ഒരു മോട്ടോർ വാഹനം ഓടിക്കുമ്പോള്‍, ഏതാനും ഡോക്യുമെന്‍റുകൾ കൈവശം വേണ്ടത് പ്രധാനമാണ് - രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പിയുസി സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി. കാർ അല്ലെങ്കിൽ ബൈക്ക് ഏതുമാകട്ടെ, അത് അനിവാര്യം തന്നെയാണ്. 1988 ലെ മോട്ടോർ വാഹന നിയമം ഈ റഗുലേറ്ററി ആവശ്യകത നിര്‍ബന്ധമാക്കിയിട്ടുണ്ട്, പാലിച്ചില്ലെങ്കില്‍, വലിയ പിഴ ഈടാക്കും. തീർച്ചയായും നിങ്ങൾ പിഴ അടക്കാൻ ആഗ്രഹിക്കുന്നില്ല, അല്ലേ?? ടു-വീലർ ഓടിക്കുമ്പോള്‍ എല്ലായ്പ്പോഴും കരുതേണ്ട അനിവാര്യമായ ഡോക്യുമെന്‍റാണ് ബൈക്ക് ഇൻഷുറൻസ്; അത് നിങ്ങളുടെ ലോക്കൽ സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതോ അല്ലെങ്കിൽ ജോലിക്ക് പോകുന്നതോ ആകാം; ഇത് നിര്‍ബന്ധമായ ഡോക്യുമെന്‍റാണ്. കോംപ്രിഹെൻസീവ് പോളിസി ഇല്ലെങ്കിൽ, നിങ്ങൾ വാങ്ങണം കുറഞ്ഞത്
തേര്‍ഡ്-പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് അപകടം ഉണ്ടായാല്‍ തേർഡ് പാർട്ടി മൂലമുള്ള ബാധ്യതകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന പരിരക്ഷ. എന്നാൽ ഈ ഡോക്യുമെന്‍റ് നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. അടുത്തതായി എന്താണ് ചെയ്യേണ്ടത്? നിങ്ങൾക്ക് പുതിയ ഇൻഷുറൻസ് കവറേജ് ലഭിക്കുമോ? നിങ്ങളുടെ എല്ലാ പോളിസി ആനുകൂല്യങ്ങളും നിങ്ങൾക്ക് നഷ്ടപ്പെടുമോ?? ലളിതമായ ഉത്തരം 'ഇല്ല' എന്നാണ്’. മേൽപ്പറഞ്ഞ ഒന്നും സത്യമായി നിലനിൽക്കില്ല. നിങ്ങൾ ചെയ്യേണ്ടത് ഒരു ഡ്യൂപ്ലിക്കേറ്റ് ടു-വീലർ ഇൻഷുറൻസ് കോപ്പിക്ക് അപേക്ഷിക്കുക എന്നതാണ്. ഡ്യൂപ്ലിക്കേറ്റ് ടു-വീലർ ഇൻഷുറൻസ് കോപ്പിക്ക് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങളെക്കുറിച്ച് ഈ ലേഖനം വിവരിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
ഡ്യൂപ്ലിക്കേറ്റ് ടു-വീലർ ഇൻഷുറൻസ് കോപ്പി ഓൺലൈനിലോ ഓഫ്‌ലൈനിലോ എങ്ങനെ നേടാം?
ഡ്യൂപ്ലിക്കേറ്റ് ടു-വീലര്‍ ഇന്‍ഷുറന്‍സ്, ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ എന്നിവയ്ക്ക് അപേക്ഷിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഓൺലൈനിൽ പോളിസികൾ വാങ്ങാൻ കൂടുതല്‍ പേര്‍ താൽപ്പര്യപ്പെടുന്ന സാഹചര്യത്തില്‍, ഡ്യൂപ്ലിക്കേറ്റ് ടു-വീലർ ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കുന്നത് എളുപ്പമായിട്ടുണ്ട്. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം എന്ന് ഇതാ:
ഘട്ടം 1:
നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. ഇൻഷുറൻസ് കമ്പനികൾ, സാധാരണയായി, ഈ വിശദാംശങ്ങൾ മെയിൽ വഴി നൽകാറുണ്ട്, എന്നാൽ ലഭ്യമല്ലെങ്കിൽ, നിങ്ങളുടെ പോളിസി നമ്പർ നൽകി കണ്ടെത്താനാകും.
