പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്ദ്ദേശിച്ചത്
Motor Blog
16 മെയ് 2022
189 Viewed
Contents
മുംബൈ, എന്‍റർടെയിൻമെന്‍റ്, ഫൈനാൻഷ്യൽ തലസ്ഥാനം. ഒരിക്കലും ഉറങ്ങാത്ത നഗരം, 'സ്വപ്ന നഗരം' എന്ന് പലപ്പോഴും വിളിക്കുന്നു’. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ്. തിരക്കേറിയ റോഡുകളിൽ ദിവസവും നിരവധി വാഹനങ്ങൾ ഓടുന്നതിനാൽ, നിയമ ലംഘകർക്കെതിരെ കർശന നടപടികൾ എടുക്കാൻ ട്രാഫിക് പോലീസ് ജാഗ്രത പുലർത്തുന്നു. മുംബൈ, ഭാഗ്യവശാൽ, ഇ-ചലാൻ സിസ്റ്റവും നടപ്പിലാക്കി. അത് നിയമ ലംഘകരെ കണ്ടെത്താനും, അതുപോലെ ഇ-ചലാൻ ആയി എസ്എംഎസ് വഴി പിഴ ചുമത്താനും ട്രാഫിക് പോലീസിനെ സഹായിക്കുന്നു. മുംബൈയിലെ വാഹനത്തിൽ ചലാൻ എങ്ങനെ പരിശോധിക്കാം, പേമെന്‍റ്, ചലാൻ സ്റ്റാറ്റസ് എന്നിവയെക്കുറിച്ച് കൂടുതലറിയുക.
ഇ-ചലാൻ മനസ്സിലാക്കുന്നതിന് മുമ്പ് പ്രാഥമികമായി ചലാൻ എന്ന ആശയം ഞങ്ങൾ വ്യക്തമാക്കാം. ലളിതമായി പറഞ്ഞാൽ, ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വാഹന ഉടമകൾക്കും/ഡ്രൈവർമാർക്കും നൽകുന്ന ഔദ്യോഗിക പേപ്പറാണ് ചലാൻ. അതിനാൽ ട്രാഫിക് ചലാൻ നൽകുമ്പോൾ, മോട്ടോർ വാഹന നിയമം, 1988 പ്രകാരം നിങ്ങൾ ലംഘനത്തിന് പിഴ നൽകേണ്ടതുണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്കാണ് ട്രാഫിക് പോലീസ് ഡിപ്പാർട്ട്മെന്‍റ് ചലാൻ നൽകുന്നത്. നിയമങ്ങൾ ലംഘിക്കാനുള്ളതല്ല. നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ് ട്രാഫിക് നിയമങ്ങൾ. മാത്രമല്ല, ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ, ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ, നിങ്ങൾക്ക് ശരിയായത് തിരഞ്ഞെടുക്കാം; ഓൺലൈൻ മോട്ടോർ ഇൻഷുറൻസ്. ഇ-ചലാൻ എന്ന ആശയം ഇന്ത്യയിലെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ആണ് ഏർപ്പെടുത്തിയത്. മിക്കവാറും എല്ലാം ഇലക്ട്രോണിക് രീതിയിൽ ആയ കാലത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. വാഹന ഇ-ചലാൻ കമ്പ്യൂട്ടറിൽ ജനറേറ്റ് ചെയ്യുകയും ട്രാഫിക് പോലീസ് ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ട്രാഫിക്ക് ലംഘനം നടത്തുന്ന എല്ലാവർക്കും ഇ-ചലാൻ നൽകും. ട്രാഫിക് സേവനങ്ങൾ സൗകര്യപ്രദവും സുതാര്യവും ആക്കാനാണ് ഇന്ത്യാ ഗവൺമെന്‍റ് ഈ പ്രക്രിയ ആരംഭിച്ചത്.
