റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
24 x 7 Motor Insurance Spot Assistance
ഒക്‌ടോബർ 26, 2022

24x7 സ്പോട്ട് അസിസ്റ്റൻസ്: നിങ്ങളുടെ റോഡ് യാത്രകൾ സമ്മർദ്ദരഹിതമാക്കാനുള്ള 'ബാക്കപ്പ്'

ഇത് സങ്കൽപ്പിക്കുക, നാല് സുഹൃത്തുക്കളുടെ സംഘം മഴക്കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എല്ലാ വീക്കെൻഡുകളിലും അവർ പ്ലാനുകൾ തയ്യാറാക്കിയിരുന്നു. അങ്ങനെ അവർ ലഘുഭക്ഷണങ്ങളും ചില ഗെയിമുകളും ഇലക്‌ട്രോണിക് ഗിയറുകളുമടങ്ങിയ ബാക്ക്‌പാക്കുകളുമായി ഇറങ്ങി. അടുത്തുള്ള ഒരു ഹിൽ സ്റ്റേഷനിലേക്ക് 2 ദിവസത്തേക്കാണ് യാത്ര പ്ലാൻ ചെയ്‌തത്, കഴിയുന്നത്ര കാഴ്ചകൾ കാണാനും മനോഹരമായ ചിത്രങ്ങൾ ക്ലിക്കുചെയ്യാനും സജ്ജമായിരുന്നു. തകർപ്പൻ ഹിറ്റ് ഗാനങ്ങളുമായി യാത്ര ആരംഭിച്ചു, അധികം താമസിയാതെ, നാലുപേരും ചേർന്ന് പാടാൻ തുടങ്ങി. കാറ്റും ഇളം മഴയും അവരുടെ യാത്ര രസകരമാക്കി തീർത്തു. അവർ ചുരത്തിലെത്തിയപ്പോൾ, കാറിന്‍റെ തുറന്നിട്ട ജനാലകളിലൂടെ മൂടൽമഞ്ഞും അകത്തേക്ക് പ്രവേശിച്ചു. അവർ അക്ഷരാർത്ഥത്തിൽ മതിമറന്ന് ആസ്വദിച്ചു! പെട്ടെന്ന്, ടയർ പഞ്ചറായത് കാരണം അവരുടെ യാത്ര നിലച്ചു. തങ്ങൾക്ക് സ്പെയർ ടയർ ഇല്ലെന്നും നഗരത്തിൽ നിന്ന് വളരെ ദൂരെയാണെന്നും സമീപത്തുള്ള പിന്തുണ ലഭ്യമല്ലാതെ അപരിചിതമായ ഒരു സ്ഥലത്ത് കുടുങ്ങിപ്പോയെന്നും മനസ്സിലാക്കിയപ്പോൾ അവരുടെ സ്ഥിതി കൂടുതൽ വഷളായി. സന്തോഷകരവും ആനന്ദകരവുമായിരുന്ന ഡ്രൈവ് ആശങ്കാജനകമായ ഒരു സാഹചര്യമായി മാറി. ഇങ്ങനെ നിങ്ങൾക്ക് എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? അവരുടെ യാത്ര നന്നായി ആസൂത്രണം ചെയ്തതാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അപ്പോൾ ഈ സാഹചര്യത്തിൽ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്:
  • മഴയുള്ള ദിവസങ്ങളിൽ ടയർ പൊട്ടുന്നത് വളരെ സാധാരണമാണ്, കാരണം അവശിഷ്ടങ്ങൾ ടയറിൽ കുടുങ്ങുകയും അത് പലപ്പോഴും പഞ്ചറാകുകയും ചെയ്യും. കൂടാതെ ഒരു സ്പെയർ ടയർ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി അത്ര വഷളാകുമായിരുന്നില്ല.
  • കനത്ത മഴയിൽ എഞ്ചിൻ കമ്പാർട്ടുമെന്‍റിൽ വെള്ളം കയറി കാർ പൂർണ്ണമായി നിന്നു പോകുന്നത് പതിവാണ്, അങ്ങനെ സംഭവിച്ച് ഇവരുടെ എഞ്ചിൻ തകരാറിലായിരുന്നെങ്കിൽ അത് കൂടുതൽ മോശമാകുമായിരുന്നു.
