പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്ദ്ദേശിച്ചത്
Home Blog
20 ജൂലൈ 2020
122 Viewed
ഇന്ത്യയിൽ, നിങ്ങളുടെ ഏറ്റവും മൂല്യവത്തായ ആസ്തി ഇൻഷുർ ചെയ്യുന്നതിന് ഒന്നിൽ കൂടുതൽ ഹോം ഇൻഷുറൻസ് പോളിസികൾ ഉണ്ടാകാം. എന്നിരുന്നാലും, സ്വത്തിനും അതിലെ വസ്തുക്കൾക്കും സംഭവിക്കുന്ന നഷ്ടം/നാശവുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, ഇന്ത്യയിലെ ആളുകൾ ഒരു ഹോം ഇൻഷുറൻസ് പോളിസി പോലും വാങ്ങാൻ വിമുഖത കാണിക്കുന്നു.
ഒരു ഹോം ഇൻഷുറൻസ് പോളിസി പലതരത്തിലുള്ളതാണ്:
തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ടെങ്കിലും, ഏത് തരത്തിലുള്ള പോളിസിയാണ് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒരു ഹോം ഇൻഷുറൻസ് പോളിസി ഏതെങ്കിലും നിർഭാഗ്യകരമായ സംഭവങ്ങൾ കാരണം നിങ്ങളുടെ വീടിനും കൂടാതെ/അല്ലെങ്കിൽ അതിലെ ഉള്ളടക്കങ്ങൾക്കും സംഭവിക്കുന്ന നഷ്ടം/നാശത്തിന്‍റെ റിസ്ക്കിൽ നിന്ന് പരിരക്ഷ നൽകുന്നു.
ഇന്നത്തെകാലത്ത്, നിങ്ങളുടെ വീട് വാങ്ങുന്നതിനും ഡിസൈൻ ചെയ്യുന്നതിനുമുള്ള ചെലവ് വളരെ ഉയർന്നതാണ്. കേടുപാടുകൾക്ക് ശേഷം നിങ്ങളുടെ വീട് പുനർനിർമ്മിക്കുന്നതിനോ നവീകരിക്കുന്നതിനോ ഉള്ള ചെലവുകളും ഉയർന്നതാണ്. അതിനാൽ, ഹോം ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് വളരെ പ്രാധാന്യമുള്ളതാണ്. താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസിക്ക് നിങ്ങളുടെ ഫൈനാൻസ് പരിപാലിക്കാൻ കഴിയും:
ഒന്നിലധികം ഹോം ഇൻഷുറൻസ് പോളിസികൾ ഉള്ളത് ഒരു പോളിസിയുടെ ഒഴിവാക്കലുകൾ മറ്റേ പോളിസിയിൽ ഉൾപ്പെടുമെന്ന് ഉറപ്പുനൽകുന്നില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ ഹോം ഇൻഷുറൻസ് ദാതാക്കളും ഒരേ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും ഓഫർ ചെയ്യുന്നു, അതിനാൽ നിങ്ങളുടെ വീടിനും/അല്ലെങ്കിൽ അതിലെ വസ്തുക്കൾക്കും സംഭവിച്ച നഷ്ടം/നാശം മൂലമുണ്ടാകുന്ന സാമ്പത്തിക തിരിച്ചടികൾ ഉണ്ടാകുമ്പോൾ ഉപയോഗപ്രദമായ ഒരു ഇൻഷുറൻസ് പോളിസിയെങ്കിലും ഉണ്ടായിരിക്കുന്നതാണ് നല്ലത്, നിങ്ങൾക്ക് ഓൺലൈനായി ഹോം ഇൻഷുറൻസ് ക്വോട്ടുകൾ നേടാനും കഴിയും.
ഹെൽത്ത് ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി, ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് ഒരു ഓപ്ഷനായിട്ട് ഉള്ളയിടത്ത്, ഹോം ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ് റീഇംബേഴ്‌സ്‌മെന്‍റ് പ്രക്രിയയിലൂടെ നടത്തേണ്ടതുണ്ട്. അതിനാൽ, ഒന്നിലധികം ഹോം ഇൻഷുറൻസ് കമ്പനികൾക്കെതിരെ ക്ലെയിം ഫയൽ ചെയ്യുമ്പോൾ, നിങ്ങൾ വളരെ സൂക്ഷ്മമായി പിന്തുടരുകയും ഏത് ഇനത്തിന്‍റെ ക്ലെയിം ഏത് ഇൻഷുറൻസ് കമ്പനിയാണ് തീർപ്പാക്കുന്നത് എന്ന് നിരീക്ഷിക്കുകയും വേണം.
ഒന്നിലധികം ഇൻഷുറൻസ് കമ്പനികളിൽ നിങ്ങൾ ഒരേ ക്ലെയിം ഫയൽ ചെയ്താൽ, ഇൻഷുറൻസ് കമ്പനികളിലൊന്ന് നിങ്ങളുടെ മേൽ തട്ടിപ്പ് കുറ്റം ആരോപിക്കാനും നിങ്ങൾ അറസ്റ്റിലാകാനും സാധ്യതയുണ്ട്.
നിങ്ങളുടെ നിലവിലുള്ള ഹോം ഇൻഷുറൻസ് പ്ലാനിന്‍റെ കവറേജ് വർദ്ധിപ്പിക്കുന്നതിന്, നഷ്ടപ്പെട്ട വാലറ്റ് പരിരക്ഷ, ഡോഗ് ഇൻഷുറൻസ് പരിരക്ഷ, താൽക്കാലിക പുനരധിവാസ പരിരക്ഷ വാടക നഷ്ടപ്പെടൽ പരിരക്ഷ എന്നിവയും അതിലേറെയും പോലുള്ള ഉചിതമായ ആഡ്-ഓൺ പരിരക്ഷകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങൾക്ക് ഒന്നിലധികം ഹോം ഇൻഷുറൻസ് പോളിസികൾ വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും, ഏതെങ്കിലും നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായാൽ കുറഞ്ഞത് ഒരു പോളിസിയെങ്കിലും എടുക്കാനും നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.
ബജാജ് അലയൻസിൽ ഞങ്ങൾ ഹോം ഇൻഷുറൻസ് കാൽക്കുലേറ്റർ ഓഫർ ചെയ്യുന്നു, അത് ആളുകൾക്ക് പോളിസിയുടെ പ്രീമിയം കണക്കാക്കുന്നത് എളുപ്പമാക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റിൽ ഈ പോളിസി ഓഫർ ചെയ്യുന്ന സവിശേഷതകളും ആനുകൂല്യങ്ങളും കവറേജുകളും നിങ്ങൾക്ക് പരിശോധിക്കാം.
What makes our insurance unique
With Motor On-The-Spot, Health Direct Click, etc we provide fast claim process , Our sales toll free number:1800-209-0144