ഇത് എങ്ങനെ നൽകുന്നുവെന്നാണോ ചിന്തിക്കുന്നത്? ഞങ്ങൾ ഈ പ്രോസസ് നിങ്ങൾക്ക് പറഞ്ഞു തരാം. മുംബൈ ട്രാഫിക് പോലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഈ കണ്ണുകൾ ക്യാമറകളും സ്പീഡ് സെൻസറുകളുമായി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ഈ ക്യാമറ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്ക് ലൈവ് ഫീഡ് അയക്കുന്നു. ട്രാഫിക് ലൈറ്റുകൾ മാനേജ് ചെയ്യുന്ന സ്ഥലമാണ് ട്രാഫിക് കൺട്രോൾ റൂം, നിയമ ലംഘകരെ നിരന്തരം വീക്ഷിക്കും. വാഹന രജിസ്ട്രേഷൻ നമ്പർ എടുക്കാനും ഈ ക്യാമറകൾ സഹായിക്കുന്നു. ഇതിൽ നിന്ന്, മുംബൈ ട്രാഫിക് പോലീസ് വാഹന ഉടമയുടെ/ഡ്രൈവറുടെ പ്രധാന വിവരങ്ങൾ എടുക്കും. ലംഘനം നടത്തിയ ആളുടെ പേരിലാണ് ഇ-ചലാൻ ജനറേറ്റ് ചെയ്യുക, അത് രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്കും ഇമെയിൽ ഐഡിയിലേക്കും അയക്കും. ആവശ്യമെങ്കിൽ അത് വീട്ടിലെ അഡ്രസിലേക്കും അയച്ചെന്നും വരാം. ഇഷ്യൂ ചെയ്ത് 60 ദിവസത്തിനുള്ളിൽ ഡിഫോൾട്ടർ പണമടയ്ക്കണം. മഹാരാഷ്ട്ര ട്രാഫിക് പോലീസ് വെബ്സൈറ്റ് ഇടയ്ക്കിടെ നോക്കുകയാണ് ഇ-ചലാൻ പരിശോധിക്കാനുള്ള മാർഗ്ഗം. ഇ-ചലാൻ പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ താഴെപ്പറയുന്നു:
മുംബൈയിൽ വാഹനത്തിനുള്ള ചലാൻ സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ നോക്കാമെന്ന് ഇപ്പോൾ നിങ്ങൾക്ക് അറിയാം. മുന്നോട്ട് പോകാം, ഇനി പേമെന്‍റ് പ്രക്രിയ നമുക്ക് മനസ്സിലാക്കാം.
ഇ-ചലാൻ ഓൺലൈനിൽ അടയ്ക്കുന്ന പ്രക്രിയ എളുപ്പമാണ്. ഇ-ചലാൻ നൽകിയാൽ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
മുംബൈയിൽ വാഹന നമ്പർ കൊണ്ട് ഇ ചലാൻ ഓൺലൈനിൽ നോക്കുന്നതും, ഓൺലൈനിൽ പണമടയ്ക്കുന്നതും എങ്ങനെയെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ഇപ്പോൾ, പേടിഎം വഴി ഇ-ചലാൻ അടയ്ക്കുന്നത് നിങ്ങൾക്ക് പറഞ്ഞു തരാം.