ഘട്ടം 2:
ബജാജ് അലയൻസ് ഒന്നിലധികം ഇൻഷുറൻസ് പ്ലാനുകൾ ഓഫർ ചെയ്യുമ്പോൾ, തിരഞ്ഞെടുക്കുക
ബൈക്ക് ഇൻഷുറൻസ് പോളിസി, ഇതിന് നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് കോപ്പി ആവശ്യമാകും.
ഘട്ടം 3:
പോളിസി വിശദാംശങ്ങൾ പോർട്ടൽ ആവശ്യപ്പെടും, അത് വെരിഫൈ ചെയ്യുന്നതുമാണ്.
ഘട്ടം 4:
ഈ വിശദാംശങ്ങൾ നൽകുമ്പോൾ, നിങ്ങൾക്ക് അത് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ടു-വീലർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങിയതിനാൽ, അത് ഡൗൺലോഡിന് മാത്രമേ ലഭ്യമാകൂ, അത് നിങ്ങളുടെ റഫറൻസിനായി പ്രിന്‍റ് ചെയ്ത്, സേവ് ചെയ്യാം. ചില ഇൻഷുറൻസ് കമ്പനികൾ ഈ ഇൻഷുറൻസ് പോളിസിയുടെ ഇ-മെയിൽ, അതുപോലെ തന്നെ ഫിസിക്കൽ ഡെലിവറി സൗകര്യവും ഓഫർ ചെയ്യുന്നുണ്ട്. പോളിസി ഓൺലൈനിൽ വാങ്ങാന്‍ പരിചയമില്ലാത്തവര്‍ക്ക് പ്രോസസ് അൽപ്പം നീണ്ടുപോകാം.
- നിങ്ങളുടെ ഒറിജിനൽ പോളിസി ഡോക്യുമെന്‍റ് നഷ്ടപ്പെട്ടത് സംബന്ധിച്ച് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുന്നതാണ് ആദ്യ ഘട്ടം. ഇത് അറിയിക്കുന്നത് ടു-വീലർ ഇൻഷുറൻസ് കോപ്പി തയ്യാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാൻ അവരെ സഹായിക്കും. ഈ അറിയിപ്പ് കോളിലൂടെയോ മെയിൽ വഴിയോ അറിയിക്കാവുന്നതാണ്.
- അടുത്തതായി, ബന്ധപ്പെട്ട അധികാരപരിധിയിൽ നിങ്ങൾ ഒരു ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് അല്ലെങ്കിൽ എഫ്ഐആർ ഫയൽ ചെയ്യണം. ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നത്, ഇൻഷുറൻസ് ഡോക്യുമെന്‍റ് നഷ്ടപ്പെട്ടു എന്നത് സത്യസന്ധമായ കേസാണെന്ന് ഉറപ്പാക്കുന്നു.
- അങ്ങനെ, കൈവശമുള്ള എഫ്‌ഐആർ ഉപയോഗിച്ച്, പോളിസി നമ്പർ, ഇൻഷുറൻസ് പോളിസിയുടെ തരം, ഇൻഷുർ ചെയ്ത ടു വീലർ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പോളിസി വിശദാംശങ്ങൾ പരാമർശിച്ച് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിക്ക് രേഖാമൂലമുള്ള അപേക്ഷ നൽകേണ്ടതുണ്ട്.
- അവസാനമായി, ഏതെങ്കിലും തെറ്റായ പ്രാതിനിധ്യം നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു ജാമ്യ ബോണ്ടും നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ സംരക്ഷിക്കുന്ന ഒരു നിയമപരമായ ഡോക്യുമെന്‍റാണ്.
ഒരു ഡ്യൂപ്ലിക്കേറ്റ് പോളിസി നൽകുന്നതിനുള്ള ഈ സൗകര്യം ഉപയോഗിച്ച്, വീണ്ടും ഒരു ഇൻഷുറൻസ് പരിരക്ഷ വാങ്ങാതെ നിങ്ങൾക്ക് ടു-വീലർ ഇൻഷുറൻസ് കോപ്പി നേടാം. ഡ്യൂപ്ലിക്കേറ്റ് പോളിസിക്ക് അപേക്ഷിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കേണ്ടിവരുന്ന അവസാന നിമിഷം വരെ കാത്തിരിക്കില്ലെന്ന് ഉറപ്പാക്കുക. ഇപ്പോൾ, സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ഓഫീസുകൾ വാഹന ഉടമകൾക്ക് ടു-വീലർ ഇൻഷുറൻസ് പോളിസി ഉൾപ്പെടെയുള്ള വാഹന ഡോക്യുമെന്‍റുകളുടെ ഡിജിറ്റൽ പകർപ്പ് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. എംപരിവാഹൻ അല്ലെങ്കിൽ ഡിജിലോക്കർ പോലുള്ള ആപ്പുകൾ ഇത്തരത്തിലുള്ള സ്റ്റോറേജ് എളുപ്പമാക്കുന്നു.
