റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Indian Independence Day
നവംബർ 23, 2021

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം - നിങ്ങൾ ആയിരിക്കാനുള്ള സ്വാതന്ത്ര്യം

ഇന്ത്യ, ഒരു രാഷ്ട്രമെന്ന നിലയിൽ 1947-ൽ സ്വാതന്ത്ര്യം നേടിയതിനു ശേഷം ഒരുപാട് പുരോഗമിച്ചു. ഏകദേശം 200 വർഷത്തോളം ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു, 1947 ഓഗസ്റ്റ് 15-നാണ് ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ടൈറ്റിൽ ലഭിച്ചത്. സ്വതന്ത്രനാവുക എന്ന മനോഭാവമായിരുന്നു ഒരുപാട് പോരാട്ടങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ സ്വാതന്ത്ര്യ സമര സേനാനികളെ പ്രേരിപ്പിച്ചത്. ഇന്നും, 'നിങ്ങളായിരിക്കുക' എന്ന ഈ മനോഭാവം ഈ രാജ്യത്തെ യുവാക്കളെ അവർ അടിച്ചമർത്തപ്പെടുന്നുവെന്ന് കണ്ടെത്തുമ്പോഴെല്ലാം അവരുടെ അവകാശങ്ങൾക്കായി പോരാടാൻ പ്രേരിപ്പിക്കുന്നു. പരമ്പരാഗതമായി, ഇന്ത്യയിലെ ആളുകൾ ഈ ദേശീയ അവധി ആഘോഷിക്കുന്നത് ഇന്ത്യൻ പതാക ഉയർത്തി, തുടർന്ന് നിരവധി സാംസ്കാരിക പരിപാടികളും വർണ്ണാഭമായ പരേഡുകളും നടത്തിയാണ്. ഇന്ത്യയിലെ എല്ലാ സ്വകാര്യ, പൊതു കെട്ടിടങ്ങളും പാറിപ്പറക്കുന്ന ഇന്ത്യൻ ത്രിവർണ്ണ പതാകയാൽ അലംകൃതമായിരിക്കും. പെയിന്‍റിംഗ്, പാട്ട്, ഉപന്യാസ രചന, ഫാൻസി ഡ്രസ്, രംഗോലി, സ്കിറ്റുകൾ തുടങ്ങി വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിദ്യാർത്ഥികളും സ്കൂളുകളിൽ ഒത്തുച്ചേരും. പല ഓഫീസുകളിലും ഈ ദിനം ആഘോഷിക്കാൻ സ്വാതന്ത്ര്യദിനം പ്രമേയമാക്കിയ പരിപാടികളും നടത്തുന്നുണ്ട്. ഈ ആചാരപരമായ ആഘോഷങ്ങൾ ഇപ്പോഴും നടത്തപ്പെടാറുണ്ടെങ്കിലും, ഇക്കാലത്ത് ആളുകൾ സോഷ്യൽ മീഡിയ വഴിയാണ് അവരുടെ ആവേശം പ്രകടിപ്പിക്കുന്നത്. പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സ്വാതന്ത്ര്യദിന ഫ്രെയിമുകളും തീമുകളും ഉപയോഗിച്ച് അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാൻ ആളുകൾക്ക് സൗകര്യമൊരുക്കുന്നുണ്ട്. കൂടാതെ, ആളുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിച്ച്, പ്രത്യേകമായി വസ്ത്രം ധരിച്ചുള്ള ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നു. ഈ ദിവസത്തെ പരിപാടികളും ആഘോഷങ്ങളും ടാഗ് ചെയ്യാൻ നെറ്റിൽ നിരവധി ഹാഷ്‌ടാഗുകളും ഉപയോഗിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സ്വാതന്ത്ര്യദിന പോസ്റ്റുകൾ മാത്രമല്ല, ചാറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഫോർവേഡ് ചെയ്യുന്ന നിരവധി ചിത്രങ്ങളും സന്ദേശങ്ങളും ഈ പ്രത്യേക ദിനത്തെക്കുറിച്ചുള്ള സന്തോഷകരമായ ആശംസകൾ നിറഞ്ഞതാണ്. എന്നാൽ ഈ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുമ്പോഴും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും പ്രൊഫൈൽ ചിത്രങ്ങൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴും നിങ്ങൾ എത്രമാത്രം ശ്രദ്ധാലുവാണ്? ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഹാക്കർമാർ സ്വാതന്ത്ര്യദിനം പോലുള്ള പ്രത്യേക ദിവസങ്ങൾ പ്രയോജനപ്പെടുത്തുകയും സൈബർ ആക്രമണം നടത്താൻ ഏറ്റവും ദുർബലരായ ആളുകളെ ലക്ഷ്യമിടുകയും ചെയ്യും. അത്തരമൊരു ഗുരുതരമായ സാഹചര്യത്തിൽ സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം സൈബർ ഇൻഷുറൻസ് പോളിസി നേടുക എന്നതാണ്. സൈബർ സെക്യൂരിറ്റി ഇൻഷുറൻസ് സൈബർ ആക്രമണത്തിന് ഇരയായാൽ വ്യക്തികളെ സ്വയം സുരക്ഷിതരാക്കാൻ രൂപകൽപ്പന ചെയ്ത ഒരു സവിശേഷ ഇൻഷുറൻസ് പ്ലാനാണ്. ഈ സ്വാതന്ത്ര്യ ദിനത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏറ്റവും മികച്ച സൈബർ ഇൻഷുറൻസ് പ്ലാൻ വാങ്ങി ഓൺലൈൻ ലോകത്ത് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇൻഷുർ ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്