നന്നായി സജ്ജമായിരിക്കാൻ അവർക്ക് എന്തെങ്കിലും വഴിയുണ്ടായിരുന്നോ? ഉത്തരം, ഉവ്വ് എന്നാണ്. 24 x 7 സ്‌പോട്ട് അസിസ്റ്റൻസുള്ള ഒരു ഇൻഷുറൻസ് പോളിസി സാഹചര്യത്തെ പ്രശ്‌നരഹിതമാക്കുമായിരുന്നു. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഞങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസി, 24x7 സ്പോട്ട് അസിസ്റ്റൻസ് എന്ന പരിരക്ഷയുമായാണ് വരുന്നത്. അതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഇതാ:
  • നിങ്ങളുടെ ഇൻഷുർ ചെയ്ത കാർ നിശ്ചലമായാൽ, ഞങ്ങളുടെ മൂല്യവർദ്ധിത സേവനമായ (വിഎഎസ്) - 24 x 7 സ്പോട്ട് അസിസ്റ്റൻസ് പരിരക്ഷ നിങ്ങൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യും:
    • അപകടം: ഒരു അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, ഞങ്ങൾ നിങ്ങൾക്ക് സ്പോട്ട് സർവേ സൗകര്യം വാഗ്ദാനം ചെയ്യുകയും ക്ലെയിം ഫോം ഡോക്യുമെന്‍റേഷനിൽ നിങ്ങളെ സഹായിക്കുകയും ചെയ്യും.
    • ടോവിംഗ് സൗകര്യം: ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറിൽ ഞങ്ങളെ ബന്ധപ്പെടാം, നിങ്ങൾക്ക് ടോവിംഗ് സൗകര്യം നൽകാനും നിങ്ങളുടെ വാഹനം ബജാജ് അലയൻസിന്‍റെ സമീപത്തുള്ള നെറ്റ്‌വർക്ക് ഗ്യാരേജിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് കഴിയും.
    • താമസസ്ഥലത്തിനുള്ള ആനുകൂല്യം: നിങ്ങളുടെ കാർ പരിപൂർണ്ണമായി നിലയ്ക്കുകയും, സംഭവം റിപ്പോർട്ട് ചെയ്‌ത് 12 മണിക്കൂറിനുള്ളിൽ അത് നന്നാക്കാൻ കഴിയാതെ വരികയും ചെയ്‌താൽ, 24x7 സ്പോട്ട് അസിസ്റ്റൻസ് ആഡ്-ഓൺ കവറിനൊപ്പം നിങ്ങൾക്ക് താമസത്തിനുള്ള ആനുകൂല്യവും നേടാം, ഇതിനുള്ളത്; കാർ ഇൻഷുറൻസ് പോളിസി . പരിരക്ഷിക്കപ്പെടുന്ന നഗരത്തിന്‍റെ മധ്യഭാഗത്ത് നിന്ന് 100 കിലോമീറ്ററിന് അപ്പുറത്തും മറ്റൊരു നഗരത്തിന്‍റെ 100 കിലോമീറ്ററിനുള്ളിലുമാണ് സംഭവം നടന്നതെങ്കിൽ, പോളിസി വർഷത്തിൽ രൂ. 16,000 വരെ ഒരു താമസക്കാരന് പ്രതിദിനം രൂ. 2000 നിരക്കിൽ ഞങ്ങൾ രാത്രി താമസം ഏർപ്പെടുത്തും.
    • ടാക്സി ആനുകൂല്യം: സംഭവത്തിന് ശേഷം നിങ്ങൾക്ക് യാത്ര തുടരണമെങ്കിൽ, ആ സ്ഥലത്ത് നിന്ന് 50 കിലോമീറ്റർ വരെ എവിടെയും ടാക്സി ആനുകൂല്യവും ഞങ്ങൾ വാഗ്ദാനം ചെയ്യും
    • റോഡ്‍സൈഡ് അസിസ്റ്റൻസ്: ബാറ്ററി ജമ്പ് സ്റ്റാർട്ട്, സ്പെയർ കീ പിക്ക്-അപ്പ്, ഡ്രോപ്പ് ഫെസിലിറ്റി, ഫ്ലാറ്റ് ടയർ സർവ്വീസ്, കേടായ കാറിൽ നിങ്ങൾ കുടുങ്ങിപ്പോയാൽ ചെറിയ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ ഭാഗങ്ങൾ നന്നാക്കൽ തുടങ്ങിയ സേവനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.
