നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട നിരവധി നല്ല ശീലങ്ങളിൽ ഒന്നാണ് ആരോഗ്യകരമായ ശുചിത്വ ദിനചര്യ. വ്യക്തമായി പറഞ്ഞാൽ, കുട്ടികൾ നനഞ്ഞ മണ്ണ് പോലെയാണ്, ഏതിലാണോ ഉള്ളത് അവർ അതിന്‍റെ രൂപം പ്രാപിക്കുന്നു, അതിനാൽ ചെറുപ്പം മുതൽ നല്ല ശീലങ്ങൾ പഠിപ്പിക്കുന്നത് ദീർഘകാലത്തേക്ക് ഗുണം ചെയ്യും. ഇപ്പോൾ, നിങ്ങൾ വീട്ടിലിരുന്ന് നിങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിക്കുന്നു,
കൊറോണവൈറസ് വ്യാപനംകാരണം, നിങ്ങളുടെ കുട്ടികളെ ചില വ്യക്തി ശുചിത്വ നുറുങ്ങുകൾ പഠിപ്പിക്കാം, അത് ഈ കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്.
നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട ചില വ്യക്തി ശുചിത്വ ശീലങ്ങൾ എന്തൊക്കെയാണ്?
- നിങ്ങളുടെ കുട്ടികളെ വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകാൻ പഠിപ്പിക്കുക. കുട്ടികൾ കളിക്കാൻ പോകുന്നില്ലെങ്കിലും, അവർ കൈയെത്തും ദൂരത്തുള്ള എല്ലാ വസ്തുക്കളുമായും ഇടപഴകും. നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുന്നുണ്ടെങ്കിലും, മേശയുടെ മുകളിലും ഷോപീസുകളിലും പൊടി അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ അടുത്ത തവണ വൃത്തിയാക്കുമ്പോൾ അത് ശ്രദ്ധിക്കുക. അതിനാൽ, നിങ്ങളുടെ കുട്ടികൾ കൈകൾ നന്നായി കഴുകുന്നുവെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും വീട്ടിലെ വളർത്തുമൃഗങ്ങളെ പരിചരിച്ചതിന് ശേഷവും (അവ ഉണ്ടെങ്കിൽ).
- പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിന് മുമ്പ് അവ കഴുകാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. സാധാരണയായി പഴങ്ങളുടെയും പച്ചക്കറികളുടെയും പുറംഭാഗത്ത് ഇ.കോളി ബാക്ടീരിയ ഉണ്ടാകാറുണ്ട്. കൂടാതെ, നിങ്ങളുടെ വീട്ടിൽ എത്തുന്നതിന് മുമ്പ് അവ നിരവധി കൈകളിലൂടെ കടന്നുപോകും. അതിനാൽ, ശ്രദ്ധാപൂർവ്വം കഴുകിയ ശേഷം മാത്രമേ അവ ഉപയോഗിക്കാവൂ.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ അല്ലെങ്കിൽ ഹാൻഡ്‌കർച്ചീഫ് ഉപയോഗിച്ച് വായ മറയ്ക്കാൻ നിങ്ങളുടെ കുട്ടികളെ ശീലിപ്പിക്കണം. കൊറോണവൈറസ് പോലുള്ള രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്. ശരിയായ രീതിയിൽ ഒരു മാസ്ക് ഉപയോഗിക്കാനും ധരിക്കാനും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം. നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെങ്കിലും, ഈ നല്ല ശീലം അവരെ പഠിപ്പിക്കുന്നത് ഭാവിയിൽ ഉപയോഗപ്രദമാകും.
- സാമൂഹിക അകലം, അതിന്‍റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവരെ അറിയിക്കുക. നിലവിൽ എല്ലാവരും വീടുകൾക്കുള്ളിൽ അടച്ചിട്ടിരിക്കുമ്പോൾ, സാവധാനത്തിലും സ്ഥിരമായും എല്ലാം സാധാരണ നിലയിലാകുമ്പോൾ അവർ പഠിക്കേണ്ട വിലപ്പെട്ട പാഠമായിരിക്കും സാമൂഹിക അകലം പാലിക്കുക എന്നത്.
- നിങ്ങളുടെ കുട്ടികൾ വികസിപ്പിക്കേണ്ട മറ്റ് ചില അടിസ്ഥാന ശുചിത്വ ദിനചര്യകൾ:
- ദിവസത്തിൽ രണ്ട് തവണ പല്ല് ബ്രഷ് ചെയ്യുക
- പതിവായി കുളിക്കുക
- പതിവായി മുടി കഴുകുക
- ദിവസവും വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ധരിക്കുക
- അവരുടെ മുറികൾ വൃത്തിയായി സൂക്ഷിക്കുക
- എപ്പോഴും ഉപയോഗ ശേഷം ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യുക
- വളരുന്നതനുസരിച്ച് നഖങ്ങൾ മുറിക്കുക
- നഖങ്ങൾ വൃത്തിയായി സൂക്ഷിക്കുക
നിങ്ങളുടെ കുട്ടികളെ വ്യക്തി ശുചിത്വ ശീലങ്ങൾ എങ്ങനെ പഠിപ്പിക്കാം?
‘സ്വന്തം ശരീരം വൃത്തിയോടെയും ആരോഗ്യത്തോടെയും സൂക്ഷിക്കുക’ എന്ന വളരെ ആവശ്യമായ വിഷയത്തിൽ നിങ്ങൾ ഒരു നീണ്ട ക്ലാസ് അവർക്ക് നൽകുമ്പോൾ നിങ്ങളുടെ കുട്ടികൾ നിങ്ങൾ പറയുന്നത് ശ്രദ്ധിച്ചേക്കില്ല. ഒരു നല്ല ശീലം വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ ആദ്യം ആ ശീലം വളർത്തിയെടുക്കുക എന്നതാണ്. മുതിർന്നവർ ചെയ്യുന്നത് കുട്ടികൾ വേഗത്തിൽ അനുകരിക്കുന്നു. അതിനാൽ, അവ ഉപദേശിക്കുന്നതിന് മുമ്പ് പരിശീലിക്കാൻ ഓർക്കുക. നിങ്ങളുടെ കുട്ടികളെ ശുചിത്വം പഠിപ്പിക്കുന്നതിനുള്ള മറ്റൊരു രസകരമായ മാർഗ്ഗം, ഗെയിമുകൾ കളിച്ചും, പസിലുകൾ പരിഹരിച്ചും രസകരമായ ചില ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടും അവരെ പഠിപ്പിക്കുക എന്നതാണ്. ഈ ശുചിത്വ പ്രവർത്തനങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കുന്ന വിവിധ കാർട്ടൂണുകളും ആനിമേറ്റഡ് പ്രോഗ്രാമുകളും ലഭ്യമാണ്. ആരോഗ്യകരമായ ശീലങ്ങളും അവയുടെ പ്രാധാന്യവും പ്രകടമാക്കാൻ നിങ്ങൾക്ക് രസകരവും വിജ്ഞാനപ്രദവുമായ ഒരു പപ്പറ്റ് ഷോ സംഘടിപ്പിക്കാം. ഈ നുറുങ്ങുകൾ നിങ്ങളുടെ കുട്ടികളെ ആരോഗ്യകരമാക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവരുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുമ്പോൾ, മതിയായ
ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ നിക്ഷേപിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, ഇത് ആസൂത്രണം ചെയ്യാത്ത മെഡിക്കൽ എമർജൻസിയുടെ കാര്യത്തിൽ വലിയ സഹായമാകും.
ഒരു മറുപടി നൽകുക