പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്‍ദ്ദേശിച്ചത്
Motor Blog
30 ജൂലൈ 2019
76 Viewed
ഇന്ത്യൻ റോഡുകളിൽ ടു-വീലറോ ഫോർ-വീലറോ ഓടിക്കുമ്പോൾ നിങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഡോക്യുമെന്‍റാണ് ഡ്രൈവിംഗ് ലൈസൻസ്. ഈ പ്രധാനപ്പെട്ട ഡോക്യുമെന്‍റ് ഇന്ത്യാ ഗവൺമെന്‍റ് നൽകുന്നതാണ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) നിയന്ത്രണത്തിലാണ്. ഇന്ത്യയിൽ, 16 വയസ്സിൽ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം, ഒരു പ്രൊവിഷണൽ ഡ്രൈവിംഗ് ലൈസൻസ് ആരംഭിച്ച്, 18 വയസ്സ് ആകുമ്പോൾ നിങ്ങൾക്ക് അത് സ്ഥിര ലൈസൻസായി മാറ്റാം. എന്നാൽ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് നിങ്ങൾ നിർദ്ദിഷ്ട ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുകയും വേണം.
ഇന്ത്യൻ റോഡുകളിലെ തിരക്കും അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും പരിഗണിച്ച്, ഡ്രൈവിംഗ്, ട്രാഫിക് നിയമങ്ങൾ മാറ്റാൻ ഇന്ത്യാ ഗവൺമെന്‍റ് പ്ലാൻ ചെയ്യുന്നു. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് തിരക്കേറിയ റോഡുകളിൽ വാഹനം ഓടിക്കുന്നവരിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം ഒരു നീക്കത്തിൽ, ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലോക്‌സഭയിൽ ഒരു ബിൽ കൊണ്ടുവന്നു, ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആധാർ കാർഡ് ഒരു നിർബന്ധ ഡോക്യുമെന്‍റ് ആക്കുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വലിയ പിഴകൾ ചുമത്താനും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രക്രിയ ഡിജിറ്റൈസ് ചെയ്യാനും ബിൽ നിർദ്ദേശിക്കുന്നു. ഈ ബിൽ ഇതിനകം ലോക്‌സഭയിൽ പാസ്സാക്കി, ഇനി രാജ്യസഭയിലെ അംഗങ്ങളുടെ അപ്രൂവലിനായി കാത്തിരിക്കുന്നു. അതുകൊണ്ട്, ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ ഇനി ആധാർ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ, സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല, നിങ്ങൾക്ക് മോട്ടോർ ഇൻഷുറൻസ് പോളിസിയും ഉണ്ടായിരിക്കണമെന്ന് ഓർക്കുക. ഒരു കോംപ്രിഹെൻസീവ് ടു വീലര്‍ ഇന്‍ഷുറന്‍സ് അല്ലെങ്കിൽ കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നതാണ് നല്ലത്, അതുവഴി ഏതെങ്കിലും നിർഭാഗ്യകരമായ സംഭവമുണ്ടായാൽ നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.
3177 Viewed
5 mins read
20 ഒക്ടോബർ 2024
175 Viewed
5 mins read
16 നവംബർ 2024
49 Viewed
5 mins read
15 ഡിസംബർ 2025
95 Viewed
5 mins read
07 ജനുവരി 2022
What makes our insurance unique
With Motor On-The-Spot, Health Direct Click, etc we provide fast claim process , Our sales toll free number:1800-209-0144