റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
First Party Insurance for Two Wheelers
മെയ് 4, 2021

ടു വീലറുകൾക്കുള്ള ഫസ്റ്റ് പാർട്ടി ഇൻഷുറൻസ്

നിങ്ങളുടെ പുതിയ ബൈക്കിന് ടോക്കൺ തുക അടച്ചു, അഭിനന്ദനങ്ങൾ! ഇനി അടുത്ത ഘട്ടം ഒരു ടു വീലർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക എന്നതാണ്. ഇഷ്ട ബൈക്ക് തിരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പം പോലെയാണ് ശരിയായ ബൈക്ക് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിന്‍റെ അനുഭവവും. അനേകം ഓപ്ഷനുകൾ ഉള്ളതിനാൽ, നിങ്ങൾക്ക് ഏറ്റവും അനുയോജ്യം ഏതാണെന്നത് ആശയക്കുഴപ്പം ഉണ്ടാക്കാം. അത് തിരഞ്ഞെടുക്കുന്നതിന്‍റെ ഇടയിൽ, ഫസ്റ്റ്-പാർട്ടി കവറേജ് ആണോ തേർഡ് പാർട്ടി കവറേജ് ആണോ വേണ്ടതെന്നതും നിർണായക ചോയിസ് ആണ്. തീരുമാനത്തിൽ എത്താൻ, ടു വീലറിനുള്ള ഫസ്റ്റ്-പാർട്ടി ഇൻഷുറൻസും തേർഡ് പാർട്ടി പോളിസിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക അത്യാവശ്യമാണ്. നമുക്ക് അത് നോക്കാം.   ടു വീലറുകൾക്കുള്ള ഫസ്റ്റ്-പാർട്ടി ഇൻഷുറൻസ് ടു വീലറിനുള്ള ഫസ്റ്റ്-പാർട്ടി ഇൻഷുറൻസ് നിങ്ങളുടെ ബൈക്കിന് സമ്പൂർണ സംരക്ഷണം നൽകുന്ന ഒരു ഇൻഷുറൻസ് പ്ലാനാണ്. അക്കാരണത്താൽ, ഇത് പൊതുവെ സമഗ്ര പോളിസി എന്ന് അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, പോളിസി ഫസ്റ്റ് പാർട്ടി, അതായത് പോളിസി ഉടമയായ നിങ്ങളുടെ ബാധ്യതകൾക്ക് പരിരക്ഷ നൽകുന്നു. നിങ്ങളുടെ ബൈക്കിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ടു വീലറിനുള്ള ഈ ഫസ്റ്റ്-പാർട്ടി ഇൻഷുറൻസിന് കീഴിൽ ഇൻഷുർ ചെയ്യുന്നു. ഈ പരിരക്ഷയ്ക്ക് കീഴിൽ ഇൻഷുറർ നഷ്ടപരിഹാരം നിങ്ങൾക്ക് നേരിട്ട് നൽകുന്നതാണ്. ടു വീലറിനുള്ള ഫസ്റ്റ്-പാർട്ടി ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്ന ചില കേസുകളുടെ ഉദാഹരണങ്ങൾ ഇതാ:
  • അഗ്നിബാധ മൂലമുള്ള തകരാർ
  • പ്രകൃതി ദുരന്തങ്ങൾ
  • മോഷണം
  • മനുഷ്യനിർമ്മിത വിപത്തുകൾ
എന്നാൽ, ഇപ്പോഴും ഫസ്റ്റ് പാർട്ടി കവറേജിൽ നിന്ന് ചില സാഹചര്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്, അതിൽ സാധാരണ തേയലും പൊട്ടലും, ബൈക്കിന്‍റെ തേയ്‌മാനം, ഇലക്ട്രിക്കലോ മെക്കാനിക്കലോ ആയ ബ്രേക്ക്ഡൗൺ, ടയറുകളും, ട്യൂബുകളും പോലുള്ള കൺസ്യൂമബിൾ സ്പെയറുകൾ എന്നിവയും, ഡ്രൈവർക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തപ്പോൾ, അഥവാ മദ്യത്തിന്‍റെയോ മറ്റ് ലഹരി വസ്തുക്കളുടെയോ സ്വാധീനത്തിൽ ആയിരുന്നപ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങളും ഉൾപ്പെടുന്നു.   