പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്ദ്ദേശിച്ചത്
Health Blog
21 നവംബർ 2021
2860 Viewed
Contents
വർഷത്തിലെ ആ സമയം ഇതാ എത്തി! ഏത് സമയമാണ് നിങ്ങൾ ചോദിക്കുന്നത്? അതെ, മഞ്ഞിന്‍റെ കുളിരുള്ള സീസണിൽ ഗിഫ്റ്റുകളുടെ, ആഹ്ളാദത്തിന്‍റെ, ഊഷ്മളതയുടെ കാലം. എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് ഇനിയും ഊഹിച്ചില്ലേ. ഞങ്ങൾ വേറൊരു സൂചന നൽകാം. എന്തെങ്കിലും ഓർമ്മ വരുന്നുണ്ടോ? ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. അതെ ക്രിസ്‍മസിനെക്കുറിച്ചാണ് പറയുന്നത്! ഈ ആഘോഷവേളയെ വേറിട്ടതാക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട, ജനപ്രിയ പ്രതീകങ്ങളിൽ ഒന്നാണ് ക്രിസ്‍മസ് ട്രീ. ഈ മനോഹരമായ പാരമ്പര്യത്തിന്‍റെ പ്രാധാന്യമാണ് നിങ്ങളോട് പറയാൻ പോകുന്നത്.
ക്രിസ്മസ് ട്രീ നിത്യ ജീവിതത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ക്രിസ്‍മസ് ട്രീയുടെ പാരമ്പര്യം ആരംഭിച്ചത് ജർമ്മനിയിൽ ആണെന്നാണ് കരുതപ്പെടുന്നത്, പിന്നീടത് 1830കളിൽ യുകെ-യിലെത്തി. ശൈത്യകാലത്ത് യേശുക്രിസ്തു ഭൂജാതനായപ്പോൾ, ആ മഹത്തായ സംഭവത്തെ കുറിയ്ക്കാനായി ചില മരങ്ങൾ മഞ്ഞ് കുടഞ്ഞുകളഞ്ഞ് പച്ച വിരിച്ചു നിന്നുവെന്നാണ് ചില ഐതിഹ്യം. അതിനാൽ, ക്രിസ്‍മസ് ട്രീ നിത്യതയെയും അനശ്വരതയെയും പ്രതിനിധാനം ചെയ്യുന്നു.
ശൈത്യകാലത്തെ മനംമടുപ്പിലേക്കും വിരസതയിലേക്കും കുളിരിലേക്കും ക്രിസ്‍മസ് ട്രീ നൂറ്റാണ്ടുകളായി പ്രസരിപ്പും ശുഭാപ്തിയും പ്രത്യാശയും കൊണ്ടുവരുന്നു എന്നാണ് വിശ്വാസം. കാലാവസ്ഥയുടെ കാഠിന്യത്തിലും പിന്നോട്ട് മാറാതെ ഹരിതാഭയോടെ മുന്നേറുന്ന നിശ്ചയദാർഢ്യത്തെയാണ് ക്രിസ്‍മസ് ട്രീ പ്രതീകവൽക്കരിക്കുന്നത്. അതുമാത്രമല്ല, ഈ നിത്യഹരിത മരങ്ങളിൽ നിന്നുള്ള നറുമണം ദൈനംദിന ജീവിതത്തിലെ പിരിമുറുക്കത്തിൽ നിന്ന് നിങ്ങൾക്ക് സാന്ത്വനമേകും.
ആദ്യകാലത്ത്, മധുരപലഹാരങ്ങളും, ആപ്പിളും പോലുള്ള ഭക്ഷ്യവസ്തുക്കൾ കൊണ്ട് ജനങ്ങൾ ക്രിസ്‍മസ് ട്രീ അലങ്കരിച്ചിരുന്നു. എന്നാൽ കാലക്രമേണ പാരമ്പര്യങ്ങൾ പരിണമിച്ചു, ഇന്ന് ഇലക്ട്രിക് ക്രിസ്മസ് ലൈറ്റുകൾ, കാൻഡീസ്, ടിൻസെൽ, ബോബിൾസ്, ഫ്ലാഷി സ്റ്റാറുകൾ, നിരവധി കളർ പേപ്പറുകൾ, ഗോൾഡ് ഫോയിലുകൾ, സിൽവർ വയറുകൾ, സാന്‍റ ക്ലോസ് പാവകൾ, ആർട്ടിഫിഷ്യൽ സ്നോഫ്ലേക്കുകൾ, ക്രിസ്മസ് ബെൽ എന്നിവ കൊണ്ടാണ് അലങ്കാരം.
സാന്‍റ ക്ലോസ് ക്രിസ്മസ് തലേന്ന് കുട്ടികൾക്ക് സമ്മാനങ്ങൾ കൊണ്ടുവന്ന് ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ വയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ പാരമ്പര്യത്തിന് മാറ്റ് കൂട്ടാൻ, ആളുകൾ വലിയ ട്രീകൾ കൊണ്ടുവന്ന് അവ വിപുലമായി അലങ്കരിച്ച് സാന്‍റ ക്ലോസിനെ ആശ്ചര്യപ്പെടുത്തും. ക്രിസ്‍മസ് ട്രീയുടെ ചുറ്റും ഒത്തുകൂടി സമ്മാനപ്പൊതികൾ തുറക്കുന്നത് രസകരമാണ്. എല്ലാ ഉത്സവങ്ങളും ഒരു പരിധി വരെ നിങ്ങളെ ആവേശഭരിതമാക്കും, എന്നാലും, നിങ്ങൾ കൈമാറുന്ന സമ്മാനങ്ങളാണ് ആഹ്ളാദവും അമ്പരപ്പും ഉളവാക്കുക. ഈ ഉത്സവ സീസണിൽ, പ്രിയപ്പെട്ടവർക്ക് അവർ എക്കാലവും നിങ്ങളെ സ്‍മരിക്കുന്ന തരത്തിലുള്ള ഗിഫ്റ്റ് നൽകുക.
ഈ ക്രിസ്‍മസിന്, നിങ്ങളുടെ സ്പെഷ്യൽ ഗിഫ്റ്റ് നൽകുക - ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ സ്നേഹവായ്പ്പിന്‍റെ സമ്മാനം. ഈ ഉത്സവ സീസണിൽ സവിശേഷമായ ഗിഫ്റ്റ് - #GiftABetterEmotion നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകുക. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കാൻ അവർക്ക് സുരക്ഷിതത്വബോധം സമ്മാനിക്കുന്നതിനേക്കാൾ മികച്ച മാർഗം മറ്റെന്താണ്? ഞങ്ങളുടെ വെബ്സൈറ്റ് - https://apps.bajajallianz.com/gift-an-insurance/index.html സന്ദർശിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുക ജെനറല്‍ ഇൻഷുറൻസ് പോളിസി, അത് അടിയന്തിര സാഹചര്യങ്ങളിൽ സാമ്പത്തിക കാര്യം പരിപാലിച്ചുക്കൊള്ളും. നിങ്ങൾക്ക് എല്ലാവർക്കും ഉല്ലാസകരവും ആനന്ദകരവുമായ ക്രിസ്‍മസ് ആശംസിക്കുന്നു!
GST waiver makes retail individual health, PA and travel insurance including family floater policies 18% cheaper from 22nd September 2025. Secure your health at an affordable price