പേടിഎം മൊബൈൽ ആപ്പ് വഴി മുംബൈ ഇ-ചലാൻ അടയ്ക്കാൻ പിന്തുടരേണ്ട ഘട്ടങ്ങൾ താഴെപ്പറയുന്നു:
ട്രാഫിക് നിയമ ലംഘനം പ്രകാരം ഏറ്റവും പുതിയ പിഴകൾ ചുവടെ പട്ടികയിൽ കൊടുക്കുന്നു:
Riding/driving without bike/ കാർ ഇൻഷുറൻസ് പോളിസി | Rs 2000 |
Driving without seatbelt | Rs 1000 |
Riding without helmet both rider and pavilion rider | Rs 1000 |
No driving license | Rs 5000 |
Do not use a phone if control of the vehicle is in your hands | Rs 5000 |
Driving under alcohol influence | Rs 10,000 In case repetition Rs 15,000 |
Overspeeding | LMV Rs 1000 to Rs 2000 HPV/ MPV Rs 2000 to Rs 4000 (Seizure of license) |
Riding/driving with mobile in hand | Rs 5,000 |
Speeding/racing | Rs 5000 Repetitive violation Rs 10,000 |
Honking in a silent zone | Rs 2000 Repetitive violation Rs 4,000 |
Overloading of two-wheeler | Rs 2,000 and license disqualification |
Overloading of four-wheeler | Rs 200 per additional passenger |
Driving without registered documents | Rs 5,000 Repetitive violations: ?10,000 |
Juvenile offenses | Rs 25,000, cancelling registration for a year, will be ineligible for DL till 25 years of juvenile's age |
Driving with no requisite ticket | Rs 500 |
Operation of oversized vehicles | Rs 5,000 to Rs 10,000 |
Riding/driving after being disqualified | Rs 10,000 |
Obstructing while emergency vehicle goes by | Rs 10,000 |
Bribe offering | Double the complete payable penalty of the roadside violation |
Not adhering to the authorities' order | Rs 2,000 |
ഉറവിടം:
ഇ-ചലാൻ അടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ലംഘനം നടത്തിയ ആൾ 60 ദിവസത്തിനുള്ളിൽ ഇ-ചലാൻ അടയ്ക്കാതിരുന്നാൽ, അടുത്തതായി ഇ-ചലാൻ ലോക് അദാലത്തിന് വിടും. കോടതി പ്രാഥമികമായി ഇ-ചലാൻ തുക വർദ്ധിപ്പിച്ചേക്കാം അല്ലെങ്കിൽ ലംഘകനെ 03 മാസത്തേക്ക് ജയിലിൽ അടയ്ക്കാം. ട്രാഫിക് പോലീസ് പ്രീ-ലിറ്റിഗേഷന് നോട്ടീസ് നല്‍കാനും തുടങ്ങിയിട്ടുണ്ട്. പിഴ അടയ്ക്കാൻ ലംഘകർ ലോക് അദാലത്തിന് മുമ്പാകെ ഹാജരാകണം. മോട്ടോർ വാഹന ഉടമകൾക്ക് ലിങ്ക് ഉള്ള ടെക്സ്റ്റ് മെസ്സേജ് അയക്കും. പിഡിഎഫ് ഫോർമാറ്റിലുള്ള നോട്ടീസ് ഡൗൺലോഡ് ചെയ്യാനാണ് ലിങ്ക്. ലോക് അദാലത്തിന് മുമ്പാകെ ഹാജരാകാത്ത മോട്ടോർ വാഹന ഉടമ കോടതിയുടെ പ്രോസിക്യൂഷൻ നേരിടണം, കൂടുതൽ പിഴ അടയ്ക്കുകയും ചെയ്യണം.
നിയമ കുരുക്കുകൾ ഒഴിവാക്കാൻ, ഇ-ചലാൻ ലഭിച്ച് 60 ദിവസത്തിനുള്ളിൽ അടയ്ക്കണം.
പിഴ അഥവാ നിയമക്കുരുക്കുകൾ ഒഴിവാക്കാൻ, ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഈ നിയമങ്ങൾ റോഡിലെ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കുന്നു. നിങ്ങളുടെ ഇൻഷുറൻസ് പേപ്പറുകൾ പരിശോധിക്കുക. തടസ്സങ്ങൾ ഒഴിവാക്കാൻ കാർ, ടു വീലർ ഇൻഷുറൻസ് പോളിസി പരിശോധിച്ച് മതിയായ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കാം. നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യുക! ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
3177 Viewed
5 mins read
20 ഒക്ടോബർ 2024
175 Viewed
5 mins read
16 നവംബർ 2024
49 Viewed
5 mins read
15 ഡിസംബർ 2025
95 Viewed
5 mins read
07 ജനുവരി 2022
What makes our insurance unique
With Motor On-The-Spot, Health Direct Click, etc we provide fast claim process , Our sales toll free number:1800-209-0144