    • അടിയന്തിര സന്ദേശം കൈമാറൽ: നിങ്ങൾ എവിടെയാണെന്നും നിങ്ങളുടെ യാത്രയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ചും എസ്എംഎസ് വഴിയോ കോളിലൂടെയോ നിങ്ങളുടെ ബന്ധുക്കളെ അറിയിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. പോളിസി വാങ്ങുമ്പോൾ നിങ്ങൾ നൽകിയ ബദൽ നമ്പറിൽ ഞങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
    • ഇന്ധന സഹായം: ഇന്ധനം തീർന്ന് നിങ്ങളുടെ വാഹനം നിശ്ചലമാകുകയാണെങ്കിൽ, ചാർജ് ഈടാക്കാവുന്ന അടിസ്ഥാനത്തിൽ നിങ്ങളുടെ സ്ഥലത്തെത്തി 3 ലിറ്റർ വരെ ഇന്ധനം നിറയ്ക്കാൻ നിങ്ങളെ സഹായിക്കാനാകും.
    • മെഡിക്കൽ കോ-ഓർഡിനേഷൻ: നിങ്ങളുടെ കാർ തകരാറിലാകുമ്പോൾ നിങ്ങൾക്ക് പരിക്കേൽക്കാനിടയുണ്ട്, അത്തരമൊരു സാഹചര്യത്തിൽ അടുത്തുള്ള ഒരു മെഡിക്കൽ സെന്‍റർ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.
    • നിയമപരമായ ഉപദേശം: ആവശ്യമെങ്കിൽ ഫോണിലൂടെ 30 മിനിറ്റ് വരെ നിയമപരമായ പിന്തുണയും ഞങ്ങൾ നിങ്ങൾക്ക് നൽകും.
  • നിങ്ങളുടെ ഇൻഷുർ ചെയ്ത ടു വീലർ നിശ്ചലമായാൽ, മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളോടെയും ചെറിയ മാറ്റങ്ങളോടെ, ഞങ്ങളുടെ ടൂ വീലർ ലോംഗ് ടേം പോളിസിയിൽ 24 x 7 സ്പോട്ട് അസിസ്റ്റൻസ് പരിരക്ഷ നിങ്ങൾക്ക് ലഭിക്കും:
    • ഇന്ധന സഹായം: ഈ സേവനം വർഷത്തിൽ രണ്ട് തവണ മാത്രമേ ലഭ്യമാകൂ, വിതരണം ചെയ്യുന്ന ഇന്ധനത്തിന്‍റെ അളവ് ഓരോ ഇവന്‍റിനും 1 ലിറ്റർ ആയി കുറയും.
    • ടാക്സി ആനുകൂല്യം: സംഭവ സ്ഥലത്ത് നിന്ന് 40 കിലോമീറ്റർ വരെ ഞങ്ങൾ നിങ്ങൾക്ക് ടാക്സി സേവനം നൽകും. 40 കിലോമീറ്ററിന് മുകളിൽ കമ്മ്യൂട്ടേഷൻ ചെലവുകൾ നിങ്ങൾ വഹിക്കേണ്ടതുണ്ട്.
    • താമസസ്ഥലത്തിനുള്ള ആനുകൂല്യം: നിങ്ങളുടെ ടു വീലർ നിശ്ചലമാകുകയും, സംഭവം റിപ്പോർട്ട് ചെയ്‌ത് 12 മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്താനാകാതെ വരികയും ചെയ്‌താൽ, താമസ ആനുകൂല്യം നിങ്ങൾക്ക് ലഭ്യമാക്കാം, ആഡ്-ഓണായി വാഗ്ദാനം ചെയ്യുന്നത് ഇതിന്; 2 വീലർ ഇൻഷുറൻസ് . നിങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ ഈ സേവനം ഉപയോഗപ്പെടുത്താം, ഒരു രാത്രി താമസത്തിനായി പ്രതിദിനം രൂ. 3000 വരെ.
നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മഴ ആസ്വദിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണ് മൺസൂൺ. എന്നാൽ മഴക്കാലത്തെ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സന്തോഷം നിലച്ചേക്കാം. മോട്ടോർ ഇൻഷുറൻസ് പോളിസിയിലുള്ള ഞങ്ങളുടെ 24 x 7 സ്പോട്ട് അസിസ്റ്റൻസ് പരിരക്ഷ നേടുകയും ആവശ്യമുള്ളപ്പോഴെല്ലാം സഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

