വായിക്കുക!  

2 വീലർ ഇൻഷുറൻസിലെ ഐഡിവി എന്താണ്?

ആദ്യം നമുക്ക് ഏറ്റവും വലിയ പ്രശ്നം നോക്കാം. ഐഡിവി എന്നാല്‍ ഇൻഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് വാല്യു ആണ്. റോഡ് അപകടം മൂലം ടു-വീലറിന് പൂർണ്ണമായ നാശനഷ്ടം സംഭവിച്ചാല്‍ അല്ലെങ്കിൽ മോഷണം പോയാല്‍ ഇൻഷ്വേര്‍ഡ് വ്യക്തിക്ക് ഇൻഷുറൻസ് കമ്പനി നല്‍കുന്ന നിശ്ചിത തുകയാണ് ഐഡിവി. അടിസ്ഥാനപരമായി, വാഹനത്തിന്‍റെ വിപണി മൂല്യമാണ് ഐഡിവി, അത് ഓരോ വർഷവും കുറയും. ഇതുപോലെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഐഡിവി കണക്കാക്കുക:  
  • ബൈക്കിന്‍റെ അഥവാ മറ്റേതെങ്കിലും ടു-വീലറിന്‍റെ പഴക്കം
  • ബൈക്കിലെ ഇന്ധനത്തിന്‍റെ തരം
  • ടു-വീലറിന്‍റെ മേക്ക്, മോഡല്‍.
  • രജിസ്ട്രേഷൻ നഗരം
  • ബൈക്കിന്‍റെ രജിസ്ട്രേഷൻ തീയതി
  • ഇൻഷുറൻസ് പോളിസി നിബന്ധനകൾ
  ഓരോ വർഷവും ടു-വീലറിന്‍റെ മൂല്യം കുറയുന്നതിനാല്‍, നിങ്ങളുടെ പോളിസിയിലെ ഇൻഷ്വേര്‍ഡ് ഐഡിവി ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്; വർഷങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി ഡിപ്രീസിയേഷൻ നിരക്ക് കാണിക്കുന്ന പട്ടിക നോക്കാം:    
കാലയളവ് ഡിപ്രീസിയേഷൻ (% ൽ)
<6 മാസം 5
>6 മാസം < 1 വർഷം 15
>1 വർഷം < 2 വർഷം 20
>2 വർഷം < 3 വർഷം 30
>3 വർഷം < 4 വർഷം 40
>4 വർഷം < 5 വർഷം 50
 

ശരിയായ ഐഡിവി കണ്ടെത്തേണ്ടത് എത്ര പ്രധാനമാണ്?

ഇതിന്‍റെ പർച്ചേസ് അല്ലെങ്കിൽ പുതുക്കൽ സമയത്ത് ഓൺലൈൻ വാഹന ഇൻഷുറൻസ്, ദീർഘകാലത്തേക്ക് സുരക്ഷയ്ക്കായി ശരിയായ ഐഡിവി കണക്കാക്കേണ്ടത് ആവശ്യമാണ്.  

ഉയർന്ന ഐഡിവി നല്ലതാണോ?

കേടായാല്‍ നിങ്ങളുടെ ബൈക്കിന് ഉയർന്ന മൂല്യം ഉറപ്പാക്കുന്നതിനാല്‍ മിക്കപ്പോഴും ഉയര്‍ന്ന ഐഡിവി നല്ലതാണ്. എന്നാല്‍, ചില സാഹചര്യങ്ങളിൽ, നിങ്ങൾ അക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ബൈക്ക് പഴക്കം ചെന്നതാണ്, നിങ്ങൾ ഉയർന്ന ഐഡിവി എടുക്കാമെന്ന് വെച്ചാല്‍, കിട്ടണമെന്നില്ല. അങ്ങനെ ചെയ്താൽ, നിങ്ങൾ ഉയർന്ന പ്രീമിയം അടയ്ക്കണം, ബൈക്ക് കേടായാല്‍, പഴക്കം അനുസരിച്ച്, കുറഞ്ഞ ഐഡിവി ആണ് ലഭിക്കുക. ക്ലെയിം പ്രോസസ്സ് ചെയ്യുമ്പോൾ, ഉയർന്ന തുക എടുത്തിട്ടുണ്ടെങ്കിലും ഡിപ്രീസിയേഷൻ മൂല്യം ഐഡിവി കുറച്ചേക്കാം. അപ്പോള്‍, ഉയർന്ന ഐഡിവി നല്ലതാണോ?? തുക തീരുമാനിക്കുന്നതിന് മുമ്പ് അത് നിങ്ങൾ പരിഗണിക്കേണ്ട പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രധാന ഘടകങ്ങൾ പഴക്കവും ടു-വീലറിന്‍റെ മോഡലും ആണ്.  

കുറഞ്ഞ ഐഡിവി നല്ലതാണോ?