ടു വീലറുകൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് ഫസ്റ്റ്-പാർട്ടി പരിരക്ഷയ്ക്ക് വിപരീതമായി, തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ് ന് പരിമിതമായ കവറേജ് ആണുള്ളത്. ഇത് ഒരു വ്യക്തിക്ക് സംഭവിക്കുന്ന അപകടമോ, പ്രോപ്പർട്ടിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളോ മൂലം ഉളവാകുന്ന ബാധ്യതകളിൽ നിന്ന് മാത്രമാണ് പോളിസി ഉടമയായ നിങ്ങളെ സംരക്ഷിക്കുക. ഇൻഷുറൻസ് കരാറിന് പുറത്ത് ഒരു തേർഡ് പാർട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ആയതിനാൽ, ഇതിനെ തേർഡ് പാർട്ടി ടു വീലർ ഇൻഷുറൻസ് പരിരക്ഷ എന്ന് വിളിക്കുന്നു. ഫസ്റ്റ് പാർട്ടി ഇൻഷുറൻസ് തേർഡ് പാർട്ടി പരിരക്ഷയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഇപ്പോൾ നിങ്ങൾക്ക് അറിയാം, ഇനി ഒരു ഫസ്റ്റ് പാർട്ടി ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നത് എന്തുകൊണ്ടാണ് അത്യാവശ്യമെന്ന് നമുക്ക് മനസ്സിലാക്കാം.   ടു വീലറുകൾക്കുള്ള ഫസ്റ്റ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണോ? എല്ലാ ബൈക്ക് ഉടമകൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണ്ടത് 1988 ലെ മോട്ടോർ വാഹന നിയമം നിർബന്ധമാക്കുന്നു. ഒരു ഫസ്റ്റ്-പാർട്ടി പോളിസിയിൽ നിക്ഷേപിക്കേണ്ടത് നിർബന്ധമല്ലെങ്കിലും, സമഗ്രമായ കവറേജ് നൽകി ഇത് നിങ്ങൾക്ക് പ്രയോജനകരമാക്കുന്നു. അപകടങ്ങൾ നിർഭാഗ്യകരമാണ്, അത് മറ്റുള്ളവർക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും ക്ഷതവും നാശനഷ്ടങ്ങളും ഉണ്ടാകാൻ ഇടവരുത്തുന്നു. ഉടമയ്ക്കും തേർഡ് പാർട്ടിക്കും പരിരക്ഷ നൽകുന്നതാണ് ഫസ്റ്റ്-പാർട്ടി ബൈക്ക് ഇൻഷുറൻസ് പോളിസി. മാത്രമല്ല, വൻ തോതിൽ ആൾനാശത്തിന് ഇടയാക്കുന്ന പ്രകൃതി ദുരന്തങ്ങളും വാഹനങ്ങൾക്ക് വിനാശം ഉണ്ടാക്കും. ഫസ്റ്റ്-പാർട്ടി ഇൻഷുറൻസ് പരിരക്ഷ നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമാക്കാനും സാമ്പത്തിക നഷ്ടം തടയാനും സഹായിക്കുന്നു. അവസാനമായി, ഒരു ഫസ്റ്റ് പാർട്ടി ഓൺലൈൻ വാഹന ഇൻഷുറൻസ്വാങ്ങുമ്പോൾ, ഡിപ്രീസിയേഷൻ പരിരക്ഷ, റോഡ്സൈഡ് അസിസ്റ്റൻസ്, എഞ്ചിൻ ബ്രേക്ക്ഡൗൺ പരിരക്ഷ മുതലായവക്ക് അധിക കവറേജ് ഓപ്ഷനുകൾ ഉൾപ്പെടുത്താൻ ഇത് കസ്റ്റമൈസ് ചെയ്യാം. ഈ ആനുകൂല്യങ്ങൾ എന്നാൽ തേർഡ് പാർട്ടി ഇൻഷുറൻസ് പ്ലാനുകൾക്ക് ലഭ്യമല്ല. ചുരുക്കത്തിൽ, ഫസ്റ്റ്-പാർട്ടി പരിരക്ഷ എടുക്കുന്നത് ഒരു സ്മാർട്ട് ചോയിസാണ്, കാരണം ഇത് തേർഡ് പാർട്ടി ബാധ്യതകൾ ഒഴിവാക്കാനും, വാഹനത്തിന്‍റെ തകർച്ച മൂലമുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, ഒരെണ്ണം എടുക്കുമ്പോൾ, നിങ്ങളുടെ ആവശ്യകതകൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുക,ദീർഘനാൾ ഗണ്യമായ പ്രയോജനം ലഭിക്കുന്ന വിധം, ഓപ്ഷനുകൾ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്