ഡ്യൂപ്ലിക്കേറ്റ് ഇൻഷുറൻസ് കോപ്പി ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്?
സ്കൂട്ടർ അഥവാ ബൈക്ക് ഓടിക്കുമ്പോൾ നിങ്ങൾക്ക് എപ്പോഴും വേണ്ടതായ അനിവാര്യമായ ഡോക്യുമെന്‍റാണ് ടു-വീലർ ഇൻഷുറൻസ് പോളിസി. ചോദിക്കുമ്പോള്‍ ട്രാഫിക് ഉദ്യോഗസ്ഥനെ കാണിച്ചില്ലെങ്കില്‍ വലിയ പിഴ ചുമത്തും. മാത്രമല്ല, ഇത് പാലിക്കേണ്ട നിയമപരമായ ആവശ്യകതയാണ്. അതിനാൽ, തേർഡ് പാർട്ടി ബാധ്യതകൾക്കും വാഹനത്തിന്‍റെ നാശനഷ്ടങ്ങൾക്കും നിയമപരമായ പാലനവും സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്നതിന്, നിങ്ങളുടെ ഒറിജിനല്‍ ഡോക്യുമെന്‍റ് നഷ്ടപ്പെട്ടാൽ ഒരു ഡ്യൂപ്ലിക്കേറ്റ് ഇൻഷുറൻസ് പോളിസി അഭ്യർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഇൻഷുററിന് ക്ലെയിം ഉന്നയിക്കുമ്പോള്‍, നിങ്ങൾക്ക് ഈ ഡോക്യുമെന്‍റ് ഉണ്ടായിരിക്കണം. അതിനാൽ, ഇൻഷുറൻസ് കമ്പനിയില്‍ ഒരു ഡ്യൂപ്ലിക്കേറ്റ് പോളിസി അഭ്യർത്ഥിക്കേണ്ടത് പ്രധാനമാണ്.
ടു-വീലറിന് ഡ്യൂപ്ലിക്കേറ്റ് ഇൻഷുറൻസ് കോപ്പി അപേക്ഷിക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങള്‍
- ബൈക്ക് ഇൻഷുറൻസ് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി അഭ്യർത്ഥിക്കാന്‍ വൈകുന്നില്ലെന്ന് ഉറപ്പുവരുത്തുക. വാഹനം ഇതില്ലാതെ ഓടിക്കുന്നത് നിയമവിരുദ്ധമായതിനാൽ, നഷ്ടപ്പെട്ട പോളിസി ഡോക്യുമെന്‍റ് ഉടനടി കണ്ടെത്തേണ്ടത് പ്രധാനമാണ്.
- ടു-വീലർ ഇൻഷുറൻസ് പോളിസി, അതിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തുടങ്ങിയ നിങ്ങളുടെ വാഹന ഡോക്യുമെന്‍റുകൾ സൂക്ഷിക്കുന്നുവെന്ന് ഉറ പിയുസി സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തുക. മാത്രമല്ല, നിങ്ങളുടെ ഡോക്യുമെന്‍റുകൾ ഇലക്ട്രോണിക്കലായി സ്റ്റോർ ചെയ്യാൻ ഡിജിലോക്കർ, എംപർവഹൻ തുടങ്ങിയ സർക്കാർ അംഗീകൃത ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്താം. അങ്ങനെ, നിങ്ങൾ എപ്പോഴും ഫിസിക്കൽ ഡോക്യുമെന്‍റ് കരുതേണ്ടതില്ല. പകരം, നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് ഈ ഡോക്യുമെന്‍റുകൾ സമർപ്പിക്കാം.
എന്‍റെ കാർ ഇൻഷുറൻസ് പോളിസി നമ്പർ എവിടെ കണ്ടെത്താനാകും?