  • റോഡിന്‍റെ മധ്യഭാഗത്ത് നിങ്ങൾ കുടുങ്ങിപ്പോകുന്നു. നിങ്ങൾ ഒരു കാർ ഇൻഷുറൻസിൽ നിക്ഷേപിക്കുമ്പോൾ റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല

  • ലിന്‍റ - ജൂലൈ 5, 2018 9:45 am

    യഥാർത്ഥത്തിൽ ഞാൻ സന്ദർശിക്കുന്ന എല്ലാ പോസ്റ്റുകളിലും ഞാൻ കമന്‍റുകൾ ഇടാറില്ല. എന്നാൽ ഇത് വളരെ രസകരമായ ഒന്നാണെന്ന് തോന്നി. ഇവിടെ ഷെയർ ചെയ്തതിന് വളരെ നന്ദി. ഇത് മനോഹരമായൊരു ബ്ലോഗ് ആണ്! Yahoo News ൽ സർഫിംഗ് നടത്തുന്നതിനിടയിലാണ് ഞാനിത് കണ്ടെത്തിയത്. Yahoo News ൽ എങ്ങനെ ലിസ്‌റ്റ് ചെയ്യാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ? ഞാൻ കുറെ നാളായി ശ്രമിച്ചുവെങ്കിലും അത് കണ്ടെത്താനായില്ല! അഭിനന്ദിക്കുന്നു! നിങ്ങളുടെ ബ്ലോഗിന് മതിയായ വായനക്കാരെ ലഭിക്കുന്നതിന് നല്ല പ്രവർത്തനം തുടരുക.

  • രമേഷ് - ജൂൺ 29, 2018 8:46 pm ന്

    ഹായ്, ടീം,
    ഇത് രമേഷ് ആണ്. ഇന്ന് വൈകുന്നേരം എനിക്ക് ഒരു അപകടം സംഭവിച്ചു. ഞാൻ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ എനിക്ക് നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നില്ല. ദയവായി എന്നെ 8317637648 എന്ന നമ്പറിൽ വിളിക്കാമോ? എനിക്ക് വളരെ അടിയന്തിര സഹായം ആവശ്യമാണ്..

    നന്ദി, സാദരം
    രമേഷ്
    8317637648

    • ബജാജ് അലയൻസ് - ജൂൺ 30, 2018 2:56 pm ന്

      ഹായ് രമേഷ്, നിങ്ങളുടെ അപകടത്തെ കുറിച്ച് കേട്ടതിൽ ഞങ്ങൾക്ക് ഖേദമുണ്ട്, ബന്ധപ്പെടാൻ ശ്രമിച്ചതിൽ നേരിട്ട ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. ഞങ്ങൾ നിങ്ങളുടെ അഭ്യർത്ഥന എത്രയും വേഗം സ്വീകരിക്കുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ പോളിസി നമ്പർ ഞങ്ങളുമായി പങ്കിടാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് പ്രക്രിയ വേഗത്തിലാക്കാൻ കഴിയും.

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്