കുറഞ്ഞ ഐഡിവി-ക്ക് കുറഞ്ഞ പ്രീമിയമാണ് അടയ്ക്കുകയെങ്കില്‍, നിങ്ങള്‍ക്ക് ഇൻഷുറൻസിൽ മികച്ച നേട്ടം ലഭിക്കില്ല. ഉയർന്ന ഐഡിവി ദീർഘകാലത്തേക്ക് ദോഷകരം ആകാവുന്ന പോലെ, കുറഞ്ഞ ഐഡിവി എടുക്കുന്നത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. ഉദാഹരണത്തിന്, ബൈക്കിന് രണ്ട് വര്‍ഷം പഴക്കമുണ്ടെങ്കില്‍, മൂന്നോ നാലോ വര്‍ഷത്തിന് ശേഷമുള്ള ഐഡിവി ആയിരിക്കും ഉറപ്പിച്ചത്‍, ഇൻഷുറൻസ് പ്രീമിയം ലാഭിക്കാനാണ് നിങ്ങൾ അത് ചെയ്തത്. ഇനി, ഏതെങ്കിലും കാരണത്താൽ ബൈക്ക് കേടായാല്‍, നിങ്ങൾക്ക് കുറഞ്ഞ ഐഡിവി ആണ് ലഭിക്കുക. ഇത് കുറഞ്ഞ പ്രീമിയത്തിൽ ലാഭിച്ചതിനേക്കാൾ കൂടുതൽ നിക്ഷേപം പാഴാക്കും.  

ബൈക്ക് ഇൻഷുറൻസിനുള്ള ഐഡിവി എന്താണ്, അത് എങ്ങനെ നിർണ്ണയിക്കാം?

നമുക്ക് അറിയാവുന്ന പോലെ ഇൻഷുറൻസിലെ ഐഡിവി എന്താണ്, നിങ്ങളുടെ വാഹനത്തിന്‍റെ ഐഡിവി-യുടെ മൂല്യം എങ്ങനെ നിർണ്ണയിക്കാമെന്ന് നോക്കാം. മേല്‍പ്പറഞ്ഞപോലെ, ബൈക്കിന്‍റെ ഐഡിവി നിര്‍ണയിക്കാന്‍ അടിസ്ഥാനമാക്കുന്ന പല ഘടകങ്ങളുണ്ട്. നിങ്ങൾ അറിയേണ്ട ചില ഉപായങ്ങള്‍ ഇതാ:  
  • ഐഡിവി കണക്കാക്കുന്നതിനുള്ള പൊതുവായ ഫോർമുല, ഐഡിവി = (നിർമ്മാതാവിന്‍റെ വില - ഡിപ്രീസിയേഷൻ) + (ലിസ്റ്റ് ചെയ്ത വിലയിൽ അല്ലാത്ത ആക്സസറികൾ - ഡിപ്രീസിയേഷൻ)
  • വാഹനം അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമായാല്‍, ഇൻഷ്വേര്‍ഡ് വ്യക്തിയും ഇൻഷുററും തമ്മിലുള്ള കരാർ വഴി ഐഡിവി തീരുമാനിക്കാം.
  • വാഹനത്തിന് അഞ്ച് വര്‍ഷം പഴക്കം ഉണ്ടെങ്കില്‍, വാഹനത്തിന്‍റെ കണ്ടീഷന്‍ അനുസരിച്ചാണ് ഐഡിവി തുക തീരുമാനിക്കുക (അതിന് എത്ര സര്‍വ്വീസ് വേണം (ബൈക്കിന്‍റെ വിവിധ ബോഡി പാര്‍ട്ട്സ്).
  ശ്രദ്ധിക്കുക: വാഹനത്തിന്‍റെ പഴക്കം കൂടുന്തോറും അതിന്‍റെ ഐഡിവി കുറയും.   ബൈക്ക് ഇൻഷുറൻസിന് ഐഡിവി എന്താണ് എന്നതിനെക്കുറിച്ചാണ് ഇത്!!  

പതിവ് ചോദ്യങ്ങള്‍

  1. ബൈക്ക് ഇൻഷുറൻസിൽ ഐഡിവി പ്രധാനമാണോ?
അതെ, ഇൻഷുറൻസ് പോളിസിയിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് ഐഡിവി. മിക്കവരും അത് പരിഗണിക്കുന്നില്ല, എന്നാൽ പോളിസി വാങ്ങുമ്പോഴോ പുതുക്കുമ്പോഴോ സ്കാൻ ചെയ്യേണ്ടത് ആവശ്യമാണ്.  
  1. ഓരോ വർഷവും എന്‍റെ ബൈക്കിന്‍റെ ഐഡിവി കുറയുമോ?
ഉവ്വ്, ബൈക്കിന്‍റെ കണ്ടീഷന്‍ എത്ര നല്ലാതായാലും ബൈക്കിന്‍റെ ഐഡിവി മൂല്യം കുറയും. ഉപയോഗ കാലയളവിന്‍റെ അടിസ്ഥാനത്തിൽ, ഐഡിവി മൂല്യം കുറയും, അഞ്ച് വർഷം കൊണ്ട് 50% വരെ ആകാം.  
  1. പോളിസിയുടെ ഡിപ്രീസിയേഷനില്‍ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ഡിപ്രീസിയേഷൻ നിങ്ങളുടെ ബൈക്കിന്‍റെ മൂല്യം ഓരോ വര്‍ഷവും കുറയ്ക്കുന്നു. എന്നാൽ, ഡിപ്രീസിയേഷൻ പരിരക്ഷ എടുത്ത് ഇത് തടയാൻ കഴിയും. പഴക്കം എത്രയായാലും നിങ്ങളുടെ ബൈക്കിന്‍റെ പൂർണ്ണമായ റിട്ടേൺ മൂല്യം ഇത് ഉറപ്പുവരുത്തുന്നു.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്