ഓരോ ഇൻഷുറൻസ് കമ്പനിയും പോളിസി ഡോക്യുമെന്‍റിൽ പോളിസി നമ്പർ നല്‍കിയിട്ടുണ്ട്. എന്നാല്‍, വാഹന ഇൻഷുറൻസ് പോളിസിയുടെ ഫോട്ടോകോപ്പി പോലും ഇല്ലെങ്കിൽ, നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ നമ്പർ എങ്ങനെ കണ്ടെത്താമെന്നതിന് ചില വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്.
- ആദ്യം, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യാം; ഈ സാഹചര്യത്തിൽ, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റ്. നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിൻ ചെയ്യുമ്പോള്‍, പോളിസി നമ്പർ അറിയാം. പകരം, നിങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനിൽ സൈൻ ഇൻ ചെയ്താലും പോളിസി നമ്പർ കാണിക്കും.
- രണ്ടാമതായി, നിങ്ങളുടെ ഇൻഷുറൻസ് ഏജന്‍റിനെ ബന്ധപ്പെട്ട് നഷ്ടപ്പെട്ട പോളിസിയുടെ വിശദാംശങ്ങൾ എടുക്കാം.
- മൂന്നാമതായി, നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയുടെ ഔദ്യോഗിക ഹെൽപ്പ്‍ലൈനില്‍ വിളിക്കാം. ചില വിശദാംശങ്ങൾ വെരിഫിക്കേഷൻ ചെയ്യുമ്പോൾ, കാർ ഇൻഷുറൻസ് പോളിസി വിവരങ്ങൾ ഇൻഷുറർ നിങ്ങൾക്ക് നൽകാം.
- നാലാമത്തേത്, നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിക്കാം.
- അവസാനമായി, നിങ്ങൾക്ക് ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെ (ഐഐബി) വെബ്സൈറ്റ് സന്ദർശിക്കാം. (ഐഐബി) ഇന്ത്യയിൽ നൽകിയ എല്ലാ മോട്ടോർ ഇൻഷുറൻസ് പോളിസികളുടെയും റെക്കോർഡ് നിലനിർത്തുന്നു.
പതിവ് ചോദ്യങ്ങൾ
-
ഒറിജിനൽ ഇൻഷുറൻസ് പോളിസി നഷ്ടപ്പെട്ടാൽ, എനിക്ക് ഡ്യൂപ്ലിക്കേറ്റ് കോപ്പി ലഭിക്കുമോ?
ഉവ്വ്, ഒറിജിനൽ കാർ ഇൻഷുറൻസ് പോളിസി നഷ്ടപ്പെട്ടാലും നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി കിട്ടും. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് കോപ്പി ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് കോപ്പി നൽകാൻ നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയോട് അഭ്യർത്ഥിക്കുക മാത്രം മതി.
-
ഡ്രൈവ് ചെയ്യുമ്പോൾ കാറിൽ ഞാൻ എന്തൊക്കെ ഡോക്യുമെന്‍റുകൾ കൊണ്ടുപോകണം?
കാർ ഓടിക്കുമ്പോൾ, നിങ്ങൾ നാല് അനിവാര്യമായ ഡോക്യുമെന്‍റുകൾ കൊണ്ടുപോകണം; നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട മൂന്ന്, നിങ്ങൾക്കായി ഒന്ന്. അവ ഇവയാണ്:
- നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ്.
- നിങ്ങളുടെ കാറിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
- നിങ്ങളുടെ കാറിന്‍റെ ഇൻഷുറൻസ് പോളിസി.
- നിങ്ങളുടെ കാറിനുള്ള പൊലൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ്.
-
ഗ്രേസ് കാലയളവിൽ കാർ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാൻ കഴിയുമോ?
No, the grace period is a duration during which you can
നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി പുതുക്കുക പുതുക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ. എന്നാല്‍, ഈ കാലയളവിൽ ഇൻഷുറൻസ് കമ്പനി ക്ലെയിം നൽകില്ല. *
* സാധാരണ ടി&സി ബാധകം
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
Please send the duplicate soft copy of my bike insurance policy # OG-22-9906-7802-0005
Kindly download your policy soft copy by visiting at https://www.bajajallianz.com/forms/form-e-policy.html page
I renewed my policy this feb but i cannot download the pdf.
Kindly download your policy soft copy by visiting at https://www.bajajallianz.com/forms/form-e-policy.html page